ജി.വി.എൽ.പി.എസ് ചിറ്റൂർ/സാന്ത്വന പെട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
സാന്ത്വന പെട്ടി

ആമുഖം

നമ്മുടെ സ്കൂളിലെ കുട്ടികൾ എല്ലാവരും തന്നെ ഒരേതരത്തിൽ ഉള്ളവരല്ല.പലരും പല കഷ്ടപ്പാടുകളിൽ നിന്നും വരുന്നവരാണ്. പണത്തിനുവേണ്ടി കഷ്ടപ്പെടുന്നവരാണ്. ജീവിക്കാൻ പോലും കഷ്ടപ്പെടുന്നവരും ഉണ്ട്. അങ്ങനെയുള്ള ഒരു കുട്ടിയെ കണ്ടെത്തി സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയതാണ് സാന്ത്വന പെട്ടി എന്ന പ്രവർത്തനം. മുഴുവൻ കുട്ടികളെയും ഈ പ്രവർത്തനത്തിൽ പങ്കാളിയാക്കി മറ്റുള്ളവരെ സഹായിക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും കടമയാണ് എന്ന് കുട്ടികളിൽ എത്തിക്കാൻ ഈ സ്വാന്ത്വന പെട്ടിക്ക് കഴിയുന്നുണ്ട്. ഞങ്ങൾ കഴിഞ്ഞ രണ്ടു വർഷമായി ഈ പ്രവർത്തനത്തെ ഭംഗിയായി നിർവഹിച്ചുവരുന്നു എന്നതിനെ വളരെ സന്തോഷപൂർവ്വം അറിയിക്കുന്നു.

ലക്ഷ്യം

  • സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ്ബ് ആരംഭിച്ചത്.
  • ചെറുപ്പത്തിൽ തന്നെ സഹായ മനസ്ഥിതി കുട്ടികളിൽ എത്തിക്കാൻ ഈ ക്ലബ്ബിന് സാധിക്കുന്നു.

പ്രവർത്തനം

എല്ലാ വിദ്യാർത്ഥികളും ക്ലാസ്സുകളിൽ ഓരോ സാന്ത്വനപെട്ടികൾ സൂക്ഷിക്കുകയും അതിൽ നിത്യേന അവരാൽ കഴിയുന്ന സംഭാവന ഇടുകയും ചെയ്യുന്നുണ്ട്. വർഷാവസാനം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു വിദ്യാർത്ഥിക്ക് ഈ തുക വിതരണം ചെയ്യുന്നു. കുട്ടികളോടൊപ്പം അധ്യാപകരും സംഭാവന നൽകുന്നുണ്ട്.

സാന്ത്വനം