ജി.വി.എൽ.പി.എസ് ചിറ്റൂർ/അമ്പാട്ട് തറവാട്

Schoolwiki സംരംഭത്തിൽ നിന്ന്

അമ്പാട്ട് തറവാട്

കേരളത്തിന്റെ , പാലക്കാടിന്റെ , ചിറ്റരിന്റെ ചരിത്രത്തിൽ അമ്പാട്ട് തറവാടിന്റെ സ്ഥാനം മഹനീയമാണു. കേരളത്തിലെ പ്രശസ്തമായ നായർ തറവാടുകളിലൊന്നാണു അമ്പാട്ട് തറവാട്.പാലക്കാടിന്റെ കാർഷിക തലസ്ഥാനമായ ചിറ്റരിലാണു അമ്പാട്ട് തറവാട് സ്ഥിതി ചെയ്യുന്നത്. തട്ടകത്തമ്മയായ ചിറ്റൂരമ്മയുടെ അരികിലായി അമ്പാട്ട് തറവാട് പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്നു . ആ അമ്പാട്ട് എന്ന പേരിൽ തന്നെ കാണാം രാജപ്രൗഡി. ഏകദേശം മുന്നൂറു വർഷങ്ങൾക്കു മുന്നെ അയിലൂരിൽ നിന്നു അമ്പാട്ട് രാമച്ചമേനോൻ എന്ന കാരണവരും കുടുംബവും കൂടി ചിറ്റൂരിൽ വന്നു താമസമാക്കി. അവിടെ നിന്നാണീ അമ്പാട്ട് കുടുംബത്തിന്റെ പരമ്പര ആരംഭിക്കുന്നതെന്നു വിശ്വസിക്കുന്നു . അമ്പാട്ട് തറവാട്ടുകാരെ കുറിച്ചു വേറെ ഒരു ഐത്യഹ്യം കൂടി ഉണ്ട്. ചിറ്റൂർ ദേശം ആക്രമിക്കാൻ വന്ന കൊങ്ങുനാട്ട് സൈന്യത്തെ കീഴ്പെടുത്താൻ ആകാതെ വന്നപ്പോൾ ചിറ്റൂർ ഭഗവതിയുടെ മുന്നിൽ ദേശവാസികൾ സങ്കടവുമായി എത്തിയെന്നും, ഭഗവതി ദേശവാസികളുടെ യുദ്ധത്തിനായി ചെന്നു കൊങ്ങുനാട്ട് പടയെ തോൽപ്പിച്ചോടിച്ച് എന്നും ഐതിഹ്യം. അന്നു ഭവതിയുടെ കൂടെ യുദ്ധത്തിനായി ചെന്നതിൽ അമ്പാട്ട്, പുറയത്ത് , എഴുവത്ത് , തച്ചാട്ട് എന്നീ നായർ കുടുംബങ്ങളുമുണ്ടായിരുന്നു .( ഈ യുദ്ധത്തിന്റെ ഓർമ്മയ്ക്കായാണു ഇന്നും ചിറ്റർ കാവിൽ കൊങ്ങൻപട എന്ന ഉത്സവം നടത്തി പോരുന്നത്. ഈ ഉത്സവനടത്തിപ്പിൽ അമ്പാട്ട് കുടുംബക്കാരുടെ സാന്നിധ്യവും മറ്റും ഇപ്പോഴും തുടരുന്നു. ചിറ്റൂരിലെ അറിയപ്പെടുന്ന കർഷകകുടുംബമായിരുന്നു അമ്പാട്ട് തറവാട്ടുകാർ. അയ്യായിരം ഏക്കറോളം നെൽകൃഷി എല്ലാം ഉണ്ടായിരുന്നു. പക്ഷെ ഇവർ പ്രസിദ്ധരായി തീർന്നത് കൊച്ചി രാജാവിന്റെ വിശ്വസ്തർ എന്നായിരുന്നു. ടിപ്പുവിന്റെ പടയാളികളെ തോൽപ്പിക്കാൻ പാലക്കാട്ടുശ്ശേരി രാജാവിനെ കൊച്ചി രാജാവ് സഹായിച്ചു . അതിന്റെ സ്നേഹ സൂചകമായി ചിറ്റർ പാലക്കാട്ടുശ്ശേരി രാജാവ് കൊച്ചി രാജാവിനു സമ്മാനിച്ചു . കൊച്ചി രാജ്യത്തിന്റെ ഖജാൻ ജിമാരായും , ഉപദേശകരായും കാലങ്ങളോളം അമ്പാട്ട് തറവാട്ടിലെ അംഗങ്ങൾ സേവനമനുഷ്ടിച്ചിട്ടുണ്ട്., വിശ്വാസത്തിന്റെയും , സത്യ സന്ധതയുടെയും പ്രതിരൂപമായിരുന്നു കൊച്ചി രാജാവിനു അമ്പാട്ട് തറവാട്ടുകാർ.

ഈ കാണുന്ന അമ്പാട്ട് തറവാട് നാലുകെട്ടാണു .പണ്ടു എട്ടുകെട്ടായിരുന്നു. മുന്നൂറു വർഷം പഴക്കം കാണും നാലുകെട്ടിനു.ശ്രീ രാമച്ചമേനോൻ ആണു ഈ തറവാട് നിർമ്മിച്ചത്.( മുന്നൂറു വർഷങ്ങൾക്ക് മുന്നെ , നികുതി അടയ്ക്കാൻ കഴിയാതെ പ്രശ്നത്തിൽ പെട്ടുപോയ വാര്യത്ത് കാരണവരെ അമ്പാട്ട് രാമച്ചമേനോൻ നികുതി അടച്ചു രക്ഷപ്പെടുത്തി എന്നും , അതിന്റെ സ്നേഹോപഹാരമായി വാര്യത്ത് കാരണവരുടെ കയ്യിലുള്ള കുറ്റിപ്പട്ടം എന്ന് പേരുള്ള വല്ലിയ തൊടി ( കാട് രാമച്ചമേനോനു സമ്മാനിച്ചു. ആ കാട്ടിലെ മരങ്ങൾ കൊണ്ടാണു തറവാട് നിർമ്മിച്ചിരിക്കുന്നത്. വാസ്തുവിദ്യയുടെ ഒരു മായികലോകമാണീ തറവാട്. പൂമുഖത്ത് തൂണുകളും , അതിലെ കൊത്തുപണികളും മഹാദ്ഭുതമാണു . കൽക്കിയെയും ശിവകുടുംബവും, നരസിംഹവും, ശ്രീരാമനും ലക്ഷ്മണനും, ദേവിയും ഭീമനും ഹനുമാനും , വേട്ടയ് കൊരുമകനും ചിറ്റരമ്മയും ബലരാമനും , കാളിയമർദ്ദനവും എല്ലാം പൂമുഖത്തെ തൂണുകളിൽ കാണാം . എല്ലാം കൊത്തുപണികൾ തന്നെ . വീടിനു താങ്ങായി അനവധി തൂണുകളുണ്ട്. പൂമുഖത്തെയും മറ്റും പതിച്ചിരിക്കുന്ന കരിങ്കൽ പാളികൾ വല്ലിയ അദ്ഭുതം തന്നെയാണു . അത്ര വലിപ്പമുണ്ട് ആ കരിങ്കൽ പാളികൾക്ക് വല്ലിയ നടുമുറ്റവും , ഗംഭീരൻ വാതിലുകളും, രണ്ട് നിലകളിലായി 32 റൂമുകളും അടങ്ങിയതാണീ തറവാട്. പലറൂമുകളിലും ഡബിൾ റൂം സംവിധാനവും, മരങ്ങളാൽ നിർമ്മിച്ച രഹസ്യ അറകളും, എല്ലാ മുറികളിലും ഓവുകളുമുണ്ട്. തട്ടിട്ട റൂമുകൾ കാണാൻ എന്താ ഭംഗി. പഴയക്കാലത്തെ വാസ്തുവിദ്യ ഗംഭീരം തന്നെ , നാലുകെട്ടിന്റെ പ്രധാനവാതിലിനടുത്തുള്ള തട്ടിൽ മരത്തിൽ കൊത്തുപണികൾ കൊണ്ട് തീർത്ത പൂക്കൾ കാണാൻ അതി മനോഹരമാണു. അതിന്റെ കളർ പച്ചിലകളാൽ ഉണ്ടാക്കിയതാണു. . നാലുകെട്ടിനോട് ചേർന്നു മൂന്നു പത്തായപ്പുരകളും .വല്ലിയ കുളവും, ശങ്കരനാരായണ ക്ഷേത്രവും , മനോഹരമായ പടിപ്പുരയും , ആനകൾക്കു വരാനായി ആനപ്പടി എന്ന ഒരു കവാടവുമുണ്ട്. പണ്ടിവിടുത്തെ അറുപതു വയസ്സിനു മുകളിൽ ഉള്ളവർ മരിച്ചാൽ അവരെ ദഹിപ്പിക്കാനായി ശ്മശാനവുമുണ്ടായിരുന്നു. ഈ അമ്പാട്ട് തറവാട് വാസ്തുവിദ്യയുടെ ഒരു മനോഹര ലോകമാണു. അമ്പാട്ട് തറവാട്ടുകാർ സമൂഹത്തിന്റെ നന്മയ്ക്കായി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കൊച്ചി രാജവംശവുമായി നല്ല ബന്ധമുള്ളതിനാൽ രാജഭരണക്കാലത്തു ഒരുപാട് ജനങ്ങൾക്ക് ജോലിയും , മറ്റു സഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ട്്. പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കാനായി നാലുകെട്ടിനോട് ചേർന്ന് ഒരു സത്രം നിർമ്മിച്ച് അവിടെ എന്നും കഞ്ഞിപ്പാർച്ചയും നടത്തിയിരുന്നു. അമ്പാട്ട് തറവാട്ടുകാരുടെ പേരിലായി അമ്പാട്ട് ബാങ്ക് എന്നൊരു ബാങ്ക് ഉണ്ടായിരുന്നു. അമ്പാട്ട് പദനാഭമേനോൻ ആയിരുന്നു ആ ബാങ്ക് സ്ഥാപിച്ചത്. ആദ്യം കുടുംബാംഗങ്ങൾക്ക് വേണ്ടി ആയിരുന്നെങ്കിലും പിന്നീട് ആ ബാങ്ക് പൊതുജനങ്ങൾക്ക് ചെറിയ പലിശ നിരക്കിൽ കാർഷികലോണും മറ്റും നൽകിയിരുന്നു. നാട്ടുകാർക്കു ല്ലിയ ഒരു സഹായമായിരുന്നു അമ്പാട്ട് ബാങ്ക്. ഒടുവിൽ 1963 ൽ അമ്പാട്ട് ബാങ്ക് സൗത്ത് ഇന്ത്യൻ ബാങ്കുമായി ലയിച്ചു ചേർന്നു.

രാഷ്ട്രീയ ,സമൂഹിക, ആരോഗ്യ , കലാസാംസ്കാരിക , വിദ്യാഭ്യാസ മേഖലകളിൽ പ്രശസ്തരായ അനവധി പേർ അമ്പാട്ട് തറവാട്ടിലുണ്ട്. തങ്ങളുടെതായ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചതായിരുന്നവർ. പലരുടെയും സേവനം സ്തുത്യർഹമാണു.പ്രമുഖഗാന്ധിയനും ആദർശധീരനും, കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിൽ മെംബറും, ആദ്യത്തെ ചിറ്റൂർ മുനിസിപ്പാലിറ്റി ചെയർമാനുമായിരുന്ന ശ്രീ അമ്പാട്ട് ഈച്ചരമേനോൻ , അദ്ദേഹത്തിന്റെ പ്രതിമ ചിറ്റർ മുനിസിപ്പൽ ഓഫീസിനു മുന്നിൽ സ്ഥാപിച്ചുട്ടുണ്ട്. പ്രമുഖ ഡോക്ടറും, സാമൂഹ്യപ്രവർത്തകനും, തൃശൂർ, പാലക്കാട് മുനിസിപ്പാലിറ്റി ചെയർമാൻ ആയിരുന്ന ആദ്യത്തെ കേരള മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയും, ആയിരുന്നു ഡോ. അമ്പാട്ട് രാവുണ്ണി മേനോൻ, മദ്രാസ് ഹൈക്കോർട്ടിലെ പ്രമുഖ വക്കീലും, കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിൽ മെംബറും ആയിരുന്നു അഡ്വക്കേറ്റ് ശ്രീ അമ്പാട്ട് ശിവരാമ മേനോൻ ,ഇദ്ദേഹം കൊച്ചി സംസ്ഥാനത്തിൽ 1938 ഇൽ മന്ത്രിയായി. വോട്ടെടുപ്പിലൂടെ ആദ്യമായ ഒരു ഇന്ത്യൻ സംസ്ഥാനത്തിൽ മന്ത്രിയായ ആദ്യ വ്യക്തി അമ്പാട്ട് ശിവരാമമേനോൻ അദ്ദേഹമാണു, ദീർഘകാലം ചിറ്റർ തത്തമംഗലം മുനിസിപ്പൽ ചെയർമാൻ ആയിരുന്ന ശ്രീ അമ്പാട്ട് ശേഖരമേനോൻ, ഇന്ത്യയിലെ പ്രമുഖ സിനിമാട്ടോഗ്രാഫർ ആയ, നിരവധി പുരസ്കാരങ്ങൾ നേടിയ ശ്രീ മധു അമ്പാട്ട്, പ്രമുഖ മലയാള സിനിമാ നടിയും ടിവി ഷോ അവതാരകയുമായ വിധുബാലയും അമ്പാട്ട് തറവാട്ടിലെ അംഗങ്ങളാണു. ഇതു പോലെ വേറെയും നിരവധി പ്രസിദ്ധർ അമ്പാട്ട് തറവാട്ടിലുണ്ടായിരുന്നു. അമ്പാട്ട് തറവാട്ട് സമൂഹത്തിനു നൽകിയ പങ്ക് അമൂല്യമാണു.

ഭൂമിമലയാളം ഉള്ളിടത്തോളം കാലം അമ്പാട്ട് തറവാടിന്റെ പേരും പെരുമയും പ്രൗഡിയും എന്നും നിലനിൽക്കും. അമ് പാട്ട് തറവാടിന്റെ ചരിത്രമോർത്ത് ഓരോ മലയാളിക്കും അഭിമാനിക്കാം.