ജി.വി.എൽ.പി.എസ് ചിറ്റൂർ/ഐ.ടി.ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
ഐ.ടി.ക്ലബ്
21302-it13.jpg

ആമുഖം

ഐടി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്ന സ്കൂൾ ആണ് ഇത്.കഥകളും,പാട്ടുകളും,കളികളും മനസ്സുതുറന്ന് ആസ്വദിക്കാനുള്ള അവസരം അധ്യാപകർ കുട്ടികൾക്കായി ഇവിടെ ഒരുക്കിക്കൊടുക്കുന്നു.ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസ്സുകാർക്കു പാഠഭാഗങ്ങൾ രസകരമായി പഠിക്കാൻ കമ്പ്യൂട്ടർ റൂമിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.

ലക്ഷ്യം

  • കമ്പ്യൂട്ടർ തൊട്ടറിഞ്ഞ് പഠിക്കാൻ എല്ലാ കുട്ടികൾക്കും അവസരം നൽകുക.
  • കമ്പ്യൂട്ടറിൻറെ ഉപയോഗം എന്തെല്ലാമെന്ന് അറിയുക.
  • കളിപ്പെട്ടി പുസ്തകങ്ങളിൽ ഉള്ള പാഠഭാഗങ്ങൾ രസകരമായി പഠിപ്പിക്കുക.
  • എല്ലാ കുട്ടികളെയും വിവിര സാങ്കേതികവിദ്യയിൽ താല്പര്യമുള്ളവരാക്കുക.
  • എല്ലാ കുട്ടികളെയും വിവിര സാങ്കേതികമേഖലയിൽ സമർഥന്മാരാക്കുക.
  • ഇംഗ്ലീഷ് ടൈപ്പിങ്ങിനും,മലയാളം ടൈപ്പിങ്ങിനും പ്രാധാന്യം നൽകുന്നു.കുട്ടികൾക്കു ഇഷ്ടമുള്ള വാക്കുകളും,വാക്യങ്ങളും അവരുടെ പേരും ടൈപ്പ് ചെയ്യാൻ അവസരം നൽകുന്നു.
  • ഫോൾഡർ ക്രിയേറ്റ് ചെയ്യാനും,അവയ്ക്ക് പേരിടാനും file save,open എന്നിവയും പഠിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്നു.

കമ്പ്യൂട്ടർ ലാബ്

  • 4 ഡസ്ക്ടോപ് കമ്പ്യൂട്ടറുകൾ
  • 11 ലാപ്ടോപ്പുകൾ
  • 4 പ്രൊജക്ടറുകൾ

പ്രവർത്തനങ്ങൾ

  • ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസ്സുകാർക്കും അവരുടെ കളിപ്പെട്ടി പുസ്തകങ്ങളിൽ ഉള്ള പാഠഭാഗങ്ങൾ രസകരമായി പഠിക്കുന്നു.
  • ഐടി ക്ലബ്ബിൻറെ പ്രവർത്തനഫലമായി ഇവിടെ ദിനാചരണങ്ങൾ അവയുടെ പ്രത്യേകതയനുസരിച്ച് കുട്ടികൾക്ക് പ്രോജക്ടർ ഉപയോഗിച്ച് പ്രദർശിപ്പിക്കാൻ കഴിയുന്നുണ്ട്.ജൂലൈ 21 ലെ ചാന്ദ്രദിനം,ജൂലൈ 27ലെ ചന്ദ്രഗ്രഹണം,ഓഗസ്റ്റ് 6 ഹിരോഷിമ ദിനം,എന്നിവ എല്ലാ കുട്ടികൾക്കും പ്രദർശിപ്പിക്കുന്നു.
  • അധ്യാപകർ പാഠാസൂത്രണത്തിനും,പഠന പുരോഗതി രേഖ വിലയിരുത്തിക്കൊണ്ടുള്ള ഗ്രാഫ് നിർമ്മാണത്തിനും മറ്റും ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നുണ്ട്.
  • ആഴ്ചയിൽ ഒരു പ്രാവശ്യം കമ്പ്യൂട്ടർ റൂമിൽ പോയി കമ്പ്യൂട്ടർ തൊട്ടറിഞ്ഞ് പഠിക്കാൻ എല്ലാ കുട്ടികൾക്കും അവസരം നൽകുന്നുണ്ട്.ഇതിനാൽ എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടറിൻറെ ഭാഗങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമായറിയാം.കുട്ടികൾക്ക് കമ്പ്യൂട്ടറിൻറെ ഉപയോഗം എന്താണെന്ന് തിരിച്ചറിയാൻ എളുപ്പത്തിൽ കഴിയുന്നു.
  • എല്ലാ അധ്യാപകരും അവരുടെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉപയോഗിക്കുന്നുണ്ട്.അതോടൊപ്പം തന്നെ അവർ സ്വയം ഉണ്ടാക്കുന്ന പല സൈറ്റുകളും കുട്ടികൾക്ക് രസകരമായി പഠിക്കാൻ അവസരം ഒരുക്കുന്നു.


21302-it1.jpg
21302-it2.jpg
21302-it13.jpg
21302-it26.jpg
21302-it27.jpg
21302-it28.jpg
21302-it17.jpg
21302-it18.jpg
21302-it20.jpg