ജി.വി.എൽ.പി.എസ് ചിറ്റൂർ/യോഗ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
യോഗ ക്ലബ്
21302-kidsyoga.jpeg

ആമുഖം

ശരീരം മനസ്സ് ആത്മാവ് ഇവ മൂന്നും സമന്വയം ശാന്തപ്പെടുത്തുന്ന ഒരു പ്രക്രിയയാണ് യോഗ.ചിട്ടയായ യോഗാഭ്യാസം മനുഷ്യനിൽ ശാന്തതയും സമാധാനവും വളർത്തും.മനുഷ്യൻറെ ശരീരത്തിന് ഊർജം കൂട്ടുന്ന ഒരു പ്രക്രിയയാണ് യോഗാഭ്യാസവും അതിനോടനുബന്ധിച്ച് പരിശീലിക്കുന്ന പ്രാണായാമം,ധ്യാനം എന്നിവ ഒരു പരിധിവരെ രോഗങ്ങളെ ചെറുക്കാനും ശരീരത്തിൻറെ പ്രതിരോധശക്തി കൂട്ടുവാനും യോഗ നമുക്ക് സഹായിക്കും.മനുഷ്യ ശരീരത്തിൻറെ ആന്തരികാവയവങ്ങൾക്ക് ക്ഷയം സംഭവിക്കാതിരിക്കാനും മറ്റും ഈ അഭ്യാസങ്ങൾ ഉതകും എന്നാണ് നമ്മുടെ മുൻതലമുറക്കാർ പറയുന്നത്.ഈ നന്മകൾ എല്ലാം തന്നെ നമ്മുടെ കുട്ടികൾക്കും ലഭിക്കുവാനാണ് ഞങ്ങളുടെ സ്കൂളിൽ യോഗ ക്ലബ് ആരംഭിച്ചത്.

യോഗയുടെ തുടക്കം

21-06-2017ന് ജി.വി.എൽ.പി.സ്കൂളിൽ യോഗാദിനത്തോടനുഭന്ധിച്ച് ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു.ശ്രീമതി കൃഷ്ണമ്മാൾ,ശ്രീ സുനിൽ ദമ്പതികൾ യോഗ ക്ലാസ് ഉദ്ഘാടനം ചെയ്തു.തുടർന്ന് എല്ലാ ചൊവ്വ,വ്യാഴം ആഴ്ചകളിൽ മൂന്ന് നാല് ക്ലാസുകാർക്ക് തുടർച്ചയായി യോഗ ക്ലാസുകൾ നടക്കുന്നുണ്ട്.കുട്ടികളിൽ ആന്തരികമായ മാറ്റം അനുഭവപ്പെടുന്നുണ്ട്.നല്ല കഴിവുള്ള കുട്ടികളെ രക്ഷിതാക്കളുടെ സമ്മതത്തോടെ മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്.

യോഗ അദ്ധ്യാപിക

ശ്രീമതി കൃഷ്ണമ്മാൾ

എൻറെ പേര് കൃഷ്ണമ്മാൾ ആർ.ഞാൻ 3 വർഷമായി യോഗ ടീച്ചറായി ജോലി ചെയ്യുന്നു.എൻറെ വീട് കമ്പിളിചുങ്കം എന്ന സ്ഥലത്താണ്.ഞാൻ ഡിഗ്രി കഴിഞ്ഞിട്ടുണ്ട്.തൃശ്ശൂരിൽനിന്ന് യോഗ ഡിപ്ലോമ 6 മാസത്തെ കോഴ്സ് പഠിച്ചിരിക്കുന്നു.ആ അനുഭവം വെച്ചാണ് ഞാൻ യോഗ ക്ലാസ് എടുക്കുന്നത്.നമ്മുടെ ജി.വി.എൽ.പി.എസ് സ്കൂൾ കൂടാതെ മറ്റു ചില സ്കൂളുകളിലും ഞാൻ യോഗ പഠിപ്പിക്കുന്നുണ്ട്.

കുട്ടികളുടെ യോഗ അഭ്യാസം

21302-yoga1.jpg 21302-yoga2.jpg 21302-yoga3.jpg 21302-yoga4.jpg
21302-yoga5.jpg 21302-yoga6.jpg 21302-yoga7.jpg 21302-yoga8.jpg


ഓരോ വ്യക്തിയും നന്നായാലേ രാജ്യം നന്നാവുകയുള്ളൂ എന്ന സന്ദേശം ഉൾക്കൊണ്ട് യോഗ എന്ന അഭ്യാസം ഇന്നും ഞങ്ങളുടെ സ്കൂളിൽ തുടരുന്നു.