"എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| പഠന വിഭാഗങ്ങൾ3=  ഹയർ സെക്കണ്ടറി
| പഠന വിഭാഗങ്ങൾ3=  ഹയർ സെക്കണ്ടറി
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം=2680
| ആൺകുട്ടികളുടെ എണ്ണം=2774
| പെൺകുട്ടികളുടെ എണ്ണം= 2430
| പെൺകുട്ടികളുടെ എണ്ണം= 3303
| വിദ്യാർത്ഥികളുടെ എണ്ണം=5110
| വിദ്യാർത്ഥികളുടെ എണ്ണം=6077
| അദ്ധ്യാപകരുടെ എണ്ണം= 158+13
| അദ്ധ്യാപകരുടെ എണ്ണം= 158+13
| പ്രിൻസിപ്പൽ=അലി കടവണ്ടി
| പ്രിൻസിപ്പൽ=അലി കടവണ്ടി

22:55, 4 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ
വിലാസം
കോട്ടൂർ

ഇന്ത്യ നൂർ .പി.ഒ,
കോട്ടക്കൽ
,
676 503
,
മലപ്പുറം ജില്ല
സ്ഥാപിതം07 - ജുലായ് - 1979
വിവരങ്ങൾ
ഫോൺ0483-2744 381
ഇമെയിൽakmhskottoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18125 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅലി കടവണ്ടി
പ്രധാന അദ്ധ്യാപകൻബഷീർ കുരുണിയൻ
അവസാനം തിരുത്തിയത്
04-08-2018Akmhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



അഹമ്മദ് കുരിക്കൾമെമ്മോറിയല് ഹൈസ്കൂൾ 1979 ജൂലൈ 7-നു അഹമ്മദ് കുരിക്കള് മെമ്മോറിയല് യു പി സ്കൂള് എന്ന പേരില് കോട്ടൂര് മദ്രസ്സയില് ഈ വിദ്യാലയം ആരംഭിച്ചു. 2003-ല് ഹൈ സ്കൂളായി ഉയര്ത്തപ്പെട്ടു. ഇപ്പോള് രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാര്ഥികൾ ഇവിടെ പഠിക്കുന്നു. കൊട്ടൂരിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലര്ത്തുന്നു. നിരവധി പ്രതിഭകളെ വാര്ത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളില് സംസ്ഥാന തലത്തില് ശ്രദ്ധേയമായ നേട്ടങ്ങള് കൈവരിച്ചു.

ശിശു സൌഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബുകള്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, സ്മാര്ട്ട് ക്ലാസ്സ് റൂം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. സ്കൌട്ട് ആന്ഡ് ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തില് സജീവമായി പ്രവര്ത്തിക്കുന്നു. വീഡിയോ കാണുക


കോട്ടൂർ ചരിത്രം

ചരിത്രമുറങ്ങുന്ന കോട്ടക്കലിന് അടുത്തുള്ള ഒരു പ്രദേശമാണ് ഇന്ത്യനൂർ. ചേങ്ങോട്ടൂർ അംശത്തിൽ പെട്ടതായിരുന്നു. ഇന്ദു രവി വർമ്മ എന്നയാൾ പുരാതന ഇന്ത്യനൂരിൽ ഒരു ശിവ ക്ഷേത്രം സ്ഥാപിച്ചു. ആയിരത്തിലേറെ വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. ഇന്ദു രവി പുരം എന്ന പേരിൽ ആ പ്രദേശങ്ങൾ അറിയപ്പെടാൻ തുടങ്ങി. പല പുരങ്ങൾ ഊരുകളായിമാറി. ഇന്ദു രവി വർമ്മ അംശം അധികാരിയായി. ഈ അധികാരിയുടെ വീട്ടിലായിരുന്നു അംശക്കച്ചേരി. ഇന്ദയനൂർ അംശത്തിലേക്ക് വെളിച്ചം വിശുന്നവയാണ് താഴേ പറയുന്ന വിവരങ്ങൾ. പണ്ട് ഈ പ്രദേശം വള്ളുവനാട് രാജാവിന്റെ കീഴിലായിരുന്നു.17-ആം നൂറ്റാണ്ടിൽ സാമൂതിരിയും വള്ളുവനാട് രാ‍ജാവും തമ്മിൽ യുദ്ധം നടന്നതോടെ ഈ പ്രദേശങ്ങൾ സാമൂതിരിയുടെ കീഴിലായി. കോഴിക്കോട് സാമൂതിരി രാജവംശത്തിന്റെ ശാഖയായ കോട്ടക്കൽ കിഴക്കേ കോവിലകം വകയായിരുന്നു ഈ പ്രദേശങ്ങളെല്ലാം. കാലക്രമത്തിൽ നാടുവാഴിത്തവും ജന്മിത്തവും അവസാനിക്കുകയും ജനാധിപത്യഭരണസംവിധാനവും ഭൂപരിഷ്കരണ നിയമവും നടപ്പിലാവുകയും ചെയ്തതോടെ കോവിലകങ്ങളും ജന്മികളും മറ്റും അപ്രത്യക്ഷമായി. കിഴക്ക് ഉണ്ണിയാൽ മുതൽ പടിഞ്ഞാറ് കോട്ടപ്പറമ്പ് വരെയും തെക്ക് ചെമ്മുക്ക് മുതുവത്തിന്റെ മുകൾപറമ്പ് മുതൽ പണിക്കർകുണ്ട് വലിയതോട് വരെയും ഉള്ള പ്രദേശങ്ങളാണ് ഏരിയ. കാർഷികമേഖല പണ്ട് കൃഷിയായിരുന്നു പ്രധാന ഉപജീവനമാർഗ്ഗം. നെല്ല്,കപ്പ ,ഇഞ്ചി,ചാമ്പ ,മുത്താരി,പയർ ,തേങ്ങ ,അടക്ക , കുരുമുളക് എന്നിവയായിരുന്നു പ്രധാന കൃഷിയിനങ്ങൾ. കുറച്ച് ആളുകൾ കോട്ടക്കൽ ആര്യവൈദ്യശാലയിലേക്ക് വേണ്ടി കൊടുവേലി, ബ്രഹ്മി , കുറുന്തോട്ടി എന്നിവ കൃഷി ചെയ്തിരുന്നു. ധാരാളം ആളുകൾ കന്നുകാലികളെ വളർത്തിയിരുന്നു. ആര്യവൈദ്യശാലയിലേക്ക് വേണ്ട പാൽ ഈ പ്രദേശത്ത് നിന്നാണ് കൊണ്ട് പോയിരുന്നത്. കുറേ വർഷങ്ങൾ കഴിഞ്ഞപ്പോൾ കറവപ്പശുവിനെ ആര്യവൈദ്യശാലിൽ കോണ്ട് പോയി അവിടെ വെച്ച് കറക്കണം എന്ന നിയമം വന്നു. അതിന് ശേഷം ആളുകൾ ഇവിടേക്ക് പാൽ കൊടുക്കൽ നിർത്തി. അന്ന് കച്ചവടക്കാർ വളരെ കുറവായിരുന്നു. കൃഷിയെ ആശ്രയിച്ചുളള ജീവിതമായിരുന്നതിനാൽ അവരുടെ സാമ്പത്തികസ്ഥിതിയും വളരെ മോശമായിരുന്നു. എന്നാൽ ഇന്ന് കൃഷിയെ ആശൃയിക്കുന്നവർ വളരെ ചുരുക്കമാണ് . അധികം ആളുകളും കച്ചവടം, വിദേശത്തുള്ള ജോലി എന്നിവയെ ആശൃയിച്ചാണ് കഴിയുന്നത്. കുറച്ച് പേർക്ക് ആര്യവൈദ്യശാലയിൽ ജോലിയുണ്ട്. ഇവിടേക്കാവശ്യമായ പച്ചമരുന്നുകൾ പറിക്കൽ, മരുന്നു വിതരണം, വൈദ്യശാല വൃത്തിയാക്കൽ എന്നിങ്ങനെയുളള ജോലികളാണ് ഇവർ ചെയ്യുന്നത്. ഗതാഗതം. പണ്ട് കോട്ടൂരില് നിന്ന് കോട്ടക്കലിലേക്ക് വീതിയുളള മണ്ണിട്ട നടപ്പാതകളായിരന്നു. വാഹനങ്ങൾ ഇല്ലായിരുന്നു. ഉയർന്ന സാമ്പത്തികനിലയിലുള്ളവർ അന്ന്മഞ്ചൽ ഉപയോഗിച്ചിരുന്നു. കോട്ടക്കൽ തോടിന് മുകളിലുള്ള പാലം അന്നേ ഉണ്ടായിരുന്നുവെങ്കിലും പാലത്തിലേക്ക് കയറാന് മൂന്നു സ്റ്റെപ്പും ഇറങ്ങന് രണ്ട് സ്റ്റെപ്പും ആയിരുന്നു. ഇങ്ങനെയുള്ള യാത്ര കോട്ടക്കൽ കോവിലകത്ത് നിന്നുള്ളവർക്ക് ഇന്ത്യനൂർ ശിവക്ഷേത്രത്തിലേക്കുള്ളത് ബുദ്ധിമുട്ടായതിനാൽ കോട്ടക്കലിൽ നിന്നും ഇന്ത്യനൂരിലേക്ക് ടാർ ചെയ്ത റോഡ് ഗതാഗതം തുടങ്ങി. Website of School : [[വിക്കികണ്ണി]http://akmhsskottoor.webs.com]

മാനേജ്മെന്റ്

സ്ക്കൂൾ മാനേജർ : ഇബ്രാഹിം ഹാജി കറുത്തേടത്ത്. കോട്ടൂർ


ഞങ്ങളൊരുക്കിയിരിക്കുന്ന സജ്ജീകരണങ്ങൾ

സ്കൂളിന് ISO പദവി ലഭിച്ചിട്ടുണ്ട്.

  • ക്ലാസ്റൂം ,അഡ്രസിംങ്ങ് സിസ്റ്റം..
  • സ്കൂൾ ബസ് സൗകര്യം.
  • മൾട്ടിമീഡിയ സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ കൂട്ടായ്‌മകൾ

  • മലയാളം ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • അറബിക്ക് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • സംസ്‌കൃതം ക്ലബ്ബ്
  • ഉർദ്ദു ക്ലബ്ബ്
  • വർക്ക് എക്‌സ്‌പീരിയൻസ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • ഗാന്ധിദർശൻ

സ്ക്കൂൾ പ്രവർത്തനങ്ങൾ

എ. കെ.എം. എച്ച്. എച്ച്. എസ് പ്രവർത്തനങ്ങൾ

എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ പത്രങ്ങളിലൂടെ
എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ പുരസ്ക്കാരങ്ങൾ
എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ കലാസ്രഷ്ടികൾ

സ്ക്കൂൾ മാഗസിൻ


ഹെൽപ്പ് ഡസ്‌ക്

കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.

  • വിദ്യാർതഥികൾക്ക് പ്രത്യേക കൗൺസിലിങ്ങ്, Motivation ക്ലാസുകൾ
  • കൗൺസിലിങ്ങിലൂടെയുള്ള പ്രശ്നപരിഹാരം
  • നിർദ്ദന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം-( വീട് വൈദ്യുതീകരണം, ബാത്റൂം നിർമ്മാണം, വീട് നിർമ്മാണം)
  • സൗജന്യ യൂണിഫോം വിതരണം
  • സാമൂഹിക പ്രവർത്തനങ്ങൾ

സ്ക്കൂൾ വെബ് സൈററ്.

കേരളത്തിൽ ആദ്യമായി വെബ് സൈററ് തുടങ്ങിയ ചുരുക്കം ചില സ്ക്കൂളുകളിലൊന്നാണ് കോട്ടൂർ എ. കെ. എം ഹൈസ്ക്കൂൾ. 2007 മുതൽ സക്കൂൾ വാർഷിക പരീക്ഷാഫലം സ്ക്കൂൾ വെബ് സൈററിൽ പ്രസിദ്ധീകരിച്ച് ഈ വിദ്യാലയം ശ്രദ്ധിക്കപ്പെട്ടു. പ്രധാന വിവരങ്ങളെല്ലാം മാതൃ ഭാഷയിലാണ് നൽകിയിട്ടുള്ളത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉപകാരപ്പെടുന്ന വിവിധ സൈററുകളിലേക്ക് ലിങ്കുകളും നൽകിയിട്ടുണ്ട്
[[വിക്കികണ്ണി]http://akmhsskottoor.webs.com]

സ്ക്കൂൾ ആപ് -AKMHSS kottoor

സക്കൂൾ വാർഷിക പരീക്ഷാഫലം, അറിയിപ്പുകൾ, പഠന സഹായികൾ, സക്കൂൾ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സ്ക്കൂൾ ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽ ഡൗൺലോഡ് ചെയ്യാം.

മൂവി ക്ലബ്

  • മൂവി ക്ലബ്ബ് വിദ്യാർത്ഥികൾ തയ്യാറാക്കിയ കുട്ടികളുടെ ചിത്രമായ അവൾ പറയുന്നു എന്ന ഹ്രസ്വചിത്രം സംസ്ഥാന, ദേശീയ ചിൽഡ്രൻസ് ഫെസ്റ്റിവലിൽ നിരവധി അവാർഡുകൾ നേടി ശ്രദ്ധ പിടിച്ചുപറ്റി.
*മൊബൈൽ ഫോണിന്റെ ദുരുപയോഗവും അതിന്റെ പ്രശ്നങ്ങളുമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്.

സ്കൂളിന്റെ നേട്ടങ്ങൾ

  • തുടർച്ചയായി സബ്‌-ജില്ലാ കലോൽസവത്തിൽ ഒാവറോൾ കിരീടം
  • ജില്ല, സംസ്ഥാന കലോൽസവങ്ങളിൽ സ്ഥിരസാനിധ്യം
  • ശാസ്‌ത്ര സാമൂഹ്യ പ്രവൃത്തി പരിചയമേളകളിൽ മികച്ച വിജയം, ജില്ല, സംസ്ഥാന മേളകളിൽ സ്ഥിരസാനിധ്യം

2016-17 സംസ്ഥാന കലോൽസവം

സംസ്ഥാന കലോൽസവത്തിൽ മലപ്പുറം ജില്ലയ്ക്ക് വേണ്ടി 28 പോയിൻറ് നേടി

  • ഹൈസ്‌ക്കൂൾ വിഭാഗം കോൽക്കളി, --A ഗ്രേഡ് (ഒന്നാം സ്ഥാനം)
  • ഹൈസ്‌ക്കൂൾ വിഭാഗം ദഫ് മുട്ട് -- -A ഗ്രേഡ് (രണ്ടാം സ്ഥാനം)
  • ഹൈസ്‌ക്കൂൾ വിഭാഗം പൂരക്കളി --- A ഗ്രേഡ്
  • ഹൈസ്‌ക്കൂൾ വിഭാഗം, ചെണ്ടമേളം --- A ഗ്രേഡ്
  • ഹൈസ്‌ക്കൂൾ വിഭാഗം, മോണോആക്‌ട് --- A ഗ്രേഡ്
  • ഹൈസ്‌ക്കൂൾ വിഭാഗം, മിമിക്രി --- B ഗ്രേഡ്
  • ഹയർ സെക്കണ്ടറി വിഭാഗം ഒപ്പന—A ഗ്രേഡ്
  • ഹയർ സെക്കണ്ടറി വിഭാഗം ദഫ് മുട്ട് --- A ഗ്രേഡ് (രണ്ടാം സ്ഥാനം)

ഗൂഗിൾ മാപ്പ്

{{#Multimaps: 10.98691, 76.032064 | width=600px | zoom=14 }}

Link to Map