"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(name)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 166: വരി 166:
| 21 || ഹെൽത്ത് ക്ലബ്ബ്|| നീത ആർ നായർ
| 21 || ഹെൽത്ത് ക്ലബ്ബ്|| നീത ആർ നായർ
|-
|-
| 22 || സ്പോർട്സ് ക്ലബ്ബ് || ഗോവിന്ദൻ നമ്പൂതിരി.വി.എം
| 22 || സ്പോർട്സ് ക്ലബ്ബ് || Gopikrishnan.k
|-
|-
| 23 || ആർട്സ് ക്ലബ്ബ്ക്ലബ്ബ്|| ജയശ്രീ.ആർ
| 23 || ആർട്സ് ക്ലബ്ബ്ക്ലബ്ബ്|| ജയശ്രീ.ആർ

10:32, 2 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
വിലാസം
പള്ളിപ്പാട്

പള്ളിപ്പാട്
,
നടുവട്ടം പി.ഒ.
,
690512
,
ആലപ്പുഴ ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഇമെയിൽ35026alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35026 (സമേതം)
വി എച്ച് എസ് എസ് കോഡ്903017
യുഡൈസ് കോഡ്32110500902
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ445
പെൺകുട്ടികൾ319
അദ്ധ്യാപകർ47
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ106
പെൺകുട്ടികൾ76
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽരമാദേവി.എസ്
പ്രധാന അദ്ധ്യാപികഇന്ദു.ആർ .ചന്ദ്രൻ
പി.ടി.എ. പ്രസിഡണ്ട്സാജൻ പനയറ
എം.പി.ടി.എ. പ്രസിഡണ്ട്ലത
അവസാനം തിരുത്തിയത്
02-02-2024GOPIKRISHNAN.K
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



"വിത്തമെന്തിന്നുമർത്ത്യനു
വിദ്യ കൈവശമാവുകിൽ"
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട്ടു നിന്നും 3.5 കി.മീ.കിഴക്ക് പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലാണ് നടുവട്ടം.വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂൾ സ്ഥിതിചെയ്യുന്നത്.പള്ളിപ്പാട് ഗ്രാമത്തിന്റെ വിദ്യാഭ്യസ മണ്ഡലത്തിലെ തിലകക്കുറിയാണ് അനേകായിരങ്ങൾക്ക് അക്ഷരപുണ്യം പകർന്ന് നൽകിയ ഈ സരസ്വതീ ക്ഷേത്രം

ചരിത്രം

ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽഒന്നാണ് നടുവട്ടംസ്കൂൾ.വിദ്യാഭ്യാസം മാനുഷികമൂല്യങ്ങൾ വളർത്തിയെടുക്കും എന്നു വിശ്വസിച്ച ദേശസ്നേഹവും ത്യാഗമനോഭാവവും കൈമുതലായി ഉണ്ടായിരുന്ന ഏതാനും മഹാത്മക്കളുടെ പ്രവർത്തനഫലമായി ഉണ്ടായതാണ്ഈ സ്ഥാപനം.നമ്മുടെ നാടിന്റെ സാമൂഹ്യചരിത്രത്തിന്റെ നാൾവഴിയിൽ അജ്ഞതയുടെ അന്ധകാരത്തിലാണ്ടുകിടന്ന ഒരു ജനതയെ പുരോഗതിയുടേയും എെശ്വര്യത്തിന്റേയും പന്ഥാവിലേക്ക് കൈപിടിച്ചുയർത്താൻ അനേകം പുണ്യാത്മാക്കൾ ത്യാഗപൂർണ്ണമായ സേവനങ്ങൾ സ്വയം സമർപ്പിക്കപ്പെട്ടിട്ടുണ്ട്.ആ സുകൃതികളുടെ സ്മരണകൾക്ക് മുൻപിൽ നമസ്ക്കരിക്കുന്നു. സാധാരണക്കാരായ ഇന്നാട്ടുകാർക്ക്, വിദ്യഭ്യാസസൗകര്യം ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഇരട്ടക്കളങ്ങരക്ഷേത്രത്തിനു കിഴക്കുവശത്തായി”നടേവാലേൽ”സ്ക്കൂൾ എന്നപേരിൽ അറിയപ്പെട്ട നായർസമാജം പ്രൈമറി സ്ക്കൂൾസ്ഥാപിക്കപ്പെടുന്നത്. 1947 ൽഇതിന്റെ എൽ.പി വിഭാഗം സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും യു.പി വിഭാഗം ക്ഷേത്രത്തിനുപടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന നമ്പുവിളകൊട്ടാരത്തിലേക്ക് മാറ്റപ്പെട്ടുകയുംചെയ്തു, ഇവിടെ പകുതികച്ചേരി പ്രവർത്തിച്ചിരുന്നതായി ചരിത്രത്തിൽരേഖപ്പെടുത്തിയിട്ടുണ്ട്.ഈസ്ക്കൂൾ1966-ൽഹൈസ്ക്കൂളായും1997-ൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂളായുംഉയർത്തപ്പെട്ടു.2002 മുതൽ സ്ക്കൂളിനോട് അനുബന്ധിച്ച് സ്വാശ്രയ ഹയർസെക്കണ്ടറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട്.

മാനേജ്മെന്റ്

നടുവട്ടം 98-ാംനമ്പർ N.S.S കരയോഗമാണ് ഈ സ്ക്കൂളിന്റെ ഉടമസ്ഥർ.കരയോഗാഗംങ്ങൾ തെരഞ്ഞെടുക്കുന്ന പ്രസിഡൻറ് ,വൈസ് പ്രസിഡന്റ്,സെക്രട്ടറി, ജോ:സെക്രട്ടറി,ഖജാൻജി എന്നിവരടങ്ങിയ ഒൻപതംഗ കമ്മിറ്റിയാണ് കരയോഗഭരണംനടത്തുന്നത്.കരയോഗം പ്രസിഡൻറ് ആണ് സ്ക്കൂൾ മാനേജരായി വരുന്നത്.പടിഞ്ഞാറെകളീക്കൽ പി.കെ.ഗോപിനാഥൻനായർ ആണ് നിലവിൽ സ്കൂൾ മാനേജർ.

പി.ടി.എ

സ്കൂളിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു.ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് മാനേജ് മെന്റിനും,പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിൽ അധ്യപകർക്കും പിന്തുണ നൽകി കൊണ്ട് മാതൃകപരമായപ്രവർത്തനം നടത്തുന്നു.ശ്രീ.ആർ.രമേഷ് ആണ് പി.ടി.എ യുടെ പ്രസിഡന്റ്

സ്കൂളിന്റെസാരഥികൾ

ഇന്ദു ആർ ചന്ദ്രൻ (ഹെഡ് മിസ്ട്രസ്)
രമാദേവി എസ് (പ്രിൻസിപ്പാൾ)

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.യു.പി വിഭാഗത്തിനും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമായരീതിയിൽ 20 ഹൈടെക് ക്ലാസ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികളിലെ ശാസ്ത്രാഭിരുചികളെ പരിപോഷിപ്പിക്കുന്നതിനായി മികച്ച രീതിയിൽ സയൻസ് ലാബുകൾ പ്രവർത്തിക്കുന്നു.വായനയുടെ ലോകത്തേക്ക് കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ട് സ്കൂൾ ഗ്രന്ഥശാല മാതൃക പരമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്.

വിജയശതമാനം

വർഷം എസ്.എസ്.എൽ.സി വി.എച്ച്.എസ്.ഇ
2012 - 13 100% 84%
2013 - 14 100% 86.4%
2014 - 15 100% 85%
2015 - 16 100% 87.2%
2016 - 17 100% 86.3%
2017 - 18 100% 87.2%
2018 - 19 100% 87%
2019 - 20 100% 89%
2020-21 100%
2021-22 100%
2022-23 100%

പാഠ്യേതരപ്രവർത്തനങ്ങൾ

ക്രമനമ്പർ ക്ലബ്ബുകൾ/ഓർഗനൈസേഷൻ ടീച്ചർ-ഇൻചാർജ്
01 ഐ.ടി കോർഡിനേറ്റർ(H.S) രജനി രാജ്
02 എൻ.സി.സി (Girls) രശ്മി ചന്ദ്രൻ
03 എൻ.സി.സി (Boys) സുധീർ.ആർ.കെ
04 ജൂനിയർ റെഡ്ക്രോസ് മഞ്ജു വി കുമാർ
05 എസ്.ആർ.ജി (H.S) ഗിരി അരവിന്ദ്
06 എസ്.ആർ.ജി (U.P) മഞ്ജു വി കുമാർ
07 വിദ്യാരംഗം കലാസാഹിത്യവേദി സ്മിത ഐ
08 ഐ.ടി കോർഡിനേറ്റർ (V.H.S.E) സലിൽ കുമാർ.കെ
09 സ്കൂൾസുരക്ഷക്ലബ്ബ് ഗിരി അരവിന്ദ്
10 സ്കൂൾഗ്രന്ഥശാല മഞ്ജു വി കുമാർ
11 ലിറ്റിൽ കൈറ്റ്സ് ദീപ.പി & ഗീതാലക്ഷ്മി.എൽ
12 നാഷണൽ സർവ്വീസ് സ്കീം സലിൽ കുമാർ.കെ
13 ഗണിതക്ലബ്ബ്(H.S) ജയപ്രകാശ് സി ജി
14 ഗണിത ക്ലബ്ബ് (U.P) അമൃതകല കുഞ്ഞമ്മ
15 സയൻസ് ക്ലബ്ബ് (H.S) ബിന്ദു.എൽ
16 സയൻസ് ക്ലബ്ബ് (U.P) സന്തോഷ് കുമാർ സി.ജി
17 സോഷ്യൽസയൻസ് ക്ലബ്ബ്(H.S) ഗിരി അരവിന്ദ്
18 സോഷ്യൽസയൻസ് ക്ലബ്ബ്(U.P) രാജശ്രീ
19 ലഹരി വിരുദ്ധ ക്ലബ്ബ് കുമാരി സുജാത
20 ഊർജ്ജ സംരക്ഷണ ക്ലബ്ബ് ജയശ്രീ.ആർ(ഹിന്ദി)
21 ഹെൽത്ത് ക്ലബ്ബ് നീത ആർ നായർ
22 സ്പോർട്സ് ക്ലബ്ബ് Gopikrishnan.k
23 ആർട്സ് ക്ലബ്ബ്ക്ലബ്ബ് ജയശ്രീ.ആർ
24 പരിസ്ഥിതി ക്ലബ്ബ് ജയശ്രീ.ആർ
25 ഐ.ടി കോർഡിനേറ്റർ(UP) സന്തോഷ് കുമാർ.സി.ജി

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലയളവ്
01 1947-1952
02 കെ.ആർ.കൃഷ്ണകുറുപ്പ് 1952-1983
03 പി.കെ.ഭാസ്ക്കരൻ നായർ 1983-1990
04 എൻ.ശാന്തകുമാരി 1990-1994
05 സി.കെ.ശ്രീകുമാരിയമ്മ 1994-1999
06 ബി.വിജയലക്ഷ്മിയമ്മ 1999-2001
07 എസ്.സുഹാസിനിദേവി 2001-2002
08 ആർ.വിജയകുമാരി 2002-2004
09 ജി.മോഹൻദാസ് 2004-2005
10 എൻ.രാജശേഖരൻ നായർ 2005-2006
11 കുമാരി ചിത്ര.കെ 2006-2010
12 എസ്.രാധിക 2010-2013
13 എൽ.രാജലക്ഷ്മി 2013-2014
14 സി.എസ്.ഗീതാകുമാരി 2016-2019

വി.എച്ച.എസ്.ഇ വിഭാഗം മുൻ പ്രിൻസിപ്പൽമാർ

ക്രമ നമ്പർ പേര് കാലയളവ്
1 സി.കെ.ശ്രീകുമാരിയമ്മ 1997-1999
2 ബി.വിജയലക്ഷ്മിയമ്മ 1999-2001
3 എസ്.സുഹാസിനിദേവി 2001-2002
4 ആർ.വിജയകുമാരി 2002-2004
5 ജി.മോഹൻദാസ് 2004-2005
6 എൻ.രാജശേഖരൻ നായർ 2005-2006
7 കുമാരി ചിത്ര.കെ 2006-2010
8 എസ്.രാധിക 2010-2013
9 എൽ.രാജലക്ഷ്മി 2013-2014
10 ബി.രമേശ് കുമാർ 2014-2016
11 കെ.ബി.ഹരികുമാർ 2016-2020
12 രമാദേവി.എസ് 2020

പൂർവ്വ വിദ്യാർത്ഥി സംഘടന "വരദ"

നമ്മുടെ വിദ്യാലയത്തിന്റേയും, നാടിന്റേയും അഭിവൃദ്ധിയും, എെശ്വര്യവും, ക്ഷേമവും ലക്ഷ്യമാക്കി 2003 ഏപ്രിൽ 6ന് രൂപീകൃതമായ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയാണ് വരദ.വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായങ്ങളും,അവാർഡുകളും നൽകി പ്രോൽസാഹിപ്പിക്കുന്നു.കേരളത്തിന്റ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിലെ സമഗ്ര സംഭാവനക്കുള്ള "ഏ.പി.ഉദയഭാനു സ്മാരക വരദ പുരസ്ക്കാരം" ശ്രേഷ്ഠ വ്യക്തിത്വങ്ങളെ കണ്ടെത്തി നൽകി വരുന്നു

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ക്രമനമ്പർ പേര് മേഖല
1 ഏ.പി.ഉദയഭാനു മാതൃഭൂമി പത്രാധിപർ, പി.എസ്,സി അംഗം
2 പള്ളിപ്പാട്കുഞ്ഞികൃഷ്ണൻ സാഹിത്യകാരൻ
3 ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ പ്രമുഖ ഭാഷ ശാസ്ത്രപണ്ഡിതൻ,സാഹിത്യ അക്കാദമി അവാർഡ്ജേതാവ്, എ.പി.ഉദയഭാനു സ്മാരക - വരദ പുരസ്കാരജേതാവ്
4 പി.പൊന്നമ്മ ആലപ്പുഴ ജില്ല വിദ്യാഭ്യാസ ആഫീസർ ആയിരുന്നു
5 ഐ.രാമദാസ് ചെങ്ങന്നൂർ ആർ.ഡി.ഒ ആയിരുന്നു

വഴികാട്ടി

  • ഹരിപ്പാട് പള്ളിപ്പാട് റോഡിൽ നിന്ന് കിഴക്കോട്ട് RJ റോഡിലേക്ക് പോകുക (2.8km)
  • കുരീക്കാട് കവലയിൽ നിന്നും പള്ളിപ്പാട് - മുട്ടം റോഡിലേക്കു വലത്തേക്ക് തിരിയുക (850m)
  • നടുവട്ടം ജംക്ഷനിന്ന് നിന്നും നടുവട്ടം സ്കൂൾ റോഡിലേക്ക്  വലത്തേക്ക് തിരിയുക (150m)

{{#multimaps:9.272906556647065, 76.47934708647104|zoom=20}}