നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം‌

2024 ജൂൺ 19: വായനാദിനത്തോട് അനുബന്ധിച്ച് നടന്ന സ്കൂൾ അസംബ്ലിയിൽ , പൂർവ്വ വിദ്യാർത്ഥികൾ നൽകിയ ദിനപത്രങ്ങൾ വിതരണം ചെയ്യുന്നു

2024-25 വിദ്യാരംഗം പ്രവർത്തനങ്ങൾ

  • വായനാദിനത്തോട് അനുബന്ധിച്ച് നടന്ന സ്കൂൾ അസംബ്ലിയിൽ , പൂർവ്വ വിദ്യാർത്ഥികൾ നൽകിയ ദിനപത്രങ്ങൾ വിതരണം ചെയ്‍ത‍ു.
  • രാവിലെ 10 മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
  • പി.എൻ പണിക്കർ അനുസ്മരണം, കവിതാലാപനം, പ്രശ്നോത്തരി, നാടൻപാട്ട്, പ്രസംഗം, പുസ്തകാസ്വാദനം,തുടങ്ങി നിരവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.
ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവ് അജേഷ് കുമാർ_പുസ്തകാസ്വാദനം
കവിതാലാപനം

തുടർന്നുള്ള ഒരു മാസക്കാലം കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ ഈ ക്ലബിന്റെ നേതൃത്വത്തിൽ തുടർന്നും നടത്തുന്നതാണ്

പോസ്റ്റർ നിർമ്മാണം,കഥാരചന, കവിതാ രചന, ആസ്വാദനകുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ നടത്തുന്നതായിരിക്കും.

  • വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാ മാസാചരണത്തിൻ്റെ ഭാഗമായി വിവിധ മത്സരങ്ങൾ (22/6/ 2024) നടത്തി. HS, UP വിഭാഗങ്ങൾക്കായി കഥാരചന, കവിതാരചന ചിത്രരചന എന്നിവ നടത്തി ഏകദേശ അൻപതോളം കുട്ടികൾ വിവിധ മത്സരയിനങ്ങളിലായി പങ്കെടുത്തു.

കഥാരചന HS വിഭാഗം

വിഷയം - അമ്മയ്ക്കൊരു സമ്മാനം

കവിത - നഷ്ടവസന്തം

UP വിഭാഗം

കഥാരചന

വിഷയം- സ്നേഹം

കവിത

വിഷയം- മഴ

ചിത്രരചന

HS വിഭാഗം

വിഷയം - കടലോരത്തെ സായാഹ്നം

UP വിഭാഗം

വിഷയം -മരച്ചില്ലയിലെ കൗതുകം


2024 ജൂൺ 22:വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്ന കഥാരചന, കവിതാരചന, ചിത്രരചനാ മത്സരങ്ങൾ

ജൂലൈ 5

വിദ്യാരംഗം കലാ സാഹിത്യ വേദി യുടെ നേതൃത്വത്തിൽ ജൂലൈ 5ന് സ്കൂൾ അസംബ്ലിയിൽ നടന്ന വിവിധ പരിപാടികൾ

  • പാത്തുമ്മയുടെ ആട് ദൃശ്യാ വിഷ്കാരം, ആസ്വാദനം, പ്രശ്നോത്തരി, പ്രസംഗം, പുസ്തകാസ്വാദനം, സിനിമ പ്രദർശനം, ബഷീർ കൃതി കളുടെ പ്രദർശനം, ബഷീർ അനുസ്മരണം, എന്നീ പരിപാടികൾ നടത്തി

സബ്ബ് ജില്ലാതല ഉദ്ഘാടനവും ശില്പശാലയും 19/7/2024

  • വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സബ്ബ് ജില്ലാതല ഉദ്ഘാടനവും ശില്പശാലയും 19/7/2024ന് നങ്ങ്യാർകുളങ്ങര ബി.ബി ജി. എച്ച് എസിൽ വച്ച്  നാടക സിനിമാ കഥാകൃത്ത് ശ്രീ.സുധീർ പരമേശ്വർ നിർവ്വഹിച്ചു.      തുടർന്ന് കുട്ടികൾക്കായി നടത്തിയ നാടക ശില്പശാലയിൽ സ്കൂളിൽ നിന്ന് അനുപമ , ഗൗരി , ജിൻസി എന്നീ കുട്ടികളെ പങ്കെടുപ്പിച്ചു. കുട്ടികൾ വളരെ താല്പര്യപൂർവ്വം ശില്പശാലയിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു
  • 20/08/2024
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഹരിപ്പാട് ഉപജില്ലാ സാഹിത്യസെമിനാറിൽ(HS വിഭാഗം) അജേഷ് കുമാർ ആർ പ്രബന്ധം അവതരിപ്പിക്കുന്നു വിഷയം - എം മുകുന്ദനും മയ്യഴി പുഴയുടെ തീരങ്ങളിലും ഈ മത്സരത്തിൽ അജേഷ് കുമാറിന് മൂന്നാം സ്ഥാനം ലഭിച്ചു

25/ 09/2024

2024-25 അധ്യയന വർഷത്തെ വാങ്മയം സ്കൂൾതല പരീക്ഷ (25/ 9/2024) വിദ്യാരംഗകലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തി. യു.പി,എച്ച് എസ് വിഭാഗങ്ങളിൽ നിന്നായി 50 ഓളം കുട്ടികൾ പങ്കെടുത്തു.

01/11/2024

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവിയോടനുബന്ധിച്ച് കുട്ടികളുടെ വിവിധ പരിപാടികൾ നടത്തുകയുണ്ടായി

കവിതാലാപനം, നാടൻപാട്ട്, പ്രസംഗം. സംഘഗാനം, ചിത്ര പ്രദർശനം.. തുടങ്ങി നിരവധി പരിപാടികൾ കൊച്ചു കൂട്ടുകാർ അവതരിപ്പിച്ചു



2023-24 വിദ്യാരംഗം പ്രവർത്തനങ്ങൾ

  • 2023-24 വിദ്യാരംഗം പ്രവർത്തനങ്ങൾ ജൂൺ മാസം മുതൽ വർഷം മുഴുവൻ തുടർന്നു.
  • ജൂൺ 19 വായന ദിനത്തോടെ അനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
  • വിദ്യാരംഗം ക്ലബ്ബിന്റെ സ്പെഷ്യൽ അസ്സംബ്ളിയിൽ വായനദിന പ്രാധാന്യം, പി. എൻ പണിക്കർ അനുസ്മരണം, വായനപ്രധാന്യം,കവിത ആലാപനം, വായനദിന ക്വിസ്, പുസ്തകസ്വാദനം തുടങ്ങിയ വിവിധ പരിപാടികൾ നടത്തി
  • പി എൻ പണിക്കർ അനുസ്മരണം ഉപജില്ലാ തലം ബഥനി സ്കൂളിൽ വെച്ച് പ്രൊഫ. സജിത്ത് എവൂരേത്ത് ഉത്ഘാടനം ചെയ്തു ശിൽപശാല നടത്തുകയും നമ്മുടെ കുട്ടികൾ അനുപമ, ഗോപിക എന്നിവരെ പങ്കെടുപ്പിക്കുകയും ചെയ്തു.
  • വിദ്യാരംഗം ഭാഷ സെമിനാർ കുമാരനാശാനും മലയാള കവിതയും സ്കൂൾ തല മത്സര വിജയിയായ ലിഡാ . എസ് മുല്ലശ്ശേരിൽ ജൂലൈ 29 നു ഉപജില്ലാതലത്തിൽ നടന്ന സെമിനാറിൽ പങ്കെടുത്തു രണ്ടാം സ്ഥാനം കരസ്ഥമാക്കി
  • കുട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിലേക്കായി സർഗോത്സവം സ്കൂൾ തലം സംഘടിപ്പിച്ചു. കഥ രചന, കവിത രചന,ഉപന്യാസ രചന കാവ്യാലാപനം, നാടൻപാട്ട്, ചിത്ര രചന, അഭിനയം... എന്നിവ നടത്തി വിജയികളെ ഉപജില്ലാ തലത്തിൽ മത്സരിപ്പിച്ചു,.
  • 16/10/23 ൽ ഗവ. ഗേൾസ് സ്കൂൾ ഹരിപ്പാട് നടന്ന മത്സരത്തിൽ
  • കവിത രചന........ ലിഡാ എസ് മുല്ലശ്ശേരിൽ

കഥാരചന............. ഗൗരി

അഭിനയം ......അനഘ

പുസ്‌തകാസ്വാദനം ................അജേഷ് കുമാർ

കാവ്യാലാപനം............. ആസിഫ് മുഹമ്മദ്‌ അലി

എന്നീക‍ുട്ടികൾ ജില്ലാ തല മത്സരത്തിലേക്ക് യോഗ്യത നേടി.

  • ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ചു മണ്ണാറശാല സ്കൂളിൽ നടന്ന ശില്പ ശാലയിലും നമ്മുടെ കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു

2022 - 23 വർഷത്തിൽ വിദ്യാരംഗം

നടുവട്ടം വി.എച്ച്.എസ്.എസ്സിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്തിവരുന്നുണ്ട്.

ജൂൺ 19 വായനദിനം ,ജൂലൈ 5 ബഷീർ അനുസ്മരണം ,നവംബർ 1 കേരളപ്പിറവി തുടങ്ങിയ ദിനാചരണങ്ങൾ കുട്ടികളുടെ വിവിധ പരിപാടികളോടെ നടത്തുന്നുണ്ട്.

2022 - 23 വർഷത്തിൽ വിദ്യാരംഗം ക്ലബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ സാധിച്ചു. കുട്ടികളുടെ സാഹിത്യം, സംഗീതം, കലവാസനകൾ പരിപോഷിപ്പിക്കാൻ പ്രവർത്തിക്കാൻ പ്രവർത്തിക്കുന്ന വിദ്യാരംഗം ക്ലാസിൽ സ്കൂളിലെ എല്ലാ കുട്ടികളും അംഗങ്ങളാണെന്നും വർഷത്തിൽ ഉടനീളം ഇതിന്റെ ഭാഗമായി പ്രവർത്തനങ്ങൾ നടത്താമെന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ജൂൺ 19 വായനാ ദിനവുമായി ബന്ധപ്പെട്ട് വായനാ വാരാഘോഷം ജൂൺ 19-25 വരെ നടത്തി. വിദ്യാരംഗത്തത്തിന്റെ നേതൃത്വത്തിൽ നടന്ന അസംബ്ലിയിൽ കുട്ടികൾ പി. എൻ പണിക്കർ അനുസ്മരണം വായനാദിന ക്വിസ്സ് കവിതാലാപനം, നാടൻപാട്ട് എന്നിവ നടത്തി. കൂടാതെ നാടൻപാട്ട് മൽസരം, പ്രസംഗ മൽസരം, പോസ്റ്റർ രചന , ചിത്രരചന എന്നിവ സംഘടിപ്പിച്ചു. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയുടെ 100ാം വാർഷികത്തിന്റ ഭാഗമായി നടന്ന സെമിനാറിൽ ഡോ.കെ.പി. വിജയലക്ഷ് മി നടത്തി. വായന മാസാചരണ സമാപന സമ്മേളനത്തിൽ ഡോ. സജിത്ത് ഏവൂരേത്ത് മുഖ്യപ്രഭാഷണം നടത്തി. ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം ക്വിസ്, ബഷീർ കഥാപാത്ര നിരൂപണം, ജീവചരിത്രകുറിപ്പ് തയാറാക്കൽ എന്നിവ നടത്തി. ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി എഴുത്ത് പെട്ടി ,പുസ്തക പ്രദർശനം എന്നിവ ജൂലൈ2 ന് നമ്മുടെ സ്കൂളിൽ വെച്ച് യുവജന സമാജം ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തി. കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് നാടൻപാട്ട് നടത്തി. കഥാരചന , ഉപന്യാസരചന, കവിതാ രചന മൽസരങ്ങളിൽ വിജയിച്ച കുട്ടികൾ ഉപജില്ലാ തലത്തിൽ വിജയം കരസ്ഥമാക്കി. വിദ്യാരംഗം സാഹിത്യ വേദിയുടെ ഉപജില്ലാ തലത്തിൽ വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തു. കുമാരനാശാൻ ഭാഷാ സെമിനാറിൽ ലിഡ.എസ് മുല്ലശ്ശേരി രണ്ടാം സ്ഥാനം കരസ്ഥമാക്കി. വാങ്മയ മത്സരത്തിൽ പങ്കെടുത്ത മാളവിക രമേശ് അനഘ എന്നിവർ വിജയം കരസ്ഥമാക്കി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഉപജില്ലാ തലത്തിൽ നടത്തിയ എല്ലാ പരിപാടികളിലും നമ്മുടെ കുട്ടികളെ പങ്കെടുപ്പിച്ചു.

വായന പക്ഷാചരണം ഉദ്ഘാടനം ഡോക്ടർ സജിത്ത് ഏവൂരേത്ത്

ഫലകം:ബഷീർ അനുസ്മരണം - ചിത്ര രചന, പോസ്റ്റർ നിർമ്മാണം