"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
GEOGRAPHY Expanding article
(ചെ.)No edit summary
(ചെ.) (GEOGRAPHY Expanding article)
വരി 66: വരി 66:


നിലമ്പൂർ പെരുമ്പിലാവ് മലയോര ഹൈവേയോട് ചേർന്ന് അഞ്ച് ഏക്കറോളം സ്ഥലത്ത് പ്രൗഢഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പുല്ലങ്കോട്. ഒരുകാലത്ത് കശുമാവും ഒപ്പം ഈങ്ങാകാടും പടർന്ന് കുറ്റിക്കാടായിരുന്ന ഈ സ്ഥലം മേച്ചിൽ കേന്ദ്രത്തിൽ നിന്നും ഒരു സരസ്വതി ക്ഷേത്രമായിമാറിയതിനു പിന്നിൽ അധ്വാനശേഷിമാത്രം കൈമുതലായി ഉണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ സഹകരണത്തിൻറെയും കൂട്ടായ്മയുടെയും കഥയാണുള്ളത്. [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/ചരിത്രം|കൂടുതൽ വായിക്കുക]]
നിലമ്പൂർ പെരുമ്പിലാവ് മലയോര ഹൈവേയോട് ചേർന്ന് അഞ്ച് ഏക്കറോളം സ്ഥലത്ത് പ്രൗഢഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പുല്ലങ്കോട്. ഒരുകാലത്ത് കശുമാവും ഒപ്പം ഈങ്ങാകാടും പടർന്ന് കുറ്റിക്കാടായിരുന്ന ഈ സ്ഥലം മേച്ചിൽ കേന്ദ്രത്തിൽ നിന്നും ഒരു സരസ്വതി ക്ഷേത്രമായിമാറിയതിനു പിന്നിൽ അധ്വാനശേഷിമാത്രം കൈമുതലായി ഉണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ സഹകരണത്തിൻറെയും കൂട്ടായ്മയുടെയും കഥയാണുള്ളത്. [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/ചരിത്രം|കൂടുതൽ വായിക്കുക]]
== '''ഭൂമിശാസ്ത്രം''' ==
== <small>മലപ്പുറം ജില്ലയുടെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളിൽ ഒന്നാണ് പുല്ലങ്കോട്. സഹ്യന്റെ മടിയിൽ തലചായ്ച്ചിറങ്ങുന്ന മനോഹരമായ ഒരു ഗ്രാമം എന്നുതന്നെ  പറയാം. വ്യാപകമായി റബ്ബർ കൃഷി ചെയ്യുന്ന ഒരു പ്രദേശമാണിത്. ജനങ്ങളുടെ പ്രധാന വരുമാനം മാർഗ്ഗങ്ങളിലൊന്ന് റബ്ബർ കൃഷിയും ടാപ്പിങ്ങുമാണ്. സംസ്കരണവും വിപണനവും പ്രദേശത്തെ മറ്റൊരു തൊഴിൽ ആണ്. ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പുല്ലങ്കോട് എസ്റ്റേറ്റ് ആണ് പ്രധാനപ്പെട്ട റബ്ബർ പ്ലാന്റേഷൻ. താരതമ്യേന ഉയർന്ന ചെറുകുന്നുകൾ നിറഞ്ഞ ഈ പ്രദേശം മുഴുവനും റബ്ബർ കൃഷി ആണ്. വിശാലമായി കിടക്കുന്ന എസ്റ്റേറ്റുകൾക്കപ്പുറം വനപ്രദേശമാണ്. അതുകൊണ്ടുതന്നെ വനവും എസ്റ്റേറ്റും വേർതിരിച്ചറിയുക പ്രയാസമാണ്. അതിനാൽ വന്യമൃഗങ്ങൾ വനത്തിൽ നിന്നിറങ്ങി എസ്റ്റേറ്റുകളിലും പ്രദേശങ്ങളിലും വിഹരിക്കുക സ്വാഭാവികമാണ്. വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ  ഇവിടെ പലർക്കും പരിക്കു പറ്റുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. മലയോര പ്രദേശമായതുകൊണ്ട് തന്നെ ചോലകളും പുഴകളും ഈ പ്രദേശത്തോട് അടുത്ത് നമുക്ക് കാണാനാകും. അതി ശക്തമായ കാലവർഷത്തിൽ പലപ്പോഴും മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ  പോലെയുള്ള അപകടങ്ങൾ ഇവിടെ ഉണ്ടാകാറുണ്ട്. വ നപ്രദേശത്തോട് ചേർന്ന് താമസിക്കുന്ന ആദിവാസി വിഭാഗങ്ങളെയും ഇവിടെ നമുക്ക് കാണാം. ഏറെക്കുറെ മലപ്പുറത്തിന്റെ കിഴക്കേ അതിർത്തിയാണ് ഈ പ്രദേശം. ധാരാളം മുളകൾ ഉണ്ടായിരുന്ന ഒരു പ്രദേശം കൂടിയാണിത്. ഇപ്പോൾ  എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും മുമ്പ് ധാരാളം ഉണ്ടായിരുന്നു. ഒരുകാലത്ത് മുളകൾ ധാരാളമായി കയറ്റി അയക്കപ്പെട്ടിരുന്നു. ഇങ്ങനെ കയറ്റി അയക്കുന്ന മുളകൾ നിലമ്പൂർ ഡിപ്പോയിൽ ശേഖരിക്കുകയും മറ്റു അവശ്യ പ്രദേശങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു. മുളയരി ശേഖരിക്കുന്നതിനും വനവിഭവങ്ങൾ ശേഖരിക്കുന്നതിനും ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടെ ആളുകൾ ഈ ഭാഗത്തെ വനങ്ങളെ ആശ്രയിക്കാറുണ്ട്. വനഭൂമിയോടും മലയോടും ചേർന്ന് കിടക്കുന്നതിനാൽ ധാരാളം പാറക്കെട്ടുകൾ പുഴയോരങ്ങളിൽ ആയി കാണുന്നു.  പ്രധാനപ്പെട്ട ഒരു ആകർഷണമാണ് ചിങ്കക്കല്ല് എന്നറിയപ്പെടുന്ന ഒരു വലിയ പാറ. ബ്രിട്ടീഷുകാരിൽ നിന്ന് രക്ഷപ്പെടാനായി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഇവിടെ ഒളിച്ചു താമസിച്ചതായി പറയുന്നു. അതിനാൽ ഈ പ്രദേശത്ത് സ്മാരകം  പണിയുന്നതിനെ കുറിച്ച് ചർച്ച ഉണ്ടായിരുന്നു.  ഈ പ്രദേശത്തെ ആളുകളുടെ വിദ്യാഭ്യാസ പരമായ എല്ലാ മാറ്റങ്ങൾക്കും പുരോഗമനങ്ങൾക്കും കാരണമായത് ജി.എച്ച്.എസ്.എസ് പുല്ലങ്കോട് എന്ന ഗവൺമെന്റ് സ്ഥാപനമാണ്. ഇവിടെനിന്ന് പഠിച്ച പല വിദ്യാർത്ഥികളും പല മേഖലകളിൽ സേവനമനുഷ്ഠിക്കുന്നു. എ സ്റ്റേറ്റിന് സമീപം ഒരു കുന്നിൻ  പുറത്തായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം അതിമനോഹരമാണ്. പുല്ലങ്കോടിന്റെ വിദ്യാഭ്യാസ സാംസ്കാരിക ചരിത്രത്തിലെ പ്രധാന ഏടാണ് ഈ വിദ്യാലയം.</small> ==
== <small>വിദ്യാഭ്യാസത്തോട് ഇപ്പോഴും വി മുഖത കാണിക്കുന്ന പല പിന്നോക്ക വിഭാഗങ്ങളിലെയും കുട്ടികളെ സ്കൂളിൽ  കൊണ്ടുവരികയും, ചേർക്കുകയും,അവർക്ക് ആവശ്യമായ പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുന്നത് ഈ വിദ്യാലയവുമായി ബന്ധപ്പെട്ട അധികാരികൾ അവരുടെ ഉത്തരവാദിത്വം ആയി</small> കാണുന്നു. ==


== '''ഭൗതിക സൗകര്യങ്ങൾ''' ==
== '''ഭൗതിക സൗകര്യങ്ങൾ''' ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2472246" എന്ന താളിൽനിന്ന് ശേഖരിച്ചത്