"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}പഠനപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പ്രധാനമാണ് ഒരു വിദ്യാലയത്തിലെ പാഠ്യേതരപ്രവർത്തനങ്ങളും. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ കാര്യങ്ങളുമായി വിദ്യാർത്ഥികൾക്ക് ബന്ധപ്പെടാനും അറിവ് നേടാനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു. സ്ഥിരമായി തുടർന്ന് പോരുന്ന ചില പ്രവർത്തനങ്ങൾക്ക് പുറമേ ചില വർഷങ്ങളിൽ മാത്രം പ്രത്യേകമായി ചിലത് നാം ഏറ്റെടുത്ത് നടത്താറുമുണ്ട്. ഈ പേജിൽ ഏറ്റവും ആദ്യം നടപ്പ് അധ്യായനവർഷത്തെ പ്രധാന പ്രവർത്തനങ്ങൾ കാണാം. അതിന് ശേഷം പ്രധാനമായും തനത് പ്രവർത്തനങ്ങളും, സ്വാതന്ത്ര്യദിനാചരണത്തിൽ ആരംഭിക്കുന്ന പ്രത്യേക ശിസുസൗഹൃദപ്രവർത്തനങ്ങളും പിന്നെ സാധാരണ എല്ലാ വിദ്യാലയങ്ങളിലും നടത്താറുള്ള പ്രവർത്തനങ്ങളും. | {{PSchoolFrame/Pages}}പഠനപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പ്രധാനമാണ് ഒരു വിദ്യാലയത്തിലെ പാഠ്യേതരപ്രവർത്തനങ്ങളും. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ കാര്യങ്ങളുമായി വിദ്യാർത്ഥികൾക്ക് ബന്ധപ്പെടാനും അറിവ് നേടാനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു. സ്ഥിരമായി തുടർന്ന് പോരുന്ന ചില പ്രവർത്തനങ്ങൾക്ക് പുറമേ ചില വർഷങ്ങളിൽ മാത്രം പ്രത്യേകമായി ചിലത് നാം ഏറ്റെടുത്ത് നടത്താറുമുണ്ട്. ഈ പേജിൽ ഏറ്റവും ആദ്യം നടപ്പ് അധ്യായനവർഷത്തെ പ്രധാന പ്രവർത്തനങ്ങൾ കാണാം. അതിന് ശേഷം പ്രധാനമായും തനത് പ്രവർത്തനങ്ങളും, സ്വാതന്ത്ര്യദിനാചരണത്തിൽ ആരംഭിക്കുന്ന പ്രത്യേക ശിസുസൗഹൃദപ്രവർത്തനങ്ങളും പിന്നെ സാധാരണ എല്ലാ വിദ്യാലയങ്ങളിലും നടത്താറുള്ള പ്രവർത്തനങ്ങളും. | ||
= '''2022-23 വർഷത്തിലെ പ്രവർത്തനങ്ങൾ''' = | |||
=== പ്രവേശനോത്സവം === | |||
=== ഒന്നാം തരം ക്ലാസ് പിടിഎ === | |||
=== പരിസ്ഥിതി ദിനം === | |||
=== വായനാദിനം === | |||
=== അക്കാദമിക് മാസ്റ്റർ പ്ലാൻ === | |||
=== ലോക ലഹരിവിരുദ്ധ ദിനം === | |||
=== ബഷീർ ദിനം === | |||
=== സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് === | |||
=== ചാന്ദ്രദിനം === | |||
=== യുദ്ധവിരുദ്ധദിനം ഹിരോഷിമ നാഗസാക്കി ദിനങ്ങൾ === | |||
=== സ്വാതന്ത്ര്യദിനാഘോഷം === | |||
=== ഹർ ഘർ തിരംഗ === | |||
=== എന്റെ സ്വന്തം പുസ്തകപ്പുര സീസൺ 2 === | |||
=== ഓണാഘോഷം === | |||
=== മേളകൾ പങ്കാളിത്തം നേട്ടങ്ങൾ === | |||
=== ലഹരിക്കെതിരെ === | |||
= '''2021-22 വർഷത്തിലെ പ്രവർത്തനങ്ങൾ''' = | = '''2021-22 വർഷത്തിലെ പ്രവർത്തനങ്ങൾ''' = |
23:24, 26 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഠനപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പ്രധാനമാണ് ഒരു വിദ്യാലയത്തിലെ പാഠ്യേതരപ്രവർത്തനങ്ങളും. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ കാര്യങ്ങളുമായി വിദ്യാർത്ഥികൾക്ക് ബന്ധപ്പെടാനും അറിവ് നേടാനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു. സ്ഥിരമായി തുടർന്ന് പോരുന്ന ചില പ്രവർത്തനങ്ങൾക്ക് പുറമേ ചില വർഷങ്ങളിൽ മാത്രം പ്രത്യേകമായി ചിലത് നാം ഏറ്റെടുത്ത് നടത്താറുമുണ്ട്. ഈ പേജിൽ ഏറ്റവും ആദ്യം നടപ്പ് അധ്യായനവർഷത്തെ പ്രധാന പ്രവർത്തനങ്ങൾ കാണാം. അതിന് ശേഷം പ്രധാനമായും തനത് പ്രവർത്തനങ്ങളും, സ്വാതന്ത്ര്യദിനാചരണത്തിൽ ആരംഭിക്കുന്ന പ്രത്യേക ശിസുസൗഹൃദപ്രവർത്തനങ്ങളും പിന്നെ സാധാരണ എല്ലാ വിദ്യാലയങ്ങളിലും നടത്താറുള്ള പ്രവർത്തനങ്ങളും.
2022-23 വർഷത്തിലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
ഒന്നാം തരം ക്ലാസ് പിടിഎ
പരിസ്ഥിതി ദിനം
വായനാദിനം
അക്കാദമിക് മാസ്റ്റർ പ്ലാൻ
ലോക ലഹരിവിരുദ്ധ ദിനം
ബഷീർ ദിനം
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
ചാന്ദ്രദിനം
യുദ്ധവിരുദ്ധദിനം ഹിരോഷിമ നാഗസാക്കി ദിനങ്ങൾ
സ്വാതന്ത്ര്യദിനാഘോഷം
ഹർ ഘർ തിരംഗ
എന്റെ സ്വന്തം പുസ്തകപ്പുര സീസൺ 2
ഓണാഘോഷം
മേളകൾ പങ്കാളിത്തം നേട്ടങ്ങൾ
ലഹരിക്കെതിരെ
2021-22 വർഷത്തിലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
നമ്മുടെ സ്കൂൾ തല പ്രവേശനോത്സവ പരിപാടികൾ ഈ ലിങ്ക് വഴി കാണാനാവും. എല്ലാവരും കാണണേ...
HM & staff https://youtu.be/e6DYnz-Ayks
ഒന്നാം തരം ഒന്നാന്തരം പരിശീലനം
ഒന്നാം ക്ലാസ് രക്ഷിതാക്കൾക്ക് വേണ്ടി ഒന്നാം തരത്തിലെ കുട്ടിയും രക്ഷിതാവും എന്ന വിഷയത്തിൽ 2021 ജൂലൈ 16 ന് ഓൺലൈനായി നടത്തിയ പ്രത്യേക രക്ഷാകർതൃ പരിശീലനത്തിൽ കേഴിക്കോട് ഡയറ്റ് റിട്ടയേർഡ് ലക്ചറർ ശ്രീ അബ്ദുറഹ്മാൻ മാഷ് സംസാരിച്ചു വീഡിയോ ഇവിടെ കാണാം
മക്കൾക്കൊപ്പം
നമ്മുടെ മക്കൾക്ക് കരുതലും സ്നേഹവും പഠന പിന്തുണയും ഉറപ്പാക്കുന്നതിന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അരീക്കോട് മേഖലാകമ്മിറ്റിയുമായി സഹകരിച്ച് രക്ഷിതാക്കൾക്കുള്ള വിദ്യാഭ്യാസപരിപാടി മക്കൾക്കൊപ്പം ആഗസ്റ്റ് 16 തിങ്കളാഴ്ച രാത്രി 7.15 ന് ഗൂഗിൾമീറ്റ് വഴി നമ്മുടെ വിദ്യാലയത്തിലും നടത്തി
അധ്യാപകദിനാചരണം
അധ്യാപകദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിലെ മക്കളോട് സംസാരിക്കാൻ വിക്ടേഴ്സ് ചാനലിലെ ഒന്നാം ക്ലാസ് ഗണിതാധ്യാപകൻ വിനയൻ മാഷ് ഗൂഗിൾമീറ്റിൽ നമ്മളോടൊപ്പം കൂടി. സെപ്റ്റംബർ 5 ഞായർ 4 മണിമുതൽ 5.30 വരെ വിനയൻ മാഷ് നമ്മുടെ കുഞ്ഞുങ്ങളുടെ കൂടെ കൂടി
പോഷൺ അഭിയാൻ
കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ഓൺലൈനിൽ നടത്തിയ പോഷൺ അസംബ്ലിയിൽ പോഷകാഹാരത്തിൻറെ പ്രാധാന്യം കുട്ടികളിൽ എന്ന വിഷയത്തിൽ അധ്യാപകൻ സൂരജ് സംസാരിച്ചു.
പോഷകാഹാരം കുട്ടികളിൽ... ക്ലാസ്സ് കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ...
തിരികെ വിദ്യാലയത്തിലേയ്ക്ക്
നീണ്ട ഇടവേളയ്ക്ക് ശേഷം വിദ്യാലയങ്ങൾ നവംബർ1 ന് തുറന്നു.
നമ്മുടെ സ്കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ഒന്നാം ക്ലാസിലെ ഫാത്തിമ ഷൈമയ്ക്ക് സമ്മാനപ്പൊതി നൽകിക്കൊണ്ട് വാർഡ് മെമ്പർ അഡ്വ. സാലി നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ. റിഷാദ്, വൈസ് പ്രസിഡണ്ട് ശ്രീ. പവിത്രൻ, മുൻ പ്രസിഡണ്ട് ശ്രീ. രാജൻ അംഗങ്ങളായ മുനീർ, റാഷിദ്, ഷാഫി MTA അംഗം പ്രജില എന്നിവർ സംബന്ധിച്ചു.
ശിശുദിനാഘോഷം
ശിശുദിനത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പുസ്തകങ്ങൾ സമ്മാനം നൽകി സാഹിത്യകാരനും റിട്ടയേർഡ് അധ്യാപകനുമായ എൻ എൻ സുരേന്ദ്രൻ മാഷ്.
2019- 20 വർഷത്തിൽ വിദ്യാലയത്തിലെ ഓരോ കുട്ടി യുടെയും വീട്ടിൽ ലൈബ്രറി സ്ഥാപിച്ച് നടപ്പിലാക്കിയ എൻറെ സ്വന്തം പുസ്തകപ്പുര പദ്ധതി ഉപ ജില്ലയിലെ ഏറ്റവും മികച്ച പിടിഎ പ്രവർത്തനമായി തിരഞ്ഞെടുത്ത് അവാർഡ് ലഭിച്ചിരുന്നു. ഈ വിവരം അറിഞ്ഞാണ് മാഷ് പുസ്തകപ്പുരയിലേയ്ക്ക് മുന്നൂറോളം പുസ്തകങ്ങൾ വാഗ്ദാനം ചെയ്തത്.
സ്കൂൾ തുറന്ന് ശിശുദിനാഘോഷ ദിനത്തിൽ തന്നെ വിദ്യാർത്ഥികളുടെ പ്രതിനിധികളായി നാലാം ക്ലാസിലെ ഫാത്തിമഫൈഹ നിവേദ് എന്നിവർ പുസ്തകങ്ങൾ ഏറ്റു വാങ്ങി.
പിടിഎ പ്രസിഡണ്ട് റിഷാദ് അധ്യക്ഷം വഹിച്ച ചടങ്ങിന് ഹെഡ്മിസ്ട്രസ് ജസീന്ത ടീച്ചർ സ്വാഗതം പറഞ്ഞു. പുസ്തകപ്പുര പദ്ധതി വിശദീകരണം പദ്ധതിയ്ക്ക് നേതൃത്വം നല്കിയ അധ്യാപകൻ സൂരജ് ചാത്തല്ലൂർ നിർവഹിച്ചു. മാനേജർ രാമചന്ദ്രൻമാഷ് ആശംസകളർപ്പിച്ച് സംസാരിച്ചു.. അധ്യാപിക ലിസിജോർജ് നന്ദി പറഞ്ഞു.
ഭൂപടങ്ങളുടെ പുനർനിർമാണം
2019-20 വർഷത്തിലെ ഏറ്റവും മികച്ച പിടിഎ ക്കുള്ള അവാർഡ് നമുക്കായിരുന്നല്ലോ. നമ്മുടെ പുസ്തകപ്പുര പദ്ധതിയായിരുന്നു ഈ അവാർഡിന് നമ്മളെ അർഹമാക്കിയത്.
ആ അവാർഡ് തുകയും അതോടൊപ്പം മറ്റ് ചില തനത് ഫണ്ടുകളും ചേർത്ത് കൊണ്ട് നമ്മുടെ പഴയ കെട്ടിടത്തിൽ ഉണ്ടായിരുന്ന ഭൂപടങ്ങൾ പുനർനിർമിക്കുക എന്ന വലിയ കാര്യം നടപ്പിലാക്കാനാണ് നമ്മുടെ പിടിഎ കമ്മിറ്റി തീരുമാനിച്ചത്. തുടർന്നു വായിക്കുക
കുഞ്ഞുമനസ്സറിയാം സ്നേഹത്തണലേകാം
കോവിഡ് കാലം മുതൽ രക്ഷിതാക്കൾ നിരന്തരമായി ആവശ്യപ്പെടുന്ന കാര്യമായിരുന്നു രക്ഷിതാക്കൾക്കായി ഇടക്കിടെ വിദഗ്ധരുടെ ക്ലാസുകൾ വേണമെന്നത്. അടച്ചിടൽ കാലത്ത് വല്ലാത്ത ആശങ്കകളിലൂടേയും മാനസിക വിഷമത്തിലൂടെയും ആണ് മിക്ക രക്ഷിതാക്കളും കടന്ന് പോയിരുന്നത്. സ്കൂളുകൾ തുറന്ന് ഒന്നരമാസം പിന്നിട്ടിരിക്കുന്ന ഈ വേളയിൽ മക്കളുടെ പഠനവും സ്വഭാവരൂപീകരണവുമായി ബന്ധപ്പെട്ട് നിങ്ങൾക്കുള്ള സംശയങ്ങൾ തീർക്കുന്നതിനും നമ്മുടെ ചിന്തകളെ ഒന്ന് പുതുക്കുന്നതിനുമുള്ള ഒരവസരമൊരുക്കി നമ്മുടെ പിടിഎ കമ്മിറ്റി.
പ്രശസ്ത കൗൺസിലറും മനശാസ്ത്ര വിദഗ്ധനുമായ ഡോ. എപി അബ്ദുള്ളക്കുട്ടി 2021 ഡിസംബർ 23 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നമ്മുടെ വിദ്യാലയത്തിലെ രക്ഷിതാക്കളോട് സംവദിച്ചു.
ലോകമാതൃഭാഷാദിനാചരണം
ഒന്നാം ക്ലാസിലെ ലോകമാതൃഭാഷാദിനാചരണം വ്യത്യസ്ഥമായി. ഊർങ്ങാട്ടിരി എ എൽ പി സ്കൂളിലെ ഒന്നാം തരം ഒന്നാന്തരം പദ്ധതിയുടെ ഭാഗമായി മാതൃഭാഷാ ദിനാചരണം സംഘടിപ്പിച്ചു.
ഭാഷയെക്കുറിച്ചും, ഭാഷയുടെ ആവശ്യകതയെക്കുറിച്ചും അതിൽ മാതൃഭാഷയുടെ പ്രാധാന്യത്തെ ക്കുറിച്ചും ലഘുവായി വിവരിച്ച ശേഷം വിദ്യാർത്ഥികളും അധ്യാപകരും മാതൃ ഭാഷാ പ്രതിജ്ഞ ചൊല്ലി.
ശേഷം പ്രത്യേകം തയ്യാറാക്കിയ വിവിധോദ്ദേശ മാതൃഭാഷാദിന പോസ്റ്റർ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
പോസ്റ്ററിന് മനോഹരമായി നിറം നൽകൽ,
പോസ്റ്ററിന് ബോർഡറായി കൊടുത്ത മലയാള അക്ഷരങ്ങളിൽ പഠിച്ച അക്ഷരങ്ങൾക്ക് വട്ടം വരക്കൽ,
ആ അക്ഷരങ്ങൾ ഉപയോഗിച്ച് പദനിർമാണം,
പദങ്ങൾ കണ്ടെത്തൽ,
പദങ്ങൾ ഉപയോഗിച്ച് വാക്യനിർമാണം.
പുതിയ അക്ഷരങ്ങളെ തിരിച്ചറിയൽ, ഇവയെല്ലാം പ്രത്യേകം തയ്യാറാക്കിയ പോസ്റ്ററിലേക്ക് ഉൾച്ചേർന്ന പ്രവർത്തനങ്ങളായിരുന്നു.
ഉല്ലാസഗണിതം പരിശീലനം
മക്കൾക്ക് വേണ്ടി ഉല്ലസിച്ച് കളിച്ച് അച്ഛനമ്മമാർ.
ഉല്ലാസഗണിതം പ്രത്യേക ക്ലാസ് പിടിഎ യോഗം ആവേശമായി. ഒന്ന് രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളിലെ ഗണിത പഠനം രസകരവും മികവുറ്റതുമാക്കുന്നതിനായി സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന ഗണിതപഠനപരിപോഷണ പദ്ധതിയാണ് ഉല്ലാസ ഗണിതം വീട്ടിലും വിദ്യാലയത്തിലും. പ്രത്യകം തയ്യാറാക്കിയ ഗെയിം ബോർഡുകളും കാർഡുകളും വെച്ച് സംഖ്യാ ബോധം, സംഖ്യാ വ്യാഖ്യാനം തുടങ്ങിയ ഗണിതശേഷികൾ നേടുന്നതിന് സഹായകമാവുന്ന കളികളാണ് ഉല്ലാസഗണിതത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ കുട്ടിക്കും ആവശ്യമായ ഗെയിംബോർഡുകൾ വീട്ടിലേക്ക് വിതരണം ചെയ്യുന്നുമുണ്ട്.
ഒന്നാം ക്ലാസിലെ രക്ഷിതാക്കൾക്കായി നടന്ന ക്ലാസ് പിടിഎ യോഗത്തിൽ വിവിധ ഗ്രൂപ്പുകളായി ഇരുന്ന് രക്ഷിതാക്കൾ ഈ കളികളിൽ ഏർപ്പെട്ടു- പഠിച്ചു. ഗണിത പഠനം രസകരമാക്കുന്നതിനും മക്കളുടെ മനസിലേക്ക് ആശയങ്ങൾ കയറുന്നതിനും ഉല്ലാസ,ഗണിതം സഹായകമാണെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
വനിതാദിനം ഒന്നാം ക്ലാസിലും
പെൺകുട്ടികളെ ബഹുമാനിക്കാൻ, സ്നേഹിക്കാൻ, പരിഗണിക്കാൻ അവരുടെ മനസിലേക്ക് ഇപ്പോഴേ ഒരു കുഞ്ഞു സന്ദേശം. പെൺകുട്ടികൾക്കുള്ള വനിതാദിനബാഡ്ജ് ആൺകുട്ടികൾ നിറം കൊടുത്തുമനോഹരമാക്കി. അവർക്ക് സമ്മാനിച്ചു. അവള് പെണ്ണല്ലേ എന്ന് പറയാത്ത, പെൺകുട്ടിയെ കണ്ടാൽ സ്വന്തം വീട്ടിലെ ചേച്ചിയേയും അമ്മ യേയും പോലെ തന്നെ സ്നേഹിക്കാൻ ആദരിക്കാൻ, മനസിലാക്കാൻ സാധിക്കുന്ന മനസുള്ള ഒരു പുതു തലമുറ വളർന്ന് വരണം. അവരിലാവണം നമ്മുടെ പ്രതീക്ഷ. ആൺകുട്ടികളോട് അങ്ങനെ പറഞ്ഞ് കൊടുത്ത് വളർത്തണം, ഒരു ജോലിയും ഒരു കളിയും ആൺകുട്ടിയുടെയോ പെൺകുട്ടിയുടേയോ കുത്തകയല്ല. വീട് വൃത്തിയാക്കുന്ന ആൺകുട്ടിയും കളിക്കളത്തിലിറങ്ങുന്ന പെൺകുട്ടിയും പ്രോത്സാഹിക്കപ്പെടേണ്ടവർ തന്നെയാണ്.
വർണചിറകുകൾ ചിത്ര രചനാ ശിൽപശാല.
36 വർഷത്തെ അധ്യാപനജീവിതത്തിന് ശേഷം വിരമിക്കുന്ന ജസീന്ത ടീച്ചറുടെ യാത്രയയപ്പിനോടനുബന്ധിച്ച് പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെയും തിരഞ്ഞെടുത്ത കുട്ടികൾക്കായി 2022 മാർച്ച് 14 ന് ചിത്രരചനാ ശിൽപശാല സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരനും നടനും ഫോട്ടോഗ്രാഫറുമായ അജയ് സാഗയാണ് ശിൽപശാലയ്ക്ക് നേതൃത്വം നൽകിയത്.
MTA വൈസ് പ്രസിഡന്റ് ശ്രീമതി പ്രജില ശിൽപശാല ഉദ്ഘാടനം ചെയ്തു, ഹെഡ്മിസ്ട്രസ് ജസീന്ത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യാപിക ലിസിജോർജ് നന്ദി പറഞ്ഞു.
ചിത്രകലയുടെ വിവിധ സങ്കേതങ്ങളെ ലളിതമായി കുഞ്ഞുങ്ങളുടെ മനസിലേക്ക് എത്തിക്കുന്നതായിരുന്നു അജയ് സാഗയുടെ അവതരണം. പെൻസിൽ ഡ്രോയിംഗ് , ചാർക്കോൾ, ജലച്ഛായം, എന്നിവയിൽ വർണങ്ങളുടെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്ന മാറ്റങ്ങൾ വരയിലൂടെയും നിറങ്ങളിലൂടെയും വിശദമാക്കിയാണ് ശിൽപശാല അവസാനിച്ചത്
തനത് പ്രവർത്തനങ്ങൾ
തനത് പ്രവർത്തനങ്ങൾ എന്നത് ഈ വിദ്യായത്തിലെ അധ്യാപകരും പിടിഎ യും ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പ്രവർത്തനങ്ങളാണ്. അതായത് വിദ്യാഭ്യാത്തനങ്ങളും സവകുപ്പിന്റെ നിർദേശപ്രകാരമല്ലാതെ അഥവാ ചില നിർദേശങ്ങളെ വിപുലമായ അർത്ഥത്തിൽ വികസിപ്പിച്ച് ഞങ്ങളുടേതായ രീതിയിൽ നടത്തിയ പ്രവർത്തനങ്ങൾ. അത്തരം പ്രവർത്തനങ്ങളുടെ ഒരു നീണ്ട നിരതന്നെ ഈ വിദ്യാലയത്തിന് പറയാനുണ്ട്. DPEP കാലം മുതൽ തുടങ്ങിയതാണ് ചിട്ടയായ ആസൂത്രണത്തോടെ നടത്തുന്ന മികവാർന്ന പ്രവർത്തനങ്ങൾ. അത്തരം പ്രവർത്തനങ്ങളെ താഴെ പരിചയപ്പെടാം.
പഠനോത്സവം
1997 ലാണ് DPEP എന്ന പേരിൽ നമ്മുടെ പാഠ്യപദ്ധതി മാറിയത്. ഇതുവരെ പരിചയമില്താത്ത വിവിധങ്ങളായ പ്രവർത്തനങ്ങളായിരുന്നു അന്ന് വിദ്യാലയങ്ങൾ ഏറ്റെടുത്ത് നടത്തേണ്ടിയിരുന്നത്. മുൻമാതൃകകളില്ലാത്ത പുതുവഴി വെട്ടൽ. 1999 മാർച്ചിലാണ് ഈ വിദ്യാലയത്തിലെ അധ്യാപകരും PTA, SSG സമിതികളും സജീവമായി വിദ്യാലയവുമായി സഹകരിച്ച് കൊണ്ട് ഈ വിദ്യാലയത്തിൽ ഒരു പഠനോത്സവം നടന്നത്. അതൊരു അവേശമായിരുന്നു വെളിച്ചമായിരുന്നു. കൂടുതൽ വായിക്കാം
സമന്വയം
അധ്യാപകരും രക്ഷിതാക്കളും സമൂഹവും വിവിധ മേഖലകളിൽ വിദ ഗ്ധരായ ബാഹ്യസഹകാരികളും ഒത്തൊരുമിച്ച് ലക്ഷ്യബോധത്തോടെ സംഘശക്തിയോടെ ഈ കൊച്ചു വിദ്യാലയം കേന്ദ്രീകരിച്ച് 2003 ഒക്ടോബർ മുതൽ 2004 ഏപ്രിൽ വരെ ഏറ്റെടുത്തു നടത്തിയ ബൃഹത്തായൊരു പ്രവർത്തന പരിപാടിയായിരുന്നു സമന്വയം. മഹത്തായ മാതൃകകൾ സൃഷ്ടിക്കുവാൻ മടി ക്കാതെ രംഗത്തിറങ്ങിയ ഒരു കർമ്മസേന ആറ് മാസം കൊണ്ട് പ്രവർത്ത നങ്ങളുടെ പെരുങ്കടൽ തീർത്തു. നോക്കി അനുകരിക്കാനോ, പഠിച്ചു പകർത്തിനോക്കാനോ, യാതൊരു മുൻ മാതൃകകളുമില്ലാതെ വിചാരശീലരായ ഏതാനും പേരുടെ മനസിലെ സ്വപ്നം മാത്രമായിരുന്ന ഒരു കടലാസ് രൂപരേഖയ്ക്ക് ജീവൻവൈപ്പിച്ച് സ്വപ്നസാത്ക്ഷാക്കാരം നേടിക്കൊടുത്ത, സമൂഹ ത്തിന്റെ അർപ്പണബോധത്തോടെയുള്ള, ഒരു യജ്ഞമായിരുന്നു സമന്യയ സുവ്യക്തമായ ലക്ഷ്യങ്ങൾ ഈ പ്രവർത്തനപദ്ധതിക്കു പിന്നിലുണ്ടായിരുന്നു. കുടുതൽ വായിക്കാം
പഠിക്കാനുള്ള പഠനയാത്രകൾ
സ്കൂൾ പഠനയാത്രകൾ പണമുള്ളവന് മാത്രം അവകാശപ്പെട്ട അമ്പിളിമാമനാവരുത്.... എൻറെ അച്ഛന് അല്ലെങ്കിൽ ഉപ്പാക്ക് പണമില്ലാത്തത് കൊണ്ടാണ് തനിക്ക് ടൂർ പോകാൻ പറ്റാഞ്ഞത് എന്ന വിഷമം ഒരു പ്രൈമറി ക്ലാസുകാരനുണ്ടായാൽ നമ്മൾ ചെയ്യുന്ന ജോലി അർത്ഥമില്ലാത്തതാകും എന്ന ചിന്ത വളരെ വർഷങ്ങൾക്കു മുൻപ് ഈ വിദ്യാലയത്തിലെ അധ്യാപകർക്ക് തോന്നി. ആ ചിന്തയിൽ നിന്നും ഉടലെടുത്തതാണ് ഇപ്പോൾ നാലാം ക്ലാസുകാരനുഭവിക്കുന്ന സന്തോഷകാരണം.. കൂടുതൽ വായിക്കാം
പ്ലാസ്റ്റിക് നിരോധിത കാമ്പസ്
2015 ലെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളുകൾക്ക് വേണ്ടി കേരള ശുചിത്വമിഷൻ ഇറക്കിയ ഓർഡറിൽ ആണ് ശുചിത്വ കാമ്പസ് എന്ന നിർദേശമുള്ളത്.എന്നാൽ മാലിന്യമില്ലാ കാമ്പസ് എന്നത് നമ്മുടെ സ്കൂളിൽ വർഷങ്ങൾക്കു മുൻപേ നടപ്പാക്കി കഴിഞ്ഞതാണ്... സ്കൂൾ പരിസരത്ത് കൃത്യമായി മാലിന്യക്കൂടകൾ സ്ഥാപിച്ച് പരിസരത്ത് മാലിന്യം വലിച്ചെറിയാത്ത ശീലം കുഞ്ഞുങ്ങളിൽ ചെറുപ്പം മുതൽ വളർത്തുന്നു. കൂടുതൽ വായിക്കുക
നല്ല ഭക്ഷണം നല്ല ആരോഗ്യം
2008 ലെ സ്കൂൾ പ്രവർത്തന പദ്ധതിയിൽ ഉൾപ്പെടുത്തി കുഞ്ഞുങ്ങളുടെ ശാരീരിക ആരോഗ്യത്തിനു നല്ല ഭക്ഷണ ശീലം എന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി നടപ്പാക്കിയ ശക്തമായ തീരുമാനമായിരുന്നു ലെയ്സ് മഞ്ച് നൂഡിൽസ് പോലുള്ള വസ്തുക്കളുടെ രാക്ഷസ കയ്യിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുക എന്നത്.
കുഞ്ഞുങ്ങൾക്ക് ഇവയുടെ അപകടങ്ങൾ കൃത്യമായി മനസിലാക്കുന്നതിനുള്ള ക്ലാസുകൾ നൽകി, രക്ഷിതാക്കൾക്ക് കൃത്യമായ ബോധവല്കരണം നടത്തി, ഇത്തരം വസ്തുക്കളും, മിട്ടായികളും സ്കൂളിൽ കൊണ്ട് വരുന്നത് നിരോധിച്ചു, സ്കൂളിൽ അമ്മമാർക്ക് നാടൻ പലഹാരങ്ങളുടെ നിർമാണ പരിശീലനം നൽകി, കൂടുതൽ വായിക്കുക
നിർമലഗ്രാമം
പരിസരസംരക്ഷണത്തിന്റെ അനിവാര്യതയും ആവശ്യകതയും ജനമനസുകളിലേക്കും കുഞ്ഞുമക്കളിലേക്കും നൽകാൻ, പ്ലാസ്റ്റിക് ഉപയോഗത്തിലും ഉപഭോഗത്തിലും മിതത്വം പാലിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കാൻ 2011ൽ ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് പ്രദേശത്തെ 45-ഓളം കേന്ദ്രങ്ങളിൽ ഒറ്റ ദിവസം നടത്തിയ ‘നിർമലം' ബോധവൽക്കരണ ക്ലാസും റാലിയും അനുബബന്ധ പ്രവർത്തനനങ്ങളും നാടുണർത്തിയ സംഭവമാണ്. സംസ്ഥാന മൊട്ടാകെ ചർച്ച ചെയ്ത പാദം വിള്ളൽ രോഗത്താൽ കഷ്ടപ്പെട്ട കുഞ്ഞുങ്ങളായിരുന്നു ഇതിനുള്ള പ്രേരണ.
കുട്ടികളുടെ നാട്ടൂട്ടം
വിദ്യാലയങ്ങളിൽ എഡ്യുഫെസ്റ്റ് നടത്താനും രക്ഷിതാക്കളെ പഠനപ്രവർത്തനങ്ങളും മികവുകളും നേരിൽ ബോധ്യപ്പെടുത്താനും ബി ആർ സി തലത്തിൽ നിർദേശമുണ്ട്. ആ നിർദേശത്തെ നമ്മൾചർച്ച ചെയ്ത് വിപുലപ്പെടുത്തി.
2016 മാർച്ച് 8 മുതൽ സ്കൂൾ പരിസരത്തെ 7 പ്രാദേശിക മൂലകളിൽ പകലും മുഴുവൻ കുട്ടിയിലെ മികവു കണ്ടെത്താനുള്ള മികവുത്സവങ്ങൾ. രാത്രി കുഞ്ഞുങ്ങളുടെ ഒരു സംഗീതശിൽപവും കലാപരിപാടികളും. എല്ലാ കുട്ടികളും സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നു. ഓരോ പ്രദേശത്തെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പരിപൂർണ സഹകരണത്തോടെ. കൂടുതൽവായിക്കാം
ഒന്നാന്തരം ഇരിപ്പിടം
2015 ജൂലൈ 31 ലെ പി ടി എ പൊതു യോഗത്തിലാണ് ഒന്നാം ക്ലാസിലെ കുട്ടികൾ രാജകീയമായി ഇരിക്കട്ടെ എന്ന ആശയം ഞങ്ങളുടെ രക്ഷിതാവും ഫെയ്സ് ബുകിലെ സജീവ സാന്നിദ്ധ്യവുമായ അബ്ദുറഹിമാൻ കുന്നത്തൂർ പ്രകടിപ്പിച്ചത്. ആഗസ്റ്റ് ആദ്യവാരം തന്നെ വിശദമായ ചർച്ചയും ഉപച്ചര്ച്ചയും തീരുമാനവും ആയി,. ആറു കുഞ്ഞുങ്ങൾ ചൂരൽ കസേരയിൽ വട്ടമേശയുടെ ചുറ്റും ഇരിക്കുന്ന സ്വപ്നം ഞങ്ങൾ കണ്ടു. കൂടെ പൊടിയും ചളിയും ആകാതെ ബാഗ് വെക്കാനുള്ള സൗകര്യം മേശക്കടിയിൽ. കേവലം 15 ദിവസം കൊണ്ട് ഒന്നാം ക്ലാസിലെ 79 കുട്ടികൾക്ക് ചൂരൽ കസേരയും പന്ത്രണ്ട് മേശയും സജ്ജമായി. കൂടുതൽ വായിക്കാം
ചാന്ദ്രയാനൊപ്പം
ഇന്ത്യുടെഅഭിമാനപദ്ധതിയായ ചന്ദ്രയാൻ പദ്ധതിയുടെ ഓരോ പുരോഗതിയും അതത് സമയങ്ങളുിൽ മക്കൾക്കിടയിൽ ചർച്ചയാക്കി മക്കളോരോരുത്തരും പത്രത്തിൽ ഈ വാർത്ത വരുന്നത് നോക്കിയിരിക്കുന്ന അവസ്ഥയിലായിരുന്നു. 2019 ജൂലായ് 21 ന് കുട്ടികൾ രാവിലെ വിദ്യാലയത്തിലെത്തിയപ്പോൾ അവരെ എതിരേറ്റത് ഒന്നരയാൾ പൊക്കത്തിലുള്ള മാർക്ക് 3 റോക്കറ്റ് മാതൃക. തുടർന്ന് വായിക്കാം
പ്രളയത്തിലകപ്പെട്ട കൂട്ടുകാർക്കൊപ്പം
2018 ൽ പത്തനംതിട്ടയിലെ മഹാ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട കുട്ടികൾക്ക് വേണ്ടി ഒരു സംഘടന നോട്ബുക്ക് എഴുതുന്ന കാമ്പെയിൻ നടത്തുന്നു. നമുക്ക് ഒരാഴ്ച കൂടി സമയമെടുത്ത് സബ്ജില്ലയിൽ ഒന്ന് ശ്രമിച്ചാലോ എന്ന ഒരധ്യാപകന്റെ ചോദ്യത്തിന് പുറകേ പോയാണ് നമ്മുടെ വിദ്യാലയത്തിലെ സമിതി അംഗങ്ങളും രക്ഷിതാക്കളും ചേർന്ന് ഈ ദൗത്യം ഏറ്റെടുത്തത്. അന്ന് വൈകുന്നേരമായപ്പോഴേക്ക് പത്തനംതിട്ടയിലെ നോട്ബുക്കുകളുടെ pdf കോപ്പി ലഭിച്ചു. എന്നിട്ടോ തുടർന്ന് വായിക്കാം
എന്റെ സ്വന്തം പുസ്തകപ്പുര
ഊർങ്ങാട്ടിരി എൽപി സ്കൂളിൽ 2019 20 അത് അധ്യയനവർഷത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് എന്റെ സ്വന്തം പുസ്തകപ്പുര. ഒന്നാം ക്ലാസിലെ ഒന്നാന്തരം വായനക്കാർ എന്ന വായനാപദ്ധതിയുടെയും എല്ലാ ക്ലാസ് റൂമിലും ലൈബ്രറിയ്ക്ക് കൂടുതൽ സൗകര്യം ലഭ്യമാക്കിയതിന്റെയും തുടർച്ചയെന്നോണം 2018 ഡിസംബറിലാണ് ക്ലാസ് ലൈബ്രറിയെപോലെ കുഞ്ഞുങ്ങളുടെ വീട്ടിൽ ഒരു ലൈബ്രറി എങ്ങനെ ഒരുക്കാം എന്ന ചിന്ത വന്നത്. SRG യിൽ പ്രാധമിക ധാരണ ചർച്ച യ്ക്ക് വെച്ചു. തുടർന്ന് വായിക്കാം
കോവിഡ് കാലത്തൊരു സ്നേഹസ്പർശം
കോവിഡ് രണ്ടാം തരംഗവും ലോക്ഡൗണും എല്ലാം പിടിമുറുക്കിയ 2021 ൽ സ്ഥിരവരുമാനക്കാരല്ലാത്ത എല്ലാ സാധാരണക്കാരേയും ദുരിതത്തിലായിരിക്കുകയാണല്ലോ. ഈ സാഹചര്യത്തിൽ പകൽ വീട്ടിലെ അധ്യാപകർ ഒരുമിച്ച് ചേർന്നുകൊണ്ട് ഞങ്ങളുടെ പ്രിയപ്പെട്ട മക്കളുടെ വീടുകളിലേക്ക് ഞങ്ങളാൽ കഴിയുന്ന ഒരു ചെറിയ സഹായം ചെയ്യാൻ തീരുമാനിച്ചു. അതാണ് കുഞ്ഞിമക്കൾക്ക് അധ്യാപകരുടെ സ്നേഹസ്പർശം എന്ന കൂപ്പൺ തുടർന്ന് വായിക്കാം
സ്വാതന്ത്ര്യദിനാചരണങ്ങൾ
2006 മുതലുള്ള ഓരോ സ്വാതന്ത്ര്യദിനങ്ങളും ഈ വിദ്യാലയത്തിൽ ഓരോ ശിശുക്ഷേമപദ്ധതികളുടെ തുടക്കമാണ്. സ്വാതന്ത്യദിനങ്ങൾ വിദ്യാർത്ഥികളില്ലാതെ ചടങ്ങ് മാത്രമായ പ്രളയകാലം വരെ അത് അങ്ങനെ തന്നെ തുടർന്നു. ആ ശിശുക്ഷേമപദ്ധതികളെ ഇവിടെ പരിചയപ്പെടാം. തുടർന്ന് വായിക്കാം
സാധാരണ പ്രവർത്തനങ്ങൾ
വിദ്യാഭ്യാസവകുപ്പിന്റെ നിർദേശപ്രകാരം വിവിധ സമയങ്ങളിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളും ദിനാചരണങ്ങളും എല്ലാം ഇവിടെ കാണാം. ഏത് പ്രവർത്തനങ്ങളും സാധാരണ കണ്ടുവരുന്ന രീതികളിൽ നിന്ന് വ്യത്യസ്ഥമായി ചെയ്യുന്നതിനാൽ ഒരു പുതുമ അനുഭവപ്പെടും എന്ന് ഉറപ്പാണ്. വിവിധ പ്രവർത്തനങ്ങളെ ഇവിടെ പരിചയപ്പെടാം
- ദിനാചരണങ്ങൾ
- മികവുത്സവങ്ങൾ
- ഹലോ ഇംഗ്ലീഷ്
- ഉല്ലാസ ഗണിതം
- ഗണിതവിജയം
- ഓപ്പൺ പോർട്ട്ഫോളിയോ
- എഡ്യുഫെസ്റ്റ്
- പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
- ജൈവ വൈവിധ്യ ഉദ്യാനം
- വിദ്യാലയം പ്രതിഭകളിലേയ്ക്ക്