"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
=== മക്കൾക്കൊപ്പം ===
=== മക്കൾക്കൊപ്പം ===
നമ്മുടെ മക്കൾക്ക് കരുതലും സ്നേഹവും പഠന പിന്തുണയും ഉറപ്പാക്കുന്നതിന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  അരീക്കോട് മേഖലാകമ്മിറ്റിയുമായി സഹകരിച്ച് രക്ഷിതാക്കൾക്കുള്ള വിദ്യാഭ്യാസപരിപാടി '''മക്കൾക്കൊപ്പം''' ആഗസ്റ്റ് 16 തിങ്കളാഴ്ച രാത്രി 7.15 ന് ഗൂഗിൾമീറ്റ് വഴി നമ്മുടെ വിദ്യാലയത്തിലും നടത്തി
നമ്മുടെ മക്കൾക്ക് കരുതലും സ്നേഹവും പഠന പിന്തുണയും ഉറപ്പാക്കുന്നതിന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  അരീക്കോട് മേഖലാകമ്മിറ്റിയുമായി സഹകരിച്ച് രക്ഷിതാക്കൾക്കുള്ള വിദ്യാഭ്യാസപരിപാടി '''മക്കൾക്കൊപ്പം''' ആഗസ്റ്റ് 16 തിങ്കളാഴ്ച രാത്രി 7.15 ന് ഗൂഗിൾമീറ്റ് വഴി നമ്മുടെ വിദ്യാലയത്തിലും നടത്തി
=== അധ്യാപകദിനാചരണം ===
അധ്യാപകദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിലെ  മക്കളോട് സംസാരിക്കാൻ  വിക്ടേഴ്സ് ചാനലിലെ   ഒന്നാം ക്ലാസ് ഗണിതാധ്യാപകൻ വിനയൻ മാഷ് ഗൂഗിൾമീറ്റിൽ   നമ്മളോടൊപ്പം കൂടി. സെപ്റ്റംബർ 5 ഞായർ 4 മണിമുതൽ 5.30 വരെ വിനയൻ മാഷ് നമ്മുടെ കുഞ്ഞുങ്ങളുടെ കൂടെ കൂടി
=== '''പോഷൺ അഭിയാൻ''' ===
കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ഓൺലൈനിൽ  നടത്തിയ പോഷൺ അസംബ്ലിയിൽ പോഷകാഹാരത്തിൻറെ പ്രാധാന്യം കുട്ടികളിൽ എന്ന വിഷയത്തിൽ അധ്യാപകൻ സൂരജ് സംസാരിച്ചു.
പോഷകാഹാരം കുട്ടികളിൽ... ക്ലാസ്സ്‌ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ...
https://youtu.be/8VlQ1U_YNO0
=== '''തിരികെ വിദ്യാലയത്തിലേയ്ക്ക്''' ===
നീണ്ട ഇടവേളയ്ക്ക് ശേഷം വിദ്യാലയങ്ങൾ നവംബർ1 ന്  തുറന്നു.
നമ്മുടെ സ്കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ഒന്നാം ക്ലാസിലെ ഫാത്തിമ ഷൈമയ്ക്ക് സമ്മാനപ്പൊതി നൽകിക്കൊണ്ട് വാർഡ് മെമ്പർ അഡ്വ. സാലി നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ. റിഷാദ്, വൈസ് പ്രസിഡണ്ട് ശ്രീ. പവിത്രൻ, മുൻ പ്രസിഡണ്ട് ശ്രീ. രാജൻ അംഗങ്ങളായ മുനീർ, റാഷിദ്, ഷാഫി MTA അംഗം പ്രജില എന്നിവർ സംബന്ധിച്ചു.
=== '''ശിശുദിനാഘോഷം''' ===
ശിശുദിനത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും  പുസ്തകങ്ങൾ സമ്മാനം നൽകി സാഹിത്യകാരനും റിട്ടയേർഡ് അധ്യാപകനുമായ എൻ എൻ സുരേന്ദ്രൻ മാഷ്. 
2019- 20 വർഷത്തിൽ വിദ്യാലയത്തിലെ ഓരോ കുട്ടി യുടെയും വീട്ടിൽ ലൈബ്രറി സ്ഥാപിച്ച് നടപ്പിലാക്കിയ എൻറെ സ്വന്തം പുസ്തകപ്പുര പദ്ധതി ഉപ ജില്ലയിലെ ഏറ്റവും മികച്ച പിടിഎ പ്രവർത്തനമായി തിരഞ്ഞെടുത്ത് അവാർഡ് ലഭിച്ചിരുന്നു. ഈ വിവരം അറിഞ്ഞാണ് മാഷ് പുസ്തകപ്പുരയിലേയ്ക്ക് മുന്നൂറോളം പുസ്തകങ്ങൾ വാഗ്ദാനം ചെയ്തത്.
സ്കൂൾ തുറന്ന് ശിശുദിനാഘോഷ ദിനത്തിൽ തന്നെ വിദ്യാർത്ഥികളുടെ പ്രതിനിധികളായി നാലാം ക്ലാസിലെ ഫാത്തിമഫൈഹ നിവേദ് എന്നിവർ പുസ്തകങ്ങൾ ഏറ്റു വാങ്ങി.
പിടിഎ പ്രസിഡണ്ട് റിഷാദ് അധ്യക്ഷം വഹിച്ച ചടങ്ങിന് ഹെഡ്മിസ്ട്രസ് ജസീന്ത ടീച്ചർ സ്വാഗതം പറഞ്ഞു. പുസ്തകപ്പുര പദ്ധതി വിശദീകരണം പദ്ധതിയ്ക്ക് നേതൃത്വം നല്കിയ അധ്യാപകൻ സൂരജ് ചാത്തല്ലൂർ നിർവഹിച്ചു. മാനേജർ രാമചന്ദ്രൻമാഷ് ആശംസകളർപ്പിച്ച് സംസാരിച്ചു.. അധ്യാപിക ലിസിജോർജ് നന്ദി പറഞ്ഞു.
=== '''ഭൂപടങ്ങളുടെ പുനർനിർമാണം''' ===
2019-20 വർഷത്തിലെ ഏറ്റവും മികച്ച പിടിഎ ക്കുള്ള അവാർഡ് നമുക്കായിരുന്നല്ലോ. നമ്മുടെ പുസ്തകപ്പുര പദ്ധതിയായിരുന്നു ഈ അവാർഡിന് നമ്മളെ അർഹമാക്കിയത്.
ആ അവാർഡ് തുകയും അതോടൊപ്പം മറ്റ് ചില തനത് ഫണ്ടുകളും ചേർത്ത് കൊണ്ട് നമ്മുടെ പഴയ കെട്ടിടത്തിൽ ഉണ്ടായിരുന്ന  ഭൂപടങ്ങൾ പുനർനിർമിക്കുക എന്ന വലിയ കാര്യം നടപ്പിലാക്കാനാണ് നമ്മുടെ  പിടിഎ കമ്മിറ്റി തീരുമാനിച്ചത്.
നമ്മുടെ മനസിലുള്ളതിനേക്കാൾ മനോഹരമായി ഈ ഭൂപടങ്ങൾ തയ്യാറാക്കുന്നതിന് നമ്മളെ സഹായിച്ചവരോടുള്ള നന്ദി കൂടി ഇതോടൊപ്പം അറിയിക്കട്ടെ.
ഭൂപടം കൃത്യമായി ഷെയ്പ് ചെയ്ത് മുറിച്ച് തന്ന വിദഗ്ധൻ മഞ്ചേരിക്കാരൻ നിഖിൽ. ആ മുറിച്ചെടുത്ത രൂപത്തിനെ മനസിൽ പതിയുന്ന രൂപത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ നിറം കൊടുത്ത് മനോഹരമാക്കിയ എടവണ്ണ മൂൺസിലെ സുനിയേട്ടനും ,സുഹൃത്തുക്കളും. ചുമരിലേക്ക് ഈ ഭൂപടത്തെ കൃത്യമായി  ഉറപ്പിച്ച് നിർത്താൻ സഹായിച്ച ചാത്തല്ലൂരുകാരായ  നൗഫലും അനീഷും,
ഇനി ഓർക്കേണ്ടത് പണ്ട് പഴയ കെട്ടിടത്തിൽ ഇത്തരം ഒരു ഉപകരണങ്ങളുടെയും സഹായങ്ങളില്ലാതെ സിമൻറ് ഉപയോഗിച്ച് ഇത്തരത്തിൽ ഒരു ഭൂപടാകൃതി വെട്ടിയെടുത്ത ഒരു ഭഗീരഥപ്രയത്നം നടത്തിയ മൂന്നുനാലുപേരുടെ അധ്വാനത്തെക്കുറിച്ചാണ്..... , 97-98 കാലത്താണ് ആ മാപ്പ് നിർമാണ പ്രവർത്തനം നടന്നത്. ചാത്തല്ലൂരിലെ    പാലേപ്ര സുരേട്ടനും രാജുവേട്ടനും അധ്യാപകൻ സുരേന്ദ്രനാഥനും, വരയ്ക്കാൻ സിന്ദഗി ബാബുവേട്ടനും അന്നത്തെ പിടിഎ  പ്രസിഡണ്ട് ഉണ്ണിമോയീൻ സാഹിബുമായിരുന്നു അവർ.
കാലങ്ങൾക്ക് മുൻപേ പലരും നടന്നുതീർത്ത വഴികൾ പുതുക്കിപണിഞ്ഞ് ഊർങ്ങാട്ടിരി എ എൽ പി സ്കൂൾ പുതിയകാലത്തിൻറെ വഴികൾ വെട്ടുകയാണ്. കാലത്തിൻറെ മാറ്റങ്ങൾ  ഉൾക്കൊള്ളുന്ന ഒരു പുതുതലമുറ കൂടെയുണ്ട്.
അങ്ങനെ പുനർനിർമിച്ച ഭൂപടങ്ങൾ നമ്മുടെ കുഞ്ഞിമക്കൾക്കായി  26-11-21 വെള്ളിയാഴ്ച  ബഹുമാനപ്പെട്ട അരീക്കോട് എ ഇ ഒ ശ്രീ പ്രേമദാസൻ, വാർഡ് മെമ്പർ അഡ്വ. മുഹമ്മദ് സാലി, 2019-20 വർഷത്തിലെ പിടിഎ പ്രസിഡണ്ട് ശ്രീ രാജൻ എ കെ , ഇപ്പോഴത്തെ പിടിഎ പ്രസിഡണ്ട് ശ്രീ റിഷാദ് എന്നിവരുടെ മഹനീയ കരങ്ങളാൽ അനാച്ഛാദനം ചെയ്ത് സമർപ്പിച്ചു. 
പഴയതും പുതിയതുമായ ഭൂപടങ്ങളുടെ ചിത്രങ്ങൾ കാണാൻ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ഭൂപടചിത്രങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യൂ]]


= '''തനത് പ്രവർത്തനങ്ങൾ''' =
= '''തനത് പ്രവർത്തനങ്ങൾ''' =
458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1797394" എന്ന താളിൽനിന്ന് ശേഖരിച്ചത്