കൂടുതൽ വിവരങ്ങൾക്കായ് - ചരിത്രം - [[സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/ചരിത്രം|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]], ഒത്തുചേരലുകൾ കാണുക.
കൂടുതൽ വിവരങ്ങൾക്കായ് - [[സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/ചരിത്രം|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]], SSLC Batches - Memories, ഒത്തുചേരലുകൾ തുടങ്ങിയ തലക്കെട്ടുകൾ കാണുക.
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ വട്ടയാൽലുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ.
ചരിത്രം
St. Marys H S 1
ആലപ്പുഴ പട്ടണത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത് .ആലപ്പുഴ രൂപതയുടെമേൽനോട്ടത്തിലാണു ഈ സ്കൂൾ പ്രവർത്തിക്കുന്നത്. വട്ടയാൽ ഇടവക വികാരിയായിരുന്ന ഫാദർ സേവ്യർ മരിയ ഡിക്രൂസ്' പരിശുദ്ധ അമ്മയുടെ നാമധേയം " സെന്റ് മേരീസ് " എന്ന് നൽകി 1904-ൽ സ്ഥാപിച്ചതാണു ഈ സ്കൂൾ. കൂടുതൽ അറിയാൻ
"The people who sat in darkness have seen a great light, and for those who sat in the region and shadow of death light has dawned."Matthew 4:16
നേർന്നിടുന്നു മങ്ങളങ്ങൾ ഞങ്ങൾ . (നാടിൻ ...) രചന സംഗീതം: കുട്ടൻ വട്ടയാൽ
പ്രാർത്ഥനാ ഗാനം
ജഗദീശ്വരാ .... ജീവദായകാ
ദയവാരിധേ രാജനേ
സ്നേഹാമൃതം തൂകും അങ്ങയേ
വാഴ്ത്തുന്നിവർ സദാ
ബുദ്ധിശക്തിയും ധൈര്യവും സത്യവും
നന്മ ചെയ്യുവാനുള്ളൊരു വാഞ്ഛയും
തിന്മയിൽ ഞങ്ങൾ വീഴാതിരിപ്പാനും
ചിന്മയാ കാട്ടു നേർ വഴി
ജീവജാലങ്ങളിൽ അങ്ങയെ
കാണുവാനേകു നീ പാടവം (ജഗ ....) രചന സംഗീതം: കുട്ടൻ വട്ടയാൽ
ദർശനം (VISION)
ജാതി മത വർഗ്ഗ ലിംഗ ഭാഷ ദേശാന്തരങ്ങൾക്കതീതമായ ഒരു സംസ്കാരത്തിന്റെ പ്രതിനിധിയായി പഠിച്ചുയരാൻ ജ്ഞാനവും വിജ്ഞാനവും പകരുന്ന വിദ്യാലയം.
To provide the light of wisdom to all who come here to rise above the barriers of cast, creed, race, sex, language and countries to stand as universal citizens.
ദൗത്യം (MISSION)
മാനേജ്‍മെന്റും അദ്ധ്യാപകരും മറ്റു ജീവനക്കാരും മാതാപിതാക്കളും കുട്ടികളും അഭ്യുദയകാംഷികളും തോളോടുതോളുചേർന്ന് വിദ്യാലയത്തിലും പുറത്തേയ്ക്കും വിജ്ഞാന ജ്വാല തെളിക്കാനും വാഹകരാകാനും ശ്രമിക്കണം. പഠനാവസരങ്ങൾ അതിന്റെ പൂർണ്ണ അർത്ഥത്തിൽ ലഭ്യമാക്കാനും വിദ്യാർത്ഥികളിൽ ലോകപൗരാവബോധം വളർത്താനും ലോകനന്മയ്ക്കായി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാക്കാനും ഊന്നൽ നൽകണം.
The management, teachers and non teaching staff, parents and students and well wishers all stand hand in hand to kindle the light of wisdom in and around the schoool. Strive to provide maximum learning opportunities and facilities to help them grow into universal citizens and pledge to contribute for a better world.
ഭൗതികസൗകര്യങ്ങൾ
Hi-tech ClassroomLP School BuildingHigh School Building BlockRound Table Building BlockComputer LabPlay GroundSMHS Mini TheatreSMHS Science Lab & Computer Lab BlockSMHS Smart Class RoomSMHS Office BlockSMHS LibrarySMHS Assembly HallSMHS KitchenSMHS RO Plant
ആലപ്പുഴ രൂപതാ സ്കൂൾ കോർപ്പറേറ്റ് മാനേജ് മെന്റ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നു. 3 ഹയർ സെക്കണ്ടറി സ്കൂളുകളും, 8 ഹൈസ്കൂളുകളും, 1 അപ്പർ പ്രൈമറി സ്കൂളും, 15 ലോവർ പ്രൈമറി സ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. രൂപതാദ്ധ്യക്ഷൻ റൈറ്റ് റവ. ഡോ. ജയിംസ് ആനാപറമ്പിൽ രക്ഷാധികാരിയായും, വെരി റവ. ഫാ. ക്രിസ്റ്റഫർ അർദ്ധശ്ശേരിൽ കോർപ്പറേറ്റ് മാനേജരായും, റവ ഫാ. സ്റ്റീഫൻ എം പുന്നക്കൽ ലോക്കൽ മാനേജരായും സേവനം അനുഷ്ഠിക്കുന്നു. പ്രഥമാദ്ധ്യാപകൻ ശ്രീ പി എ ജാക്സന്റെ മേൽനോട്ടത്തിൽ 27 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി വർത്തിക്കുന്നു.
1. കൈതവന ഗോപാലപ്പണിക്കർ 2. ശ്രീരാമകൃഷ്ണപിള്ള (1909) 3. എ . എം .പീറ്റർ 4. ഗൃഗരി നടീപ്പറമ്പിൽ 5. പനഞ്ചിക്കൽ ജോസഫ് 6. പുത്തൻപുരയ്ക്കൽ ഫ്രാൻസീസ് 7. എം. സി . ഡാനിയേൽ 8.ജോസഫ് ചെട്ടികാട് 9. വി . കെ. രാമകൃഷ്ണപിള്ള 10. നാരായണക്കുറുപ്പ് 11. പരമേശ്വരപ്പണിക്കർ(1955) 12. ആർ. പി. കുഞ്ഞുകുഞ്ഞ് (1955-89) 13 . മേരി ജസീന്ത SVC (1989-91) 14. കെ.എം. മേരി (1991-93) 15. സി. ജെ. സോഫിയാമ്മ (1993-96) 16.റ്റി. കെ. പുഷ്പം (1996-2001) 17. ലതിക . ഇ (2001-2005) 18. ലെറ്റീഷ്യ പി വി (2005-2010) 19. മേരിക്കുട്ടി ബനഡിക്‌ട് SVC (2010-11) 20. ആനീസ് കെ എം (2011-2016) 21. റോമിയോ കെ. ജയിംസ് (2016-2020)
Teachers during the year 1977Smt Pushpa tcr and Smt Leelabhai tcr
കൂടുതൽ വിവരങ്ങൾക്കായ് - പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ, SSLC Batches - Memories, ഒത്തുചേരലുകൾ തുടങ്ങിയ തലക്കെട്ടുകൾ കാണുക.
വഴികാട്ടി
മാർഗ്ഗം -1 ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും തെക്കുവശത്തെ റെയിൽവേ ക്രോസിൽ നിന്നും കിഴക്കോട്ടുള്ള വഴിയിൽ സഞ്ചരിച്ച് വെറ്റക്കാരൻ ജംഗ്ഷനിൽ നിന്ന് തെക്കോട്ടുള്ള വഴിയിൽ സഞ്ചരിച്ച് സ്കൂളിലെത്താം.
മാർഗ്ഗം 2 ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും തെക്കുവശത്തെ റെയിൽവേ ക്രോസിൽ നിന്നും കിഴക്കോട്ടുള്ള വഴിയിൽ സഞ്ചരിച്ച് ത്രിവേണി ജംഗ്ഷനിൽ നിന്ന് തെക്കോട്ടുള്ള വഴിയിൽ സഞ്ചരിച്ച് സ്കൂളിലെത്താം.
മാർഗ്ഗം 3 ശവക്കോട്ടപ്പാലത്തിൽ നിന്ന് തെക്കോട്ട് സഞ്ചരിച്ച് വലിയകുളം ജംഗ്ഷനിൽ നിന്നും പടിഞ്ഞാറോട്ട് സഞ്ചരിച്ച് ത്രിവേണി ജംഗ്ഷനിൽ നിന്ന് തെക്കോട്ടുള്ള വഴിയിൽ സഞ്ചരിച്ച് സ്കൂളിലെത്താം.
മാർഗ്ഗം 4 തിരുവാമ്പാടി ജംഗ്ഷനിൽ നിന്നും പടിഞ്ഞാറോട്ട് സഞ്ചരിച്ച് ത്രിവേണി ജംഗ്ഷനിൽ നിന്ന് തെക്കോട്ടുള്ള വഴിയിൽ സഞ്ചരിച്ച് സ്കൂളിലെത്താം.
മാർഗ്ഗം 5 കളർകോഡ് ജംഗ്ഷനിൽ നിന്ന് BY PASS റോഡിലേക്ക് കടന്ന് കുതിരപ്പന്തി പാർട്ടി ഓഫീസിലേക്കുള്ള ഇടത്തേക്കുള്ള റോഡിലേക്കിറങ്ങി വടക്കോട്ട് സഞ്ചരിച്ച് സ്കൂളിലെത്താം.
മാർഗ്ഗം 6 കളർകോഡ് ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് വന്ന് മാതാ ആയുർവേദ ആശുപത്രി വഴി വടക്കോട്ട് സഞ്ചരിച്ച് സ്കൂളിലെത്താം.