"എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| വരി 209: | വരി 209: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{{ | {{Slippymap|lat=9.92687|lon=76.52073|zoom=16|width=800|height=400|marker=yes}} | ||
M.T.M.H.S.S PAMPAKUDA | M.T.M.H.S.S PAMPAKUDA | ||
* Piravom -Muvattupuzha റോഡിൽ സ്ഥിതിചെയ്യുന്നു. | * Piravom -Muvattupuzha റോഡിൽ സ്ഥിതിചെയ്യുന്നു. | ||
22:07, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട | |
|---|---|
| വിലാസം | |
പാമ്പാക്കുട പാമ്പാക്കുട പി.ഒ. , 686667 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1936 |
| വിവരങ്ങൾ | |
| ഫോൺ | 0485 2272221 |
| ഇമെയിൽ | mtmhs28024@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 28024 (സമേതം) |
| എച്ച് എസ് എസ് കോഡ് | 7141 |
| യുഡൈസ് കോഡ് | 32081200508 |
| വിക്കിഡാറ്റ | Q99486076 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
| ഉപജില്ല | പിറവം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പിറവം |
| താലൂക്ക് | മൂവാറ്റുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | പാമ്പാക്കുട |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 363 |
| പെൺകുട്ടികൾ | 304 |
| അദ്ധ്യാപകർ | 46 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 84 |
| പെൺകുട്ടികൾ | 97 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | എം.കെ ജോസ് |
| പ്രധാന അദ്ധ്യാപിക | ഷെറീന മാത്യു കെ |
| പി.ടി.എ. പ്രസിഡണ്ട് | ജിനി റെജി |
| എം.പി.ടി.എ. പ്രസിഡണ്ട് | ജോളി തീരാസ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
1936-ൽ ഒരു യു.പി. സ്‌കൂളായി ആരംഭിച്ച ഈ സ്ഥാപനം 1947-ൽ ഹൈസ്‌കൂളായും 2003-ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. ബഹു. കോനാട്ട് അബ്രഹാം മൽപ്പാന്റെ നേതൃത്വത്തിലും ഉടമസ്ഥതയിലും ഏതാനും വ്യക്തികൾ ചേർന്ന് മാനേജിംഗ് കമ്മിറ്റി രൂപീകരിച്ച് 8 ഏക്കറോളം ഭൂമി വാങ്ങി കെട്ടിടങ്ങൾ പണിതാണ് സ്‌കൂൾ ആരംഭിച്ചത്. ഇതിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ ശ്രീ. എം.വി. ചെറിയാൻ എക്‌സ്. എം.എൽ.എ ആയിരുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം എന്നും മുൻപന്തിയിലായിരുന്നു. കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100 ശതമാനവും ഹയർസെക്കന്ററി ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 92 ശതമാനവും സയൻസ് വിഭാഗത്തിൽ 100 ശതമാനവും വിജയം കലസ്ഥമാക്കുവാൻ സ്‌കൂളിന്‌സാധിച്ചു. 1992 മുതൽ 2005 വരെ 12 വർഷം അത്‌ലറ്റിക്‌സിൽ വിദ്യാഭ്യാസ ജില്ലാ ചാമ്പ്യൻഷിപ്പ് ഈ സ്‌കൂളിനായിരുന്നു. കഴിഞ്ഞ എട്ട് വർഷമായി നീന്തലിലും വിദ്യാഭ്യാസ ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്. 1992 മുതൽ സംസ്ഥാന നീന്തൽ മേളയിലും ഈ സ്‌കൂളിലെ കുട്ടികൾ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. നീന്തലിലുള്ള കുട്ടികളുടെ താത്‌പര്യവും അതുമൂലം അവർക്കുണ്ടാകുന്ന നേട്ടങ്ങളും പരിഗണിച്ച് സ്‌കൂൾ സപ്‌തതി ആഘോഷത്തിന്റെ ഭാഗമായി സ്‌കൂൾ മാനേജിംഗ് ബോർഡ് 2005-ൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ചു. 2007-08 സ്‌കൂൾ വർഷം നടന്ന സംസ്ഥാന സ്‌കൂൾ നീന്തൽ മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ടാമത്തെ സ്‌കൂൾ ആയി. സബ് ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പ്, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയ്‌ക്ക് നേടിക്കൊടുക്കുന്നതിന് ഈ സ്‌കൂളിലെ കുട്ടികൾക്ക് സാധിച്ചു. വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പി.ടി.എ.യും ഒരു പൂർവ്വ വിദ്യാർത്ഥി സംഘടനയും ഈ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു. സ്ഥാപകാംഗങ്ങൾ എല്ലാവരും നിര്യാതരായി. പിൻതുടർച്ചാവകാശികളാണ് ഇപ്പോഴത്തെ മാനേജിംഗ് ബോർഡ് അംഗങ്ങൾ. റവ. ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ടാണ് ഇപ്പോൾ സ്‌കൂൾ മാനേജരായി പ്രവർത്തിക്കുന്നത്. സ്‌കൂൾ ഹെഡ്‌മാസ്റ്ററായി ശ്രീമതി ഷെറീന മാത്യു കെ ഉം ഹയർസെക്കന്ററി വിഭാഗം പ്രിൻസിപ്പലായി ശ്രീ. എം.കെ. ജോസും പ്രവർത്തിക്കുന്നു. മാനേജിംഗ് ബോർഡ് അംഗങ്ങളുടെയും, പി.ടി.എയുടെയും വിദ്യാർത്ഥികളുടെയും ആത്മാർത്ഥമായ സഹകരണങ്ങൾ കൊണ്ട് സ്‌കൂൾ അനുദിനം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.
ഭൗതികസൗകര്യങ്ങൾ
എട്ടേക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും നീന്തൽ കുളവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
ഗൈഡ്സ് 32
ജെസ്സി കെ ജോയി(HSA), അജകുമാരി കെ.വി(UPSA) എന്നിവർ ഗൈഡിങിന്റ ചുമതല വഹിക്കുന്നു
- എസ്.പി.സി
2 ബാച്ചുകളിലായി 88 കേഡറ്റുകൾ
CPO - സോണി ഏലിയാസ്(HSA)
ഷിബി സി കുര്യാക്കോസ് (HSA)
,
- എൻ.സി.സി
2 ബാച്ചുകളിലായി 50 കേഡറ്റുകൾ
Troop commander - T/O അനിൽ കെ നായർ(HSA)
,
- റെഡ് ക്രോസ്
മനുഷ്യഹൃദയങ്ങളിലെ വേദനയകറ്റാൻ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ആഗോളതലത്തിലുള്ള സന്നദ്ധസംഘടനയായ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ്‌ക്രോസ് 2015 ൽ ഈ സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു.. 40 കുട്ടികൾ പ്രവർത്തിക്കുന്നു.ശ്രീമതി ജാസ്മിൻ സി ജോണി(HSA), ബിബിൻ പി ജോർജ് (UPSA) എന്നിവർ ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു
- നീന്തൽ പരിശീലനം
,
നീന്തൽ മത്സരങളിൽ (സംസ്ഥാന- ദേശീയതലം)നിരവധി മെഡലുകൾ കരസ്ഥമാക്കുന്നു
- കായികക്ലബ്ബ്
കായികാദ്ധ്യാപകൻ ശ്രീ ജോൺസൺ ജോസഫിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. പിറവം ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.പിറവം ഉപജില്ലാകായികമേളയിൽ റണ്ണേഴ്സ് അപ്പ് കിരീടം നേടി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാർത്ഥികളിൽ സാഹിത്യഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു. സോണിയ കെ ജോൺ (HSA)ചുമതല വഹിക്കുന്നു
- ഗണിതക്ലബ്ബ്
70 ഓളം കുട്ടികൾ ഇതിൽ സജീവമായി പ്രവർത്തിക്കുന്നു . ഗണിതശാസ്ത്രമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രത്യേകപരിശീലനം നൽകുന്നു.ഗണിതക്ലബ്ബിന്റെ ചുമതല ശ്രീമതി മഞ്ചു ഏബ്രഹാം (HSA) നിർവ്വഹിക്കുന്നു
- I.T ക്ലബ്ബ്
I.T ക്ലബ്ബ് പ്രവർത്തനങ്ങൾ സജ്ജീവമായി നടത്തുന്നു.SITC- അനു പൗലൂസ്(HSA) ക്ലബ്ബ് അംഗങ്ങൾക്ക് പ്രത്യേക പരിശീലനപരിപാടികൾ നടപ്പിലാക്കുന്നു.ക്ലബ്ബ് അംഗങ്ങൾ ചേർന്ന്
മലയാളം ടൈപ്പിങ്ങ് , PAINTING, മൾട്ടീമീഡിയ, WEBPAGE ഇവയിൽ പ്രത്യേക പരിശീലനം നൽകുന്നു. 2018 ലെ ഉപജില്ല I.T മേളയിൽ H.S വിഭാഗം കിരീടം നേടി
- സോഷ്യൽസയൻസ് ക്ലബ്
ജാസ്മിൻ സി ജോണി(HSA) ചുമതല നിർവ്വഹിക്കുന്നു . ക്വിസ് മത്സരങ്ങൾ നടത്തുക, , ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ്യാറാക്കുക, ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ .സയൻസ് ക്ലബ്ബിന്റെ ചുമതല ശ്രീമതി ശ്യാമള പി പി(HSA) നിർവ്വഹിക്കുന്നു
- ആരോഗ്യപരിസ്ഥിതി ക്ലബ്ബ്
കുട്ടികളിൽ മികച്ച ആരോഗ്യശീലങ്ങൾ വർദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ എല്ലാ വർഷവും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നുണ്ട്.JPHN ന്റെ സേവനം ലഭ്യമാണ്. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിൻ നൽകൽ, അയൺ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ ചിലതാണ്. ക്ലബ്ബിന്റെ ചുമതല ശ്രീമതി ജിബി വർഗീസ്(UPSA) നിർവ്വഹിക്കുന്നു.
- കാർഷികക്ലബ്ബ്
കാർഷിക ക്ലബ്ബ് അംഗങ്ങൾക്ക് കൃഷിയിൽ പ്രത്യേകപരിശീലനം നൽകുന്നു.സ്കൂൾ പരിസരത്ത് വിവിധ തരം പച്ചക്കറികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.കാർഷിക ക്ലബ്ബിന്റുെ ചുമതല വഹിക്കുന്നത് ശ്രീ. അരുൺ സണ്ണി വർഗീസ് (UPSA)
- ആർട്സ് ക്ലബ്
വിദ്യാർത്ഥികളിൽ കലാഭിരുരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ആർട്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.കുട്ടികൾക്ക് ഗാനപരിശീലനം, ഓർഗൻപരിശീലനം, എന്നിവ ശ്രീ.ലിജോ ജോയ്(draw tr)നല്കിവരുന്നു.
.ലിറ്റിൽ കൈറ്റ്സ്
2018-ൽ പ്രവർത്തനമാരംഭിച്ചു. 79 കുട്ടികൾ 2 batch കളിലായി പ്രവർത്തിക്കുന്നു. കൈറ്റ് മാസ്റ്റർമാരായി ശ്രീ.ലിജോ ജോയിയും, ശ്രീമതി അനു പൗലൂസും പ്രവർത്തിക്കുന്നു
ഡിജിറ്റൽ പൂക്കളം 2019
പ്രമാണം:28024-ekm-dp-2019.png
മാനേജ്മെന്റ്
മാനേജർ -റവ. ഫാ .ഡോ. ജോൺസ് എബ്രഹാം കോനാട്ട്
മാനേജിംങ് ബോർഡ് മെംബേർസ്
- ശ്രീ കെ.പി പോൾ കൊച്ചുപുരക്കൽ
- ശ്രീ എം ജെ ജേക്കബ് I.P.S മാരെക്കാട്ട് ഐക്കര മഠം
- ശ്രീമതി സിംലു റോയി മാടപ്പറമ്പിൽ
- ശ്രീമതി മേരി ഉതുപ്പുണ്ണി ചാലപ്പുറം
മുൻ സാരഥികൾ
- എം വി ചെറിയാൻ
- ഫാ. കെ യു കുര്യാക്കോസ്
- മേരി പീറ്റർ
- ജോർജ്ജ് സി മാത്യു
- എം രാജൻ
- കെ പി പോൾ
- പി ശങ്കരൻ കുട്ടി ആചാരി
- എം ജി ഏലിയാമ്മ
- മേരി ജോസഫ്
- കെ എസ് രോഹിണി
- ബീന ശങ്കർ
- സി കെ ഏലിയാമ്മ
- സൈമൺ തോമസ്
- ലൗലി ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ ജോർജ്ജ് ഓണക്കൂർ
- റവ. ഫാ. ഡോ. ജോൺസ് എബ്രാഹം കോണാട്ട്
- ശ്രീ എം ജെ ജേക്കബ്ബ്
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
M.T.M.H.S.S PAMPAKUDA
|
മേൽവിലാസം
എം.ടി.എം.എച്ച്.എസ്,
പാമ്പാക്കുട പി.ഒ,
പിൻ 686667,
എറണാകുളം ജില്ല,
ഫോൺ 0485 2272221,
ഇ-മെയിൽ mtmhss28024@rediffmail.com.
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 28024
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പിറവം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- സ്കൂൾ
- ഭൂപടത്തോടു കൂടിയ താളുകൾ
