"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 220: വരി 220:
ഡോ അനീഷ് കുമാർ /
ഡോ അനീഷ് കുമാർ /
ഡോ .ജ്യോത്സന /
ഡോ .ജ്യോത്സന /
സ്മിതാ ബാബു
സ്മിതാ ബാബു'''സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജി സെൻറ് പോൾസിൻെറ പ്രിയ ശിഷ്യൻ'''
 
ജിതേഷ്ജിയുമായി അഭിമുഖം .ശ്രീ.തോമസ് മാത്യു (പ്രഥമാധ്യാപകൻ)
 
 
കാർട്ടൂൺ ചിത്രരചന ഓട്ടമത്സരമാക്കിയാൽ അഡ്വ. ജിതേഷ്ജിയെ ഉസൈൻ ബോൾട്ട് എന്നു വിളിക്കാം. അഞ്ചു മിനിറ്റിൽ 50, 60 ചിത്രങ്ങളാണ് ജിതേഷ്ജി വരയ്ക്കുക. അതിവേഗ ചിത്രരചനയെ രംഗാവിഷ്കരമായി അവതരിപ്പിക്കുന്ന വരയരങ്ങ് എന്ന കലാപ്രകടനത്തിൻെറ   സൃഷ്ടാവാണ് ഇദ്ദേഹം. കവി, വാഗ്മി, ഗ്രന്ഥകാരൻ പരിസ്ഥിതി സ്നേഹി എന്നിങ്ങനെ വേറെയും വിശേഷണങ്ങളുണ്ട് ജിതേഷ്ജിക്ക്.
 
'''വര എങ്ങനെയാണ് വേദിയിൽ എത്തുന്നത്?'''
 
കാർട്ടൂണിസ്റ്റ് യേശുദാസ് സർ ആണ് ഈ രംഗത്തേക്ക് ആകർഷിച്ചത്. അന്ന് എനിക്ക് ആറു വയസ്സുണ്ട്. അദ്ദേഹം ഇഎംഎസിനെ ആവിഷ്കരിക്കുന്ന രീതി എന്നിൽ കൗതുകം ഉണർത്തി. അദ്ദേഹം കാർട്ടൂണുകളിൽ തലയിൽ എന്തോ വീണ് ചളങ്ങിയതു പോലെയാണ് ഇഎംഎസിനെ വരയ്ക്കുക. ആക്ഷേപഹാസ്യം അവതരിപ്പിക്കാൻ സ്വീകരിച്ചിരുന്ന രീതി. അങ്ങനെ ആർട്ടിസ്റ്റ് വല്യത്താൻെറ കീഴിൽ ഞാൻ ചിത്രരചന അഭ്യസിക്കാൻ തുടങ്ങി.
 
'''കവിയരങ്ങ് ആണോ വരയരങ്ങ് ആയത്?'''
 
 
ജേഷ്ഠതുല്യനായ കടമ്മനിട്ട രാമകൃഷ്ണനൊപ്പം കവിയരങ്ങുകളിൽ പങ്കെടുക്കുമായിരുന്നു. മാസികകളിൽ കാർട്ടൂൺ അച്ചടിച്ചു വരാനുള്ള എന്റെ ശ്രമങ്ങൾ കാണുമ്പോൾ അദ്ദേഹം മാസികകളിൽ എഴുതിയല്ല, ഗ്രാമഗ്രാമാന്തരങ്ങളിൽ പോയി തൊണ്ടപൊട്ടും വിധം ഉച്ചത്തിൽ പാടിയാണ് കവിയായതെന്ന് അദ്ദേഹം പറയുമായിരുന്നു. അതുകേട്ടപ്പോൾ തോന്നിയ ആശയമാണ് ‘വരയരങ്ങ്’ എന്നത്. ഭാഷപരമായി ആ പദത്തിന് കുഴപ്പങ്ങളില്ലെന്ന് അറിഞ്ഞതോടെ പേറ്റന്റും ട്രേഡ് മാർക്കും സ്വന്തമാക്കി. വരയ്ക്കുന്നതിനൊപ്പം വേദിയിൽ നിന്ന് അതേക്കുറിച്ച് സംസാരിക്കുന്ന സചിത്ര ഭാഷണമായിരുന്നു രീതി. പിന്നീട് കൂടുതൽ പരീക്ഷണങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തി വരയരങ്ങിനെ ഒരു കലാരൂപമായി വികസിപ്പിച്ചു.
 
'''വരയരങ്ങിന്റെ സവിശേഷതകൾ എന്തെല്ലാമാണ്?'''
 
 
പലതരം കലകളുടെ ഒരു മിശ്രിതമാണ് ഇന്നു വരയരങ്ങ്. ശബ്ദവും വെളിച്ചവും സംഗീതവും നൃത്തവും അനുകരണവും ചേരുന്ന സ്റ്റേജ് ഷോ. വേഗത്തിൽ വരയ്ക്കുന്നത് ഇതിലെ ഒരു ഭാഗം മാത്രമാണ്. ഗാന്ധിജിയെ വരയ്ക്കുമ്പോൾ അദ്ദേഹം വേദിയിൽ പ്രത്യക്ഷപ്പെടും. മാജിക്കൽ എലമന്റ്സിന്റെ സഹായത്തോടെ ചെയ്യുന്നതിനാൽ കാണുന്നവർക്ക് ചിത്രത്തിൽ നിന്നു ജീവൻ വച്ചു വരുന്നതു പോലെ തോന്നും.
 
'''ജിതേഷ്ജി എന്ന പേരിലുള്ളത് ബഹുമാനസൂചകമായി ചേർക്കുന്ന ‘ജി’ ആണോ?'''
 
 
ജിതേഷ്ജി എന്നത് എന്റെ പേരാണ്. ജി എന്നത് കൂട്ടിച്ചേർത്തതല്ല. അച്ഛനും അമ്മയും ജനിച്ചപ്പോൾ ഇട്ട പേരാണ്. ചെറുപ്പത്തിൽ പലരും കളിയാക്കിയിരുന്നതു കൊണ്ട് ഞാൻ ജിതേഷ് എന്നേ പറയുമായിരുന്നുള്ളൂ. പക്ഷേ, പിന്നീട് ജിതേഷ്ജി പറയാൻ തുടങ്ങി. പക്ഷേ മിക്കവരും കരുതുന്നത് ബഹുമാനസൂചകമായി ഉപയോഗിക്കുന്ന ‘ജി’ ആണെന്ന് ആണ്. വിദേശ രാജ്യങ്ങളിൽ ജിതേഷ് എന്ന് ഉച്ചരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ‘ജി’ എന്ന പേരാണ് പരിപാടികൾക്ക് ഉപയോഗിക്കുന്നത്.
 
'''വക്കീലിൻെറ ഫാം എന്ന ആശയം അങ്ങ് പ്രാവർത്തികമാക്കി.വിശദീകരിക്കാമോ'''
 
പത്തനംതിട്ട ജില്ലയിൽ നരിയാപുരം സെൻറ് ‌ പോൾസ്‌ ഹൈസ്കൂളിനു സമീപത്തായി  നരിയാപുരം- കീരുകുഴി റോഡ്‌ സൈഡിൽ മൂന്നേക്കറോളം സ്ഥലത്തായി സ്ഥിതിചെയ്യുന്ന  സഹജീവി പരിപാലന ഇടമാണു "വക്കീലിന്റെ ഫാം" എന്ന് അറിയപ്പെടുന്ന
 
"GrEEn LiFe NaTuRe " FaRm ViLLa & Ecosophy Center for Bio-diversity Studies എന്ന ശ്രദ്ധേയ സംരംഭം,
 
പ്രകൃത്യോപാസന, മണ്ണുമര്യാദ, സഹജീവി സ്നേഹം തുടങ്ങിയ ജീവിതനന്മകൾ പ്രചരിപ്പിക്കുന്ന Edutainment Instituition  കൂടിയാണു ഈ #ഹരിതാശ്രമം.  പന്തളം തെക്കേക്കര പഞ്ചായത്തിലെ ഈ സ്ഥാപനത്തിനു പുറമേ കോന്നി അച്ചൻ കോവിൽ റോഡിനു സമീപത്തായി വൃക്ഷവൈവിദ്ധ്യം നിറഞ്ഞ ഒരു ഹരിതഗിരി സ്വകാര്യവനവും "വക്കീലിൻെറ ഫാമിനു" സ്വന്തമായുണ്ട്‌.
 
പരിസ്ഥിതി പ്രവർത്തകനും അതിവേഗ ചിത്രകാരനും എക്കോ- ഫിലോസഫറുമായ അഡ്വ: ജിതേഷ്ജിയാണു ഈ പ്രസ്ഥാനത്തിൻെറ  സ്ഥാപകൻ. പ്രകൃതിയെയും സഹജീവികളെയും നാട്ടുനന്മകളെയും പ്രണയിക്കുന്ന ഏതാനം  നിസ്വാർത്ഥ വോളൻറി  യേഴ്സാണു ഈ ഫാമിൻേറയും ഞങ്ങളുടെ ഇതരപ്രസ്ഥാനങ്ങളുടെയും  ശക്തിസ്രോതസ്‌.
 
തനി നാടൻ പക്ഷി- മൃഗാദി ബ്രീഡുകളെ സംരക്ഷിക്കുകയെന്ന അടിസ്ഥാന ലക്ഷ്യത്തോടൊപ്പം വ്യത്യസ്തമായ വിദേശ import breed കളും ഫാമിൻെറ കൗതുകക്കാഴ്ചയാണു. സൈബീരിയൻ മഞ്ഞുമലകളിൽ നിന്നുള്ള വുൾഫ്‌ ഡോഗ്‌, ഈജിപ്ഷ്യൻ ഫയോമി, ആഫ്രിക്കൻ ഗിനി ഫൗൾ, ചൈനീസ്‌ ഗൂസ്‌, വിയറ്റ്നാം താറാവ്‌,  വിവിധതരം ടർക്കികൾ, മോസ്കോയിൽ നിന്നു ജന്മമെടുത്ത മസ്കോവികൾ എന്നിവയ്ക്കൊപ്പം നമ്മുടെ തനി നാടൻ പ ക്ഷി -മൃഗാദി ബ്രീഡുകളും ജന്തുവൈവിദ്ധ്യ ഗവേഷകർക്ക്‌ കൗതുകക്കാഴ്ചയാണു.
 
"Celebration of Bio-diversity എന്ന ആപ്തവാക്യത്തിലൂന്നി നിന്നു കൊണ്ട്‌ വ്യത്യസ്ത ജീവജാല പരിപാലനം പഠനവിധേയമാക്കുകയാണു
 
ഈ ഫാമിൻെറ അടിസ്ഥാനലക്ഷ്യം."മണ്ണിനെ അറിയുക...പ്രകൃതിയെ അടുത്തറിയുക..സഹജീവികളെ സ്നേഹിക്കുക"
 
ഇതാണു വ്യത്യസ്തമായ ഈ ഫാം സമൂഹത്തിനു നൽകുന്ന ചിന്തോദ്ദീപകമായ സന്ദേശം.
 
'''അങ്ങ് പഠിച്ച നരിയാപുരം സെൻറ് പോൾസിനേപ്പറ്റി ഒരു വാക്ക്'''
 
എൻെറ സ്വഭാവ രൂപീകരണത്തിന് മുഖ്യപങ്ക് വഹിച്ചത് എൻെറ വിദ്യായലവും അവിടെയുള്ള ഗുരുശ്രേഷ്ഠരുമായിരുന്നു.നിരവധി അവസരങ്ങൾ എനിക്കായി തുറന്നു തന്നു.അച്ചടക്കത്തിനും അധ്യയനത്തിനും തുല്യപ്രാധാന്യം നൽകുന്ന നരിയാപിരം സ്കൂൾ എൻെറ ശക്തി ശ്രോതസ്സാണ്.അതുകൊണ്ടു തന്നെ എൻെറ മകളായ ശിവാനിേയും,ംകനായ നിരഞ്ജനേയും ആ സ്കൂളിൽ ചേർത്താണ് പഠിപ്പിക്കുന്നത്.
 
വീട്ടിൽ വ്യത്യസ്തമായൊരു ഫാമിംഗ്‌ കാഴ്ചയും കാഴ്ചപ്പാടുമൊരുക്കി  ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌  ചിത്രകാരൻ ജിതേഷ്ജിക്ക് നരിയാപുരം സെൻറ് പോൾസ് കുടുംബത്തിൻെറ ആശംസകൾ.
 
.
 
 
 
 
 
 


നരിയാപുരം വേണുഗോപാൽ
നരിയാപുരം വേണുഗോപാൽ
വരി 303: വരി 359:
|15||ശ്രീമതി.സുജാ ഫിലിപ്പ്.സി||UPST
|15||ശ്രീമതി.സുജാ ഫിലിപ്പ്.സി||UPST
|-
|-
| -||-||-
| -||-||-
|}
|}


വരി 321: വരി 377:
|4||രാജേശ്വരി.റ്റി.എൻ||FTM
|4||രാജേശ്വരി.റ്റി.എൻ||FTM
|-
|-
| || ||
| || ||
|}
|}


228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1062505" എന്ന താളിൽനിന്ന് ശേഖരിച്ചത്