"എസ്. വി. ഹൈസ്കൂൾ പുല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 78: | വരി 78: | ||
'''നൂ'''റ് വർഷം തികഞ്ഞ നമ്മുടെ സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ മുന്നിൽത്തന്നെയാണ്. പാരമ്പര്യവും പഴമയും വിളിച്ചോതുന്ന കെട്ടിടങ്ങളാണ് എല്ലാം. അത്യാധുനിക ഓഫീസ് മുറിയും ഹൈടെക് ക്ലാസ് മുറികളും നല്ല ഓഡിറ്റോറിയവും സ്കൂളിനുണ്ട്. എസ് പി സി ക്കായി പ്രത്യേക ഓഫീസ് റൂമും സ്കൂളിനുണ്ട്. ആധുനിക ഐടി ലാബ് സ്കൂളിന് സ്വന്തമായി ട്ടുണ്ട്. വർഷങ്ങളായി ജില്ലയിൽ ഒന്നാം സ്ഥാനത്താണ് ഐടി ലാബ്.ഒരിക്കലും വറ്റാത്ത ശുദ്ധജലം നൽകുന്ന കിണർ നമ്മുടെ പ്രത്യേകതയാണ്. ഉച്ചഭക്ഷണ പരിപാടിക്കായി ഒരു ഡൈനിങ് ഹാൾ സ്കൂളിലുണ്ട്. ആധുനിക ടോയിലറ്റ് കോംപ്ലക്സും നല്ല പ്ലേ ഗ്രൗണ്ടും സ്കൂളിൽ ഉണ്ട് .എല്ലാ രീതിയിലും ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ നാം മുന്നിൽ നിൽക്കുന്നു. | '''നൂ'''റ് വർഷം തികഞ്ഞ നമ്മുടെ സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ മുന്നിൽത്തന്നെയാണ്. പാരമ്പര്യവും പഴമയും വിളിച്ചോതുന്ന കെട്ടിടങ്ങളാണ് എല്ലാം. അത്യാധുനിക ഓഫീസ് മുറിയും ഹൈടെക് ക്ലാസ് മുറികളും നല്ല ഓഡിറ്റോറിയവും സ്കൂളിനുണ്ട്. എസ് പി സി ക്കായി പ്രത്യേക ഓഫീസ് റൂമും സ്കൂളിനുണ്ട്. ആധുനിക ഐടി ലാബ് സ്കൂളിന് സ്വന്തമായി ട്ടുണ്ട്. വർഷങ്ങളായി ജില്ലയിൽ ഒന്നാം സ്ഥാനത്താണ് ഐടി ലാബ്.ഒരിക്കലും വറ്റാത്ത ശുദ്ധജലം നൽകുന്ന കിണർ നമ്മുടെ പ്രത്യേകതയാണ്. ഉച്ചഭക്ഷണ പരിപാടിക്കായി ഒരു ഡൈനിങ് ഹാൾ സ്കൂളിലുണ്ട്. ആധുനിക ടോയിലറ്റ് കോംപ്ലക്സും നല്ല പ്ലേ ഗ്രൗണ്ടും സ്കൂളിൽ ഉണ്ട് .എല്ലാ രീതിയിലും ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ നാം മുന്നിൽ നിൽക്കുന്നു. | ||
[[പ്രമാണം:എസ് പി സി|ലഘുചിത്രം|ഇടത്ത്|കണ്ണി=Special:FilePath/എസ്_പി_സി]] | == മികവുകൾ == | ||
'''ആ'''യിരം പൂർണ്ണചന്ദ്ര പ്രഭയിൽ മുഴുകിയ അരോഗദൃഢഗാത്രയായ അക്ഷര മുത്തശ്ശിയാണ് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ. ശതാബ്ദിയുടെ പൂർണ്ണതയിലും തലമുറകൾ കൈമാറിയ ആർജ്ജവവും കൈമുതലാക്കി, പുല്ലാടിന്റെ സാംസ്കാരിക ഹൃദയഭൂമിയിൽ പ്രൗഢിയുടെ നിറച്ചാർത്ത് ആയി തല ഉയർത്തി നിൽക്കുന്നു എസ് വി എച്ച് എസ് എന്ന ശ്രീ വിവേകാനന്ദ ഹൈസ്കൂൾ. ആയിരക്കണക്കിന് വിജ്ഞാന കുതുകികൾക്ക് ജ്ഞാന സാഗരം ആയിരുന്നു ഇവിടം. ആ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന പാരമ്പര്യ ത്തിൻറെ കണ്ണികളായ, ഉന്നത ശീർഷ രായ ഒരുപറ്റം അധ്യാപക സമൂഹം ഇന്നും ഈ വിദ്യാലയത്തിന് പത്തരമാറ്റ് ആണ്. 2017 മുതൽ നൂറിലധികം കുട്ടികൾ വർഷംതോറും എസ്എസ്എൽസി പരീക്ഷ എഴുതുന്നു. കഴിഞ്ഞ 13 വർഷമായി 100% വിജയം. ഇതിനുപിന്നിൽ രക്ഷാകർത്താക്കളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങളും അധ്യാപകരുടെ എല്ലാവരുടെയും കൂട്ടായുള്ള അർപ്പണബോധവും ഒന്ന് മാത്രം. പത്താം ക്ലാസ് വലിയ പരീക്ഷക്ക് മുമ്പ് ഒരുമാസം ദൈർഘ്യമുള്ള തീവ്ര പരിശീലനം. സ്കൂൾ സമയത്തിന് മുമ്പും ശേഷവും അധ്യാപകരും രക്ഷാകർത്താക്കളും ചേർന്നു കുട്ടികൾക്ക് ലഘുഭക്ഷണം നൽകികൊണ്ടുള്ള പരിശീലനം ഒരു ഉത്സവം തന്നെ. കുട്ടികൾക്ക് മാനസിക ശാരീരിക പിരിമുറുക്കങ്ങൾ ഒഴിവാക്കുന്നതിന് ഉതകുന്ന പ്രഗൽഭരുടെ വ്യക്തി വികസന ക്ലാസുകൾ. പാഠപുസ്തകം നിർമ്മിക്കുന്നതിലും അധ്യാപക പരിശീലനം നൽകുന്നതിനും പരിശീലനം സിദ്ധിച്ച ഡി ആർ ജി, എസ് ആർ ജി ആയിട്ടുള്ള ഒരു പറ്റം അധ്യാപകർ. ടീച്ചിങ് എയ്ഡ് നിർമാണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി, സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടിയ കെ. സുമ ദേവി ടീച്ചർ സ്കൂളിന് അഭിമാനം. സ്കൂൾ ഭരണഘടനാ നിർമ്മാണത്തിൽ- നൈതികം- നമ്മുടെ ജില്ലയിൽ ഒന്നാം സ്ഥാനം നേടി. എസ്എസ്എൽസിക്ക് ഗ്രേഡിങ് സമ്പ്രദായം വരുന്നതിനു മുൻപ് റാങ്ക് നിലവിലിരുന്ന സമയത്ത് 1998 ൽ ശ്രീജ എന്ന കുട്ടിക്ക് പത്താം റാങ്ക് നേടി സ്കൂൾ, സംസ്ഥാന തലത്തിൽ മിക്കവിന്റെ പട്ടികയിലേക്ക് ഉയർന്നത് അഭിമാന നിമിഷം. സ്കൂൾ ശാസ്ത്ര- സാമൂഹികശാസ്ത്ര- ഗണിതശാസ്ത്ര- പ്രവർത്തിപരിചയ മേളകളിൽ സബ്ജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ എല്ലാ വർഷവും അനവധി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മികവാർന്ന വിജയം കൈവരിക്കുന്നു. സ്കൂൾ കലോത്സവങ്ങളിൽ അനവധി തവണ കലാപ്രതിഭകൾക്ക് ജന്മമേകിയ വിദ്യാലയം. ഇപ്പോൾ എല്ലാ വർഷവും നിരവധി ഫുൾ എ പ്ലസ് കാരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. തികഞ്ഞ അച്ചടക്കവും ഉയർന്ന പരിശീലന മൂല്യവും പകർന്നുനൽകുന്നത് മുഖമുദ്രയാക്കിയ വിദ്യാഭ്യാസ സ്ഥാപനം. | |||
'''ഭൗതികം:-''' ജില്ലയിലെ ഏറ്റവും നല്ല കമ്പ്യൂട്ടർ ലാബുകളിൽ ഒന്ന് ഇവിടെയുള്ളതാണ്.സമ്പൂർണ്ണ ഇന്റർനെറ്റ് കണക്ടിവിറ്റി, ലാപ്ടോപ്പുകൾ- പ്രൊജക്ടറുകൾ- ഡിഷ്, ടിവി, സ്ക്രീൻ ,ഹൈടെക് ക്ളാസ് മുറികൾ ഇവ ഉൾപ്പെടെ ആധുനിക സംവിധാനങ്ങളോടെ എംപി ഫണ്ടിൽ നിന്നും നിർമിച്ചുനൽകിയ 600 സ്ക്വയർ ഫീറ്റിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു. | |||
യുപി വിഭാഗവും എച്ച് എസ് വിഭാഗവും പ്രവർത്തിക്കുന്ന ഈ സ്കൂളിൽ എച്ച് എസ് വിഭാഗത്തിൻറെ ക്ലാസ് റൂമുകൾ എല്ലാം സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. യുപി വിഭാഗത്തിലും എച്ച്എസ് വിഭാഗത്തിലും ഉള്ള മുഴുവൻ കുട്ടികൾക്കും ഉപയോഗിക്കുന്നതിന് ആവശ്യമായ ലാപ്ടോപ്പുകളും ഇന്റർനെറ്റ് സൗകര്യവുമുണ്ട്. 400 സ്ക്വയർ ഫീറ്റിൽ 7000ൽ അധികം പുസ്തക ശേഖരമുള്ള ആധുനിക ലൈബ്രറി സൗകര്യം ഇവിടുത്തെ പ്രത്യേകതകളിലൊന്നാണ്. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഉതകുന്ന തരത്തിലുള്ള ആ പരിപാടികൾ ആസ്വദിക്കുന്നതിന് ആവശ്യമായ ഓഡിയോ വിഷ്വൽ ക്ലാസ് റൂം പ്രവർത്തിച്ചുവരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ആധുനിക വൽക്കരിക്കപ്പെട്ട ടോയ്ലറ്റ് കോംപ്ലക്സുകൾ. സുരക്ഷിതത്വവും ശുചിത്വവും ഇതിന്റെ മേന്മയാണ്. കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകുന്നതിന് നിലവാരം ഉള്ള അടുക്കളയും ഡൈനിങ് ഹാളും അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ ടേബിളും ബെഞ്ചും. ഈടുറ്റതും ഉയരം ഉള്ളതുമായ കോമ്പൗണ്ടിന് ചുറ്റിയുള്ള ചുറ്റുമതിൽ കുട്ടികൾക്ക് സ്വതന്ത്രമായി സ്കൂളിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാൻ കഴിയുന്ന വിശാലമായ ഗേറ്റുകളോടു കൂടിയുള്ള കവാടം. വർഷം മുഴുവനും ഉറവ വറ്റാത്ത ജലലഭ്യതയുള്ള ജലസ്രോതസായ കിണർ. കുട്ടികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ എല്ലായിടത്തും പൈപ്പ് കണക്ഷനുകൾ. വർഷങ്ങളായി പഞ്ചായത്ത് ഇലക്ഷന് ഈ സ്കൂൾ, ഇലക്ഷൻ മെറ്റീരിയലുകളുടെ വിതരണ കേന്ദ്രവും വോട്ടെണ്ണൽ കേന്ദ്രവും സംഭരണ കേന്ദ്രവുമായി പ്രവർത്തിച്ചുവരുന്നു. | |||
'''പരിശീലന മികവ്:'''- വിദ്യാഭ്യാസ വകുപ്പ് കാലാകാലങ്ങളായി നൽകിവരുന്ന പരിശീലന പരിപാടികളിൽ കൃത്യമായി പങ്കെടുത്ത പരിശീലനം നേടിയ അധ്യാപകർ. ഇവിടുത്തെ എല്ലാ അധ്യാപകരും പരിശീലനം നേടിയവരാണ്. ഡി ആർ ജി മാർ , എസ് ആർ ജി മാർ പാഠപുസ്തക നിർമ്മാണത്തിൽ പങ്കെടുക്കുന്നവർ എല്ലാം ഈ സ്കൂളിലെ സമ്പത്താണ്. | |||
'''കായികം:'''- ഇന്ത്യയുടെയും കേരളത്തിന്റെയും കായിക ഭൂപടത്തിൽ എസ് വി എച്ച് എസ് തനതായ സുവർണ്ണ നിമിഷങ്ങളെ എഴുതിച്ചേർത്തിട്ടുണ്ട്. ഹൈജംപിൽ ഭരത് രാജ് ബി ഒന്നിലേറെ ദേശീയ,സംസ്ഥാന റെക്കോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. | |||
'''കല:'''- കേരള സ്കൂൾ കലോത്സവത്തിന് സംസ്ഥാന തലം വരെയും നാടകം, ലളിതഗാനം, മോഹിനിയാട്ടം, ഭരതനാട്യം, കേരള നടനം, കുച്ചിപ്പുടി, മിമിക്രി, പദ്യപാരായണം, ഉപകരണസംഗീതം തുടങ്ങി അനവധി കലാപരിപാടികൾ അവതരിപ്പിച്ച് വിവിധ നേട്ടങ്ങൾ എല്ലാ വർഷവും കരസ്ഥമാക്കുന്ന തിന് കുട്ടികളെ പ്രാപ്തരാക്കുന്നു. | |||
'''സേവനം:'''- സാമൂഹിക-സാമ്പത്തിക- രോഗാതുര- അപകട അവസ്ഥകളിൽ ഒക്കെ അകപ്പെട്ട ജീവിത ക്ലേശങ്ങൾ അനുഭവിക്കുന്ന കുട്ടികൾ അവരുടെ കുടുംബാംഗങ്ങൾ ,ബന്ധുക്കൾ ഇവരിൽ അർഹതപ്പെട്ടവരെ കണ്ടെത്തി എല്ലാ വർഷവും അധ്യാപകർ,കുട്ടികൾ,രക്ഷിതാക്കൾ എന്നിവരുടെ സഹായ സഹകരണങ്ങളോടെ വലിയ തുകകൾ സംഭാവന നൽകി വരുന്നു. സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയിലൂടെ ഒരു വർഷം അപകടത്തിൽപ്പെട്ട കുട്ടിക്ക് മൂന്നു ലക്ഷത്തിലധികം രൂപ ചികിത്സ ഫണ്ടായി അധ്യാപകരും പോലീസ് ഡിപ്പാർട്ട്മെന്റെും ചേർന്ന് നൽകിയിട്ടുണ്ട്. അനാഥാലയങ്ങളിൽ എസ് പി സി യുടെ നേതൃത്വത്തിൽ വർഷംതോറും സന്ദർശനം നടത്തി വസ്ത്രം ഭക്ഷണം സാമ്പത്തിക സഹായം ഇവ നൽകി വരുന്നു. ഐഎഎസ്, ഡോക്ടേർസ്,അഡ്വക്കേറ്റ്സ്,എൻജിനിയർമാർ,അദ്ധ്യാപകർ,മുൻ എംഎൽഎ, കെഎസ്എഫ്ഇ ചെയർമാൻ, കായിക പ്രതിഭകൾ, ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ , അനവധി ജനപ്രതിനിധികൾ, ഉന്നത ഗവൺമെൻറ് ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിലെ വിവിധ രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്ന അനവധി പ്രതിഭകൾക്ക് ഈ വിദ്യാലയം ജന്മമേകിയിട്ടുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം അവരുടെ ജന്മാവകാശമാണെന്ന് ഉദ്ഘോഷിച്ചുകൊണ്ട് വിദ്യ പകർന്നു നൽകുവാൻ ഉദ്ദേശിച്ചുകൊണ്ട് സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും അതിന്റെ ലക്ഷ്യത്തിൽ നിന്നും ആ വ്യതിചലിക്കാതെ നൂറു യൗവ്വനത്തിലും അക്ഷീണം പ്രവർത്തിച്ചുകൊണ്ട് അജയ്യ പതാക പാറി പറപ്പിച്ചു കൊണ്ട് ജൈത്ര യാത്ര തുടർന്നു കൊണ്ടിരിക്കുന്നു. | |||
'''പഠന വിനോദ യാത്ര''':- അധ്യാപകരുടെയും പിടിഎ യുടെയും സഹകരണത്തോടെ എല്ലാ വർഷവും കുട്ടികൾക്ക് താല്പര്യമുള്ള സ്ഥലങ്ങളിലേക്ക് ഏകദിന-ദ്വിദിന-ത്രിദിന പഠന വിനോദയാത്രകൾ നടത്താറുണ്ട്. കുട്ടികളെക്കൊണ്ട് പഠന യാത്രകളെകുറിച്ചുള്ള അനുഭവക്കുറിപ്പുകൾ എഴുതിക്കുന്നു. | |||
<nowiki>---------------------------------------------------------------------------------------------------------------------</nowiki>[[പ്രമാണം:എസ് പി സി|ലഘുചിത്രം|ഇടത്ത്|കണ്ണി=Special:FilePath/എസ്_പി_സി]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ്. പി. സി. | * എസ്. പി. സി. | ||
| വരി 112: | വരി 129: | ||
== ഉച്ചഭക്ഷണ പദ്ധതി == | == ഉച്ചഭക്ഷണ പദ്ധതി == | ||
'''ഭാ'''രത സർക്കാരിന്റെ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ഉച്ചഭക്ഷണ പദ്ധതി. ഭക്ഷണത്തെപ്പറ്റി ആശങ്കപ്പെടാതെ സ്കൂളിലെത്തി പഠന പ്രക്രിയയിൽ പങ്കാളികളാകാൻ പ്രൈമറി തലത്തിലുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. വിശക്കുന്ന വയറുമായിരിക്കുന്ന കുട്ടികൾക്ക് പഠനത്തിൽ വേണ്ട ശ്രദ്ധചെലുത്താൻ കഴിയില്ല എന്ന കണ്ടെത്തലാണ് ഈ പദ്ധതിയുടെ അടിസ്ഥാനം. വിദ്യാർഥികൾക്ക് പ്രവർത്തി ദിനങ്ങളിൽ സൗജന്യ ഉച്ചഭക്ഷണം സർക്കാരിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. പ്രൈമറിതലത്തിലെ പദ്ധതിയുടെ വിജയത്തെ തുടർന്ന് അപ്പർ പ്രൈമറി തലത്തിലേക്ക് വ്യാപിപ്പിക്കുക യുണ്ടായി. 1984 കേരളത്തിൽ നടപ്പിലാക്കിയ ഈ പദ്ധതി നമ്മുടെ സ്കൂളിൽ1988-89 അധ്യയനവർഷത്തിൽ ആണ് ആരംഭിച്ചത്. ആദ്യകാലങ്ങളിൽ കഞ്ഞിയും പയറും ആയിരുന്നു ഭക്ഷണക്രമം.ഇന്ന് വ്യത്യസ്തത പുലർത്തുന്ന കറികളും ചോറും ആയി മാറിയിരിക്കുന്നു. ഇതിനോടൊപ്പം പോഷക കുറവിനെ സമ്പൂർണമായി പരിഹരിക്കുന്നതിന് ആഴ്ചയിലൊരിക്കൽ മുട്ടയും രണ്ടുദിവസം പാലും ഉൾപ്പെടുത്തിയിട്ടുണ്ട്. വിശേഷ ദിവസങ്ങളിൽ വിഭവസമൃദ്ധമായ സദ്യയും നൽകാറുണ്ട്. താല്പര്യമുള്ള കുട്ടികളെ രക്ഷിതാക്കളുടെ സമ്മതത്തോടെ ഉച്ചഭക്ഷണ പദ്ധതിയിൽ ചേർക്കുകയും ഇതിനായി പിടിഎ പ്രസിഡണ്ട് ഹെഡ്മാസ്റ്റർ, വാർഡ് മെമ്പർ, മാതൃസംഗമം പ്രസിഡണ്ട്,എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട രക്ഷിതാക്കളുടെ ഒരു പ്രതിനിധി, ടീച്ചേഴ്സ്, കുട്ടികളുടെ ഒരു പ്രതിനിധി, പാചകത്തൊഴിലാളി എന്നിവരുൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കുകയും ചെയ്യുന്നു. ഈ കമ്മിറ്റി അംഗങ്ങൾ എല്ലാമാസവും ഒത്തുചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുകയും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.എല്ലാ വർഷവും ഇരുനൂറോളം കുട്ടികൾ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കാളികളാകുന്നുണ്ട്.കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യുന്നത് വ്യക്തിശുചിത്വം പാലിക്കുന്ന തെരഞ്ഞെടുത്ത പാചക തൊഴിലാളി ആണ്. ആദ്യകാലഘട്ടങ്ങളിൽ ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ, മീനാക്ഷി യമ്മ എന്നിവരായിരുന്നു പാചക തൊഴിലാളികൾ. | '''ഭാ'''രത സർക്കാരിന്റെ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ഉച്ചഭക്ഷണ പദ്ധതി. ഭക്ഷണത്തെപ്പറ്റി ആശങ്കപ്പെടാതെ സ്കൂളിലെത്തി പഠന പ്രക്രിയയിൽ പങ്കാളികളാകാൻ പ്രൈമറി തലത്തിലുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. വിശക്കുന്ന വയറുമായിരിക്കുന്ന കുട്ടികൾക്ക് പഠനത്തിൽ വേണ്ട ശ്രദ്ധചെലുത്താൻ കഴിയില്ല എന്ന കണ്ടെത്തലാണ് ഈ പദ്ധതിയുടെ അടിസ്ഥാനം. വിദ്യാർഥികൾക്ക് പ്രവർത്തി ദിനങ്ങളിൽ സൗജന്യ ഉച്ചഭക്ഷണം സർക്കാരിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. പ്രൈമറിതലത്തിലെ പദ്ധതിയുടെ വിജയത്തെ തുടർന്ന് അപ്പർ പ്രൈമറി തലത്തിലേക്ക് വ്യാപിപ്പിക്കുക യുണ്ടായി. 1984 കേരളത്തിൽ നടപ്പിലാക്കിയ ഈ പദ്ധതി നമ്മുടെ സ്കൂളിൽ1988-89 അധ്യയനവർഷത്തിൽ ആണ് ആരംഭിച്ചത്. ആദ്യകാലങ്ങളിൽ കഞ്ഞിയും പയറും ആയിരുന്നു ഭക്ഷണക്രമം.ഇന്ന് വ്യത്യസ്തത പുലർത്തുന്ന കറികളും ചോറും ആയി മാറിയിരിക്കുന്നു. ഇതിനോടൊപ്പം പോഷക കുറവിനെ സമ്പൂർണമായി പരിഹരിക്കുന്നതിന് ആഴ്ചയിലൊരിക്കൽ മുട്ടയും രണ്ടുദിവസം പാലും ഉൾപ്പെടുത്തിയിട്ടുണ്ട്. വിശേഷ ദിവസങ്ങളിൽ വിഭവസമൃദ്ധമായ സദ്യയും നൽകാറുണ്ട്. താല്പര്യമുള്ള കുട്ടികളെ രക്ഷിതാക്കളുടെ സമ്മതത്തോടെ ഉച്ചഭക്ഷണ പദ്ധതിയിൽ ചേർക്കുകയും ഇതിനായി പിടിഎ പ്രസിഡണ്ട് ഹെഡ്മാസ്റ്റർ, വാർഡ് മെമ്പർ, മാതൃസംഗമം പ്രസിഡണ്ട്,എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട രക്ഷിതാക്കളുടെ ഒരു പ്രതിനിധി, ടീച്ചേഴ്സ്, കുട്ടികളുടെ ഒരു പ്രതിനിധി, പാചകത്തൊഴിലാളി എന്നിവരുൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കുകയും ചെയ്യുന്നു. ഈ കമ്മിറ്റി അംഗങ്ങൾ എല്ലാമാസവും ഒത്തുചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുകയും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.എല്ലാ വർഷവും ഇരുനൂറോളം കുട്ടികൾ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കാളികളാകുന്നുണ്ട്.കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യുന്നത് വ്യക്തിശുചിത്വം പാലിക്കുന്ന തെരഞ്ഞെടുത്ത പാചക തൊഴിലാളി ആണ്. ആദ്യകാലഘട്ടങ്ങളിൽ ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ, മീനാക്ഷി യമ്മ എന്നിവരായിരുന്നു പാചക തൊഴിലാളികൾ. തുടർന്ന് 1998 ൽ സർക്കാർ ആശുപത്രിയിലെ അംഗീകൃത വൈദ്യപരിശോധന സർട്ടിഫിക്കറ്റുമായി ശ്രീമതി രമണി പി ആ നിയമിതയായി. പാചക തൊഴിലാളിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി വർഷത്തിൽ രണ്ടുതവണ വൈദ്യ പരിശോധന നടത്താറുണ്ട്. പാചകരംഗത്ത് തന്റെ മികവ് തെളിയിച്ച രമണി തന്നെയാണ് ഇപ്പോഴും ഈ ജോലിയിൽ തുടരുന്നത്. ഭക്ഷണസാധനങ്ങളുടെ ഗുണമേന്മ, ശുചിത്വം, രേഖകൾ എന്നിവ പരിശോധിച്ചു ഉറപ്പുവരുത്തുന്നതിനായി മേലുദ്യോഗസ്ഥർ വർഷത്തിൽ രണ്ടുതവണ സ്കൂൾ സന്ദർശിക്കാറുണ്ട്. സ്കൂൾ കിണറ്റിലെ സാമ്പിൾ ജലം ഗവൺമെൻറ് അംഗീകൃത ലാബുകളിൽ നിന്ന് പരിശോധിച്ച് ശുദ്ധത ഉറപ്പുവരുത്തിയ സർട്ടിഫിക്കറ്റും സൂക്ഷിക്കാറുണ്ട്. ഇതുകൂടാതെ ഭക്ഷണ,സാമ്പിളും,ജലവും പരിശോധിക്കുന്നതിനായി കേന്ദ്ര ഗവൺമെൻറ് പ്രതിനിധി വർഷത്തിലൊരിക്കൽ സ്കൂൾ സന്ദർശിക്കാറുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക അടുക്കളയും അതിനോടു ചേർന്നു കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നതിന് വേണ്ട സൗകര്യങ്ങളോടുകൂടിയ പ്രത്യേക ഹാളും ഒരുക്കിയിട്ടുണ്ട്. കുട്ടികളോടുള്ള സ്നേഹവും,വാത്സല്യവും,കരുതലും മൂലം അധ്യാപകർ തന്നെ ഉത്തരവാദിത്വത്തോടെ ഭക്ഷണം നൽകുന്നു.ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് വിപുലമായ സംഭരണ മുറിയും തയ്യാറാക്കിയിട്ടുണ്ട്. | ||
== അനുഭവക്കുറിപ്പുകൾ/കഥ/കവിത == | |||
'''ഓർമയിലൂടെ ഒരു യാത്ര അനുഭവക്കുറിപ്പ്''' | |||
'''അ'''ച്ഛൻ പെങ്ങളുടെ കൈ പിടിച്ച് ആദ്യമായി ശ്രീ വിവേകാനന്ദ വിദ്യാലയത്തിലെ പടി ചവിട്ടിയത് എന്നാണെന്ന് കൃത്യമായി ഓർമ്മയില്ല. ഏഴാംക്ലാസ് വിദ്യാർഥിനി ആയി സർവോദയ യുപി സ്കൂളിൽ പഠിക്കുമ്പോൾ യു എസ് എസ് പരീക്ഷ എഴുതാൻ മുമ്പ് അവിടെ വന്നിട്ടുണ്ട്. ഇന്ന് എസ്എസ്എൽസി പരീക്ഷക്ക് ആരോടൊപ്പം ഇരുന്ന് യു എസ് എസ് പരീക്ഷ എഴുതുമ്പോൾ എന്തൊരു ഗമയായിരുന്നു! സ്കോളർഷിപ്പ് കിട്ടുമെന്ന് കരുതിയിരുന്നില്ല. കിട്ടിയപ്പോൾ വലിയ സന്തോഷമായി. എട്ടാം തരത്തിൽ ചേരാൻ സ്കൂളിലെത്തിയപ്പോൾ അന്നും ഈ വലിയ സ്കൂളിൻറെ ഭാഗമാകാൻ പോകുന്നുവെന്ന സത്യം അല്പം ഭയത്തോടെയും അതിലേറെ അഭിമാനത്തോടെയും ഹൃദയത്തിലേറ്റി .കാരണം അന്ന്, പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ അത്രയ്ക്ക് പ്രസിദ്ധമാണ്. കൂടാതെ അച്ഛൻ പെങ്ങൾ അവിടെ യു പി സ്കൂൾ അദ്ധ്യാപികയായിരുന്നു. പക്ഷേ, ആ പരിഗണന അല്പംപോലും എനിക്ക് കിട്ടരുത് എന്ന് തന്നെയാണ് പേരമ്മ ആഗ്രഹിച്ചത്. | |||
ഇംഗ്ലീഷ് ആൽഫബെറ്റ് A യിൽ തുടങ്ങി H ൽ അവസാനിക്കുന്ന അത്ര ഡിവിഷനുകൾ. ഓരോ ഡിവിഷനിലും 35 ൽ കുറയാതെ കുട്ടികൾ. എങ്കിലും അച്ചടക്കത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു സ്കൂൾ. ആർക്കു നേരെയും പ്രയോഗിക്കാൻ താല്പര്യം ഉണ്ടായിട്ടില്ലെങ്കിലും എപ്പോഴും നീണ്ട ഒരു ചൂരൽ വടി കയ്യിൽ പിടിച്ച് വെള്ള മുണ്ടും ഷർട്ടും ധരിച്ച് സ്കൂൾ വരാന്തയിലൂടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സസൂക്ഷ്മം, സശ്രദ്ധം വീക്ഷിച്ച് സഞ്ചരിക്കാനുള്ള, ഹെഡ്മാസ്റ്റർ ശ്രീ ജോയി സാറിന്റെ പേരു ചേർത്ത് സാറേ എന്ന് വിളിക്കാൻ പോലും ആരും ധൈര്യപ്പെട്ടിരുന്നില്ല. അത്രയ്ക്ക് ഭയഭക്തി ബഹുമാനമായിരുന്നു. എന്നാൽ എല്ലാ വിധ ആഘോഷങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും പഠനത്തോടൊപ്പം തന്നെ പ്രാധാന്യം നൽകിയിരുന്നു അദ്ദേഹം. ഒപ്പം നിൽക്കുന്ന കർമ്മ നിരതരായ അധ്യാപകർ. തോറ്റു പഠിക്കുന്ന കുട്ടികൾ പോലും അധ്യാപകർക്ക് തലവേദന ആയിരുന്നില്ല. | |||
വൃത്തവും പ്രാസവും ചേർന്ന ലക്ഷണമൊത്ത മലയാളം ക്ലാസുകളും,ഡി എൻ എ യും, ക്രോമസോമും ഉരുത്തിരിയുന്ന ബയോളജി ക്ലാസുകളും,സമവാക്യങ്ങളും,പ്രോഗ്രഷനുകളും നിറഞ്ഞുനിൽക്കുന്നഗണിത ക്ലാസ്സു കളും,യുദ്ധവും സമാധാനവും ഭരണപരിഷ്കാരങ്ങളും ഉള്ള ചരിത്ര ക്ലാസ്സുകളും ആംഗലേയ ഭാഷയുടെ പ്രൗഢി കലർന്ന ചെറുകഥകൾക്ക് കാതോർക്കുന്ന ഇംഗ്ലീഷ് ക്ലാസുകളും എന്നു വേണ്ട, ആകെ രസകരമായ നിമിഷങ്ങൾ ആയിരുന്നു അവിടെ. | |||
കാലം പെയ്തൊഴിഞ്ഞു അടുക്കും ചിട്ടയുമുള്ള പഠനം. യുവജനോത്സവ വേദികൾ മത്സരത്തിന് മാത്രമല്ല, മാനസികോല്ലാസത്തിനും കൂടി ആയിരുന്നു. മൂന്ന് ദിവസം തകർക്കുന്ന ആഘോഷം. എത്രയെത്ര കലാപ്രതിഭകൾ അരങ്ങ് തകർത്ത് പാടുകയും ആടുകയും ചെയ്തിരിക്കുന്നു. കലയും കരകൗശലങ്ങളും സംഗീതവും പഠനത്തോടൊപ്പം കൊണ്ടു പോയിട്ടും അധ്യാപകർക്കോ വിദ്യാർത്ഥികൾക്കോ മാനസികസംഘർഷങ്ങൾ ഉണ്ടായിട്ടില്ല. ഒരു സ്പെഷ്യൽ ക്ലാസും വേണ്ടി വന്നിട്ടില്ല പാഠം തീർക്കാൻ. ഒരു മോഡറേഷനും കൊടുത്തിട്ടില്ല, വിജയിപ്പിക്കാൻ. സത്യസന്ധവും നീതിയുക്തവുമായ പഠനവും പരീക്ഷയയും. വലിയ പഠിത്തക്കാരി ഒന്നും ആയില്ലെങ്കിലും അത്യാവശ്യം നല്ല മാർക്ക് വാങ്ങി സ്കൂളിൽ മൂന്നാം സ്ഥാനത്തെത്താൻ എനിക്കും സാധിച്ചു. | |||
എല്ലാ കുട്ടികളെയും പോലെ നിറപ്പകിട്ടാർന്ന കൗമാര സ്വപ്നങ്ങളൊന്നും എനിക്കില്ലായിരുന്നു. ഒരു അരക്ഷിതത്വം മനസ്സിനെ അലട്ടിയിരുന്നു. എന്റെ ചില പ്രത്യേക ജീവിതസാഹചര്യങ്ങൾ ആവാം അതിനു കാരണം. എങ്കിലും ശ്രീ വിവേകാനന്ദ സ്കൂളിലെ പഠനകാലം ഇന്നും ഓർമ്മയിൽ ഒളിമങ്ങാതെ നിൽക്കുന്നു. ആഴവും അടുപ്പവും ഉള്ള നല്ല സുഹൃത്ത് ബന്ധങ്ങൾ. സ്നേഹവും കരുതലും നൽകുന്ന അധ്യാപകർ. രാധാമണി ടീച്ചർ, സുമതി കുട്ടി ടീച്ചർ, രാധക്കുട്ടി ടീച്ചർ, അന്നമ്മ ടീച്ചർ, വത്സമ്മ ടീച്ചർ ഇന്ദിരാ ഭായി ടീച്ചർ, വനജ ടീച്ചർ, വിജയമ്മ ടീച്ചർ തുടങ്ങി എല്ലാവരെയും നന്മയോടു കൂടി മാത്രമേ ഇന്നും സ്മരിക്കാൻ കഴിയൂ. ഒരു അദ്ധ്യാപികയായി പിൽക്കാലത്ത് അവിടെ എത്തണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. കാലം തീരുമാനിച്ചത് ആലപ്പുഴയിലെ സർക്കാർ വിദ്യാലയത്തിലെ അധ്യാപികയാവാൻ ആയിരുന്നു. | |||
എനിക്ക് സ്നേഹവും നന്മയും പകർന്നു തന്ന നല്ലവരായ എല്ലാ അധ്യാപകരേയും സൗഹൃദത്തിൻറെ മധുരം പകർന്ന എല്ലാ കൂട്ടുകാരെയും മനസ്സിൽ സ്മരിച്ചു കൊണ്ട്, എന്നെ ഞാനാക്കിയ എന്റെ | |||
വിദ്യാലയത്തിന് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട് പ്രാർത്ഥനയോടെ, നന്ദിയോടെ...... | |||
'''<u>എന്റെ വിദ്യാലയം</u>''' | |||
കവിത | |||
ശ്രേഷ്ഠമീ വിദ്യാലയാങ്കണ മേറെ പുരാതനം | |||
ഒട്ടു തലയെടുപ്പോതി പ്രൗഢമായ് | |||
ഇന്നും വിലസുന്നു നാടിന്നു നന്മയായി | |||
ശ്രീ വിവേകാനന്ദ വിദ്യാലയം. | |||
ശ്രേഷ്ഠം ഈ വിദ്യാലയാങ്കണമേറെ പുരാതനം | |||
ഒട്ടു തലയെടുപ്പോടതി പ്രൗഢമായ് | |||
പാതയോരത്തു നിന്നെന്നെ വിളിപ്പതു- | |||
ണ്ടിപ്പോഴും കൗമാര തീര ഭൂവിൽ. | |||
കത്തിയെരിഞ്ഞൊരു പകലിന്റെ വിടവിലൂ- | |||
ടെത്തിയ തോരാത്ത മഴയിൽ കുതിർന്നൊരു | |||
കൊച്ചു പാവാടക്കാരി തൻ കണ്ണുകൾ | |||
എട്ടാം തരത്തിലേക്കോടിയെത്തി. | |||
കളിയും ചിരിയും കരച്ചിലും | |||
പിന്നെയങ്ങോട്ടു പിണക്കമിണക്കങ്ങളും നിറം- | |||
ങ്ങഘോഷമാക്കിയ മൂന്നു സംവത്സരം, | |||
ഇന്നും മനസ്സിൽ വിടർത്തുന്നു സൗരഭം. | |||
പച്ചയാം സൗഹൃദം പാലമൃതൂട്ടിയ | |||
പഴയ വിദ്യാലയതിരുമുറ്റത്തെവിടെയോ | |||
പഴകിയ മാറാല കീറിമുറിച്ചു ഞാൻ, | |||
പരതുന്നു എന്നിലെ ഓർമ്മതൻ സൗഭഗം. | |||
കലപില കൂട്ടുന്ന കൂട്ടരെ തേടുന്ന | |||
കാതിലടക്കം പറയും സുഹൃത്തിനെ | |||
ഗണിത സമവാക്യമുരുവിട്ടു ചൊല്ലുന്ന | |||
കോശ ഘടനതൻ ചിത്രം വരയ്ക്കുന്ന | |||
ഇന്ദ്രവജ്രയ്ക്കുള്ള ലക്ഷണം ചൊല്ലുന്ന | |||
ലക്ഷണമൊത്ത പഠിപ്പിക്കലൊക്കെയും | |||
ഇന്നും മനസിന്റെ മുറ്റത്തു കെട്ടിയൊ- | |||
രൂഞ്ഞാലിലാടി കളിക്കുന്നൊ രോർമ്മകൾ | |||
പത്താംതരത്തിലെ കൊല്ലപ്പരീക്ഷതൻ | |||
ചൂടും കിതപ്പും പിരിമുറുക്കങ്ങളും | |||
ഒക്കെ കഴിഞ്ഞു പോയൊടുവിലാ ദിനമെത്തി | |||
വിടവാങ്ങലിൽ നോവിലുരുകീ മനം | |||
കൂട്ടർതൻ കയ്യൊപ്പു വാങ്ങവേ കണ്ണീരി- | |||
ലാർദ്രമായ് മിഴിയും മനസ്സുമൊന്നായ് | |||
വിട വാങ്ങിയകലവേ വീണ്ടും കൊതിച്ചു പോയ് | |||
ഒരുവേള കൂടിയാപ്പടി ചവിട്ടാൻ | |||
വീണ്ടും ഒരു വേളകൂടിയാപ്പടി ചവിട്ടാൻ.. | |||
ശ്രീമതി.'''പി ലളിതാംബിക അന്തർജ്ജനം''' | |||
'''പൂർവ്വ വിദ്യാർത്ഥിനി''' | |||
'''(1981-84)''' | |||
Mob.8547042812 | |||