"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 247: | വരി 247: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%;" | {{ | | style="background: #ccf; text-align: center; font-size:99%;width:70%;" | {{Slippymap|lat=10.65542|lon= 76.510549|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' " | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' " | ||
വരി 254: | വരി 254: | ||
* തൃശ്ശൂരിൽ നിന്ന് 41 .9 കി.മി. അകലെ ആലത്തൂർ . ആലത്തൂർ നഗരത്തിൽ നിന്നും 6.1 കി.മി. അകലെ ആലത്തൂർ പഴയന്നൂർ റോഡിൽ 100മീറ്റർ ഉള്ളിലേക്ക് സ്ഥിതിചെയ്യുന്നു | * തൃശ്ശൂരിൽ നിന്ന് 41 .9 കി.മി. അകലെ ആലത്തൂർ . ആലത്തൂർ നഗരത്തിൽ നിന്നും 6.1 കി.മി. അകലെ ആലത്തൂർ പഴയന്നൂർ റോഡിൽ 100മീറ്റർ ഉള്ളിലേക്ക് സ്ഥിതിചെയ്യുന്നു | ||
പാലക്കാട് ടൗണിൽ നിന്ന് 32 കി.മി. അകലെ | പാലക്കാട് ടൗണിൽ നിന്ന് 32 കി.മി. അകലെ | ||
{{ | {{Slippymap|lat=10.653459|lon=76.509920|zoom=18|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} |
22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി | |
---|---|
വിലാസം | |
കാവശ്ശേരി കാവശ്ശേരി. പി.ഒ, , പാലക്കാട് 678543 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04922 222237 |
ഇമെയിൽ | kcphss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21008 (സമേതം) |
വിക്കിഡാറ്റ | 21008 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാവശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജശ്രീ എം |
പ്രധാന അദ്ധ്യാപിക | ഗീതാദേവി കെ ബി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിലെ കാർഷികമേഖലയായ കാവശ്ശേരി പഞ്ചായത്തിലെ ഏക ഹൈയർസെക്കണ്ടറി വിദ്യാലയമാണ് കെ.സി.പി.എച്ച് എസ്.എസ്.കാവശ്ശേരി .എലമെന്ററി വിദ്യാലയമായി ആരംഭിച്ച് 1957 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയം കാവശ്ശേരിയിലെ സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിവേറ്റുന്നു . 1996 ൽ ഇത് ഹെയർസെക്കന്ററി വിദ്യാലയമായി മാറി .
ചരിത്രം
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് സൈന്യം ഇടത്താവളമായി സ്വീകരിച്ചിരുന്ന സ്ഥലമാണ് ഇന്ന് കെ. സി. പി. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്ന കോട്ടപ്പറമ്പ്. ആദ്യ കാലത്ത് ഗുരുകുല വിദ്യാഭ്യാസരീതിയാണ് നിലനിന്നിരുന്നത്. ഒാലയും എഴുത്താണിയുമായാണ് ശിക്ഷാർഥികൾ വന്നിരുന്നത്. പിന്നീട് ഒാട്ടുപുരഗ്രാമത്തിൽ ഒരു എലമെന്ററി സ്കൂൾ നിലവിൽ വന്നു. ശ്രീ രാഘവ വിദ്യാലയഹയർഎലമെന്ററി സ്കൂൾ (SRVHES) . ശ്രീ. വീരരാഘവ അയ്യരായിരുന്നു ആദ്യ മാനേജർ. അഞ്ച് മുതൽ എട്ടു വരെ ക്ലാസ്സുകളായിരുന്നു അന്നുണ്ടായിരുന്നത്. അന്ന് ശങ്കരൻമൂച്ചിയാലിന്റെ അടുത്തുള്ള ഒരു കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. ഇന്നത്തെ സ്കൂൾ കെട്ടിടം നിർമ്മിച്ചതിനു ശേഷം ക്ലാസ്സുകൾ അങ്ങോട്ടു മാറ്റി. എലമെന്ററി സ്കൂളിന്റെ അവസാനത്തെ ഹെഡ് മാസ്റ്ററായിരുന്നു ശ്രീ. കല്യാണകൃഷ്ണയ്യർ. അദ്ദേഹത്തിന്റെ മകൾ സീതാലക്ഷ്മി സ്കൂൾ ശ്രീ. കെ.സി.പഴനിമലയ്ക് കൈമാറി. 1957ൽ അദ്ദേഹം ഈ വിദ്യാലയത്തെ ഹൈസ്കൂളാക്കി [1] ഉയർത്തി. . ശ്രീ. കെ.സി.പഴനിമലയുടെ മരണാനന്തരം മകൻ ശ്രീ. കെ.പി.കലാധരൻ സ്കൂൾ മാനേജരായി. തുടർന്ന് മാനേജരായ ശ്രീ. കെ.പി.സുരേന്ദ്രനാണ് വിദ്യാലയത്തെ ഹയർ സെക്കണ്ടറിയാക്കി ഉയർത്തിയത്. ശ്രീ .വിജയാനന്ദ് ആണ് ഇപ്പോഴത്തെ മാനേജർ
ഭൗതികസൗകര്യങ്ങൾ
മികച്ച ഭൗതികസൗകര്യങ്ങളുള്ള പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങളിൽ ഒന്ന്. വിശാലമായ സ്കൂൾ അങ്കണം, പ്ലേ ഗ്രൗണ്ട്, കമ്പ്യൂട്ടർ ലാബുകൾ ,ശാസ്ത്രപോഷിണി ലാബുകൾ ,സ്മാർട്ട് റൂം, ഹൈടെക് ക്ലാസ്റൂമുകൾ , ഗ്രന്ഥശാല , ആധുനിക സൗകര്യങ്ങളുള്ള പാചകപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട്സ് &ഗൈഡ്സ്
വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളും മുൻനിരയിൽ നിന്നുനയിച്ചുകൊണ്ട് സ്കൗട്ട്സ്& ഗൈഡ്സ് കുട്ടികൾ സാമൂഹ്യസേവനത്തിൻറെ, ദേശസ്നേഹത്തിൻറെ മാതൃകകളാകുന്നു. അവർക്കു പിന്നിലെ പ്രേരകശക്തികളായി ശ്രീ. രാമചന്ദ്രൻ മാസ്റ്റർ, ശ്രീമതി സതിടീച്ചർ എന്നിവർ പ്രവർത്തിക്കുന്നു.
പഠന ക്ലബ്ബുകൾ
പഠനത്തിൻറെ വിവിധ മേഖലകളിൽ കഴിവുകൾ വളർത്തുന്നതിനായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പഠനക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.
- സ്പോർട്സ് & ഗെയിംസ്
- ഹെൽത്ത് എഡ്യൂക്കേഷൻ
- സംഗീത ക്ലാസ്സുകൾ
- ചിത്രരചനാ ക്ലാസ്സുകൾ
- പ്രവൃത്തിപരിചയ ക്ലാസ്
- ട്രാഫിക് ക്ലബ്ബ്
- REAP ക്ലാസ്സുകൾ
- ദിനാചരണങ്ങൾ
- വിദ്യാരംഗം കലാസാഹിത്യ വേദി
- ഏഴുത്തുകൂട്ടങ്ങൾ
- പുസ്തക പ്രദർശനം
- വായനാമൂലകൾ
- കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/നേർക്കാഴ്ച!നേർക്കാഴ്ച
ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകൾ
ശാസ്ത്രകൗതുകം വളർത്തി അതുവഴി ശാസ്ത്രരംഗത്ത് മികച്ച കണ്ടുപിടുത്തങ്ങൾ നടത്തുന്നതിനുള്ള പ്രേരകശക്തിയായി ശാസ്ത്ര, ഗണിതശാസ്ത്രമേളകൾ മാറി. കരിങ്കല്ലിൽ പോലും കവിതരചിക്കാൻ കഴിയുമെന്ന് പ്രവൃത്തിപരിചയമേളയിലൂടെ കുട്ടികൾ തെളിയിച്ചു. കാവേശ്ശരി പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ വിദ്യാലയങ്ങളിലേയും വിദ്യാർത്ഥികൾക്ക് ഈ മേള കാണുന്നതിനുള്ള അവസരമൊരുക്കാൻ കഴിഞ്ഞു എന്നത് ഏറെ ചാരിതാർത്ഥ്യം നൽകുന്നു.
സാമൂഹ്യശാസ്ത്രമേളകൾ
ചരിത്രം ഭൂമിശാസ്ത്രം സാമ്പത്തികശാസ്ത്രം രാഷ്ട്രതന്തം സമൂഹശാസ്ത്രം എന്നിവയിൽ ഉയർന്നപഠനചിന്തകളിലേയ്ക്ക് നയിക്കാനുതകുന്ന മോഡലുകളുടെ അവതരണം ശ്രദ്ധേയമായി. സാമൂഹ്യശാസ്ത്രാധ്യാപകർ പ്രോത്സാഹനവുമായി കുട്ടികൾക്കൊപ്പം നിൽക്കുന്നു.
മതസൗഹാർദ്ദ ആഘോഷങ്ങൾ
കുട്ടികളിൽ സമഭാവനയും മതേതരത്വഭാവവും വളർത്തി ഉത്തമപൗരന്മാരാക്കുന്നതിന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആഘോഷങ്ങൾ നടത്തപ്പെടുന്നു
പഠനയാത്രകൾ
ക്ലാസ്സുമുറികൾക്ക് പുറത്തുള്ള വിശാലലോകം,നേരിട്ടുള്ള പഠനാനുഭവങ്ങൾ എന്നിവ യാഥാർത്ഥ്യമാക്കുന്ന പഠനയാത്രകൾ സംഘടിപ്പിക്കപ്പെടുന്നു.
- IT മേളകൾ
- യുവജനോൽസവം
- വായനക്കളരികൾ
- ക്ലാസ്സ് മാഗസിനുകൾ
- ക്വിസ്സ് മൽസരങ്ങൾ
- പുരാവസ്തു ശേഖരണം, പ്രദർശനം
- സെമിനാറുകൾ
- കൗൺസിലിംഗ് ക്ലാസ്സുകൾ
ഗൃഹസന്ദർശനം
ഗൃഹസന്ദർശനത്തിൻറെ ഭാഗമായി അദ്ധ്യാപകർ കുട്ടികളുടെ വീടുകളിൽ എത്തുകയും രക്ഷിതാക്കളെ നേരിട്ടു കണ്ട് കുട്ടികളുടെ പഠനപുരോഗതിയ്ക്കായി മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
സ്വാതന്ത്ര്യദിനാഘോഷം
ഞാൻ ഒരുഭാരതീയനാണ് ഞാനതിൽ അഭിമാനിക്കുന്നു എന്ന്ഒരിക്കൽക്കൂടിഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വിവിധ പരിപാടികളോടെ റിപ്പബ്ളിക്ദിനം ആഘോഷിച്ചു. പ്രിൻസിപ്പാൾ പതാകഉയർത്തി. .കുട്ടികളുടെ ദേശഭക്തി ഗാനാലാപനം ഹൃദ്യവും ദേശസ്നേഹം തുളുമ്പുന്നതുമായിരുന്നു.
മാനേജ്മെന്റ്
നാടിൻറെ വളർച്ചയിൽ ഒരു വിദ്യാലയം വഹിക്കുന്ന പങ്ക് എന്താണെന്ന ബോദ്ധ്യത്തോടുകൂടി മുന്നേറുന്ന, സാമൂഹ്യപ്രതിബദ്ധതയും അർപ്പണബോധവുമുള്ള ഒരു മാനേജ്മെന്റാണ് ഈ വിദ്യാലയത്തിൻറെ മുന്നോട്ടുള്ള പ്രയാണത്തിലെ നിർണ്ണായക ശക്തിസ്രോതസ്സ്. പാലക്കാട് ജില്ലയിൽ ആദ്യമായി ടി .ബി.ടി എന്ന ബസ്സ് സർവീസ് നടത്തിക്കൊണ്ട് ഒരു നാടിൻറെ വളർച്ചയ്ക്ക് ചലനവും ഊർജ്ജവും പകർന്ന പാരമ്പര്യമാണ് മാനേജ്മെൻറിനുള്ളത്. കെ. സി. പി. എച്ച് .എസ്സിന്റെ സ്ഥാപകനും മുൻ മാനേജറുമായിരുന്ന ശ്രീ. കെ.സി.പഴണിമല അവർകളുടെ ദീർഘവീക്ഷണവും ലക്ഷ്യങ്ങളും സാക്ഷാത്ക്കരിക്കുന്ന പ്രവർത്തനങ്ങളുമായി ഇപ്പോഴുള്ള മാനേജറായ ശ്രീ. സുരേന്ദ്രൻ അവർകളും മുന്നോട്ടുപോകുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പി.കെ.നാരായണ അയ്യർ | 1957 - 1959 |
ആർ.വി.അനന്തയ്യർ | 1959 - 1972 |
സി.രാമൻ നായർ | 1972 - 1981 |
ഒ.ആർ.രാമൻ | 1981 - 1984 |
കേശവൻ | 1984 - 1986 |
എം.രവീന്രനാഥൻ | 1986 - 1994 |
കെ.എം.രാമൻ | 1994 - 1995 |
എൻ.പത്മാലയ | 1995 - 1998 |
എം.ജി.ഗോപിനാഥൻ | 1998 - 2000 |
പി.എൻ. നാരായണമാരാർ | 2000 - 2002 |
പി.എൻ.സരോജിനി അമ്മ | 2002 - 2003 |
കെ.വാസു | 2003 - 2004 |
ജെ.രവീന്ദ്രനാഥൻ പിള്ള | 2004 - 2007 |
പി.അയ്യപ്പൻ(പ്രിൻസിപ്പാൾ ) | 2007 - 2015 |
കെ പി രവി | 2007-2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ.പി.കെ.കുട്ടി (പ്രശസ്ത പത്രപ്രവർത്തകൻ, സംഗീതജ്ഞൻ)
കെ.ചന്ദ്രൻ (റിട്ടയേർഡ് തഹസിൽദാർ) ഏറ്റവുംനല്ല തഹസിൽദാർക്കുള്ള കേരളസർക്കാരിൻറെ അവാർഡ് ജേതാവ്. മുൻ പി.ടി.എ പ്രസിഡന്റ്
കെ.ചെന്താമരാക്ഷൻ (മുൻ ആലത്തൂർ, കൊല്ലങ്കോട്എം.എൽ.എ)
അഭിജിത്.കെ.എ (കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിക്കിപീഡിയൻ)
കെൽവിൻ (ഫ്രീലാൻസ് ഫോട്ടോഗ്രാഫർ)
ചിത്രശാല
വഴികാട്ടി
- തൃശ്ശൂരിൽ നിന്ന് 41 .9 കി.മി. അകലെ ആലത്തൂർ . ആലത്തൂർ നഗരത്തിൽ നിന്നും 6.1 കി.മി. അകലെ ആലത്തൂർ പഴയന്നൂർ റോഡിൽ 100മീറ്റർ ഉള്ളിലേക്ക് സ്ഥിതിചെയ്യുന്നു
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ "
|
|}
അവലംബം
1. വിദ്യാലയത്തിനുള്ളിലുള്ള ശിലാഫലകങ്ങൾ
- ↑ 1
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 21008
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ