"അഞ്ചരക്കണ്ടി എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 193: | വരി 193: | ||
'''ബസ് സ്റ്റോപ്പ്:കാവിൻമൂല''' | '''ബസ് സ്റ്റോപ്പ്:കാവിൻമൂല''' | ||
{{ | {{Slippymap|lat= 11.8841191669256|lon= 75.48548951221586 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->-->=== <u>ചുറ്റുവട്ടം</u> === | <!--visbot verified-chils->-->=== <u>ചുറ്റുവട്ടം</u> === |
22:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അഞ്ചരക്കണ്ടി എച്ച് എസ് എസ് | |
---|---|
വിലാസം | |
കണ്ണൂർ മാമ്പ പി.ഒ, , കണ്ണൂർ മാമ്പ പി.ഒ. , 670611 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 12 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04972851676 |
ഇമെയിൽ | ahs67670@gmail.com |
വെബ്‍സൈറ്റ് | https://sites.google.com/site/anjarakandyhssschool/ |
കോഡുകൾ | |
സ്കൂൾ കോഡ് | 13057 (സമേതം) |
യുഡൈസ് കോഡ് | 32020200522 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | അഞ്ചരക്കണ്ടി |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1258 |
പെൺകുട്ടികൾ | 1310 |
ആകെ വിദ്യാർത്ഥികൾ | 2568 |
അദ്ധ്യാപകർ | 77 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 723 |
അദ്ധ്യാപകർ | 31 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി. ലീന ഒ എം |
പ്രധാന അദ്ധ്യാപിക | ശ്രീമതി. ജ്യോതി പി വി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ രമേശൻ കരുവാത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി പ്രജുഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ സൗത്ത് ഉപജില്ലയിലെ അഞ്ചരക്കണ്ടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ.
കണ്ണൂർ ജില്ലയിൽ ചരിത്രത്തിന്റെ കൈയൊപ്പ് പതിഞ്ഞ സ്ഥലമാണ് അഞ്ചരക്കണ്ടി. എ.ഡി. 1887 ൽ പ്രസിദ്ധീകരിച്ച വില്യം ലോഗന്റെ മലബാർ മാന്വലിൽ പോലും പരാമർശിച്ചിട്ടുള്ള ഈ സ്ഥലത്തുതന്നെയാണ് വലുപ്പത്തിൽ ലോകത്തിൽ രണ്ടാമതും, എഷ്യയിൽ ഒന്നാമതുമായ കറപ്പത്തോട്ടം നിലനിൽക്കുന്നത്. ആ മരങ്ങളുടെ സുഗന്ധ സാമീപ്യത്തിലാണ് ഹയർ സെക്കണ്ടറി സ്‌കൂളിന്റേയും നിൽപ്പ്. ഒരു കൊച്ചു മുറിയിൽ രൂപം കൊണ്ട കൊച്ചു വിദ്യാലയത്തെ ഇന്ന് അറുപത് ആണ്ടുകൾ പിന്നിടുമ്പോൾ ഭൗതിക സാഹചര്യം കൊണ്ടും പാഠ്യ/ പാഠ്യേതര മികവ് കൊണ്ടും കണ്ണൂർ ജില്ലയിലെ മുൻനിര വിദ്യാലമായി മാറിയിരിക്കുന്നു. 1957 മുതലിങ്ങോട്ട് എണ്ണമറ്റ ദേശീയ-സംസ്ഥാന അംഗീകാരങ്ങളും, കലാതിലകം, കായികപ്രതിഭ മുതലായ പട്ടങ്ങളും ഉയർന്ന സ്ഥാനങ്ങൾ നേടിയവരും, ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഔന്നത്യമാർന്ന കർമരംഗങ്ങളിൽ ശോഭിക്കുന്നവരുമായ നിരവധി പൂർവവിദ്യാർത്ഥികളെ സംഭാവന ചെയ്തുകൊണ്ട് അഞ്ചരക്കണ്ടി പ്രദേശത്തിന്റെ അഭിമാനസ്തംഭമായി മാറിയിരിക്കുന്നു. ഈയടുത്ത വർഷങ്ങളിൽ മികച്ച വിദ്യാലയത്തിനും, മികച്ച പി ടി എക്കും, പഠന പഠ്യേതര മികവിനും, കാർഷിക-പരിസ്ഥിതി പ്രവർത്തനത്തിനുമുള്ള നിരവധി പുരസ്‌കാരങ്ങൾ സ്കൂളിനെ തേടിയെത്തി. ജില്ലാതലം വരെയുള്ള കലോൽസവങ്ങൾക്കും കായിക, ശാസ്ത്രോത്സവങ്ങൾക്കും ഈ വിദ്യാലയം നിരവധി തവണ വേദിയായിട്ടുണ്ട്. എൻ സി സി, എൻ എസ് എസ്, ജെ ആർ സി, എസ് പി സി, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്‌സ് തുടങ്ങിയ തുടങ്ങിയ സന്നദ്ധ സംഘടനകൾ സ്ത്യുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ദേശീയ .സംസ്ഥാന അംഗീകാരങ്ങൾക്കുവർഷാവർഷം അർഹരായി. എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരിക്ഷകളിൽ അസൂയാർഹമായ വിജയത്തിന്റെ ചരിത്രമാണ് സ്‌കൂളിനുള്ളത്.
ഭൗതികസൗകര്യങ്ങൾ
3.5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . 5 കെട്ടിടങ്ങളിലായി വിശാലവും സുരക്ഷിതവുമായ 80 ക്ലാസ്സ്റൂമുകൾ ഉണ്ട്. അഞ്ചാം തരാം മുതൽ പന്ത്രണ്ടാം തരാം വരെയുള്ള ക്ലാസ്സുകളിലായി കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററിയിൽ സയൻസ്,കമ്പ്യൂട്ടർ സയൻസ് ,കോമേഴ്‌സ്.ഹുമാനിറ്റീസ് തുടങ്ങി വ്യത്യസ്ത പഠനവിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. വിശാലമായ കളിസ്ഥലവും,കുടിവെളളത്തിനായി 2 കിണറുകളും,അതിനോടനുബന്ധമായി പൈപ്പ്കണക്ഷനുകളും, വാട്ടർ പ്യൂരിഫയർ എന്നിവയും ആധുനീക സൗകര്യങ്ങളോടുകൂടിയ ബാത്ത്റൂമുകളുമുണ്ട്.
പഠനാവശ്യത്തിനായി സയൻസ് ലബോറട്ടറി, പത്തായിരം ഗ്രന്ഥങ്ങൾ നിറഞ്ഞ ബൃഹത്തായ ലൈബ്രറി, വിശാലമായ കമ്പ്യൂട്ടർ ലാബുകളിലായി നിരവധി കംപ്യൂട്ടറുകൾ, ഇന്റർനെറ്റ് ബന്ധിതമായ സ്മാർട്ട് ക്ലാസ് മുറികൾ എന്നിവ കുട്ടികളുടെ അറിവിന്റെ ലോകം വികസ്വരമാക്കുന്നു. സ്മാർട്ട് ക്ലാസ്സ് റൂം ഇന്റർനെറ്റ് കണക്ടിവിറ്റി ഉപയോഗിച്ച് Spoken English ക്ലാസുകൾ അധ്യാപകർ കൈകാര്യം ചെയ്യുന്നു. മാത്രമല്ല പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ്)സഹായത്തോടെ 2017 ൽ എല്ലാ ക്ലാസ്സ് മുറികളും ഹൈ സ്പീഡ് ഇന്റെർനെറ്റ് കണക്ഷൻ ക്‌ളാസ് മുറികൾ ആക്കുന്നതിനുള്ള പ്രവർത്തനങ്ങനം തുടങ്ങുകയും, അത് 2018 ൽ പൂർത്തിയാക്കുകയും ചെയ്തു.
എല്ലാ ഭാഗത്തേക്കും മറ്റു വിദ്യാലയങ്ങളെക്കാൾ കുറഞ്ഞ ചിലവിലുള്ള സ്കൂൾ ബസ് സൗകര്യവും കുട്ടികൾക്ക് നൽകുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക ഡിജിറ്റൽ ക്ലാസ്സ് മുറിയും, റാമ്പ്, ലിഫ്റ്റ് മുതലായ സൗകര്യങ്ങളും, പരിശീലനം ലഭിച്ച അധ്യാപികയുടെ സഹായവും നൽകുന്നു. (തുടർച്ച)
ഭരണ സമിതിയും മാനേജ്‌മെന്റും
ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത അഞ്ചരക്കണ്ടി എഡുക്കേഷനൽ സൊസൈറ്റിയാണ് സ്കൂൾ മാനേജ്മെൻറ് . 36 അംഗ ഡയരക്ടർ ബോഡിയിൽ നിന്ന് തെരഞ്ഞെടുക്കുന്ന 15 അംഗ മാനേജ്മെൻറ് കമ്മിറ്റിയിൽ മാനേജർ,സെക്രട്ടറി, പ്രസിഡണ്ട്, ട്രഷറർ തുടങ്ങിയ ഔദ്യോഗിക ഭാരവാഹികളാണ് സ്കൂളിന്റെ നടത്തിപ്പ് സംബന്ധമായ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്നത്.
-
ശ്രീ വി പി കിഷോർ (മാനേജർ)
-
ശ്രീപി മുകുന്ദൻ(സെക്രട്ടറി)
ഇപ്പോഴത്തെ മാനേജർ ശ്രീ വി പി കിഷോറും, സെക്രട്ടറി ശ്രീ മുകുന്ദൻ പി പിയും, പ്രസിഡന്റ് എം വി ദേവദാസും ആണ്. സ്കൂളിന് ഭൗതിക സൗകര്യങ്ങൾ ഒരുക്കി വിദ്യാലയത്തെ മികവുറ്റതാക്കുന്നതിൽ ഇപ്പോഴത്തെ മാനേജ്മെന്റ് ബദ്ധശ്രദ്ധരാണ്.
രക്ഷാകർത്തൃസമിതി
പി. ടി. എ എന്നത് ഇന്നത്തെ വിദ്യാഭയസ സമ്പ്രദായം അനുസരിച്ചു വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ഒരു പാലം ആണ് . പി. ടി. എ മുഖാന്തിരം ഉള്ള ആശയവിനിമയം വീടും സ്കൂളും തമ്മിലുള്ള അകലം കുറക്കുന്നു. ബന്ധം മെച്ചപ്പെടുത്തുന്നു. വിദ്യാർത്ഥികൾക്ക് അധിക സൗകര്യങ്ങൾ ഒരുക്കുന്നതിന് ഫണ്ട് സ്വരൂപിക്കാൻ പിടിഎ ആവശ്യമാണ്. ഇതിനെല്ലാം ഉതകുന്ന സുശക്തമായ ഒരു പി.ടി.എ ആണ് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രവർത്തിച്ചുവരുന്നത്.
ഈ വർഷത്തെത്തെ രക്ഷാകർതൃ സമിതിയുടെ പ്രസിഡന്റ് ശ്രീ എം വി അനിൽകുമാറൂം മദർ പി ടി എ പ്രസിഡന്റ് ശ്രീമതി പി കെ സീനയും ആണ്. സ്കൂളിന്റെ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ പി ടി എയുടെ ശക്തമായ സാന്നിധ്യം സ്കൂളിനു മുതൽക്കൂട്ടാണ് .
സ്ഥാപന മേധാവികൾ
ഏതൊരു സ്ഥാപനത്തിന്റെയും സുദൃഢമായ നടത്തിപ്പിൽ അതിൻ്റെ മേധാവി വഹിക്കുന്ന പങ്കും, ചെലുത്തുന്ന സ്വാധീനവും ചെറുതല്ല. സ്കൂളിന്റെ മുന്നോട്ടുള്ള പോക്കിനെ മുന്നിൽ നിന്ന് നയിക്കുന്ന രണ്ട് വനിതാരത്നങ്ങൾ ആണ് ഞങ്ങളുടെ സ്ഥാപനമേധാവികൾ ആയി പ്രവർത്തിച്ചുവരുന്നത്.
-
ശ്രീമതി ഒ.എം. ലീന
ശ്രീമതി ഒ എം ലീന ആണ് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പാൾ. ശ്രീമതി എൻ പി പ്രസീല സ്‌കൂളിന്റെ ഹെഡ് മിസ്ട്രസും.
ഇരുവരും സ്‌കൂളിനെ സംബന്ധിച്ച സർവ്വതോന്മുഖമായ എല്ലാ വിഷയങ്ങളിലും ഇടപെടുകയും, തങ്ങളുടെ അനുഭവപരിചയം യുവ അധ്യാപകർക്ക് പകർന്നുനല്കുകയും ചെയ്യന്നു.
ചരിത്രം
കണ്ണൂർ ജില്ലയിൽ ചരിത്രത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ സ്ഥലമാണ് അഞ്ചരക്കണ്ടി. കണ്ണരിൽ നിന്ന് 18 കി.മി. തെക്ക് കിഴക്കും, തലശ്ശേരിയിൽ നിന്ന് 22 കി.മി വടക്കുകിഴക്കും, കൂത്തുപറമ്പിൽ നിന്ന് 12 കി.മി. വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് 1957-59 കാലത്ത് ഞങ്ങളുടെ എം.എൽ..എയും അന്നത്തെ വ്യവസായ മന്ത്രിയുമായിരുന്ന പരേതനായ ശ്രീ.കെ.പി.ഗോപാലന്റെ അനുഗ്രഹാശിസ്സുകളോടെ കാവിൻമൂല ഗാന്ധി സ്മാരക വായനശാലയിൽചേർന്ന പൗരസമിതി, ഒരു ഹൈസ്കൂൾ സ്താപിച്ചുകിട്ടുന്നതിന് വേണ്ടിയുളള പ്രാഥമിക പ്രവർത്തനങ്ങൾക്ക് രൂപം നൻകി. 26-5-1957 ന് ചേർന്ന സുമനസ്സും ത്യാഗസന്നദ്ധതയുമുള്ള പ്രദേശവാസികളുടെ യോഗം സ്കൂൾ നടത്തിപ്പിനുളള ബൈലോ അംഗീകരിച്ചു അഞ്ചരക്കണ്ടി എഡുക്കേഷനൽ സൊസൈറ്റിക്ക് രൂപം നൽകി. സൊസൈറ്റിയാണ് സ്‌കൂളിന്റെ ഭരണം മുന്നോട്ട് കൊണ്ടുപോകുന്നത്. (തുടർച്ച)
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്‌സ്
- എൻ.സി.സി.
- ലിറ്റിൽകൈറ്റ്സ്
- സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
- ജൂനിയർ റെഡ് ക്രോസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സ്പോർട്സ് ക്ലബ്
- മാതൃഭൂമി സീഡ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- ബാൻഡ്സെറ്റ് പരിശീലനം
- ഡിഫൻസ് പ്രീ ട്രെയിനിങ് അക്കാദമി
- അസാപ്പ് പദ്ധതി
- സൗഹൃദ ക്ലബ്ബ്
മുൻ സാരഥികൾ
പേര് | കാലഘട്ടം | ഫോട്ടോ |
---|---|---|
ശ്രീ ടി ചന്തുക്കുട്ടി നായർ | 1957-1971 | |
ശ്രീ കെ സി കുഞ്ഞിരാമൻ നായർ | 1971-1986 | |
ശ്രീ ഒ വി അബ്ദുള്ള | 1986-1991 | |
ശ്രീ എം പദ്മനാഭൻ | 1991-1993 | |
ശ്രീ കെ വിജയൻ | 1993-1995 | |
ശ്രീ സി രവീന്ദ്രൻ | 1995-1998 | |
ശ്രീ പി പി ശങ്കരൻ | 1998-2003 | |
ശ്രീമതി കെ രാജലക്ഷ്മി | 2003-2007 | |
ശ്രീമതി പി ഉഷ | 2007-2009 | |
ശ്രീ പി പ്രശാന്തൻ | 2009-2014 | |
ശ്രീ എം പി പ്രകാശൻ മാസ്റ്റർ | 2014-2016 | |
ശ്രീമതി എ കെ അനിത | 2016-2018 | |
ശ്രീമതി എ പി എം രമാദേവി | 2018-2021 | |
ശ്രീമതി കെ രേഖ | 2021 May |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വി.കെ.പ്രശാന്ത് - കലാതിലകം (1983)
- Dr: സരസ്വതി രാമകൃഷണൻ - കാനഡ, അമേരിക്ക
- ഡോ: സുധീർ അമൃത സന്തോഷ് വി, യു എസ് എ
- ദിനകരൻ കൊമ്പിലാത്ത്, എഡിറ്റർ മാതൃഭൂമി
- ഷാജി വാളാങ്കി
- ഡോ: പ്രമോദ് മുനമ്പത്ത്, ഗവ: സർജൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
സ്‌കൂൾ കണ്ണൂരിൽ നിന്ന് 15 കി.മി. തെക്ക് കിഴക്കും, തലശ്ശേരിയിൽ നിന്ന് 22 കി.മി വടക്കുകിഴക്കും, കൂത്തുപറമ്പിൽ നിന്ന് 12 കി.മി. വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്നു.
ബസ് സ്റ്റോപ്പ്:കാവിൻമൂല
ചുറ്റുവട്ടം
പഞ്ചായത്ത് ഓഫീസ്: അഞ്ചരക്കണ്ടി പഞ്ചായത്ത് ഓഫീസ്
പോലീസ് സ്റ്റേഷൻ: ചക്കരക്കല്ല് പോലീസ് സ്റ്റേഷൻ
വില്ലേജ് ഓഫീസ്: മാമ്പ വില്ലേജ് ഓഫീസ്
പോസ്റ്റ് ഓഫീസ്: മാമ്പ പോസ്റ്റ് ഓഫീസ്
ഫയർ സർവീസ്: കുത്തുപറമ്പ ഫയർ സർവീസ്
ബാങ്ക്: കാനറാ ബാങ്ക്, എസ് ബി ഐ ചക്കരക്കല്ല്
വായനശാല: ഗാന്ധി സ്മാരക വായനശാല
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13057
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ