"ജി.എച്ച്.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 209: | വരി 209: | ||
|എൽ പി എസ് ടി | |എൽ പി എസ് ടി | ||
|[[പ്രമാണം:Liju2.jpg|പകരം=|നടുവിൽ|ചട്ടരഹിതം|126x126ബിന്ദു]] | |[[പ്രമാണം:Liju2.jpg|പകരം=|നടുവിൽ|ചട്ടരഹിതം|126x126ബിന്ദു]] | ||
|- | |||
|ശ്രിജില വി | |||
|യു പി എസ് ടി | |||
|[[പ്രമാണം:42040 SRIJILA.jpg|ലഘുചിത്രം|42040 SRIJILA]] | |||
|- | |- | ||
|സിനി ടി എസ് | |സിനി ടി എസ് | ||
വരി 332: | വരി 336: | ||
|} | |} | ||
=='''സ്കൂൾ പി റ്റി എ'''== | ==യു പി എസ് ടി'''സ്കൂൾ പി റ്റി എ'''== | ||
'''ജി.എച്ച്.എസ്. കരിപ്പൂർ സ്കൂളിലെ പി റ്റി എ അംഗങ്ങൾ''' | '''ജി.എച്ച്.എസ്. കരിപ്പൂർ സ്കൂളിലെ പി റ്റി എ അംഗങ്ങൾ''' | ||
{| class="wikitable mw-collapsible mw-collapsed" role="presentation" | {| class="wikitable mw-collapsible mw-collapsed" role="presentation" |
20:21, 1 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. കരിപ്പൂർ | |
---|---|
![]() | |
![]() | |
വിലാസം | |
കരിപ്പൂര് ജി എച്ച് എസ് കരിപ്പൂര് , കരിപ്പൂര് പി.ഒ. , 695541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0472 2812143 |
ഇമെയിൽ | ghskarippoor@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 42040 (സമേതം) |
യുഡൈസ് കോഡ് | 32140600501 |
വിക്കിഡാറ്റ | Q64035460 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,.നെടുമങ്ങാട്, |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 454 |
പെൺകുട്ടികൾ | 298 |
ആകെ വിദ്യാർത്ഥികൾ | 752 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബീന കെ പി |
പി.ടി.എ. പ്രസിഡണ്ട് | ഗ്ലിസ്റ്റസ് ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീലത |
അവസാനം തിരുത്തിയത് | |
01-02-2023 | 42040 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിലെ മലയോര താലൂക്കായ നെടുമങ്ങാടിന്റെ നഗരാതിർത്തിയിൽ തീർത്തും ഗ്രാമീണ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.ചരിത്ര സാന്നിധ്യങ്ങളുടേയും രാജകീയ പാരമ്പര്യങ്ങളുടേയും സ്മരണകളാൽ സമൃദ്ധമായ കരിപ്പൂര് ഗ്രാമത്തിലാണ് സ്കൂളിന്റെ ഇരിപ്പിടം. ഗ്രാമീണരായ നിർദ്ധന പിന്നാക്ക ജീവിതാവസ്ഥകളിൽ നിന്നും എത്തുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.അക്കാദമികവും അനക്കാദമികവുമായി മികവു പുലർത്തുന്ന സ്കൂളിനു കിളിത്തട്ട് എന്ന പേരിൽ ഒരു ബ്ലോഗുണ്ട്. 2007 ആഗസ്റ്റ് മുതലുള്ള സ്കൂളിലെമികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.കേരളത്തിലെ ആദ്യത്തെ സ്കൂൾബ്ലോഗ് ഞങ്ങളുടേതാണ്.സ്കൂൾ പ്രവർത്തനങ്ങളുടെ ചില വീഡിയോകൾ ഞങ്ങളുടെ |സ്കൂൾ യുട്യൂബ് ചാനലിലും സ്കൂളിനു വേണ്ടി നേരത്തെ തന്നെ ഉണ്ടായിരുന്ന ഈ ചാനലിലും ഇൾപ്പെടുത്തിയിട്ടുണ്ട്.ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല പുരസ്കാരം ,സ്കൂൾവിക്കി ശബരീഷ് സ്മാരക ജില്ലാതല പുരസ്കാരം എന്നീ അവാർഡുകൾ സ്കൂളിനു ലഭിച്ചിട്ടുണ്ട്.
ചരിത്രം
നെടുമങ്ങാട് പട്ടണത്തിൽ നിന്ന് രണ്ട് നാഴിക കിഴക്ക് ദിക്കിലേക്ക് സഞ്ചരിച്ചാൽ വൃക്ഷലതാദികളുടെ പച്ചപ്പു നിറഞ്ഞ രാമനാട്ടത്തിന്റെ മേളപ്പദം മുഴങ്ങുന്ന ബന്ധുരമായൊരു പ്രദേശത്ത് കരിപ്പൂരിൽ എത്തിച്ചേരാംകാലം അലസമായി മറന്നിട്ടുപോയ തിരുവിതാംകൂർ ചരിത്രത്തിന്റെ നാഡിമിടിപ്പുകൾ ഇന്നും സ്പന്ദിക്കുന്ന അജ്ഞാതമായ ഒരു പൂർവസംസ്കൃതിയാൽ ഈ പ്രദേശം പരിലസിക്കുന്നു.കരിപ്പൂര് ആണ് ഞങ്ങളൂടേ ഗ്രാമം . കരിപ്പ് എന്ന പദത്തിന്റെ അർഥം കാടൂ ചുട്ടു നടത്തുന്ന കൃഷി എന്നാണു . അങ്ങനെ കാട്ട്പ്രദേശം കാർഷിക മേഖലയായി തീർന്നപ്പോൾ ലഭിച്ച സ്ഥലപ്പേരാണ് കരിപ്പൂര് .തുടർന്നു വായിക്കൂ
ഭൗതികസൗകര്യങ്ങൾ
2.50ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ ക്ലാസ്റൂമുകളെല്ലാം ഹൈടെക്ക് ക്ലാസ്റൂമുകളാണ്.എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്.10 ലാപ്പ് ടോപ്പുണ്ട്.യു പി വിഭാഗത്തിനു ഒരു ലാബും 9 ലാപ്ടോപ്പും 3 കമ്പ്യൂട്ടറുകളുമുണ്ട്.കമ്പ്യൂട്ടറുകളുമാണുള്ളത്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് ഐ സി റ്റി അധിഷ്ഠിത പഠനത്തിനാവശ്യമായ ഒരു ആഡിയോവിഷ്വൽ റൂമിന്റെ അഭാവമുണ്ട്.എൽ പി വിഭാഗത്തിൽ ഒരു ക്ലാസ്റൂം നെടുമങ്ങാട് നഗരസഭ അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ മനോഹരമായ ഒരു ആഡിയോവിഷ്വൽ റൂമായി സജ്ജീകരിച്ചിട്ടുണ്ട്.മറ്റു സൗകര്യങ്ങളെക്കുറിച്ചറിയുന്നതിന്...
കോവിഡ്കാലത്ത് കുട്ടികൾക്കായ്
മഹാമാരി കാരണം സ്കൂളുകൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽ വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ പ്രക്ഷേപണം ചെയ്യാൻ തുടങ്ങി.അതു കാണുന്നതിനുള്ള സൗകര്യം സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിലെ പല വിദ്യാർത്ഥികൾക്കും ഉണ്ടായിരുന്നില്ല.നഗരസഭയുടെ നേതൃത്വത്തിൽ സ്കൂളുൾപ്പെടെ കുട്ടികൾക്ക് സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ ക്ലാസുകൾ കാണുന്നതിനുള്ള സൗകര്യമൊരുക്കി.അവിടെ അധ്യാപകരുടെ സാന്നിധ്യവുമുണ്ടായിരുന്നു.എന്നാൽ പി റ്റി എ യുടെയും നാട്ടുകാരുടേയും,സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടേയും , പൂർവവിദ്യാർത്ഥികളുടേയും അധ്യാപകരുടേയും ശ്രമഫലമായി 51 റ്റി വി കൾ കുട്ടികൾക്കു നൽകി.കേബിൾ കണക്ഷൻ ഇല്ലാത്ത വീടുകളിൽ അധ്യാപകരുടെ ചെലവിൽ കേബിൾ കണക്ഷൻ നൽകി.തുടർന്നുള്ള നാളുകളിൽ വിക്ടേഴ്സ് ക്ലാസുകൾ കാണുന്നതിനും തുടർ ചർച്ചകൾക്കുമായി സ്മാർട്ട്ഫോണുകളുടെ ആവശ്യകതയുണ്ടായി.അതിനു വേണ്ടിയും പി റ്റി എ യും,അധ്യാപകരും,പൂർവവിദ്യാർത്ഥികളും ,നാട്ടുകാരും ഒരുമിച്ചു പ്രവർത്തിച്ചു.30 വിദ്യാർത്ഥികൾക്ക് സ്കൂൾ ഡിജിറ്റൽ ലൈബ്രറി എന്ന സംവിധാനത്തിൽ നിന്നും സ്മാർട്ട്ഫോണുകൾ നൽകി.കുട്ടികൾക്കും വേണ്ട സാങ്കേതിക സഹായം ഗൂഗിൾമീറ്റിലൂടെ അപ്പപ്പോൾ നൽകിയിരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനം പാഠ്യേതരപ്രവർത്തനങ്ങളിലൂടെയാണ് പൂർണമാകുന്നത്.കുട്ടികളുടെ ക്രിയാത്മകപ്രവർത്തനങ്ങളും,അവർ ഇടപെട്ടു നടത്തുന്ന സ്കൂൾക്ലബ്ബുകളും,ദിനാചരണങ്ങളുമെല്ലാം കുട്ടിയിലെ ആത്മീയവും ശാരീരികവും,മാനസികവുമായ കഴിവുകൾ വെളിച്ചത്തു കൊണ്ടുവരുന്നു.അങ്ങനെ വിദ്യാഭ്യാസം പരിപൂർണമാകുന്നു.അക്കാദമികവും അനക്കാദമികവുമായി മികവു പുലർത്തുന്ന സ്കൂളിനു കിളിത്തട്ട് എന്ന പേരിൽ ഒരു ബ്ലോഗുണ്ട്. 2007 ആഗസ്റ്റ് മുതലുള്ള സ്കൂളിലെമികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
നേട്ടങ്ങൾ
സംസ്ഥാനജില്ലാതല നേട്ടങ്ങൾ
സാങ്കേതിക വിദ്യ ഉണർത്തുന്ന കൗതുകത്തിൽ ഓരോന്ന് പരീക്ഷിക്കുകയായിരുന്നു...കോടിക്കണക്കിനു രൂപ മുടക്കി പൊതുവിദ്യാലയങ്ങളിലൊരുക്കുന്ന സൗകര്യങ്ങൾ സർഗാത്മകമായി പ്രയോജനപ്പെടുത്തുകയായിരുന്നു.അധ്യാപകരേക്കാൾ എത്ര മികച്ച രീതിയിലും, വൈവിധ്യപൂർണവും ക്രിയാത്മകവുമായാണ് കുട്ടികൾ ടെക്നോളജി കൈകാര്യം ചെയ്യുന്നതെന്ന് അത്ഭുതത്തോ☢ടെ കണ്ടു. അവാർഡുകൾ ഞങ്ങളുടെ സ്കൂളിനെ തേടി വന്നു..അന്ന് സ്കൂൾവിക്കി അപ്ഡേഷനുള്ള ശബരീഷ്സ്മാരക അവാർഡ് ജില്ലാതലം ഒന്നാം സ്ഥാനം.9941 പ്രൈമറി സ്കൂളുകളിലെ ഹൈടെക് ലാബ് ഉദ്ഘാടനവും സ്കൂൾ ലിറ്റിൽകൈറ്റ്സ് യൂണിറ്റിനുള്ള അവാർഡുവിതരണവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിലും കരിപ്പൂര് ഗവ ഹൈസ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചു. ഏറ്റവും നല്ല പ്രവർത്തനങ്ങളുള്ള സ്കൂൾ ലിറ്റിൽകൈറ്റ്സ് ന് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും,തിരുവനന്തപുരം ജില്ലതലത്തിൽ ഒന്നാം സ്ഥാനവും ഞങ്ങളുടെ സ്കൂളിനു ലഭിച്ചു. സംസ്ഥാനതല ശബരീഷ് സ്മാരക സ്ക്കൂൾവിക്കി പുരസ്ക്കാരം മൂന്നാം സ്ഥാനം കരിപ്പൂര് ഗവൺമെൻറ് ഹൈസ്ക്കൂളിന് ലഭിച്ചു.കൂടുതൽ അംഗീകാരങ്ങളിലേക്കു..
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
സ്റ്റാഫ്
ജി.എച്ച്.എസ്. കരിപ്പൂർ സ്കൂളിലെ അധ്യാപകരും അനധ്യാപകരായ ജീവനക്കാരും
യു പി എസ് ടിസ്കൂൾ പി റ്റി എ
ജി.എച്ച്.എസ്. കരിപ്പൂർ സ്കൂളിലെ പി റ്റി എ അംഗങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികളെ കുറിച്ചറിയാൻ
![]() |
|
![]() |
|
![]() |
|
![]() |
|
![]() |
|
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
- നെടുമങ്ങാട് ബസ്റ്റാന്റിൽ നിന്ന് വലിയമല ISRO യിൽ പോകുന്ന കരിപ്പൂര് റോഡിലൂടെ 3 കി.മി. സഞ്ചരിച്ചാൽ മുടിപ്പുര ജംഗഷനിൽ എത്താം.അവിടെ നിന്നും ഇടതു വശത്തുള്ള റോഡിലൂടെ 50 മീറ്റർ നടന്നാൽ സ്കൂളിലെത്താം.
- വിതുര പാലോട് എന്നീ സ്ഥങ്ങളിൽ നിന്നും വരുമ്പോൾ പതിനാറാം കല്ല് എന്ന സ്ഥലത്തെത്തിയ ശേഷം ഇടതു വശത്തുള്ള റോഡിലൂടെ 4 കിലോമീറ്റർ വന്നാൽ കരിപ്പൂര് ഗവ.ഹൈസ്കൂളിലെത്താം.
{{#multimaps: 8.61585, 77.01804|zoom=18}}
മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും
![](/images/thumb/4/45/42040GHSKARIPPOOR.png/150px-42040GHSKARIPPOOR.png)
ഗവൺമെന്റ് ഹൈസ്കൂൾ കരിപ്പൂര് നെടുമങ്ങാട്
ഫോൺ നമ്പർ : 04722812143
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42040
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം