ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്

Schoolwiki സംരംഭത്തിൽ നിന്ന്
(St John's HSS Undancode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്
വിലാസം
ചെറിയകൊല്ല പി.ഒ.
,
695504
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1964
വിവരങ്ങൾ
ഫോൺ0471 2250245
ഇമെയിൽstjohnsundancode@gmail.com
കോഡുകൾ
സ്കൂൾ കോഡ്44051 (സമേതം)
എച്ച് എസ് എസ് കോഡ്1064
യുഡൈസ് കോഡ്32140900504
വിക്കിഡാറ്റQ64035859
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കുന്നത്തുകാൽ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ925
പെൺകുട്ടികൾ838
ആകെ വിദ്യാർത്ഥികൾ1763
അദ്ധ്യാപകർ96
ഹയർസെക്കന്ററി
ആൺകുട്ടികൾ300
പെൺകുട്ടികൾ440
ആകെ വിദ്യാർത്ഥികൾ740
അദ്ധ്യാപകർ96
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകൃഷ്ണൻ നാടാർ എൽ
പ്രധാന അദ്ധ്യാപകൻജയൻ ജി
പി.ടി.എ. പ്രസിഡണ്ട്വിജു ആർ
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
18-03-202644051
ക്ലബ്ബുകൾ
പ്രോജക്ടുകൾ










"സഹപാഠിക്ക് ഒരു സ്നേഹ സാന്ത്വനം"

ക്രിസ്മസ് പുതുവത്സര ആശംസകളുമായി സഹ പാഠിയായ അവിറാമിനെ കാണാൻ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ



ഉണ്ടൻകോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.


ചരിത്രം

സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ചരിത്രം.

സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്

1914 ൽ മണിവിള ആസ്ഥാനമാക്കി ബെൽജിയം മിഷനറിമാർ എത്തി.1918കാലാഘട്ടത്തിൽ ഉണ്ടൻകോട് പ്രവർത്തനം ആരംഭിച്ചു. 1957-ൽ എത്തിയ ഒ.സി.ഡി വൈദികൻ ജോൺബാപ്റ്റിസ്റ്റ് ഉണ്ടൻകോട് ബന്ധിതമായി മതപ്രവർത്തനങ്ങൾ ആരംഭിച്ചു. ദരിദ്രരും കർഷകതൊഴിലാളികളുമായിരുന്നു അന്നത്തെ സമൂഹം.വിദ്യാഭ്യാസ പുരോഗമനം സമൂഹത്തിന്റെ ആവശ്യമായി കണ്ടു. അന്ന് വിദ്യാലയങ്ങൾ ഉണ്ടായിരുന്നത് കാരക്കോണത്തും വെള്ളറടയിലുമാണ്. 1964ൽ ഉണ്ടൻകോട് എൽ.പി സ്കൂൾ സ്ഥാപിതമായി. ഈ നാടിന്റെ നന്മ മുന്നിൽ കണ്ട അദ്ദേഹം സ്കൂളിനോടൊപ്പം ആശുപത്രി,കോൺവെന്റ്,ചന്ത, റൈസ്മിൽ, എന്നിവയെല്ലാം ഉൾപ്പെട്ട കോംപ്ലക്സിനും രൂപം നല്കി. വിദ്യാലയം സ്ഥാപിച്ചതോടുകൂടി ജനങ്ങളെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കുക എന്ന അദ്ദേഹത്തിന്റെ ലക്ഷ്യം സഫലീകൃതമായി. നാല് വർഷത്തിനുശേഷം ആ വിദ്യാലയം യു.പി സ്കൂളായി ഉയർ‍ത്തപ്പെട്ടു.

കൂടുതൽ വായിക്കാൻ സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ചരിത്രം ത്തിൽ ക്ലിക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 15 കെട്ടിടങ്ങളിലായി 69 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സോഷ്യൽ സയൻസ് ലാബ് ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്-2 , ലൈബ്രറി, മനോഹരമായപൂന്തോട്ടവും, ഒൗഷധസസ്യത്തോട്ടവും സ്കൂളിന്റെ മനോഹരിത വർദ്ധിപ്പിക്കുന്നു. എൽ.പി വിഭാഗത്തിൽ 15 ക്ലാസ്സ് മുറികളും (ഡിവിഷൻ) യു.പി വിഭാഗത്തിൽ 19 ക്ലാസ്സ് മുറികളും (ഡിവിഷൻ) എച്ച്. എസ് വിഭാഗത്തിൽ 27 ക്ലാസ്സ് മുറികളും (ഡിവിഷൻ) ഉണ്ട്.

ഉണ്ടൻകോട്

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയിലെ ഉണ്ടൻകോട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹര സ്ഥാപനമാണ് സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ. ഭാരതത്തിൽവന്ന ബെൽജിയം മിഷനറിയായ റവ.ഫാ.ജോൺ ബാപ്റ്റിസ്റ്റ് ഒ.സി.ഡി. 1964 ൽ ഒരു പ്രാlഥമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചു. ‍ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1968ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു. റവ.ഫാ.വർഗ്ഗീസ് ദാസിന്റേയും മറ്റ് പല അഭ്യുദയകാംക്ഷികളുടേയും പരിശ്രമഫലമായി 1982ൽ ഇതൊരു ഹൈസ്കൂളായി. 1998ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും മികച്ച നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. .

റിപ്പോർട്ട് 2025-2026

സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിൻ്റെ 2025 26 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് ഒരു രാഷ്ട്രത്തിന്റെ ഉന്നമനത്തിന് സുസ്ഥിരമായ വികസനം ആവശ്യമാണെന്ന് കണ്ടെത്തിയ നമ്മുടെ സഭാ ശ്രേഷ്ഠന്മാർ "പള്ളിയോടൊപ്പം പള്ളിക്കൂടം "എന്ന ആശയം മുൻനിർത്തി അക്ഷരജ്ഞാനം പകർന്നു നൽകുന്നതിനായി മലയോര ഗ്രാമമായ ഉണ്ടൻകോട് 1964ൽ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രത്തിന് ഇടക്കം കുറിച്ചു. ബെൽജിയം മിഷനറി ആയ റവ.ജോൺ ബാപ്റ്റിസ്റ്റ് OCD അച്ചൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രാഥമിക വിദ്യാഭ്യാ സ കേന്ദ്രം 1982 ഹൈസ്കൂൾ ആയും 1998 ൽ ഹയർസെക്കൻഡറി ആയും വികസനത്തിൻ്റെ പാതയിലെ ഓരോ ചവിട്ടുപടികളും കടന്ന് തിളക്കമാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കി സൂര്യതേജസോടെ പാറശ്ശാല സബ് ജില്ലയിലെ തന്നെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനമായി ഇന്ന് നാടിന്റെ അഭിമാനമായി ശിരസുയർത്തി നിൽക്കുന്നു. വികസന പാതയിലേക്ക് ന നയിച്ച സഭാ ശ്രേഷ്ഠന്മാർക്കും അഭ്യൂദയകാംക്ഷികൾക്കും നന്ദിയർപ്പിച്ചുകൊണ്ട് 2025 - 26 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കട്ടെ........

സ്റ്റാഫ് ആൻഡ് സ്റ്റുഡന്റ്സ്

ഒന്നാം ക്ലാസ് മുതൽ പത്താംക്ലാസ് വരെ 46 ഡിവിഷനുകളിലായി 1400 വിദ്യാർത്ഥികളും, 60 അധ്യാപകരും, നാല് അനദ്ധ്യാപകരും, ഹയർസെക്കൻഡറി വിഭാഗത്തിൽ 26 അധ്യാപകരും 2 ലാബ് അസിസ്റ്റൻ്റ് മാരും 12 ഡിവിഷനുകളിലായി 712 വിദ്യാർത്ഥികളും ഉണ്ട്. വെരി റവ. ഫാ. ജോസഫ് അനിൽ സ്കൂൾ മാനേജർ ആയും, ശ്രീമതി ബിന എ പ്രിൻസിപ്പൾ ആയും, ശ്രീജയൻ.ജി ഹെഡ്മാസ്റ്റർ ആയും,ശ്രീ ലോഹിതദാസ് സാർ പിടിഎ പ്രസിഡൻ്റായി സെപ്റ്റംബർ മാസം വരെയും, തുടർന്ന് പിടിഎ പ്രസിഡന്റായും പൊതു തെരഞ്ഞെടുപ്പിലൂടെ ശ്രീ ഷൈജു പ്രവർത്തിച്ചുവരുന്നു . ശ്രീമതി ബിനു റോസ് ഡെപ്യൂട്ടി എച്ച് എം ആയും, ശ്രീമതി മേരി വയലറ്റ് HSST സിനിയർ അസിസ്റ്റൻ്റ് ആയും,ശ്രീമതി പുഷ്പലത വി പി ടി എ സെക്രട്ടറിയായും, ശ്രീമതി സുഷ് മ റാണി ഹയർസെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറിയായും, ശ്രീക്തി ബിന്ദു സി എസ് ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു വരുന്നു..

അധ്യയനം

ഹയർസെക്കൻഡറി വിഭാഗം രാവിലെ 9 മണി മുതൽ 4 15 വരെയും, ഹൈസ്കൂൾ വിഭാഗം 9 :15 മുതൽ 3: 45 വരെയും ആണ് സ്കൂളിൻ്റെ പ്രവർത്തന സമയം. 2025ൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ 100% വിജയത്തോടൊപ്പം 29 വിദ്യാർത്ഥികൾക്ക് ഫുൾ A+ ഇം, 9 വിദ്യാർഥികൾക്ക് 9 എ പ്ലസും ലഭിച്ചു. 1200 ന് 1200 മാർക്ക് നാലു വിദ്യാർത്ഥികൾ കരസ്ഥമാക്കി കൊണ്ട് തിരുവനന്തപുരം ജില്ലയിലെ തിലക കറിയായി സെൻ്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ മാറി. കുമാരി ലക്ഷ്മി കൃഷ്ണ,കുമാരി അംറിൻ ക്രിസ്,കുമാരി എക്‌മ എൽ സുന്ദർ,മാസ്‌റ്റർ സെയ്ജ് എന്നിവർക്ക് അഭിനന്ദനങ്ങൾ.85% വിജയ കരസ്ഥമാക്കി തിരുവനന്തപുരം ജില്ലയിലെ നാലാം സ്ഥാനക്കാരായി മാറാൻ നമുക്ക് കഴിഞ്ഞു... 41 വിദ്യാർഥികൾക്ക് ഫുൾ എ പ്ലസും, 24 കുട്ടികൾക്ക് 5 എ പ്ലസും ലഭിച്ചു. SSLC +2 മികച്ച വിജയം നേടിത്തന്ന് സ്കൂളിന്റെ അഭിമാനമായ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ. ഉന്നത വിജയം കൈവരിക്കാൻ പ്രാപ്തരാക്കിയ അധ്യാപകർക്ക് അനുമോദനങ്ങൾ.

2025 26 അധ്യയന വർഷം വർണ്ണാഭമായ പ്രവേശനോത്സവത്തോടെ ജൂൺ 2ന് ആരംഭിച്ചു. ഏകദേശം നൂറോളം നവാഗതർ സ്കൂളിലേക്ക് ആഗതരായി. തിരിതെളിച്ചും കിരീടം ചാർത്തിയും ബാഗും സമ്മാനവും നൽകി പുതിയ കൂട്ടുകാരെ വരവേറ്റും ബഹുമാനപ്പെട്ട ജോസഫ് അനിൽ അച്ചൻ, ഹെഡ്മാസ്റ്റർ ശ്രീ ജയൻ സാർ,പിടിഎ പ്രസിഡന്റ്

ശ്രീ ലോഹിദാസ് സർ എന്നിവർ പ്രവേശനോത്സവ മഹാമഹത്തിൽ പങ്കാളികളായി.

"വരവേൽപ്പ്"

ഒന്നാം വർഷ ഹയർസെക്കൻ്ററി വിദ്യാർത്ഥികൾക്കുള്ള പ്രവേശനോത്സവവും, പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ എസ്.എസ്.എൽ.സി., +2 വിദ്യാർത്ഥികൾക്കുള്ള അനുമോദനവും " 2025 ജൂൺ 20 വെള്ളിയാഴ്ച നടന്നു...

അച്ചടക്കത്തോടെയുള്ള സ്കൂൾ അന്തരീക്ഷം വിദ്യാർത്ഥികളുടെ പഠനം കാര്യക്ഷമമാക്കുന്നു. ചിട്ടയായ പരിശീലനം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസുകൾ, ക്ലാസുകൾ,മാസംതോറുമുള്ള ടെസ്റ്റ് പേപ്പറുകൾ, mid term test, TERM TESTഎന്നീ പരീക്ഷകൾ നടത്തി അതാത് സമയങ്ങളിൽ ക്ലാസ് പിടിഎ സംഘജിപ്പിക്കും ചെയ്യുന്നു.ഇത് പഠനം മികച്ചതാക്കാൻ വിദ്യാർഥികളെ സഹായിക്കുന്നു. കൂടാതെ SSLC മോഡൽ എക്സാമിനു മുൻപായി ഒരു PRE മോഡൽ റാം, ഹയർസെക്കൻഡറി വിഭാഗത്തിൽ 2 പ്രീ മോഡൽ ടെസ്റ്റ് നടത്തുന്നു.കൂടാതെ 3: 30 മുതൽ 4:30 വിദ്യാർത്ഥികൾക്ക് നടൈംടേബിൾ അനുസരിച്ച് സിഫേഷ്യൽ ക്ലാസുകൾ, പ്ലസ്‌ വിദ്യാർത്ഥികൾക്കായി ക്ലാസ്സ് സമയത്തിനു പുറമെ ഒരു മണിർ സഷ്യൽ ക്ലാസുകൾ, LSS, USS ക്ലാസുകൾ, അക്ഷര ക്ലാസുകൾ റെമഡിയൽ ടീച്ചിങ് ക്ലാസുകൾ, ദ്ധ എന്നിവ നടക്കുന്നു.

LSS സ്കോളർഷിപ്പ് 3 വിദ്യാർത്ഥികൾക്കും

USS സ്കോളർഷിപ്പ് നാലു വിദ്യാർത്ഥികൾക്കും ലഭിച്ചു... വിജയികൾക്ക് അഭിനന്ദനങ്ങൾ.

NMMS

9സി യിൽ പഠിക്‌കുന്ന അനാമിക എസ് എസ് MIMIMS ‌സ്കോളർഷിപ്പ് നേടി. സ്‌കൂളിന് അഭിമാനമായി.

ടാലെന്റ്റ്സെർച്ച് സ്കോളർഷിപ്പ്

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്റ് ക്വിസ് ഉപജില്ലാ മത്സരത്തിൽ പങ്കെടുത്ത മൂന്നാം സ്ഥാനം നേടിയ കെനിൻ ജോയിക്ക് അഭിനന്ദനങ്ങൾ.

ഹയർസെക്കൻഡറി വിഭാഗം അക്ഷരമുറ്റം ക്വിസിന് പാറശ്ശാല സബ് ജില്ലയിൽ ഒന്നാം സ്ഥാനം മാസ്റ്റർ കൃഷ്ണവേൽ കരസ്ഥമാക്കി.

ഹയർസെക്കൻഡറി വിഭാഗം

അക്ഷരമുറ്റം ക്വിസിന് പാറശ്ശാല സബ് ജില്ലയിൽ ഒന്നാം സ്ഥാനം മാസ്റ്റർ കൃഷ്ണവേൽ കരസ്ഥമാക്കി.

KSEB യുടെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ മാസ്റ്റർ കൃഷ്ണനേൽ, കമാദി ശ്രീയാ നാഥ് എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി.

*ഹരിത കേരളം മിഷൻ *

ഹരിത കർമ്മ സേന ക്വിസ് മത്സരത്തിന് പാറശ്ശാല സണ് ജില്ലാ തലത്തിൽ റോഷൻ UP വിഭാഗം

സെക്കന്റ്റ് ഉം അശ്വതി HS വിഭാഗം ഫസ്റ്റ് കരസ്ഥ മാക്കി.അഭിനന്ദനങ്ങൾ.

നുമാണ് സബ്ജില്ലാ വിജയിയായ അഭിൻ രാജ് ബി ക്ക് അഭിനന്ദനങ്ങൾ..

HSS വിഭാഗം TIMOX ക്വിസ് രണ്ടാം സ്ഥാനം ഈ സ്കൂളിലെ തന്നെ മാസ്റ്റർ കൃഷ്ണാൽ, മാസ്റ്റർ പ്രണവ് പി വെജിയും കരസ്ഥമാക്കി.

YIP (YOUNG INNOVATORS PROGRAMME

പ്രമാണം:WhatsApp Image 2026-03-18 at 9.50.37 PM.jpg

2025 26 വർഷത്തെ YIP 8.0 ഹൈസ്കൂൾ വിഭാഗം ഒരു ടീമിൽ രണ്ടു കുട്ടികൾ എന്നോളം 52 ടീമുകൾ രൂപീകരിച്ചു 15 ഗ്രൂപ്പുകൾ അവരുടെ നൂതനാശയങ്ങൾ സമർപ്പിച്ചു. ഉരുൾപൊട്ടൽ മുൻകൂട്ടി തിരിച്ചറിഞ്ഞു മുൻകരുതലുകൾ സ്വീകരിക്കുക, മഴവെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുക തുടങ്ങി ആശയങ്ങൾ കുട്ടികൾക്ക് ചിന്തിക്കുന്നതിനും, അവരുടെ ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും പുതിയൊരു മേഖലയായി തീർന്നു.

HSS വിഭാഗം വിദ്യാർഥികളായ ആദിത്യൻ,ഷെറിൻ, മൃദുൽ എന്നീ വിദ്യാർത്ഥികൾ "തെരുവ് നായ്ക്കൾ കാരണം പൊതുജനത്തിനുണ്ടാകും: വാഹന അപകടങ്ങളും അവയുടെ പരിഹാര നടപടികളും" എന്ന വിഷയത്തിൽ ഒരു പ്രോജക്ട് ചെയ്തു പാറശാല ബിആർസി തലത്തിലും സംസ്ഥാനതലത്തിലും തെരഞ്ഞെടുക്കപ്പെട്ട് 25000 രൂപ ഓരോരുത്തർക്കും ലഭിക്കുകയും ചെയ്തു. സംസ്ഥാനതലത്തിൽ ബെസ്റ്റ് ഇൻ ആയി തെരഞ്ഞെടുക്കപ്പെട്ട ഇവർ എൻജിനീയറിങ് വിദ്യാർത്ഥികളാണ്. ഇവർക്ക് അമ്പതിനായിരം രൂപ സ്കോളർഷിപ്പ് ലഭിക്കുകയും ഗ്രേസ് മാർക്കിന് വീണ്ടും അർഹമാവുകയും ചെയ്തു. അഭിനന്ദനങ്ങൾ.

സെന്റ് സേവിയേഴ്സ് എച്ച്എസ്എസ് പേയാട് വച്ച് നടത്തി വരാറുള്ള TUSSLE INTER SCHOOL QUIZ മത്സരത്തിൽ കൃഷ്ണവേൽ, പ്രണവ് ചി റെജി എന്നിവർ പങ്കെടുത്ത് രണ്ടാം സ്ഥാനത്തിന് അർഹരാവുകയും ചെയ്തു.

കരിയർ ഗൈഡൻസ്

ഹയർസെക്കൻഡറി വകുപ്പിന് കീഴിലുള്ള കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ്സ് കൗൺസിലിംഗ് സെന്റ്റർ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വേലിൽ അവധിക്കാലത്ത് പത്താം ക്ലാസ് പ്ലസ് ടു കഴിഞ്ഞ് വിദ്യാർഥികൾക്കായി തുടർപഠന സാധ്യതകളെക്കുറിച്ചും വിവിധ കോഴ്സുകളെ കുറിച്ച് പരിചയപ്പെടുത്തുന്നതിനും ആയി ഫോക്കസ് പോയിന്റ്റ് എന്ന പേരിൽ ഒരു ക്ലാസ് സംഘടിപ്പിച്ചു് കാട്ടാക്കട കള്ളരൽഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന മീനി ദശ എന്ന പരിപാടിയിൽ 50 വിദ്യാർഥികളെ പങ്കെടുപ്പിച്ചു. കരിയർ ബോർഡിൽ വിവിധ തൊഴിൽ അവസരങ്ങൾ കോഴുകൾ എൻട്രൻസ് പരീക്ഷകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിച്ചു വരുന്നു.

യൂപി,ഹൈസ്കൂൾ വിഭാഗം എസ്.ആർ ജി മീറ്റിങ്ങുകൾ എല്ലാ വെള്ളിയാഴ്ചയും ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ജയൻ സാറിൻ്റെ അധ്യക്ഷതയിൽ നടന്നുവരുന്നു. അജണ്ട പ്രകാരമുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് ദിനാചരണങ്ങൾ, ആഘോഷങ്ങൾ,ഗുണമേന്മ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, വിഷയാടിസ്ഥാനത്തിൽ ആസൂത്രണങ്ങൾ,വിലയിരുത്തൽ, പ്രവർത്തന എന്നിവ പ്രവർത്തനങ്ങൾ പാഠ്യേതര ചർച്ചചെയ്‌ത് നടപ്പിലാക്കുകയും ചെയ്തു വരുന്നു. BRC യിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തനങ്ങൾ പരീക്ഷമൂല്യനിർണയത്തിനുശേഷം ബിലോ ആവറേജ് സ്റ്റുഡൻസിനെ കണ്ടെത്തി അവർക്കുള്ള സ്പെഷ്യൽ ക്ലാസുകൾ നൽകുന്നു. UP വിഭാഗം വിദ്യാർഥികളെ പരീക്ഷകളിൽE ഗ്രേഡ് വാങ്ങിയ വിദ്യാർത്ഥികളെ കണ്ടെത്തി പരിഹാരബോധനം നടത്തി റീടെസ്റ്റ് നടത്തി എല്ലാവരും ജയിക്കത്തക്ക വിധത്തിൽ എത്തിക്കുന്ന ഗുണമേന്മാ വിദ്യാഭ്യാസം നൽകിവരുന്നു.

SSLC ബിലോ ആവറേജ് വിദ്യാർത്ഥികൾക്കായി 5മണി മുതൽ 7.30 വരെ റിഫ്രഷ്മെന്റ് നൽകി നൈറ്റ് ക്ലാസ്സ് സംഘടിപ്പിച്ചിരിക്കുന്നു. ഇവർക്കായി പ്രയാസമുള്ള വിഷയങ്ങളിൽ ശനിയാഴ്ചകളിൽ ടെസ്റ്റ് പേപ്പർ നടത്തുവരുന്നു.

IT GK COLOURING

സാങ്കേതികവും അറിവുകളും നിറഞ്ഞ ഈ ലോകത്തിൽ കുട്ടികളിൽ അറിവിന്റെ വിസ്ഫോടനം തന്നെ സൃഷ്ടിക്കാൻ ഐടി, ജി കെ, കളറിങ് മത്സരങ്ങൾക്ക് കഴിഞ്ഞു. LP വിഭാഗത്തിൽ രണ്ടും നാലും റാങ്ക് നേടാൻ സാധിച്ചു. 37 എക്സലൻ്റ് അവാർഡും 99A+ഉം നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ.

UP വിഭാഗത്തിൽ അഭിനന്ദനങ്ങൾ. റാങ്‌കും എക്സ‌ലൻഡും നേടി. വിജയികൾക്ക്.

HS വിഭാഗത്‌തിൽ റാങ്കും എക്‌സലൻഡും എ പ്‌ലസും നേടി. വിജയികൾക്ക്

സ്വപ്നപദ്ധതിയായ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നറുക്കെടുപ്പിലൂടെവിദ്യാർഥികളിൽനിന്ന് കളക്ഷൻ സ്വീകരിച്ചുകൊണ്ട് നവംബർ ഒന്നിന് സ്നേഹ ബഹുമാനമുള്ള ജോസഫ് അച്ചൻ തറക്കല്ലിട്ടു..

നെയ്യാറ്റിൻകര രൂപതയുടെയും സെൻ്റ് ജോൺസ് ഉണ്ടൻകോട് ദേവാലയത്തിന്റെയും അധ്യാപക അനധ്യാപകരു ടെയും ജോൺസ് എച്ച്.എസ്.എസ് വിദ്യാർത്ഥികളുടെയും പി ടി എ യുടെയും സഹകരണത്തോടെ പൂർത്തിയാക്കിയ സ്വപ്ന പദ്ധതിയായ അഭിവന്യ പിതാവിൻ്റെ പേരിലുള്ള റൈറ്റ് റവ ഡോക്ടർ വിൻസന്റ്റ് സാമുവൽ എപ്പിസ്കോപ്പൽ ജൂബിലി ഓഡിറ്റോറിയം അഭിവന്ദ്യ പിതാവ് ഉദ്ഘാടനം പൂർത്തിയാക്കുക.

വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബുകളുടെ കൂട്ടായ്മയായ FOCUS (Future oriented curriculum useful for students) മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് സ്കൂളിൻ്റെ പാടിയതര അക്കാദമിക നേതൃത്വത്തിൽ ദിനാചരണങ്ങൾ,വിനോദയാത്രകൾ, ഓറിയൻ്റേഷൻ ക്ലാസുകൾ എന്നിവ നടത്തി വരുന്നു..

മലയാളം

മലയാളം സാഹിത്യ പ്രവർത്ത നങ്ങൾ ജൂൺ 19 รวมาฉุดร വായനാദിനത്തോടനുബന്ധിച്ച് പ്രസിദ്ധ മലയാള കവിയും സാഹിത്യകാരനുമായ ഉദയൻ കൊക്കോട് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം, ലൈബ്രറി കൗൺസിൽ,അക്ഷരകുടുക്ക, പുസ്തകത്തൊട്ടിൽ, തളിര് എന്നിവയുടെ പ്രവർത്തനത്തിന് അന്നേദിവസം നാന്ദി കുറിച്ചു. റവ ഫാ ജോസഫ് അനിൽ, ശ്രീ റോയ് സർ, ശ്രീ ജയൻ സാർ എന്നിവർ ആശംസകൾ അർപ്പിച്ചു. LP UP HS വിഭാഗങ്ങളിലായി "സ്പന്ദനം "2025 എന്നപേരിൽ 3 കൈയ്യെഴുത്തു മാസികകൾ പ്രകാശനം ചെയ്തു. ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ എല്ലാ ക്ലാസുകളിലേക്കും വായനയ്ക്കായി പുസ്തകങ്ങൾ നൽകിവരുന്നു. വായന പ്രോത്സാഹിപ്പിക്കുന്നതിനായി പുസ്തകോത്സവവും പുസ്തക പ്രദർശനവും വില്പനയും പ്രഭാസിന്റെ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം, ശുദ്ധമലയാളം,അക്ഷര ശ്ലോകം,ഉപന്യാസം, കഥാരചന, കവിതാരചന,മധുരം വായനാദിനത്തിന് നടത്തി. മലയാളം,പ്രസംഗമത്സരം എന്നിവ കൗൺസിലിന്റെ ജില്ലാതര മത്സരങ്ങൾ പങ്കെടുത്ത രണ്ട് വിദ്യാർത്ഥികൾക്ക് സമ്മാനം ലഭിച്ചു.

ഹിന്ദി...

ഹിന്ദി ഭാഷയോടുള്ള ആഭിമുഖ്യം വിദ്യാർത്ഥികളിൽ വളർത്തുന്നതിനായി സമ്പൂക് കൗൺസിൽ കൂടി എൽ പി മുതൽ പ്രത്യേക പ്രവർത്തനങ്ങൾ നൽകിവരുന്നു.ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് രചനാ മത്സരങ്ങൾ നടത്തി. ഹിന്ദിയിൽ അസ്വബ്ലിക്ക് നേതൃത്വം നൽകാനും ഭാഷാ സുഗമമായ രീതിയിൽ കൈകാര്യം ചെയ്യാനും പ്രാപ്തരാക്കുന്നു. സുഗ ഹിന്ദി പരീക്ഷയിൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്നു..

ഇംഗ്ലീഷ്...

നെയ്യാറ്റിൻകര രൂപത ബിൽഡിൻ്റെ നേതൃസ്വത്തിൽ നടത്തിയ ഇംഗ്ലീഷ് ഫസ്റ്റ് വിഭാഗത്തിൽ എൽ പി വിഭാഗം ഫസ്റ്റും,യുപി വിഭാഗം സെക്കൻറം,എച്ച് എസ് വിഭാഗം ഫസ്റ്റും, എച്ച്.എസ്.എസ് വിഭാഗം ഫസ്റ്റും നേടാൻ കഴിഞ്ഞത് അഭിമാനാർഹമായ . സബ്ജില്ലാതലത്തിൽ ഇംഗ്ലീഷ് കിറ്റ് മറ്റ് ഇംഗ്ലീഷ് വിഭാഗം മത്സരങ്ങൾ എന്നിവയ്ക്ക് മികച്ച വിജയം സ്കൂൾ കൈവരിച്ചു. എൽ പി വിഭാഗത്തിൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ തെമിച്ചിരുന്ന് ഇംഗ്ലീഷ് പഠിക്കുകയും അത് സ്വസാരിക്കാൻ പരിശീലിക്കുകയും ചെയ്യുന്ന സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകുന്നു.

ഗണിതം...

ഗണിതശാസ്ത്രമേളയിൽ സബ് ജില്ലാ തലത്തിൽ ഓവറോൾ ഫസ്റ്റം റവന്യൂ ജില്ലാ തല മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും A grade ലഭിക്കുകയും ലഭിച്ച അഭിമാനകരമായ നേട്ടത്തിന് അർഹരായി വിജയികൾക്ക് അഭിനന്ദനങ്ങൾ HSS വിഭാഗം ഗ്രൂപ്പ് പ്രോജെക്ടിനു മാളവിക വി നായർ ശ്രീതാനാഥ് എന്നീ വിദ്യാർത്ഥിനികൾ സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിച്ച് മാർക്കിന് അർഹരായ HSS ഗണിതശാസ്ത്രമേളത്തിൽ സബ്ജില്ലാതലത്തിൽ രണ്ടാം സ്ഥാനത്തിന് അർഹരായി.

പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾ CWSN

ഒന്നു മുതൽ പ്ലസ് ടു വരെ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉള്ള 36 വിദ്യാർത്ഥികൾ നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്നു. നാലു വിദ്യാർത്ഥികൾക്ക് ഗൃഹാ വിദ്യാഭ്യാസം നൽകുന്നു. ആഴ്ചയിൽ രണ്ടുദിവസം സ്പെഷ്യൽ എഡ്യൂക്കേറ്റർ വിദ്യാലയത്തിൽ വരികയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.

ഓണച്ച ങ്ങാതി

വിദ്യാഭ്യാസം നൽകിവരുന്ന വിദ്യാർത്ഥികളുടെ ഭവനത്തിൽ അധ്യാപകരും ബിആർസി പ്രവർത്തകരും പിടിഎ അംഗങ്ങളും ചേർന്ന് കുട്ടിക്ക് ആവശ്യമായ ഓണക്കിറ്റ്,സാമ്പത്തിക സഹായം, പുതുവസ്ത്രങ്ങൾ എന്നിവനൽകി.അത്തപ്പൂ വിടുകയും ഓണപ്പാട്ട് പാടുകയും ചെയ്തു. സംസ്ഥാന ഇൻക്ലൂസീവ് സ്പോർട്‌സ് ഹാൻഡ് ബോൾ മത്സരത്തിന് സുപ്രിയ സിൽവർ മെഡൽ കരസ്ഥമാക്കി. ജില്ലാതല ഇൻക്ലൂസീവ് കലോത്സവത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. അനിരുദ്ധൻ ഷഫ്ന ഫാത്തിമ എന്നീ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികളുടെ ഭവനം സന്ദർശിച്ചു. 1,3 ശനികളിൽ സ്പെഷ്യൽ സെൻ്ററിൽ വച്ച് ക്ലാസുകൾ നൽകിവരുന്നു കിടപ്പുര രോഗികളായ വിദ്യാർത്ഥികൾക്ക് ഡയപ്പർ നൽകിവരുന്നു. ദിനാചരണത്തിൻറെ ഭാഗമായി സ്പെഷ്യൽ അസംബ്ലി ചിത്രരചന മത്സരം എന്നിവ സംഘടിപ്പിച്ചു സമ്മാനം നൽകി. ഗൃഹാധിഷ്ഠിത വിദ്യാർഥിയായ അനിരുദ്ധൻ്റെ ജന്മദിനം ആഘോഷിച്ചു.

ശാസ്ത്രമേള

സബ്ജില്ലാ ശാസ്ത്രമേളയിൽ ഓവർ ഓൾ ഫസ്റ്റ് ഇത്തവണയും നേടി അഭിമാനാർഹമായ നേട്ടം കൈവരിച്ചു.. അഭിനന്ദനങ്ങൾ

സാമൂഹ്യ ശാസ്ത്ര മേള

HSS ഓവർ ഓൾ ഫസ്റ്റ് പാറശാല സബ് ജില്ലയിൽ ലഭിച്ചു.

IT മേള

സബ്ജില്ലാതല ഐടി മേളയിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനത്തിന് അർഹരായി.

പ്രവൃത്തി പരിചയമേള

പാറശാല സബ്ജില്ല ബ്ലില്ലാതലത്തിൽ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയമേളയിൽ ഒന്നാം സ്ഥാനം ജോൺസ് എച്ച്എസ്എസ് മാറി.

കായിക മേള

പാറശാല സബ്ജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനം ലഭിച്ചു. സ്കൂളിലെ ചുണക്കുട്ടികൾ കായിക മികവിൽ അവരുടെ പ്രാഗല്ഭ്യം തെളിയിച്ചു.. മാസ്റ്റർ അല ലൻ റോബിൻ നാഷണൽ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് അണ്ടർ 19 ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അഭിനന്ദനങ്ങൾ.തിരുവനന്തപുരത്ത് നടന്ന ജില്ലാതല ക്രിക്കറ്റ് ടൂർണമെന്റിൽ വിജയിച്ച് സംസ്ഥാനതലത്തിലേക്ക് സെലക്ഷൻ ലഭിച്ച റിറ്റോ R ഡിക്സനും സൗരംഗ് സുനിലിനും അഭിനന്ദനങ്ങൾ...

HSS വിഭാഗം വാഴ നാരുകൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾക്കു ജിഷ്മ ജെ ജോസ് സംസ്ഥാനതലത്തിൽ പങ്കെടുത്ത എ ഗ്രേഡ് കരസ്ഥമാക്കി.

കലാ മേളകൾ

പാറശ്ശാല സബ്ജില്ലാതലത്തിൽ കലോത്സവത്തിന് LP വിഭാഗം ഓവർ ഓൾ 2 ാം സ്ഥാനവും,UP വിഭാഗം 5 ാംസ്ഥാനവും, HS വിഭാഗം ഓവർ ഓൾ 2 ാം സ്ഥാനവും HSS വിഭാഗം ഓവർ ഓൾ 1 ാം സ്ഥാനവും ലഭിച്ച് വിദ്യാർത്ഥികൾ സ്കൂളിന്റെ അഭിമാനമായി മാറി. സംസ്ഥാന തലത്തിൽ കൃഷ്ണവേൽ ഉറുദു കഥ രചന, ഉപന്യാസം എന്ന വിഭാഗത്തിലും, തേജസ് മൃദംഗത്തിനും, റിയാസ് ആൻഡ് പാർട്ടി കഥാപ്രസംഗത്തിനും എ ഗ്രേഡ് കരസ്ഥമാക്കി ഗ്രേസ് മാർക്കിന് അർഹരാവുകയും ചെയ്തു.

സംസ്കൃതോത്സവം

വായന വാരവുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങൾ നടത്തി, പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സംസ്കൃത നാമങ്ങൾ നൽകിയ വൃക്ഷത്തൈകൾ എല്ലാ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൈമാറി, സംസ്കൃത ദിനാഘോഷദിവസം കുട്ടികൾ സംകൃത ബാഡ്‌ജ് നിർമ്മിച്ച് എല്ലാ കുട്ടികൾക്കും നൽകി അത് ധരിച്ചു അസംബ്ലിയിൽ പങ്കെടുത്തു, അതേദിവസം നടത്തിയ മാതാപിതാക്കളും കുട്ടികളും പങ്കെടുത്ത" മാതാപിതാഅഹം "എന്നപാഠപുസ്തകത്തിലെ കവിതകൾ പാരായണം പരിപാടി വളരെയേറെ പ്രശംസ നേടിയ പ്രവർത്തനമായിരുന്നു. കൗൺസിലിന്റെ സംസ്കൃത ദിനാഘോഷത്തിൽ സംസ്കൃത സാഹിത്യ ക്വിസ്സിൽ 17 സ്കൂളുകളിൽ എത്തി അൻ നിയാസ്കൂളിന്റെ അഭിമാനമായിമാറി. പാഠശാല സബ്ബ്ജില്ലാ സംസ്കൃതോത്സവത്തിൽ ഇടർച്ചയായി നാം തവണയും യൂപി വിഭാഗം കിരീടം നിലനിർത്തി. തിരുവന്തപുരം ജില്ലാ, സംസ്കൃതോത്സവത്തിൽ 40 പോയിൻ്റ് നേടി ഓവറോൾ തേർഡ് കരസ്ഥമാക്കി. വിജയികൾക്ക് അഭിനന്ദനങ്ങൾ.

ലാബ് സൊസൈറ്റി

ഐടി പഠനം സുഗമമാക്കുന്നതിന് ഉപകരിക്കുന്ന തരത്തിൽ എൽപി, യപി,എച്ച്.എസ് വിഭാഗങ്ങളായി മൂന്ന് കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു.മാതൃകാപരമായ സയൻസ് ലാബ് കുട്ടികളുടെ ശാസത്രാഭിരുചി വളർത്തിയെടുക്കാൻ പാകത്തിൽ ശാസ്ത്ര അധ്യാപകർ കൈകാര്യം ചെയ്യുന്നു.പഠന പ്രവർത്തനങ്ങൾക്കായി എൽ പി, യു 28 ക്ലാസ് സ്മാർട്ട് ക്ലാസ്സ് റൂമുകൾ പി,എച്ച് എസ് ക്രമീകരിച്ചിരിക്കുന്നു.വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഉൾക്കൊള്ളുന്ന സ്കൂൾ സൊസൈറ്റി ഇവിടെ പ്രവർത്തിക്കുന്നു. HSS വിഭാഗം മാത്‍സ് ലാബ്,എൻസിസി ഓഫീസ് എന്നിവ ഒന്നരലക്ഷം രൂപ ചെലവാക്കി നവീകരിച്ചു.

സൗഹൃദ ക്ലബ്ബ്

2020 മുതൽ സൗഹൃദ പ്രവർത്തനം ആരംഭിച്ചു.. കൗമാരക്കാരായ നമ്മുടെ കുട്ടികൾ അഭിമുഖീകരിക്കേണ്ടിവരുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് സൗഹൃദപരമായി പരിഹാരം കണ്ടെത്തുക എന്നതാണ് ഈ ക്ലബ്ബിൻ്റെ ആത്യന്തിക ലക്ഷ്യം. ഇതിനായി സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മെൻ്റൽ ഹെൽത്ത്, ലൈഫ് സ്കിൽ, മക്കളെ അറിയാൻ എന്നീ വിഷയങ്ങൾ മൊഡ്യൂൾ പ്രകാരം ക്ലാസുകളും പഠനശിബിരങ്ങളും സംഘടിപ്പിക്കുന്നു.

ടീൻസ് ക്ലബ്

ടീൻസ് ക്ലബ് ആധുനിക ലോകത്തെ വെല്ലുവിളികൾ നേരിടാൻ കൗമാരക്കാരെ പ്രാപ്തരാക്കുന്നു.ടീൻസ് ക്ലബ്ബിലെ വിദ്യാർത്ഥികൾക്കായി കൗമാരക്കാർക്ക് ഇടയിൽ ലൈംഗിക അതികരണങ്ങൾ, ലഹരി മുക്തത കൗമാരം എന്നീ വിഷയങ്ങളിൽ തിരുപുറം പ്രിവന്റ്റ് ഓഫീസർ ശ്രീ അജിത്ത് സാർ,അഭിലാഷ് സാർ എന്നിവർ ക്ലാസെടുത്തു.

ഇക്കോ ക്ലബ്ബ്

പരിസ്ഥിതി ദിനത്തിൽ സഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ വാദത്തെ നട്ട് ഇക്കോ ക്ലബ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു. തുടർന്ന് പരിസര ശുചീകരണം ക്ളീൻ ക്ലാസ് ഗ്രീൻ ക്ലാസ്സ് എന്നിവയിൽ ഹെൽത്ത് ക്ലബ്ബിനോടോപ്പം ചേർന്ന് പ്രവർത്തിക്കുന്നു.

ലഹരി വിരുദ്ധ ക്ലബ്ബ്

ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസുകൾ, എക്‌സൈസ് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ നാടകം മോട്ടിവേഷൻ ക്ലാസുകൾ എന്നിവ നടന്നുവരുന്നു.

ഹരിത കേരളം മിഷൻ നടത്തിയ അന്തർദേശീയ പരിസ്ഥിതി സംഗമത്തിന്റെ ഭാഗമായി UP, HS, വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ സബ്ജില്ലാ ക്വിസ് മത്സരത്തിൽ സെക്കന്റും ഹൈസ്കൂൾ വിഭാഗം അശ്വതി SA ക്കു ഫസ്റ്റും ലഭിച്ചു... വിജയികൾക്ക് അഭിനന്ദനങ്ങൾ

കാർഷിക ക്ലബ്ബ്

നെയ്യാറ്റിൻകര രൂപതയുടെ നിഡിസ് യൂണിറ്റുമായി ചേർന്ന് ജൂലൈ മാസം കാർഷിക ക്ലബ്ബ് രൂപീകരിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കാർഷിക ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. പ്രധാന ഇനമായ പച്ചക്കറികൾ, ചോളം എന്നിവ നട്ട് നിഡ്‌സ് ഉണ്ടൻകോട് ഫെറോനയിൽ മികച്ച കാർഷിക സ്കൂളിനുള്ള അഭിമാനാർഹമായ നേട്ടം കൈവരിച്ചു...

ഹെൽത്ത് ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസര ശുചീകരണം, ആരോഗ്യ ശുചിത്വ സർവേ നടത്തി ക്ലാസ്സുകൾക്ക് സമ്മാനം നല്ലൽ എന്നിവ നടന്നു വരുന്നു.LP 4C,3C UP 7B,5D HS 9F,8B എന്നീ ക്ലാസ്സുകൾ ശുചിത്വസർവേയുടെ ഭാഗമായുള്ള നിർദേശ ങ്ങൾ പാലിച്ച് വൃത്തിയായും ശുചിയായും സൂക്ഷിക്കാൻ വിദ്യാർത്ഥികളും ക്ലാസ് അധ്യാപകരും പ്രേത്യേകം ശ്രദ്ധിക്കുന്നു. ഫുഡ് വേസ്റ്റ് പന്നിവളർത്തൽ കേന്ദ്രത്തിനും പ്ലാസ്റ്റിക് വസ്തുക്കൾ ഹരിത സേനയ്ക്കും കൈമാറുന്നു. പ്ലാസ്റ്റിക് ബോട്ടിൽ നിരോധിക്കുകയും കഴുകി ഉപയോഗിക്കുന്ന പാത്രങ്ങളിലെ ഭക്ഷണ ഉപയോഗിക്കാൻ നിർദ്ദേശം നൽകുകയും ചെയ്യുന്നു.

സ്കൗട്ട് ആൻഡ് ഗൈഡ്

4 യൂണിറ്റുകളിലായി നൂറ്റിൻപതോളം കുട്ടികൾ പ്രവർത്തിച്ചു വരുന്നു.

പ്രതിവാരക്ലാസ്സുകൾ, സാമൂഹ്യസേവനം,സ്കൂൾ ശുചീകരണം, ലഹരിവിരുന്നു ബോധവൽക്കരണം, സഹായ വിതരണം എന്നിവനടത്തി വരുന്നു. വാർഷികകാമ്പുകൾ, Hiking എന്നിവ സംഘടിപ്പിക്കുന്നു. ഗവർണർ അവാർഡായ രാജ്യപുരസ്‌കാർ നേടുന്നതിന് കുട്ടികളെ പ്രാപ്‌തരാക്കുന്നു. 56 കുട്ടികൾക്ക് ഈ വർഷം രാജ്യപുരസ്കാർ നേടാൻ സാധിച്ചത് അറിയിച്ചുകൊള്ളട്ടെ.

LITTLE KITES

ഒരു ലക്ഷത്തിലധികം വിദ്യാർഥികളെ ഉൾക്കൊള്ളുന്ന കയറ്റിൻ്റെ ഒരു അതില്യ സ്വരമാണ് ലിറ്റിൽ കൈറ്റ്സ് IT ക്ലബ്ബുകൾ. ആനിമേഷൻ,സൈബർ സുരക്ഷ്യം മലയാളം കമ്പ്യൂട്ടിംഗ്, പ്രോഗ്രാമിങ്, ഡിജിറ്റൽ ക്യാമറ തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. 8 സ്റ്റാൻഡേർഡിൽ എൻട്രൻസ് എക്സാം വഴി 40 കുട്ടികളെ സെലക്ട് ചെയ്ത് 3:15 മുതൽ 4:30 ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു. പ്രിലിമിനറി ക്യാമ്പ് പ്രവേശനോത്സവത്തോടുകൂടി ശ്രീ മോഹൻകുമാർ സാർ ഉന്നഘാടനം ചെയ്യാഹെഡ്മാസ്റ്റർ ജയൻ സാർ ആശംസകൾ അർപ്പിച്ചു. ക്യാമ്പുകൾ,ഡിസിപ്ലിൻ ഡ്യൂട്ടിഷിന്നശേഷിക്കാർക്കായി ക്ലാസുകൾ,റോബോട്ടിക് ഫെസ്റ്റ്, അമ്മമാർക്കായി സൈബർ സുരക്ഷ ക്ലാസ് തുടങ്ങി എല്ലാ പ്രവർത്തനങ്ങൾക്കും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിൽ പ്രധാന പങ്കുവഹിക്കുന്നു. കൂടാതെ "സഹപാഠിക്ക് ഒരു സ്നേഹ കറ്റ്സ് അംഗങ്ങൾ എത്തി. സാന്ത്വന സ്പർശവുമായി അമ്മമാർക്ക് ആവാദ്യമായ സാധനങ്ങളുമായി മെയ് പുരം വൃദ്ധസദനം സന്ദർശിച്ചു. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഗവണ്മെന്റ് ഐടിഐ ധനുവച്ചപുരം സന്ദർശിച്ചു. സബ്ദില്ലാ ഐടി മേളകളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മികവ് പ്രകടിപ്പിച്ചു.

റെഡ് ക്രോസ്സ്

റെഡ് ക്രോസിന്റെ രണ്ട് യൂണിറ്റുകളിലായി വിദ്യാർഥികൾ പ്രവർത്തിക്കുന്നു. ക്യാമ്പുകൾ സെമിനാറുകൾ A B C ലെവലുകളിലായി 8 9 10 ക്ലാസുകളിൽ പരീക്ഷ നടത്തി 80 ശതമാനം മാർക്ക് വാങ്ങി എസ്എസ്എൽസിക്കു ഗ്രേസ് മാർക്കിന് അർഹരാവുകയും ചെയ്യുന്നു. ഫെബ്രുവരി ആറാം തീയതി ആഴിമല വേളി കോവളം വർക്കല ശിവഗിരി അഞ്ചുതെങ്ങ് എന്നിവിടങ്ങൾ സന്ദർശിച്ചു.

ഗാന്ധി ദർശൻ

രാഷ്ട്രപിതാവിനെ മാതൃകാ പുരുഷനായി അവതരിപ്പിച്ചുകൊണ്ട് കുട്ടികളിൽ അഹിംസ, സത്യം, സേവന തൽപരത, സ്വാശ്രയശീലം എന്നിവ വളർത്തി മൂല്യാധിഷ്ഠിത ജീവിതം നയിക്കുന്നതിന് പ്രാപ്തരാക്കുന്നതിന് വേണ്ടിയുള്ള അനൗപചാരിക വിദ്യാഭ്യാസ പദ്ധതിയാണ് ഗാന്ധിദർശൻ. അധ്യാപകരുടെ മേൽനോട്ടത്തിൽ ലോഷൻ, സോപ്പ്,ഹാൻഡ് വാഷ് എന്നിവയുടെ നിർമ്മാണത്തിന് പരിശീലനം നൽകുകയും ക്ലാസുകൾ നടത്തി വരികയും ചെയ്യുന്നു.

സ്റ്റുഡന്റ്റ് പോലീസ് കേഡറ്റ് SPC

നിയമത്തോടുള്ള ആദരവ് സഹാനുഭൂതി ഉത്തരവാദിത്വമുള്ള പൗരന്മാരെ സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെ എസ്പിസി 10 വർഷമായി പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങളിൽ എസ്പിസി പ്രധാന പങ്കു വഹിക്കുന്നു. കൗമാരക്കാരുടെ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുകയുണ്ടായി.

നാഷണൽ കേഡറ്റ് ക്രോപ്സ് NCC

ഐക്യവും അച്ചടക്കവും നിലവാരം മുദ്രാവാക്യത്തോടെ ഉയർന്ന പുലർത്തിക്കൊണ്ട് അഞ്ച് വർഷമായി സ്കൂളിൽ എൻ സി സി പ്രവർത്തിച്ചുവരുന്നു. 160 കേഡറ്റ്സിന് പരിശീലനം നൽകുന്നു.. അസോസിയേറ്റ് എൻസിസി ഓഫീസറായ ലെഫ്റ്റനൻ്റ് ആൻഡൻ വിനീത ഓഫീസേഴ്സ് ട്രെയിനിങ് അക്കാഡമി ഗ്വാളിയറിൽ വെച്ച് 22 ദിവസത്തെ കോഴ്സ് പൂർത്തിയാക്കുകയും A ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. അഭിനന്ദനങ്ങൾ.എൻസിസി ദിനാചരണങ്ങളിൽ പ്രത്യേക പങ്കാളിത്തം വഹിക്കുന്നു പ്ലാസ്റ്റിക് ശേഖരിച്ച് ഹരിത കർമ്മ സേനയെ ഏൽപ്പിക്കുന്നു.. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പതാക പ്രയാണം,ലഹരി വിരുദ്ധ റാലി, പൊന്മുടി ഇക്കോ പോയിന്റിൽ ക്ലീനിങ് എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങളിൽ എൻസിസി സജീവമായി പ്രവർത്തിക്കുന്നു.

സൃഷണൽ സർവീസ് സിംNSS

വിദ്യാർത്ഥികളുടെ ഇടയിൽ സേവനമനുഭവം വളർത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞാ 27 വർഷങ്ങളായി ശക്തമായ ഒരു എൻഎസ്എസ് യൂണിറ്റ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. പാഠപുസ്തകങ്ങൾക്ക് പുറമേ നാം ജീവിക്കുന്ന സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് ഇറങ്ങി സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ വ്യക്തിത്വവികാസം നേടുന്നതിന് ഉതകുന്ന നിരവധി പ്രവർത്തനങ്ങളും നടന്നുവരുന്നു. ลงอาก പ്രതിബദ്ധതയുള്ള യുവാക്കളെ വാർത്തെടുക്കുകയാണ് എൻഎസ്എസ് സ്‌കീമിന്റെ പ്രധാന ലക്ഷ്യം. വൃദ്ധരെ ആദരിക്കൽ,സംഭാഷണം നടത്തുക, പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുക, വീട്ടമ്മമാരായ വനിതകൾക്ക് ഉപജീവനം കണ്ടെത്തിക്കൊടുക്കുക, നേത്ര പരിശോധന ക്യാമ്പ്, ലഹരി വിരുദ്ധ ക്യാമ്പയിൻ തുടർന്ന് നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

ബാലവേദി, KCSL,

നെയ്യാറ്റിൻകര രൂപതയിലെ എൽ പി വിഭാഗം എല്ലാ കുട്ടികളും അംഗങ്ങളായി പ്രവർത്തിക്കുന്ന സംഘടനയാണ് ബാലവേദി ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് സ്റ്റഡി സർക്കിൾ നടത്തുന്നു. രൂപത നടത്തിയ ബാലവേദി മത്സരങ്ങളിൽ വിവിധ മത്സരങ്ങൾ പങ്കെടുത്ത് വിജയികളായവർക്ക് അഭിനന്ദനങ്ങൾ...

നെയ്യാറ്റിൻകര രൂപതയുടെ കത്തോലിക്ക വിദ്യാർത്ഥി സഖ്യമായ കെ സി എസ് എൽ സേവനം "എന്ന് ആപ്തവാക്യത്തെ ഉൾക്കൊണ്ടുകൊണ്ട് ക്രിസ്തുരാജനെ മാതൃകയാക്കി ജീവിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. KCSL യൂണിറ്റിന്റെ പരപതാക ഉദ്ഘാടനം സംസ്ഥാനതല ഉദ്ഘാടനം എന്നിവ ഉണ്ടൻകോട് സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.രൂപതാ തലത്തിൽ നടത്തിയ മത്സരങ്ങളിൽ UP, HS, HSS സമ്മാനങ്ങൾ നേടി. സംസ്ഥാനതലമത്സരത്തിൽ ജോഷി, അന്ന കെ റസൽ,ആഷ്‌മ, അലൻ C വാസ് എന്നിവർ A ഗ്രേഡ് നേടി. വിജയികൾക്ക് അഭിനന്ദനങ്ങൾ HSS വിഭാഗം KCSL ഓവർ ഓൾ ഫസ്റ്റ് നേടി.

മോറൽ സയൻസ്

നെയ്യാറ്റിൻകര രൂപതയിൽ മികച്ച വിജയം നേടി സ്കൂളിൻ്റെ യശസ് ഉന്ദർത്തി...HSS വിഭാഗം ഓവർ ഓൾ ഫസ്റ്റ്...

ദിനാചരണങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 05 ന് പരിസ്ഥിതി ദിനം ആചരിച്ചു. ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ജയൻ സർ പരിസ്ഥിതി ദിനപ്രവർത്തന അസംബ്ലി സ്വാഗതം ആശംസിച്ചു.പരിസ്ഥിതി ദിന അസംബ്ലി നെയ്യാറ്റിൻകര രൂപത ലാറ്റിൻ കത്തോലിക്ക് സ്കൂൾ കോർപ്പറേറ്റ് മാനേജർ ബഹുമാനപ്പെട്ട ജോസഫ് അനിൽ അച്ചൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കായി എൽ പി യൂ പി സെക്ഷൻ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു വിജയികൾക്ക് സമ്മാനം നൽകി.

ലഹരി വിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധദിനം

മയക്കുമരുന്ന് സാമൂഹ്യ വിപത്ത് നാടിനെ രക്ഷിക്കാൻ ഒരുമിച്ച് പൊരുതാംജൂൺ 26 ലഹരി വിരുദ്ധ സ്പെഷ്യൽ അസംബ്ലി നടത്തി.വെള്ളറട സർക്കിൾ ഇൻസ്പെക്ട‌ർ ലഹരി വിരുദ്ധ സന്ദേശംനൽകി വിദ്യാർത്ഥികൾക്കായി ലഹരി വിരു പ്രതിജ്ഞചൊല്ലി കൊടുത്തു. ലഹരി വിരുദ്ധ പോസ്റ്റർ രചന, ശ്ലോകൻ രചയ ഉപന്യാസരചന എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി. തുടർന്ന് ലഹരി വിരുദ്ധ റാലി,സുംബ ഡാൻസ്, ഫ്ലാഷ് മോബ് എന്നിവ നടത്തി.

JULY 21 ചാന്ദ്ര ദിനം

ചാന്ദ്രദിനക്വിസ്,

റോക്കറ്റ് നിർമ്മാണം, ചാന്ദ്ര ഗാനം, പ്രസംഗം, ഉപന്യാസ രചന, ചാന്ദ്രദിന പതിപ്പ് എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി.

ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി യുദ്ധവിരുദ്ധപ്രതിജ്ഞചൊല്ലി ദിനത്തിൽ പ്രത്യേക അസംബ്ലിയിൽ സമാധാനത്തിനായി മാതൃകയായി., സഡാക്കോ കൊക്ക് പ്രാവിനെ പറത്തി നിർമ്മാണം, ഹിരോഷിമ ദിന ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി.

സ്വാന്തന്ത്ര്യദിനം

SPC, NSS, NCC പരേഡോടെ സ്വാതന്ത്ര്യദിനത്തിൽ ബഹുമാനപ്പെട്‌ട ജോസഫ് അനിൽ അച്‌ചൻ പതാക ഉയർത്തി. വിവിധ ക്‌ലബ്‌ബിലെ അംഗങ്‌ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.

രക്തദാന ദിനം

രക്തദാന ദിനത്തോടനുബന്ധിച്ചു രക്തദാനം മഹാദാനം എന്ന ആപ്തവാക്യത്തിന്റെ മഹത്വം ഉൾക്കൊള്ളുന്ന സന്ദേശം നൽകി ജനറൽ ഹോസ്പിറ്റൽ തിരുവനന്തപുരവുമായി ചേർന്ന് രക്തദാന ക്യാമ്പ് SPC, NSS, NCC എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി.

യോഗാ ദിനം

യോഗ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി യോഗ ക്ലാസും യോർ പമ്പു ശിബിരവും നടത്തി.

ശിശുദിനം

ശിശുദിനാഘോഷം വളരെ മഹനീയമായ രീതിയിൽ നടത്തി. സ്കൂൾ മുതൽ മഹാന്മാരുടെ വേഷങ്ങൾ അണിഞ്ഞുകൊണ്ട് കുഞ്ഞുങ്ങൾ ചെറിയകൊല്ല വർണ്ണ ശബളമായ റാലിയിൽ പങ്കെടുത്തു. ശിശുദിനം ബഹുമാനപ്പെട്ട ജോസഫ് അനിൽ അച്ചൻ ഉദ്ഘാടനം ചെയ്തു. അധ്യാപകരും പിടിഎ അംഗങ്ങളും റാലിയിൽ പങ്കെടുത്തു. ശിശുദിന അസംബ്ലിയും സൂമ്പ ഡാൻസും സ്കൂളിൽ സംഘടിപ്പിച്ചു.

വിനോദയാത്രകൾ

LP വിഭാഗം

കുമ്പിച്ചൽ കടവ് പാലം, മാടശ്ശേരി വെളളചാട്ടം, നെയ്യാർ ഡാം എന്നിവിടങ്ങളിലും, UP, HS വിഭാഗങ്ങൾ നെയ്യാർഡാം, കുഴിപ്പള്ളം, ബൊട്ടാണിക്കൽ ഗാർഡൻ,ഫിഷ് എക്സ്പോ,സ്റ്റാൻഡേർഡ് 10 മൈസൂർ,വയനാട്, ഊട്ടി,STD 8,9 വിഴിഞ്ഞം, വേളി,കോവളം, എന്നിവിടങ്ങളിൽ സന്ദർശിച്ചു.

HSS വിഭാഗം

മൈസൂർ,ബാംഗ്ലൂർ,ഊട്ടി വിനോദയാത്രയും, അഞ്ചുദിവസത്തെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽനാച്ചുറൽ അവയർനസ് ആൻഡ് പ്ലാസ്റ്റിക് ഇറാഡിക്കേഷൻ അവയർനസ് പ്രോഗ്രാമും സംഘടിപ്പിച്ചു..

ജീവകാരുണ്യ പ്രവർത്തനങ്ങൾ

എൻഎസ്എസ് ൻ്റെ നേതൃത്വത്തിൽ പാറശാല ഗവൺമെൻ്റ് ഹോസ്പിറ്റലിൽ പൊതിച്ചോറ് വിതരണം നടത്തി. വിദ്യാർത്ഥികൾക്ക് സ്റ്റഡി ടേബിൾ,ചെയർ എന്നിവ നൽകി.ഒരു രക്ഷകർത്താവിന് തയ്യൽ മെഷീൻ നൽകി.ഒരു വിദ്യാർത്ഥിയുടെ വീട് ജപ്തി നടപടിയിൽ നിന്നും ഒഴിവാക്കുന്നതിന് വിദ്യാർത്ഥികളും അധ്യാപകരുമായി 50,000 രൂപ നൽകുകയുണ്ടായി. ഒരു വിദ്യാർത്ഥിക്ക് ചികിത്സാസഹായം 3 ഘട്ടങ്ങളായി നൽകുകയുണ്ടായി. 25 നിർദ്ധന കുടുംബങ്ങൾക്കായി വർഷത്തേക്ക് മാസം പെൻഷൻ സ്കീം ആവിഷ്കരിച്ചു.

ആഘോഷങ്ങൾ

ഓണം

ഐശ്വര്യത്തിന്റെ യും സമ്പൽ സമ്യദ്ധിയുടെയും ഓണം എൽപി,യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ ഓണപ്പാട്ടുകളും ഓണസദ്യയുമായി സമുചിതമായി ആഘോഷിച്ചു.

ക്രിസ്തുമസ്

ക്രിസ്തുമസ് വർണ്ണാഭമായ പരിപാടികളോടെ ആശു ആഘോഷിച്ചു. കരോൾ, പാപ്പാ ഡാൻസ് എന്നിവ വേറിട്ട പരിപാടികൾ ആയിരുനന്നു.തു ആഘോഷം, കേക്ക് വിതരണം, ക തലത്തിൽ ക്രിസ്മസ പ്രലോപരിപാടികൾ,എന്നിവനടന്നു ...

പി ടി എ

സ്കൂളിന്റെ നാനാവിധമായ പുരോഗതിക്കായി ആത്മാർത്ഥമായി സഹകരിക്കുന്ന സഹകരിക്കന്ന ശക്തമായ പിടിഎ സ്കൂളിൻ്റെ അഭിമാനമാണ്. പാടി പാടിയത പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിന് പല കർമ്മ പദ്ധതികളും ആസൂത്രണം ചെയ്യ് നടപ്പിൽ വരുത്തുന്നു. ശ്രീ ഷൈജു പിടിഎ പ്രസിഡൻ്റായും, ശ്രീമതി റീന പിടിഎ വൈസ് പ്രസിഡന്റായും ഉള്ള പിടിഎ എക്സിക്യൂട്ടീവിൽ 23 അംഗങ്ങൾ ഒത്തൊരമയോടെ പ്രവർത്തിക്കുന്നു. സ്കൂളിന്റെ എല്ലാവിധ പുരോഗമനങ്ങൾക്കും നേതൃത്വം നൽകിക്കൊണ്ട് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രചോദനവും പ്രോത്സാഹനവും നൽകിക്കൊണ്ടിരിക്കുന്ന മാനേജ്മെൻ്റിനും രൂപത അധ്യക്ഷൻ റൈറ്റ് റവ ഡോ സെൽവരാജൻ പിതാവിനും, കോർപ്പറേറ്റ് മാനേജരായ ബഹുമാനപ്പെട്ട ജോണി അച്ചനും, സ്കൂൾ മാനേജരായ ബഹുമാനപ്പെട്ട ജോസഫ് അനിൽ അച്ചനും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

വിവിധ ക്ലബ്ബുകളിലും മേളകളിലും കൺവീനർമാരായി പ്രവർത്തിക്കുന്ന എല്ലാ അധ്യാപകർക്കും അനധ്യാപകർക്കും സഹപ്രവർത്തകർക്കും നന്ദി അർപ്പിക്കുന്നു. രക്ഷകർത്താക്കളാണ് ഞങ്ങളുടെ സ്കൂളിനെ മുന്നോട്ട് നയിക്കുന്ന പ്രേരകശക്തി.അവർ നൽകുന്ന സഹായസഹകരണങ്ങൾക്ക് നന്ദി അർപ്പിക്കുന്നു.അതോടൊപ്പം തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും സഹകരണം പ്രതീക്ഷിക്കുന്നു. ഈ വർഷം സേവനത്തിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ഷെർളി,ശ്രീമതി ക്രിസ്റ്റോ ലോയ്, ശ്രീമതി മേരി ഗീത,ശ്രീമതി ബിനാ ജാസ്മിൻ, ശ്രീമതി മേരി വയലറ്റ്, ശ്രീമതി മഗ്ദലന മറിയം, ശ്രീമതി പുഷ്പലത, ശ്രീമതി സുഗന്ധി, ശ്രീമതി ഗീത എന്നിവരുടെ നിസ്തുല സേവനത്തിന് നന്ദി അർപ്പിക്കുന്നു.

സ്കൂളിന്റെ പേരും പ്രശസ്തിയും നിലനിർത്തുന്ന സ്കൂളിൻ്റെ സമ്പത്തായ വിദ്യാർത്ഥികളെ അനുഗ്രഹിക്കണം എന്ന് ജഗദീശ്വരനോട് പ്രാർത്ഥിച്ചു കൊണ്ടും തുടർന്നും പിടിഎയുടെയും എല്ലാ അധ്യാപക അനധ്യാപകരുടെയും രക്ഷകർത്താക്കളുടെയും സ്നേഹസമ്പന്നരായ നാട്ടുകാരുടെയും സഹകരണം അഭ്യർത്ഥിച്ചുകൊണ്ടും സ്കൂളിന്റെ നവീനങ്ങളായ കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്തു കൂട്ടായ്മയോടെ നടപ്പിലാക്കി സ്കൂളിന്റെ യശസ് ഉയർത്തി കാണിക്കുന്ന എല്ലാ ദൈവാനുഗ്രഹം പ്രാർത്ഥിച്ചു കൊണ്ടും ഈ റിപ്പോർട്ട് അംഗീകാരത്തിനായി സാദരം സമർപ്പിക്കുന്നു...

***************************************************************************************************************************************************************************************************************************************************************************************************************************************************************

പ്രവേശനോത്സവം 2025-2026

2025-26 അധ്യയന വർഷത്തെ ക്ലാസുകൾ 2025 ജൂൺ മാസം ആറാം തിയതി തിളക്കമാർന്ന പ്രവേ‍ശനോത്സവത്തോടെ ആരംഭിച്ചു .ഒന്നാം ക്ലാസിൽ പ്രവേശനം നേടിയകുട്ടികൾക്ക് സ്കൂളിന്റെ വകയായി ഓരോ കിറ്റ് സമ്മാനിച്ചു . നമ്മുടെ ലോക്കൽമാനേജരുടെ നിറസാന്നിധ്യം പ്രോഗ്രാമിന് മിഴിവേകി.

little kites camp

പരിസ്ഥിതിദിനം 2019-2020

ഓണം

ജൂൺ 5 അവധിയായതിനാൽ ജൂൺ മാസം എഴാം തിയതി പരിസ്ഥിതി ദിനമായി ആചരിച്ചു . സ്കൂൾ വളപ്പിൽ ഒരു വൃക്ഷത്തൈ നട്ട് നമ്മുടെ പ്രിയ ബഹുമാനമുള്ള ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു.ഓരോകുട്ടിക്കും ഓരോ വൃക്ഷത്തൈകൾ വീതം വിതരണം ചെയ്തു. വായനദിനം 2019-2020 ജൂൺ 19 വായനദിനം നമ്മുടെ സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. ബഹുമാനമുള്ള ഹെഡ്മിസ്ട്രസ് ദിനം ഉദ്ഘാടനം ചെയ്തു.ജയൻസാർ ആശംസ അർപ്പിച്ച് സംസാരിച്ചു. ജൂൺ ഇരുപത്തി അഞ്ചാം തീയതി ചൊവ്വാഴ്ച നടത്തിയ സ്കൂൾ അസംബ്ലിയിൽ വച്ച് വായനവാരത്തിന്റെ സമാപനം നടത്തി. പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് പ്രശസ്ത എഴുത്തുകാരിയും വാക്മിയും നമ്മുടെ സ്കൂളിലെ അധ്യാപികയുമായ ശ്രീമതി ജീന. ജിറോസ് ടീച്ചറാണ് .സ്കൂൾ പ്രിൻസിപ്പലും ഹെഡ്മിസ്ട്രസും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വായന കുറിപ്പ്മത്സരം, പോസ്റ്റർ രചനാ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. ക്ലാസ് തല ലൈബ്രറിയുടെ ഉദ്ഘാടനവും നടത്തുകയുണ്ടായി. ലഹരിവിരുദ്ധദിനം 2019-2020

ജൂൺ മാസം ഇരുപത്തിആറാം തിയതി ബുധനാഴ്ച്ച ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റു പറഞ്ഞു. ഫോക്കസ് 2019-2020

ഈ സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകളുടെ കൂട്ടായ്മയായ ഫോക്കസിന്റെ ഉദ്ഘാടനം ജൂലൈ മാസം പതിനൊന്നാം തിയതി നിർവഹിച്ചു.

ലോകജനസംഖ്യാദിനം 2019-2020

ലോക ജനസംഖ്യാ ദിനമായ ജുലൈ മാസം പതിനൊന്നാം തിയതി കുട്ടികൾക്കായി ഒരു ക്വിസ് മത്സരം നടത്തി. റോഡ് സേഫ്റ്റി 2019-2020 ജൂലൈ മാസം പതിനെട്ടാം തിയതി Road safety യെ കുറിച്ച് 'പരിവർത്തന' എന്ന പേരിൽ ഒരു ബോധവർക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസ് നയിച്ചത് വെള്ളറട സിവിൽ പോലീസ് ഓഫീസറായ ശ്രീ അലോഷ്യസ് സാർ ആണ്.

Personal Hygene

ജൂലൈ മാസം ഇരുപതാം തിയതി B.ed trainees ന്റെ നേതൃത്യത്തിൽ Personal hygene നെ കുറിച്ചുള്ള ഒരു ക്ലാസ് ഉണ്ടായിരുന്നു.

സ്പോർട്സ് ദിനം 2019-2020

ഓഡിറ്റോറിയം ഉദ്ഘാടനം.

ഓഗസ്റ്റ് മാസം രണ്ടാം തിയതി sports day ആയി ആഘോഷിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ വച്ച് നടത്തിയ ഉദ്ഘാടന സമ്മേളനത്തിൽ സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റനായ ശ്രീ പാറശാല സർക്കിൾ ഇൻസ്പെക്ടറായ ശ്രീ ഉം പങ്കെടുത്തു.തുടർന്ന് നടന്ന sports ഇനങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് അന്നുതന്നെ സമ്മാന ദാനവും നടത്തി. അതിനു ശേഷം അധ്യാപകർക്കായുള്ള മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾ ആയവർക്ക് സമ്മാനം നല്ക്കുകയും ചെയ്തു.

സ്വാതന്ത്യദിനം 2019-2020

ഒാഗസ്റ്റ് മാസം പതിനഞ്ചാം തിയതി വിവിധ പരിപാടികളോടു കൂടി സ്യാതന്ത്ര്യ ദിനം ആഘോഷിച്ചു.

ഓഡിറ്റോറിയം ഉദ്ഘാടനം.

സ്കൂൾ കലോത്സവം 2019-2020 ഒാഗസ്റ്റ് മാസം ഇരുപത്തി രണ്ടാം തിയതി വ്യാഴാഴ്ച്ച സ്കൂൾ കലോത്സവം ആയിരുന്നു. രാവിലെ സ്കൂൾ അസംബ്ലിയിൽ വച്ച് ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായകനായ

സാർ നിർവഹിച്ചു

ഓണാഘോഷം 2019-2020

ക്രിസ്മസ്

സെപ്റ്റംബർ മാസം രണ്ടാം തിയതി നടന്ന ഒാണാഘോഷ പരിപാടിയിൾ നമ്മുടെ അസിസ്റ്റന്റ് ലോക്കൽ മാനേജരായ റവ ഫാദർ പ്രദീപ് ആന്റോ നിർവഹിച്ചു . ഒാണപ്പാട്ടുകളുടെ ആലാപനത്തിനു ശേഷം പായസ സദ്യയും ഉണ്ടായിരുന്നു. ഹൈടെക്ക് പന്ധതിയുടെ ഭാഗമായി നടന്ന ഡിജിറ്റൽ പൂക്കള മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ഈ പ്രോഗ്രാം കുട്ടികൾക്ക് ഒരു പുത്തൻ ഉണർവ്വ് നല്കുകയുണ്ടായി.

ശിശുദിനം

2019-ൽ മാർച്ചിൽ നടന്ന എസ്. എസ്. എൽ. സി പരീക്ഷയ്ക്ക് 20 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. 18വിദ്യാർത്ഥികൾക്ക് 9എപ്ലസ് ലഭിച്ചു. 100% വിജയം കൈവരിച്ചു.2017-2018 അധ്യയന വർഷത്തെ നെയ്യാറ്റിൻകര രൂപതയിലെ മികച്ച ഹൈസ്കൂളിനും ഹയർസെക്കന്ററിക്കുമുള്ള ട്രോഫി ഉണ്ടൻകോട് സെന്റ് ജോൺസ് നേടി.

ക്രിസ്മസ് പ്രോഗ്രാം

2018-ൽ മാർച്ചിൽ നടന്ന എസ്. എസ്. എൽ. സി പരീക്ഷയ്ക്ക് 20 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. 18വിദ്യാർത്ഥികൾക്ക് 9എപ്ലസ് ലഭിച്ചു. 100% വിജയം കൈവരിച്ചു.2017-2018 അധ്യയന വർഷത്തെ നെയ്യാറ്റിൻകര രൂപതയിലെ മികച്ച ഹൈസ്കൂളിനും ഹയർസെക്കന്ററിക്കുമുള്ള ട്രോഫി ഉണ്ടൻകോട് സെന്റ് ജോൺസ് നേടി.

ഫോക്കസ്

കലാകായിക ശാസ്ത്ര മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന 50 ക്ലബ്ബുകളുടെ കൂട്ടായ്മയാണ് ഫോക്കസ്. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സിന്റെയും പ്രിൻസിപ്പലിന്റേയും നേതൃത്വത്തിൽ സിസ്റ്റർ സ്റ്റെല്ല ഫോക്കസ് കോ-ഓഡിനേറ്ററായി പ്രവർത്തിക്കുന്നു. ഫോക്കസിന്റെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ ജൂൺ മാസത്തിൽ നടത്തുകയുണ്ടായി.

LSS, USS വിജയികൾ

hjjhjyuj

ഇക്കഴി‍‍‍‍ഞ്ഞ സബ്ജില്ലാ കലോത്സവത്തിൽ എൽ.പി എച്ച്.എസ്.എസ് വിഭാഗങ്ങൾക്ക് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി ജില്ലാതലത്തിലും മികച്ച നേട്ടം കൈവരിച്ചു. ശാസ്ത്ര – ഗണിത ശാസ്ത്ര സാമൂഹിക ശാസ്ത്ര പ്രവൃത്തിപരിചയ ഐ.റ്റി മേളകളിലും എച്ച്.എസ് എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഓവറോൾ ട്രോഫി നേടി. ജില്ലാതലത്തിലും മികച്ച നേട്ടം കൈവരിച്ചു. 2 കുട്ടികൾ സംസ്ഥാനത്തിലേക്ക് അർഹത നേടി

ഇംഗ്ലീഷ് ഫെസ്റ്റ്

ഇംഗ്ലീഷ് ഫെസ്റ്റ്

വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ഫെസ്റ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

ഗൈഡ്

ശ്രീമതി സുലോചന ടീച്ചർ ക്യാപ്റ്റനായി രണ്ട് ബറ്റാലിയൻ കുട്ടികൾ പ്രവർത്തനങ്ങൾ നടത്തുന്നു. സ്വാതന്ത്ര്യദിനം റിപ്പബ്ളിക് ദിനം തുടങ്ങിയവയിലെല്ലാം പ്രസ്തുത വിദ്യാർത്ഥികൾ അവരുടെ പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്.

അബാക്കസ്

പഠനം മെച്ചപ്പെടുത്താനും കണക്കിനെ ലളിതമാക്കി തീർക്കാനും ഉതകുന്ന രീതിയിൽ അബാക്കസ് പരിശീലനം നടത്തി വരുന്നു.10 മേഖലകളിലായി 300-ൽ പരം കുട്ടികൾ പരിശീലനം നേടുന്നുണ്ട്. ഇതിന്റെ പരീക്ഷകളിൽ ഒന്നാം റാങ്കുകൾ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.

റെഡ്ക്രോസ്

ആതുരശുശ്രൂഷയുടെ മഹത്വം പ്രചരിക്കുന്ന റെഡ്ക്രോസ് ശ്രീമതി ഗീത ശ്രീമതി ബീന എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. 60 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്. ഈ വർഷത്തെ നല്ല പാഠം പ്രവർത്തനങ്ങൾക്ക് ജെ.ആർ.സി യുടെ നേത‍ൃത്വത്തിൽ നടത്തുന്നു.

തനതുപ്രവർത്തനങ്ങൾ

വെട്ടുകാട് പള്ളി

ഈ വർഷത്തെ തനതു പ്രവർത്തനമായി തിര‍ഞ്ഞെടുത്തത് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിഷയാടിസ്ഥാനത്തിൽ പ്രത്യേക ക്ലാസ്സ് നല്കുക എന്നതാണ്. എല്ലാദിവസവും വൈകുന്നേരം 3.30 മുതൽ 4.30 വരെ പ്രത്യേക ടൈംടേബിൾ അനുസരിച്ച് ക്ലാസ്സുകൾ നടത്തുന്നു. ഗവൺമെന്റിന്റെ നിർദ്ദേശം അനുസരിച്ച് 9-ാം ക്ലാസ്സിലെ കുട്ടികൾക്ക് നവപ്രഭയും 3,5,8 ക്ലാസ്സുകളിലെ കുട്ടികൾക്ക് ശ്രദ്ധയും നടത്തിവരുന്നു. ഇതിനു പുറമെ മലയാളതിളക്കവും എൽ.പി, യു.പി കുട്ടികൾക്ക് നടത്തുകയുണ്ടായി

എസ്.പി.സി, എൻ.എസ്.എസ്

റെഡ് ക്രോസ്സ്

എസ്.പി.സി യുടെ ഒരു കേഡറ്റ് ഗ്രൂപ്പ് ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. പരിസ്ഥിതി പഠന ക്യാമ്പുകൾ ദിനാചരണങ്ങൾ എന്നിവ ഇവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ലോക പ്രമേഹദിനവുമായി ബന്ധപ്പെട്ട് വെള്ളറട മുതൽ വരെ കൂട്ടനടത്തം സംഘടിപ്പിക്കുകയുണ്ടായി

പാഠ്യേതര പ്രവർത്തനങ്ങൾ

2019-ൽ മാർച്ചിൽ നടന്ന എസ്. എസ്. എൽ. സി പരീക്ഷയ്ക്ക് 20 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. 18വിദ്യാർത്ഥികൾക്ക് 9എപ്ലസ് ലഭിച്ചു. 100% വിജയം കൈവരിച്ചു.2017-2018 അധ്യയന വർഷത്തെ നെയ്യാറ്റിൻകര രൂപതയിലെ മികച്ച ഹൈസ്കൂളിനും ഹയർസെക്കന്ററിക്കുമുള്ള ട്രോഫി ഉണ്ടൻകോട് സെന്റ് ജോൺസ് നേടി.

KCSL

ഫോക്കസ്

little kites പഠന യാത്ര

കലാകായിക ശാസ്ത്ര മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന 50 ക്ലബ്ബുകളുടെ കൂട്ടായ്മയാണ് ഫോക്കസ്. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സിന്റെയും പ്രിൻസിപ്പലിന്റേയും നേതൃത്വത്തിൽ സിസ്റ്റർ സ്റ്റെല്ല ഫോക്കസ് കോ-ഓഡിനേറ്ററായി പ്രവർത്തിക്കുന്നു. ഫോക്കസിന്റെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ ജൂൺ മാസത്തിൽ നടത്തുകയുണ്ടായി.

ഇക്കഴി‍‍‍‍ഞ്ഞ സബ്ജില്ലാ കലോത്സവത്തിൽ എൽ.പി എച്ച്.എസ്.എസ് വിഭാഗങ്ങൾക്ക് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി ജില്ലാതലത്തിലും മികച്ച നേട്ടം കൈവരിച്ചു. ശാസ്ത്ര – ഗണിത ശാസ്ത്ര സാമൂഹിക ശാസ്ത്ര പ്രവൃത്തിപരിചയ ഐ.റ്റി മേളകളിലും എച്ച്.എസ് എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഓവറോൾ ട്രോഫി നേടി. ജില്ലാതലത്തിലും മികച്ച നേട്ടം കൈവരിച്ചു. 2 കുട്ടികൾ സംസ്ഥാനത്തിലേക്ക് അർഹത നേടി

ക്രിക്കറ്റ് താരം റിറ്റോയും സൗരംഗ് സുനിലും
  • [[സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്

ഇംഗ്ലീഷ് ഫെസ്റ്റ്

വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ഫെസ്റ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

ഗൈഡ്

ശ്രീമതി സുലോചന ടീച്ചർ ക്യാപ്റ്റനായി രണ്ട് ബറ്റാലിയൻ കുട്ടികൾ പ്രവർത്തനങ്ങൾ നടത്തുന്നു. സ്വാതന്ത്ര്യദിനം റിപ്പബ്ളിക് ദിനം തുടങ്ങിയവയിലെല്ലാം പ്രസ്തുത വിദ്യാർത്ഥികൾ അവരുടെ പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്.

അബാക്കസ്

പഠനം മെച്ചപ്പെടുത്താനും കണക്കിനെ ലളിതമാക്കി തീർക്കാനും ഉതകുന്ന രീതിയിൽ അബാക്കസ് പരിശീലനം നടത്തി വരുന്നു.10 മേഖലകളിലായി 300-ൽ പരം കുട്ടികൾ പരിശീലനം നേടുന്നുണ്ട്. ഇതിന്റെ പരീക്ഷകളിൽ ഒന്നാം റാങ്കുകൾ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.

റെഡ്ക്രോസ്

ആതുരശുശ്രൂഷയുടെ മഹത്വം പ്രചരിക്കുന്ന റെഡ്ക്രോസ് ശ്രീമതി ഗീത ശ്രീമതി ബീന എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. 60 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്. ഈ വർഷത്തെ നല്ല പാഠം പ്രവർത്തനങ്ങൾക്ക് ജെ.ആർ.സി യുടെ നേത‍ൃത്വത്തിൽ നടത്തുന്നു.

തനതുപ്രവർത്തനങ്ങൾ

ഈ വർഷത്തെ തനതു പ്രവർത്തനമായി തിര‍ഞ്ഞെടുത്തത് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിഷയാടിസ്ഥാനത്തിൽ പ്രത്യേക ക്ലാസ്സ് നല്കുക എന്നതാണ്. എല്ലാദിവസവും വൈകുന്നേരം 3.30 മുതൽ 4.30 വരെ പ്രത്യേക ടൈംടേബിൾ അനുസരിച്ച് ക്ലാസ്സുകൾ നടത്തുന്നു. ഗവൺമെന്റിന്റെ നിർദ്ദേശം അനുസരിച്ച് 9-ാം ക്ലാസ്സിലെ കുട്ടികൾക്ക് നവപ്രഭയും 3,5,8 ക്ലാസ്സുകളിലെ കുട്ടികൾക്ക് ശ്രദ്ധയും നടത്തിവരുന്നു. ഇതിനു പുറമെ മലയാളതിളക്കവും എൽ.പി, യു.പി കുട്ടികൾക്ക് നടത്തുകയുണ്ടായി

എസ്.പി.സി, എൻ.എസ്.എസ്

എസ്.പി.സി യുടെ ഒരു കേഡറ്റ് ഗ്രൂപ്പ് ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. പരിസ്ഥിതി പഠന ക്യാമ്പുകൾ ദിനാചരണങ്ങൾ എന്നിവ ഇവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ലോക പ്രമേഹദിനവുമായി ബന്ധപ്പെട്ട് വെള്ളറട മുതൽ വരെ കൂട്ടനടത്തം സംഘടിപ്പിക്കുകയുണ്ടായി

കൃഷിപാഠം

കുട്ടികളിൽ ജൈവകൃഷിയുടെ മഹാത്മ്യം എത്തിക്കുന്നതിനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നല്ലൊരു പച്ചക്കറിതോട്ടം സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇതിന്റെ പ്രവർത്തനം നടക്കുന്നു.

യോഗപരിശീലനം,കരാട്ടെ പരിശീലനം

ഹൈസ് ക്കൂൾ വിഭാഗത്തിലെ ആൺകുട്ടികൾക്ക് യോഗയും പെൺകുട്ടികൾക്ക് കരാട്ടെയും ആഴ്ചയിൽ രണ്ട് ദിവസം സൗജന്യമായി പരിശീലിപ്പിച്ച് വരുന്നു. കുട്ടികളുടെ മാനസികാരോഗ്യത്തിന് ഇത് വളരെ പ്രയോജനകരമാണ്.

എൽ.എസ്.എസ്., യു.എസ്.എസ്,എൻ.എം.എം.എസ്

എൽ.പി, യു.പി ,എച്ച്.എസ് അധ്യാപകരുടെ നേതൃത്വത്തിൽ എൽ.എസ്.എസ്., യു.എസ്.എസ്,എൻ.എം.എം.എസ് പരിശീലനം കൃത്യമായി നല്കുന്നുണ്ട്. ഈ കഴിഞ്ഞ അധ്യയനവർഷത്തിൽ 5 കുട്ടികൾക്ക് എൽ.എസ്.എസും, 4കുട്ടികൾക്ക് എൻ.എം.എം.എസും ലഭിക്കുകയുണ്ടായി. വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തലത്തിലും മേഖലതലത്തിലും പങ്കെടുത്ത് വിജയം നേടുന്നുണ്ട്. ഇതിനെല്ലാം അധ്യാപകരുടെ പ്രവർത്തനം ശ്ലാഘനീയമാണ്.

മറ്റ് പ്രവർത്തനങ്ങൾ

അനാഥാലയ സന്ദർശനം

വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് സ്കൂൾ ബസ്സുകളുടെ സേവനം ലഭ്യമാക്കുന്നുണ്ട്. അച്ചടക്കവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനുമായി സി.സി.ടി.വി ക്യാമറ, ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി മഴവെള്ള സംഭരണി മെച്ചമായതും പോഷകസമൃദ്ധവുമായ ഭക്ഷണം വിതരണം ചെയ്യുന്നതിനായി നൂൺ ഫീഡിങ്ങ് കമ്മിറ്റി കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ അടങ്ങിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയും സ്കൂളിന്റെ മേന്മകളാണ്.

മെഡിക്കൽ എഞ്ചിനീയറിങ്ങ് സിവിൽ സർവ്വീസ്

മെഡിക്കൽ എഞ്ചിനീയറിങ്ങ് സിവിൽ സർവ്വീസിന്റെ പരിശീലന പദ്ധതി ഈ വർഷം മുതൽ നമ്മുടെ സ്കൂളിൽ ആരംഭിക്കുകയുണ്ടായി. ഗ്രാമീണമേഖലയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ രാഷ്ട്രത്തിന്റെ സർവ്വീസ് മേഖലകളിലേക്ക് കൈപിടിച്ചുയർത്തുന്നതിനുവേണ്ടി ആരംഭിച്ച പദ്ധതിയാണിത്. ഏകദേശം 100ലധികം കുട്ടികൾ ഇതിൽ പങ്കെടുക്കുന്നുണ്ട്.

പി.റ്റി.എ

മേൽപ്പറഞ്ഞ എല്ലാ പ്രവർത്തനങ്ങൾക്കും സാമ്പത്തികമായും കായികമായും സപ്പോർട്ട് ചെയ്യുന്ന ശക്തമായ പി.റ്റി.എ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ എല്ലാപ്രവർത്തനങ്ങളും ഒത്തൊരുമിച്ച് ഒരേ മനസ്സോടെ സഹകരിച്ച് പ്രവർത്തിക്കുന്നത് സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് കാരണമാകുന്നുണ്ട്. ഈ പ്രവർത്തനങ്ങൾക്കെല്ലാം നല്ല നേതൃത്വം നല്കികൊണ്ട് അധ്യാപകരേയും വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും കോർത്തിണക്കികൊണ്ട് പോകുന്നത് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സിന്റെയും പ്രിൻസിപ്പലിന്റേയും നേതൃത്വപാടവം ഒന്നുകൊണ്ടു മാത്രമാണ്. അതുകൊണ്ടാണ് സ്ക‌ൂൾ ഉയരങ്ങളിലേക്ക് കുതിക്കുന്നത്.

മാനേജ്മെന്റ്

നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്കാകോർപ്പറേറ്റ് മാനേജരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. ജോസഫ് അനിൽ കോർപ്പറേറ്റ് മാനേജറായും ഡയറക്ടർ ആയും മോൺ.ഡോ.വിൻസെന്റ് കെ പീറ്റർ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. ഹയർസെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പാളായി ശ്രീ.കൃഷ്ണൻ നാടാർ സാറും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ്സ് ശ്രീ. ജയൻ ജി സാറും ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് ആയി ശ്രീമതി ബിനു റോസ് ടീച്ചറും പ്രർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1964 - 1981 സുശീലൻ
1981 - 1989 ജി.ഫ്രാൻസീസ്
1989 - 1995 ഡി.ഏലിയാസ്
1995 - 1996 ശ്രീമതി..എസ്. ലീലാബായി
1996 - 2000 ശ്രീമതി.ജോവാൻ പെരേര
2000 - 2003 റ്റി. വിൽസൻ
2003 - 2006 ശ്രീമതി..എ.സുനന്ദ
2006- 2012 ശ്രീ.പി.കെ.മധുസൂദനൻ
2012 - 2016 ശ്രീമതി.ജെ അനിത
2016 - 2020 ശ്രീ.ഫിലോമിന എഫ്
2020

-

..........................

ശ്രീ.ജയൻ ജി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.സനിത
  • ഫാ.ജയരാജ്
  • ഉണ്ണി പിന്നണിഗായകൻ
  • അബ്ദുൾ ഹക്കീം
  • അബ്ദുൾ നൗഷാദ്
  • ഫാ. ഷൈജു
  • സാബു എം തമ്പി
  • ബിജു ബാലകൃഷ്ണൻ (യുവ കവി)
  • അരുൺജിത്ത് (സിവിൽ സർവ്വീസ്)
  • ശരത് ബാബു (ഡോക്ടർ)
  • സജിത് ബാബു(ഡോക്ടർ)
  • സുജിത്ത് (ഡോക്ടർ)
  • ഗ്രീഷ്മ എസ് ഗിൽബർട്ട്

വഴികാട്ടി

നെയ്യാറ്റിൻകരയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.വെള്ളറടയിൽ നിന്നും 4 കിലോമീറ്റർ അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

Map