സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്
| സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട് | |
|---|---|
| വിലാസം | |
ചെറിയകൊല്ല പി.ഒ. , 695504 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1 - 6 - 1964 |
| വിവരങ്ങൾ | |
| ഫോൺ | 0471 2250245 |
| ഇമെയിൽ | stjohnsundancode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44051 (സമേതം) |
| എച്ച് എസ് എസ് കോഡ് | 1064 |
| യുഡൈസ് കോഡ് | 32140900504 |
| വിക്കിഡാറ്റ | Q64035859 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | പാറശാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | പാറശ്ശാല |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുന്നത്തുകാൽ |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 925 |
| പെൺകുട്ടികൾ | 838 |
| ആകെ വിദ്യാർത്ഥികൾ | 1763 |
| അദ്ധ്യാപകർ | 96 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 300 |
| പെൺകുട്ടികൾ | 440 |
| ആകെ വിദ്യാർത്ഥികൾ | 740 |
| അദ്ധ്യാപകർ | 96 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | കൃഷ്ണൻ നാടാർ എൽ |
| പ്രധാന അദ്ധ്യാപകൻ | ജയൻ ജി |
| പി.ടി.എ. പ്രസിഡണ്ട് | വിജു ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
| അവസാനം തിരുത്തിയത് | |
| 14-03-2026 | 44051 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|



"സഹപാഠിക്ക് ഒരു സ്നേഹ സാന്ത്വനം"
ക്രിസ്മസ് പുതുവത്സര ആശംസകളുമായി സഹ പാഠിയായ അവിറാമിനെ കാണാൻ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ
ഉണ്ടൻകോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
ചരിത്രം
സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ചരിത്രം.
-
സ്കൂളിന്റെ സ്ഥാപകൻ
സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്
1914 ൽ മണിവിള ആസ്ഥാനമാക്കി ബെൽജിയം മിഷനറിമാർ എത്തി.1918കാലാഘട്ടത്തിൽ ഉണ്ടൻകോട് പ്രവർത്തനം ആരംഭിച്ചു. 1957-ൽ എത്തിയ ഒ.സി.ഡി വൈദികൻ ജോൺബാപ്റ്റിസ്റ്റ് ഉണ്ടൻകോട് ബന്ധിതമായി മതപ്രവർത്തനങ്ങൾ ആരംഭിച്ചു. ദരിദ്രരും കർഷകതൊഴിലാളികളുമായിരുന്നു അന്നത്തെ സമൂഹം.വിദ്യാഭ്യാസ പുരോഗമനം സമൂഹത്തിന്റെ ആവശ്യമായി കണ്ടു. അന്ന് വിദ്യാലയങ്ങൾ ഉണ്ടായിരുന്നത് കാരക്കോണത്തും വെള്ളറടയിലുമാണ്. 1964ൽ ഉണ്ടൻകോട് എൽ.പി സ്കൂൾ സ്ഥാപിതമായി. ഈ നാടിന്റെ നന്മ മുന്നിൽ കണ്ട അദ്ദേഹം സ്കൂളിനോടൊപ്പം ആശുപത്രി,കോൺവെന്റ്,ചന്ത, റൈസ്മിൽ, എന്നിവയെല്ലാം ഉൾപ്പെട്ട കോംപ്ലക്സിനും രൂപം നല്കി. വിദ്യാലയം സ്ഥാപിച്ചതോടുകൂടി ജനങ്ങളെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കുക എന്ന അദ്ദേഹത്തിന്റെ ലക്ഷ്യം സഫലീകൃതമായി. നാല് വർഷത്തിനുശേഷം ആ വിദ്യാലയം യു.പി സ്കൂളായി ഉയർത്തപ്പെട്ടു.
കൂടുതൽ വായിക്കാൻ സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ചരിത്രം ത്തിൽ ക്ലിക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 15 കെട്ടിടങ്ങളിലായി 69 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സോഷ്യൽ സയൻസ് ലാബ് ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്-2 , ലൈബ്രറി, മനോഹരമായപൂന്തോട്ടവും, ഒൗഷധസസ്യത്തോട്ടവും സ്കൂളിന്റെ മനോഹരിത വർദ്ധിപ്പിക്കുന്നു. എൽ.പി വിഭാഗത്തിൽ 15 ക്ലാസ്സ് മുറികളും (ഡിവിഷൻ) യു.പി വിഭാഗത്തിൽ 19 ക്ലാസ്സ് മുറികളും (ഡിവിഷൻ) എച്ച്. എസ് വിഭാഗത്തിൽ 27 ക്ലാസ്സ് മുറികളും (ഡിവിഷൻ) ഉണ്ട്.
ഉണ്ടൻകോട്
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയിലെ ഉണ്ടൻകോട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹര സ്ഥാപനമാണ് സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ. ഭാരതത്തിൽവന്ന ബെൽജിയം മിഷനറിയായ റവ.ഫാ.ജോൺ ബാപ്റ്റിസ്റ്റ് ഒ.സി.ഡി. 1964 ൽ ഒരു പ്രാlഥമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചു. ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1968ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു. റവ.ഫാ.വർഗ്ഗീസ് ദാസിന്റേയും മറ്റ് പല അഭ്യുദയകാംക്ഷികളുടേയും പരിശ്രമഫലമായി 1982ൽ ഇതൊരു ഹൈസ്കൂളായി. 1998ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും മികച്ച നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. .
റിപ്പോർട്ട് 2025-2026
സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിൻ്റെ 2025 26 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് ഒരു രാഷ്ട്രത്തിന്റെ ഉന്നമനത്തിന് സുസ്ഥിരമായ വികസനം ആവശ്യമാണെന്ന് കണ്ടെത്തിയ നമ്മുടെ സഭാ ശ്രേഷ്ഠന്മാർ "പള്ളിയോടൊപ്പം പള്ളിക്കൂടം "എന്ന ആശയം മുൻനിർത്തി അക്ഷരജ്ഞാനം പകർന്നു നൽകുന്നതിനായി മലയോര ഗ്രാമമായ ഉണ്ടൻകോട് 1964ൽ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രത്തിന് ഇടക്കം കുറിച്ചു. ബെൽജിയം മിഷനറി ആയ റവ.ജോൺ ബാപ്റ്റിസ്റ്റ് OCD അച്ചൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രാഥമിക വിദ്യാഭ്യാ സ കേന്ദ്രം 1982 ഹൈസ്കൂൾ ആയും 1998 ൽ ഹയർസെക്കൻഡറി ആയും വികസനത്തിൻ്റെ പാതയിലെ ഓരോ ചവിട്ടുപടികളും കടന്ന് തിളക്കമാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കി സൂര്യതേജസോടെ പാറശ്ശാല സബ് ജില്ലയിലെ തന്നെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനമായി ഇന്ന് നാടിന്റെ അഭിമാനമായി ശിരസുയർത്തി നിൽക്കുന്നു. വികസന പാതയിലേക്ക് ന നയിച്ച സഭാ ശ്രേഷ്ഠന്മാർക്കും അഭ്യൂദയകാംക്ഷികൾക്കും നന്ദിയർപ്പിച്ചുകൊണ്ട് 2025 - 26 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കട്ടെ........
സ്റ്റാഫ് ആൻഡ് സ്റ്റുഡന്റ്സ്
ഒന്നാം ക്ലാസ് മുതൽ പത്താംക്ലാസ് വരെ 46 ഡിവിഷനുകളിലായി 1400 വിദ്യാർത്ഥികളും, 60 അധ്യാപകരും, നാല് അനദ്ധ്യാപകരും, ഹയർസെക്കൻഡറി വിഭാഗത്തിൽ 26 അധ്യാപകരും 2 ലാബ് അസിസ്റ്റൻ്റ് മാരും 12 ഡിവിഷനുകളിലായി 712 വിദ്യാർത്ഥികളും ഉണ്ട്. വെരി റവ. ഫാ. ജോസഫ് അനിൽ സ്കൂൾ മാനേജർ ആയും, ശ്രീമതി ബിന എ പ്രിൻസിപ്പൾ ആയും, ശ്രീജയൻ.ജി ഹെഡ്മാസ്റ്റർ ആയും,ശ്രീ ലോഹിതദാസ് സാർ പിടിഎ പ്രസിഡൻ്റായി സെപ്റ്റംബർ മാസം വരെയും, തുടർന്ന് പിടിഎ പ്രസിഡന്റായും പൊതു തെരഞ്ഞെടുപ്പിലൂടെ ശ്രീ ഷൈജു പ്രവർത്തിച്ചുവരുന്നു . ശ്രീമതി ബിനു റോസ് ഡെപ്യൂട്ടി എച്ച് എം ആയും, ശ്രീമതി മേരി വയലറ്റ് HSST സിനിയർ അസിസ്റ്റൻ്റ് ആയും,ശ്രീമതി പുഷ്പലത വി പി ടി എ സെക്രട്ടറിയായും, ശ്രീമതി സുഷ് മ റാണി ഹയർസെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറിയായും, ശ്രീക്തി ബിന്ദു സി എസ് ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു വരുന്നു..
അധ്യയനം
ഹയർസെക്കൻഡറി വിഭാഗം രാവിലെ 9 മണി മുതൽ 4 15 വരെയും, ഹൈസ്കൂൾ വിഭാഗം 9 :15 മുതൽ 3: 45 വരെയും ആണ് സ്കൂളിൻ്റെ പ്രവർത്തന സമയം. 2025ൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ 100% വിജയത്തോടൊപ്പം 29 വിദ്യാർത്ഥികൾക്ക് ഫുൾ A+ ഇം, 9 വിദ്യാർഥികൾക്ക് 9 എ പ്ലസും ലഭിച്ചു. 1200 ന് 1200 മാർക്ക് നാലു വിദ്യാർത്ഥികൾ കരസ്ഥമാക്കി കൊണ്ട് തിരുവനന്തപുരം ജില്ലയിലെ തിലക കറിയായി സെൻ്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ മാറി. കുമാരി ലക്ഷ്മി കൃഷ്ണ,കുമാരി അംറിൻ ക്രിസ്,കുമാരി എക്‌മ എൽ സുന്ദർ,മാസ്‌റ്റർ സെയ്ജ് എന്നിവർക്ക് അഭിനന്ദനങ്ങൾ.85% വിജയ കരസ്ഥമാക്കി തിരുവനന്തപുരം ജില്ലയിലെ നാലാം സ്ഥാനക്കാരായി മാറാൻ നമുക്ക് കഴിഞ്ഞു... 41 വിദ്യാർഥികൾക്ക് ഫുൾ എ പ്ലസും, 24 കുട്ടികൾക്ക് 5 എ പ്ലസും ലഭിച്ചു. SSLC +2 മികച്ച വിജയം നേടിത്തന്ന് സ്കൂളിന്റെ അഭിമാനമായ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ. ഉന്നത വിജയം കൈവരിക്കാൻ പ്രാപ്തരാക്കിയ അധ്യാപകർക്ക് അനുമോദനങ്ങൾ.
2025 26 അധ്യയന വർഷം വർണ്ണാഭമായ പ്രവേശനോത്സവത്തോടെ ജൂൺ 2ന് ആരംഭിച്ചു. ഏകദേശം നൂറോളം നവാഗതർ സ്കൂളിലേക്ക് ആഗതരായി. തിരിതെളിച്ചും കിരീടം ചാർത്തിയും ബാഗും സമ്മാനവും നൽകി പുതിയ കൂട്ടുകാരെ വരവേറ്റും ബഹുമാനപ്പെട്ട ജോസഫ് അനിൽ അച്ചൻ, ഹെഡ്മാസ്റ്റർ ശ്രീ ജയൻ സാർ,പിടിഎ പ്രസിഡന്റ്
ശ്രീ ലോഹിദാസ് സർ എന്നിവർ പ്രവേശനോത്സവ മഹാമഹത്തിൽ പങ്കാളികളായി.
"വരവേൽപ്പ്"
ഒന്നാം വർഷ ഹയർസെക്കൻ്ററി വിദ്യാർത്ഥികൾക്കുള്ള പ്രവേശനോത്സവവും, പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ എസ്.എസ്.എൽ.സി., +2 വിദ്യാർത്ഥികൾക്കുള്ള അനുമോദനവും " 2025 ജൂൺ 20 വെള്ളിയാഴ്ച നടന്നു...
അച്ചടക്കത്തോടെയുള്ള സ്കൂൾ അന്തരീക്ഷം വിദ്യാർത്ഥികളുടെ പഠനം കാര്യക്ഷമമാക്കുന്നു. ചിട്ടയായ പരിശീലനം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസുകൾ, ക്ലാസുകൾ,മാസംതോറുമുള്ള ടെസ്റ്റ് പേപ്പറുകൾ, mid term test, TERM TESTഎന്നീ പരീക്ഷകൾ നടത്തി അതാത് സമയങ്ങളിൽ ക്ലാസ് പിടിഎ സംഘജിപ്പിക്കും ചെയ്യുന്നു.ഇത് പഠനം മികച്ചതാക്കാൻ വിദ്യാർഥികളെ സഹായിക്കുന്നു. കൂടാതെ SSLC മോഡൽ എക്സാമിനു മുൻപായി ഒരു PRE മോഡൽ റാം, ഹയർസെക്കൻഡറി വിഭാഗത്തിൽ 2 പ്രീ മോഡൽ ടെസ്റ്റ് നടത്തുന്നു.കൂടാതെ 3: 30 മുതൽ 4:30 വിദ്യാർത്ഥികൾക്ക് നടൈംടേബിൾ അനുസരിച്ച് സിഫേഷ്യൽ ക്ലാസുകൾ, പ്ലസ് വിദ്യാർത്ഥികൾക്കായി ക്ലാസ്സ് സമയത്തിനു പുറമെ ഒരു മണിർ സഷ്യൽ ക്ലാസുകൾ, LSS, USS ക്ലാസുകൾ, അക്ഷര ക്ലാസുകൾ റെമഡിയൽ ടീച്ചിങ് ക്ലാസുകൾ, ദ്ധ എന്നിവ നടക്കുന്നു.
LSS സ്കോളർഷിപ്പ് 3 വിദ്യാർത്ഥികൾക്കും
USS സ്കോളർഷിപ്പ് നാലു വിദ്യാർത്ഥികൾക്കും ലഭിച്ചു... വിജയികൾക്ക് അഭിനന്ദനങ്ങൾ.
NMMS
9സി യിൽ പഠിക്‌കുന്ന അനാമിക എസ് എസ് MIMIMS സ്കോളർഷിപ്പ് നേടി. സ്‌കൂളിന് അഭിമാനമായി.
ടാലെന്റ്റ്സെർച്ച് സ്കോളർഷിപ്പ്
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്റ് ക്വിസ് ഉപജില്ലാ മത്സരത്തിൽ പങ്കെടുത്ത മൂന്നാം സ്ഥാനം നേടിയ കെനിൻ ജോയിക്ക് അഭിനന്ദനങ്ങൾ.
ഹയർസെക്കൻഡറി വിഭാഗം അക്ഷരമുറ്റം ക്വിസിന് പാറശ്ശാല സബ് ജില്ലയിൽ ഒന്നാം സ്ഥാനം മാസ്റ്റർ കൃഷ്ണവേൽ കരസ്ഥമാക്കി.
ഹയർസെക്കൻഡറി വിഭാഗം
അക്ഷരമുറ്റം ക്വിസിന് പാറശ്ശാല സബ് ജില്ലയിൽ ഒന്നാം സ്ഥാനം മാസ്റ്റർ കൃഷ്ണവേൽ കരസ്ഥമാക്കി.
KSEB യുടെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ മാസ്റ്റർ കൃഷ്ണനേൽ, കമാദി ശ്രീയാ നാഥ് എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി.
*ഹരിത കേരളം മിഷൻ *
ഹരിത കർമ്മ സേന ക്വിസ് മത്സരത്തിന് പാറശ്ശാല സണ് ജില്ലാ തലത്തിൽ റോഷൻ UP വിഭാഗം
സെക്കന്റ്റ് ഉം അശ്വതി HS വിഭാഗം ഫസ്റ്റ് കരസ്ഥ മാക്കി.അഭിനന്ദനങ്ങൾ.
നുമാണ് സബ്ജില്ലാ വിജയിയായ അഭിൻ രാജ് ബി ക്ക് അഭിനന്ദനങ്ങൾ..
HSS വിഭാഗം TIMOX ക്വിസ് രണ്ടാം സ്ഥാനം ഈ സ്കൂളിലെ തന്നെ മാസ്റ്റർ കൃഷ്ണാൽ, മാസ്റ്റർ പ്രണവ് പി വെജിയും കരസ്ഥമാക്കി.
YIP (YOUNG INNOVATORS PROGRAMME
2025 26 വർഷത്തെ YIP 8.0 ഹൈസ്കൂൾ വിഭാഗം ഒരു ടീമിൽ രണ്ടു കുട്ടികൾ എന്നോളം 52 ടീമുകൾ രൂപീകരിച്ചു 15 ഗ്രൂപ്പുകൾ അവരുടെ നൂതനാശയങ്ങൾ സമർപ്പിച്ചു. ഉരുൾപൊട്ടൽ മുൻകൂട്ടി തിരിച്ചറിഞ്ഞു മുൻകരുതലുകൾ സ്വീകരിക്കുക, മഴവെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുക തുടങ്ങി ആശയങ്ങൾ കുട്ടികൾക്ക് ചിന്തിക്കുന്നതിനും, അവരുടെ ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും പുതിയൊരു മേഖലയായി തീർന്നു.
HSS വിഭാഗം വിദ്യാർഥികളായ ആദിത്യൻ,ഷെറിൻ, മൃദുൽ എന്നീ വിദ്യാർത്ഥികൾ "തെരുവ് നായ്ക്കൾ കാരണം പൊതുജനത്തിനുണ്ടാകും: വാഹന അപകടങ്ങളും അവയുടെ പരിഹാര നടപടികളും" എന്ന വിഷയത്തിൽ ഒരു പ്രോജക്ട് ചെയ്തു പാറശാല ബിആർസി തലത്തിലും സംസ്ഥാനതലത്തിലും തെരഞ്ഞെടുക്കപ്പെട്ട് 25000 രൂപ ഓരോരുത്തർക്കും ലഭിക്കുകയും ചെയ്തു. സംസ്ഥാനതലത്തിൽ ബെസ്റ്റ് ഇൻ ആയി തെരഞ്ഞെടുക്കപ്പെട്ട ഇവർ എൻജിനീയറിങ് വിദ്യാർത്ഥികളാണ്. ഇവർക്ക് അമ്പതിനായിരം രൂപ സ്കോളർഷിപ്പ് ലഭിക്കുകയും ഗ്രേസ് മാർക്കിന് വീണ്ടും അർഹമാവുകയും ചെയ്തു. അഭിനന്ദനങ്ങൾ.
സെന്റ് സേവിയേഴ്സ് എച്ച്എസ്എസ് പേയാട് വച്ച് നടത്തി വരാറുള്ള TUSSLE INTER SCHOOL QUIZ മത്സരത്തിൽ കൃഷ്ണവേൽ, പ്രണവ് ചി റെജി എന്നിവർ പങ്കെടുത്ത് രണ്ടാം സ്ഥാനത്തിന് അർഹരാവുകയും ചെയ്തു.
കരിയർ ഗൈഡൻസ്
ഹയർസെക്കൻഡറി വകുപ്പിന് കീഴിലുള്ള കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ്സ് കൗൺസിലിംഗ് സെന്റ്റർ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വേലിൽ അവധിക്കാലത്ത് പത്താം ക്ലാസ് പ്ലസ് ടു കഴിഞ്ഞ് വിദ്യാർഥികൾക്കായി തുടർപഠന സാധ്യതകളെക്കുറിച്ചും വിവിധ കോഴ്സുകളെ കുറിച്ച് പരിചയപ്പെടുത്തുന്നതിനും ആയി ഫോക്കസ് പോയിന്റ്റ് എന്ന പേരിൽ ഒരു ക്ലാസ് സംഘടിപ്പിച്ചു് കാട്ടാക്കട കള്ളരൽഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന മീനി ദശ എന്ന പരിപാടിയിൽ 50 വിദ്യാർഥികളെ പങ്കെടുപ്പിച്ചു. കരിയർ ബോർഡിൽ വിവിധ തൊഴിൽ അവസരങ്ങൾ കോഴുകൾ എൻട്രൻസ് പരീക്ഷകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിച്ചു വരുന്നു.
യൂപി,ഹൈസ്കൂൾ വിഭാഗം എസ്.ആർ ജി മീറ്റിങ്ങുകൾ എല്ലാ വെള്ളിയാഴ്ചയും ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ജയൻ സാറിൻ്റെ അധ്യക്ഷതയിൽ നടന്നുവരുന്നു. അജണ്ട പ്രകാരമുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് ദിനാചരണങ്ങൾ, ആഘോഷങ്ങൾ,ഗുണമേന്മ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, വിഷയാടിസ്ഥാനത്തിൽ ആസൂത്രണങ്ങൾ,വിലയിരുത്തൽ, പ്രവർത്തന എന്നിവ പ്രവർത്തനങ്ങൾ പാഠ്യേതര ചർച്ചചെയ്‌ത് നടപ്പിലാക്കുകയും ചെയ്തു വരുന്നു. BRC യിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തനങ്ങൾ പരീക്ഷമൂല്യനിർണയത്തിനുശേഷം ബിലോ ആവറേജ് സ്റ്റുഡൻസിനെ കണ്ടെത്തി അവർക്കുള്ള സ്പെഷ്യൽ ക്ലാസുകൾ നൽകുന്നു. UP വിഭാഗം വിദ്യാർഥികളെ പരീക്ഷകളിൽE ഗ്രേഡ് വാങ്ങിയ വിദ്യാർത്ഥികളെ കണ്ടെത്തി പരിഹാരബോധനം നടത്തി റീടെസ്റ്റ് നടത്തി എല്ലാവരും ജയിക്കത്തക്ക വിധത്തിൽ എത്തിക്കുന്ന ഗുണമേന്മാ വിദ്യാഭ്യാസം നൽകിവരുന്നു.
SSLC ബിലോ ആവറേജ് വിദ്യാർത്ഥികൾക്കായി 5മണി മുതൽ 7.30 വരെ റിഫ്രഷ്മെന്റ് നൽകി നൈറ്റ് ക്ലാസ്സ് സംഘടിപ്പിച്ചിരിക്കുന്നു. ഇവർക്കായി പ്രയാസമുള്ള വിഷയങ്ങളിൽ ശനിയാഴ്ചകളിൽ ടെസ്റ്റ് പേപ്പർ നടത്തുവരുന്നു.
IT GK COLOURING
സാങ്കേതികവും അറിവുകളും നിറഞ്ഞ ഈ ലോകത്തിൽ കുട്ടികളിൽ അറിവിന്റെ വിസ്ഫോടനം തന്നെ സൃഷ്ടിക്കാൻ ഐടി, ജി കെ, കളറിങ് മത്സരങ്ങൾക്ക് കഴിഞ്ഞു. LP വിഭാഗത്തിൽ രണ്ടും നാലും റാങ്ക് നേടാൻ സാധിച്ചു. 37 എക്സലൻ്റ് അവാർഡും 99A+ഉം നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ.
UP വിഭാഗത്തിൽ അഭിനന്ദനങ്ങൾ. റാങ്‌കും എക്സലൻഡും നേടി. വിജയികൾക്ക്.
HS വിഭാഗത്‌തിൽ റാങ്കും എക്‌സലൻഡും എ പ്‌ലസും നേടി. വിജയികൾക്ക്
സ്വപ്നപദ്ധതിയായ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നറുക്കെടുപ്പിലൂടെവിദ്യാർഥികളിൽനിന്ന് കളക്ഷൻ സ്വീകരിച്ചുകൊണ്ട് നവംബർ ഒന്നിന് സ്നേഹ ബഹുമാനമുള്ള ജോസഫ് അച്ചൻ തറക്കല്ലിട്ടു..
നെയ്യാറ്റിൻകര രൂപതയുടെയും സെൻ്റ് ജോൺസ് ഉണ്ടൻകോട് ദേവാലയത്തിന്റെയും അധ്യാപക അനധ്യാപകരു ടെയും ജോൺസ് എച്ച്.എസ്.എസ് വിദ്യാർത്ഥികളുടെയും പി ടി എ യുടെയും സഹകരണത്തോടെ പൂർത്തിയാക്കിയ സ്വപ്ന പദ്ധതിയായ അഭിവന്യ പിതാവിൻ്റെ പേരിലുള്ള റൈറ്റ് റവ ഡോക്ടർ വിൻസന്റ്റ് സാമുവൽ എപ്പിസ്കോപ്പൽ ജൂബിലി ഓഡിറ്റോറിയം അഭിവന്ദ്യ പിതാവ് ഉദ്ഘാടനം പൂർത്തിയാക്കുക.
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകളുടെ കൂട്ടായ്മയായ FOCUS (Future oriented curriculum useful for students) മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് സ്കൂളിൻ്റെ പാടിയതര അക്കാദമിക നേതൃത്വത്തിൽ ദിനാചരണങ്ങൾ,വിനോദയാത്രകൾ, ഓറിയൻ്റേഷൻ ക്ലാസുകൾ എന്നിവ നടത്തി വരുന്നു..
മലയാളം
മലയാളം സാഹിത്യ പ്രവർത്ത നങ്ങൾ ജൂൺ 19 รวมาฉุดร വായനാദിനത്തോടനുബന്ധിച്ച് പ്രസിദ്ധ മലയാള കവിയും സാഹിത്യകാരനുമായ ഉദയൻ കൊക്കോട് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം, ലൈബ്രറി കൗൺസിൽ,അക്ഷരകുടുക്ക, പുസ്തകത്തൊട്ടിൽ, തളിര് എന്നിവയുടെ പ്രവർത്തനത്തിന് അന്നേദിവസം നാന്ദി കുറിച്ചു. റവ ഫാ ജോസഫ് അനിൽ, ശ്രീ റോയ് സർ, ശ്രീ ജയൻ സാർ എന്നിവർ ആശംസകൾ അർപ്പിച്ചു. LP UP HS വിഭാഗങ്ങളിലായി "സ്പന്ദനം "2025 എന്നപേരിൽ 3 കൈയ്യെഴുത്തു മാസികകൾ പ്രകാശനം ചെയ്തു. ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ എല്ലാ ക്ലാസുകളിലേക്കും വായനയ്ക്കായി പുസ്തകങ്ങൾ നൽകിവരുന്നു. വായന പ്രോത്സാഹിപ്പിക്കുന്നതിനായി പുസ്തകോത്സവവും പുസ്തക പ്രദർശനവും വില്പനയും പ്രഭാസിന്റെ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം, ശുദ്ധമലയാളം,അക്ഷര ശ്ലോകം,ഉപന്യാസം, കഥാരചന, കവിതാരചന,മധുരം വായനാദിനത്തിന് നടത്തി. മലയാളം,പ്രസംഗമത്സരം എന്നിവ കൗൺസിലിന്റെ ജില്ലാതര മത്സരങ്ങൾ പങ്കെടുത്ത രണ്ട് വിദ്യാർത്ഥികൾക്ക് സമ്മാനം ലഭിച്ചു.
ഹിന്ദി...
ഹിന്ദി ഭാഷയോടുള്ള ആഭിമുഖ്യം വിദ്യാർത്ഥികളിൽ വളർത്തുന്നതിനായി സമ്പൂക് കൗൺസിൽ കൂടി എൽ പി മുതൽ പ്രത്യേക പ്രവർത്തനങ്ങൾ നൽകിവരുന്നു.ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് രചനാ മത്സരങ്ങൾ നടത്തി. ഹിന്ദിയിൽ അസ്വബ്ലിക്ക് നേതൃത്വം നൽകാനും ഭാഷാ സുഗമമായ രീതിയിൽ കൈകാര്യം ചെയ്യാനും പ്രാപ്തരാക്കുന്നു. സുഗ ഹിന്ദി പരീക്ഷയിൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്നു..
ഇംഗ്ലീഷ്...
നെയ്യാറ്റിൻകര രൂപത ബിൽഡിൻ്റെ നേതൃസ്വത്തിൽ നടത്തിയ ഇംഗ്ലീഷ് ഫസ്റ്റ് വിഭാഗത്തിൽ എൽ പി വിഭാഗം ഫസ്റ്റും,യുപി വിഭാഗം സെക്കൻറം,എച്ച് എസ് വിഭാഗം ഫസ്റ്റും, എച്ച്.എസ്.എസ് വിഭാഗം ഫസ്റ്റും നേടാൻ കഴിഞ്ഞത് അഭിമാനാർഹമായ . സബ്ജില്ലാതലത്തിൽ ഇംഗ്ലീഷ് കിറ്റ് മറ്റ് ഇംഗ്ലീഷ് വിഭാഗം മത്സരങ്ങൾ എന്നിവയ്ക്ക് മികച്ച വിജയം സ്കൂൾ കൈവരിച്ചു. എൽ പി വിഭാഗത്തിൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ തെമിച്ചിരുന്ന് ഇംഗ്ലീഷ് പഠിക്കുകയും അത് സ്വസാരിക്കാൻ പരിശീലിക്കുകയും ചെയ്യുന്ന സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകുന്നു.
ഗണിതം...
ഗണിതശാസ്ത്രമേളയിൽ സബ് ജില്ലാ തലത്തിൽ ഓവറോൾ ഫസ്റ്റം റവന്യൂ ജില്ലാ തല മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും A grade ലഭിക്കുകയും ലഭിച്ച അഭിമാനകരമായ നേട്ടത്തിന് അർഹരായി വിജയികൾക്ക് അഭിനന്ദനങ്ങൾ HSS വിഭാഗം ഗ്രൂപ്പ് പ്രോജെക്ടിനു മാളവിക വി നായർ ശ്രീതാനാഥ് എന്നീ വിദ്യാർത്ഥിനികൾ സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിച്ച് മാർക്കിന് അർഹരായ HSS ഗണിതശാസ്ത്രമേളത്തിൽ സബ്ജില്ലാതലത്തിൽ രണ്ടാം സ്ഥാനത്തിന് അർഹരായി.
പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾ CWSN
പ്രവേശനോത്സവം 2025-2026
2025-26 അധ്യയന വർഷത്തെ ക്ലാസുകൾ 2025 ജൂൺ മാസം ആറാം തിയതി തിളക്കമാർന്ന പ്രവേശനോത്സവത്തോടെ ആരംഭിച്ചു .ഒന്നാം ക്ലാസിൽ പ്രവേശനം നേടിയകുട്ടികൾക്ക് സ്കൂളിന്റെ വകയായി ഓരോ കിറ്റ് സമ്മാനിച്ചു . നമ്മുടെ ലോക്കൽമാനേജരുടെ നിറസാന്നിധ്യം പ്രോഗ്രാമിന് മിഴിവേകി.

പരിസ്ഥിതിദിനം 2019-2020

ജൂൺ 5 അവധിയായതിനാൽ ജൂൺ മാസം എഴാം തിയതി പരിസ്ഥിതി ദിനമായി ആചരിച്ചു . സ്കൂൾ വളപ്പിൽ ഒരു വൃക്ഷത്തൈ നട്ട് നമ്മുടെ പ്രിയ ബഹുമാനമുള്ള ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു.ഓരോകുട്ടിക്കും ഓരോ വൃക്ഷത്തൈകൾ വീതം വിതരണം ചെയ്തു. വായനദിനം 2019-2020 ജൂൺ 19 വായനദിനം നമ്മുടെ സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. ബഹുമാനമുള്ള ഹെഡ്മിസ്ട്രസ് ദിനം ഉദ്ഘാടനം ചെയ്തു.ജയൻസാർ ആശംസ അർപ്പിച്ച് സംസാരിച്ചു. ജൂൺ ഇരുപത്തി അഞ്ചാം തീയതി ചൊവ്വാഴ്ച നടത്തിയ സ്കൂൾ അസംബ്ലിയിൽ വച്ച് വായനവാരത്തിന്റെ സമാപനം നടത്തി. പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് പ്രശസ്ത എഴുത്തുകാരിയും വാക്മിയും നമ്മുടെ സ്കൂളിലെ അധ്യാപികയുമായ ശ്രീമതി ജീന. ജിറോസ് ടീച്ചറാണ് .സ്കൂൾ പ്രിൻസിപ്പലും ഹെഡ്മിസ്ട്രസും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വായന കുറിപ്പ്മത്സരം, പോസ്റ്റർ രചനാ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. ക്ലാസ് തല ലൈബ്രറിയുടെ ഉദ്ഘാടനവും നടത്തുകയുണ്ടായി. ലഹരിവിരുദ്ധദിനം 2019-2020
ജൂൺ മാസം ഇരുപത്തിആറാം തിയതി ബുധനാഴ്ച്ച ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റു പറഞ്ഞു. ഫോക്കസ് 2019-2020
ഈ സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകളുടെ കൂട്ടായ്മയായ ഫോക്കസിന്റെ ഉദ്ഘാടനം ജൂലൈ മാസം പതിനൊന്നാം തിയതി നിർവഹിച്ചു.
ലോകജനസംഖ്യാദിനം 2019-2020
ലോക ജനസംഖ്യാ ദിനമായ ജുലൈ മാസം പതിനൊന്നാം തിയതി കുട്ടികൾക്കായി ഒരു ക്വിസ് മത്സരം നടത്തി. റോഡ് സേഫ്റ്റി 2019-2020 ജൂലൈ മാസം പതിനെട്ടാം തിയതി Road safety യെ കുറിച്ച് 'പരിവർത്തന' എന്ന പേരിൽ ഒരു ബോധവർക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസ് നയിച്ചത് വെള്ളറട സിവിൽ പോലീസ് ഓഫീസറായ ശ്രീ അലോഷ്യസ് സാർ ആണ്.
Personal Hygene
ജൂലൈ മാസം ഇരുപതാം തിയതി B.ed trainees ന്റെ നേതൃത്യത്തിൽ Personal hygene നെ കുറിച്ചുള്ള ഒരു ക്ലാസ് ഉണ്ടായിരുന്നു.
സ്പോർട്സ് ദിനം 2019-2020

ഓഗസ്റ്റ് മാസം രണ്ടാം തിയതി sports day ആയി ആഘോഷിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ വച്ച് നടത്തിയ ഉദ്ഘാടന സമ്മേളനത്തിൽ സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റനായ ശ്രീ പാറശാല സർക്കിൾ ഇൻസ്പെക്ടറായ ശ്രീ ഉം പങ്കെടുത്തു.തുടർന്ന് നടന്ന sports ഇനങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് അന്നുതന്നെ സമ്മാന ദാനവും നടത്തി. അതിനു ശേഷം അധ്യാപകർക്കായുള്ള മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾ ആയവർക്ക് സമ്മാനം നല്ക്കുകയും ചെയ്തു.
സ്വാതന്ത്യദിനം 2019-2020
ഒാഗസ്റ്റ് മാസം പതിനഞ്ചാം തിയതി വിവിധ പരിപാടികളോടു കൂടി സ്യാതന്ത്ര്യ ദിനം ആഘോഷിച്ചു.

സ്കൂൾ കലോത്സവം 2019-2020 ഒാഗസ്റ്റ് മാസം ഇരുപത്തി രണ്ടാം തിയതി വ്യാഴാഴ്ച്ച സ്കൂൾ കലോത്സവം ആയിരുന്നു. രാവിലെ സ്കൂൾ അസംബ്ലിയിൽ വച്ച് ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായകനായ
സാർ നിർവഹിച്ചു
ഓണാഘോഷം 2019-2020

സെപ്റ്റംബർ മാസം രണ്ടാം തിയതി നടന്ന ഒാണാഘോഷ പരിപാടിയിൾ നമ്മുടെ അസിസ്റ്റന്റ് ലോക്കൽ മാനേജരായ റവ ഫാദർ പ്രദീപ് ആന്റോ നിർവഹിച്ചു . ഒാണപ്പാട്ടുകളുടെ ആലാപനത്തിനു ശേഷം പായസ സദ്യയും ഉണ്ടായിരുന്നു. ഹൈടെക്ക് പന്ധതിയുടെ ഭാഗമായി നടന്ന ഡിജിറ്റൽ പൂക്കള മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ഈ പ്രോഗ്രാം കുട്ടികൾക്ക് ഒരു പുത്തൻ ഉണർവ്വ് നല്കുകയുണ്ടായി.
-
ഈ വർഷത്തെ നമ്മുടെ ചുണക്കട്ടികൾ
-
ഈ ഏറ്റവും വലിയ മികവ്

2019-ൽ മാർച്ചിൽ നടന്ന എസ്. എസ്. എൽ. സി പരീക്ഷയ്ക്ക് 20 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. 18വിദ്യാർത്ഥികൾക്ക് 9എപ്ലസ് ലഭിച്ചു. 100% വിജയം കൈവരിച്ചു.2017-2018 അധ്യയന വർഷത്തെ നെയ്യാറ്റിൻകര രൂപതയിലെ മികച്ച ഹൈസ്കൂളിനും ഹയർസെക്കന്ററിക്കുമുള്ള ട്രോഫി ഉണ്ടൻകോട് സെന്റ് ജോൺസ് നേടി.
-
ഈ വർഷത്തെ എസ്. എസ്. എൽ. സി ചുണക്കട്ടികൾ
-
ഈ വർഷത്തെ പ്ലസ്ടു കട്ടികൾ
-
ഫോക്കസ് ഉദ്ഘാടനം


2018-ൽ മാർച്ചിൽ നടന്ന എസ്. എസ്. എൽ. സി പരീക്ഷയ്ക്ക് 20 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. 18വിദ്യാർത്ഥികൾക്ക് 9എപ്ലസ് ലഭിച്ചു. 100% വിജയം കൈവരിച്ചു.2017-2018 അധ്യയന വർഷത്തെ നെയ്യാറ്റിൻകര രൂപതയിലെ മികച്ച ഹൈസ്കൂളിനും ഹയർസെക്കന്ററിക്കുമുള്ള ട്രോഫി ഉണ്ടൻകോട് സെന്റ് ജോൺസ് നേടി.
-
ഈ വർഷത്തെ നമ്മുടെ ചുണക്കട്ടികൾ
ഫോക്കസ്
-
ഫോക്കസ് ഉദ്ഘാടനം
കലാകായിക ശാസ്ത്ര മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന 50 ക്ലബ്ബുകളുടെ കൂട്ടായ്മയാണ് ഫോക്കസ്. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സിന്റെയും പ്രിൻസിപ്പലിന്റേയും നേതൃത്വത്തിൽ സിസ്റ്റർ സ്റ്റെല്ല ഫോക്കസ് കോ-ഓഡിനേറ്ററായി പ്രവർത്തിക്കുന്നു. ഫോക്കസിന്റെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ ജൂൺ മാസത്തിൽ നടത്തുകയുണ്ടായി.

hjjhjyuj
ഇക്കഴിഞ്ഞ സബ്ജില്ലാ കലോത്സവത്തിൽ എൽ.പി എച്ച്.എസ്.എസ് വിഭാഗങ്ങൾക്ക് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി ജില്ലാതലത്തിലും മികച്ച നേട്ടം കൈവരിച്ചു. ശാസ്ത്ര – ഗണിത ശാസ്ത്ര സാമൂഹിക ശാസ്ത്ര പ്രവൃത്തിപരിചയ ഐ.റ്റി മേളകളിലും എച്ച്.എസ് എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഓവറോൾ ട്രോഫി നേടി. ജില്ലാതലത്തിലും മികച്ച നേട്ടം കൈവരിച്ചു. 2 കുട്ടികൾ സംസ്ഥാനത്തിലേക്ക് അർഹത നേടി
ഇംഗ്ലീഷ് ഫെസ്റ്റ്

വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ഫെസ്റ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
ഗൈഡ്
ശ്രീമതി സുലോചന ടീച്ചർ ക്യാപ്റ്റനായി രണ്ട് ബറ്റാലിയൻ കുട്ടികൾ പ്രവർത്തനങ്ങൾ നടത്തുന്നു. സ്വാതന്ത്ര്യദിനം റിപ്പബ്ളിക് ദിനം തുടങ്ങിയവയിലെല്ലാം പ്രസ്തുത വിദ്യാർത്ഥികൾ അവരുടെ പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്.

അബാക്കസ്
പഠനം മെച്ചപ്പെടുത്താനും കണക്കിനെ ലളിതമാക്കി തീർക്കാനും ഉതകുന്ന രീതിയിൽ അബാക്കസ് പരിശീലനം നടത്തി വരുന്നു.10 മേഖലകളിലായി 300-ൽ പരം കുട്ടികൾ പരിശീലനം നേടുന്നുണ്ട്. ഇതിന്റെ പരീക്ഷകളിൽ ഒന്നാം റാങ്കുകൾ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.
റെഡ്ക്രോസ്

ആതുരശുശ്രൂഷയുടെ മഹത്വം പ്രചരിക്കുന്ന റെഡ്ക്രോസ് ശ്രീമതി ഗീത ശ്രീമതി ബീന എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. 60 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്. ഈ വർഷത്തെ നല്ല പാഠം പ്രവർത്തനങ്ങൾക്ക് ജെ.ആർ.സി യുടെ നേതൃത്വത്തിൽ നടത്തുന്നു.
തനതുപ്രവർത്തനങ്ങൾ

ഈ വർഷത്തെ തനതു പ്രവർത്തനമായി തിരഞ്ഞെടുത്തത് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിഷയാടിസ്ഥാനത്തിൽ പ്രത്യേക ക്ലാസ്സ് നല്കുക എന്നതാണ്. എല്ലാദിവസവും വൈകുന്നേരം 3.30 മുതൽ 4.30 വരെ പ്രത്യേക ടൈംടേബിൾ അനുസരിച്ച് ക്ലാസ്സുകൾ നടത്തുന്നു. ഗവൺമെന്റിന്റെ നിർദ്ദേശം അനുസരിച്ച് 9-ാം ക്ലാസ്സിലെ കുട്ടികൾക്ക് നവപ്രഭയും 3,5,8 ക്ലാസ്സുകളിലെ കുട്ടികൾക്ക് ശ്രദ്ധയും നടത്തിവരുന്നു. ഇതിനു പുറമെ മലയാളതിളക്കവും എൽ.പി, യു.പി കുട്ടികൾക്ക് നടത്തുകയുണ്ടായി
എസ്.പി.സി, എൻ.എസ്.എസ്

എസ്.പി.സി യുടെ ഒരു കേഡറ്റ് ഗ്രൂപ്പ് ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. പരിസ്ഥിതി പഠന ക്യാമ്പുകൾ ദിനാചരണങ്ങൾ എന്നിവ ഇവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ലോക പ്രമേഹദിനവുമായി ബന്ധപ്പെട്ട് വെള്ളറട മുതൽ വരെ കൂട്ടനടത്തം സംഘടിപ്പിക്കുകയുണ്ടായി
പാഠ്യേതര പ്രവർത്തനങ്ങൾ
2019-ൽ മാർച്ചിൽ നടന്ന എസ്. എസ്. എൽ. സി പരീക്ഷയ്ക്ക് 20 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. 18വിദ്യാർത്ഥികൾക്ക് 9എപ്ലസ് ലഭിച്ചു. 100% വിജയം കൈവരിച്ചു.2017-2018 അധ്യയന വർഷത്തെ നെയ്യാറ്റിൻകര രൂപതയിലെ മികച്ച ഹൈസ്കൂളിനും ഹയർസെക്കന്ററിക്കുമുള്ള ട്രോഫി ഉണ്ടൻകോട് സെന്റ് ജോൺസ് നേടി.
-
ഈ വർഷത്തെ എസ്. എസ്. എൽ. സി ചുണക്കട്ടികൾ
-
ഈ വർഷത്തെ പ്ലസ്ടു കട്ടികൾ
-
ഈ വർഷത്തെ നമ്മുടെ ചുണക്കട്ടികൾ
-
ഈ ഏറ്റവും വലിയ മികവ്

ഫോക്കസ്
-
ഫോക്കസ് ഉദ്ഘാടനം

കലാകായിക ശാസ്ത്ര മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന 50 ക്ലബ്ബുകളുടെ കൂട്ടായ്മയാണ് ഫോക്കസ്. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സിന്റെയും പ്രിൻസിപ്പലിന്റേയും നേതൃത്വത്തിൽ സിസ്റ്റർ സ്റ്റെല്ല ഫോക്കസ് കോ-ഓഡിനേറ്ററായി പ്രവർത്തിക്കുന്നു. ഫോക്കസിന്റെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ ജൂൺ മാസത്തിൽ നടത്തുകയുണ്ടായി.
ഇക്കഴിഞ്ഞ സബ്ജില്ലാ കലോത്സവത്തിൽ എൽ.പി എച്ച്.എസ്.എസ് വിഭാഗങ്ങൾക്ക് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി ജില്ലാതലത്തിലും മികച്ച നേട്ടം കൈവരിച്ചു. ശാസ്ത്ര – ഗണിത ശാസ്ത്ര സാമൂഹിക ശാസ്ത്ര പ്രവൃത്തിപരിചയ ഐ.റ്റി മേളകളിലും എച്ച്.എസ് എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഓവറോൾ ട്രോഫി നേടി. ജില്ലാതലത്തിലും മികച്ച നേട്ടം കൈവരിച്ചു. 2 കുട്ടികൾ സംസ്ഥാനത്തിലേക്ക് അർഹത നേടി

- [[സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്
ഇംഗ്ലീഷ് ഫെസ്റ്റ്
വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ഫെസ്റ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

ഗൈഡ്
ശ്രീമതി സുലോചന ടീച്ചർ ക്യാപ്റ്റനായി രണ്ട് ബറ്റാലിയൻ കുട്ടികൾ പ്രവർത്തനങ്ങൾ നടത്തുന്നു. സ്വാതന്ത്ര്യദിനം റിപ്പബ്ളിക് ദിനം തുടങ്ങിയവയിലെല്ലാം പ്രസ്തുത വിദ്യാർത്ഥികൾ അവരുടെ പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്.
അബാക്കസ്
പഠനം മെച്ചപ്പെടുത്താനും കണക്കിനെ ലളിതമാക്കി തീർക്കാനും ഉതകുന്ന രീതിയിൽ അബാക്കസ് പരിശീലനം നടത്തി വരുന്നു.10 മേഖലകളിലായി 300-ൽ പരം കുട്ടികൾ പരിശീലനം നേടുന്നുണ്ട്. ഇതിന്റെ പരീക്ഷകളിൽ ഒന്നാം റാങ്കുകൾ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.

റെഡ്ക്രോസ്
ആതുരശുശ്രൂഷയുടെ മഹത്വം പ്രചരിക്കുന്ന റെഡ്ക്രോസ് ശ്രീമതി ഗീത ശ്രീമതി ബീന എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. 60 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്. ഈ വർഷത്തെ നല്ല പാഠം പ്രവർത്തനങ്ങൾക്ക് ജെ.ആർ.സി യുടെ നേതൃത്വത്തിൽ നടത്തുന്നു.

തനതുപ്രവർത്തനങ്ങൾ
ഈ വർഷത്തെ തനതു പ്രവർത്തനമായി തിരഞ്ഞെടുത്തത് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിഷയാടിസ്ഥാനത്തിൽ പ്രത്യേക ക്ലാസ്സ് നല്കുക എന്നതാണ്. എല്ലാദിവസവും വൈകുന്നേരം 3.30 മുതൽ 4.30 വരെ പ്രത്യേക ടൈംടേബിൾ അനുസരിച്ച് ക്ലാസ്സുകൾ നടത്തുന്നു. ഗവൺമെന്റിന്റെ നിർദ്ദേശം അനുസരിച്ച് 9-ാം ക്ലാസ്സിലെ കുട്ടികൾക്ക് നവപ്രഭയും 3,5,8 ക്ലാസ്സുകളിലെ കുട്ടികൾക്ക് ശ്രദ്ധയും നടത്തിവരുന്നു. ഇതിനു പുറമെ മലയാളതിളക്കവും എൽ.പി, യു.പി കുട്ടികൾക്ക് നടത്തുകയുണ്ടായി

എസ്.പി.സി, എൻ.എസ്.എസ്
എസ്.പി.സി യുടെ ഒരു കേഡറ്റ് ഗ്രൂപ്പ് ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. പരിസ്ഥിതി പഠന ക്യാമ്പുകൾ ദിനാചരണങ്ങൾ എന്നിവ ഇവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ലോക പ്രമേഹദിനവുമായി ബന്ധപ്പെട്ട് വെള്ളറട മുതൽ വരെ കൂട്ടനടത്തം സംഘടിപ്പിക്കുകയുണ്ടായി

കൃഷിപാഠം

-
കൃഷിപാഠം
-
ഭുമിത്ര സേനയുടെ കൃഷി
-
വെള്ളറട പൊലീസ് സ്റ്റേഷനിലെ എസ്.പി.സി യുടെ പച്ചക്കറികൃഷി

കുട്ടികളിൽ ജൈവകൃഷിയുടെ മഹാത്മ്യം എത്തിക്കുന്നതിനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നല്ലൊരു പച്ചക്കറിതോട്ടം സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇതിന്റെ പ്രവർത്തനം നടക്കുന്നു.
യോഗപരിശീലനം,കരാട്ടെ പരിശീലനം
-
യോഗ
-
കരാട്ടെ
ഹൈസ് ക്കൂൾ വിഭാഗത്തിലെ ആൺകുട്ടികൾക്ക് യോഗയും പെൺകുട്ടികൾക്ക് കരാട്ടെയും ആഴ്ചയിൽ രണ്ട് ദിവസം സൗജന്യമായി പരിശീലിപ്പിച്ച് വരുന്നു. കുട്ടികളുടെ മാനസികാരോഗ്യത്തിന് ഇത് വളരെ പ്രയോജനകരമാണ്.
എൽ.എസ്.എസ്., യു.എസ്.എസ്,എൻ.എം.എം.എസ്

എൽ.പി, യു.പി ,എച്ച്.എസ് അധ്യാപകരുടെ നേതൃത്വത്തിൽ എൽ.എസ്.എസ്., യു.എസ്.എസ്,എൻ.എം.എം.എസ് പരിശീലനം കൃത്യമായി നല്കുന്നുണ്ട്. ഈ കഴിഞ്ഞ അധ്യയനവർഷത്തിൽ 5 കുട്ടികൾക്ക് എൽ.എസ്.എസും, 4കുട്ടികൾക്ക് എൻ.എം.എം.എസും ലഭിക്കുകയുണ്ടായി. വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തലത്തിലും മേഖലതലത്തിലും പങ്കെടുത്ത് വിജയം നേടുന്നുണ്ട്. ഇതിനെല്ലാം അധ്യാപകരുടെ പ്രവർത്തനം ശ്ലാഘനീയമാണ്.
മറ്റ് പ്രവർത്തനങ്ങൾ

വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് സ്കൂൾ ബസ്സുകളുടെ സേവനം ലഭ്യമാക്കുന്നുണ്ട്. അച്ചടക്കവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനുമായി സി.സി.ടി.വി ക്യാമറ, ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി മഴവെള്ള സംഭരണി മെച്ചമായതും പോഷകസമൃദ്ധവുമായ ഭക്ഷണം വിതരണം ചെയ്യുന്നതിനായി നൂൺ ഫീഡിങ്ങ് കമ്മിറ്റി കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ അടങ്ങിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയും സ്കൂളിന്റെ മേന്മകളാണ്.
മെഡിക്കൽ എഞ്ചിനീയറിങ്ങ് സിവിൽ സർവ്വീസ്
മെഡിക്കൽ എഞ്ചിനീയറിങ്ങ് സിവിൽ സർവ്വീസിന്റെ പരിശീലന പദ്ധതി ഈ വർഷം മുതൽ നമ്മുടെ സ്കൂളിൽ ആരംഭിക്കുകയുണ്ടായി. ഗ്രാമീണമേഖലയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ രാഷ്ട്രത്തിന്റെ സർവ്വീസ് മേഖലകളിലേക്ക് കൈപിടിച്ചുയർത്തുന്നതിനുവേണ്ടി ആരംഭിച്ച പദ്ധതിയാണിത്. ഏകദേശം 100ലധികം കുട്ടികൾ ഇതിൽ പങ്കെടുക്കുന്നുണ്ട്.

പി.റ്റി.എ
മേൽപ്പറഞ്ഞ എല്ലാ പ്രവർത്തനങ്ങൾക്കും സാമ്പത്തികമായും കായികമായും സപ്പോർട്ട് ചെയ്യുന്ന ശക്തമായ പി.റ്റി.എ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ എല്ലാപ്രവർത്തനങ്ങളും ഒത്തൊരുമിച്ച് ഒരേ മനസ്സോടെ സഹകരിച്ച് പ്രവർത്തിക്കുന്നത് സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് കാരണമാകുന്നുണ്ട്. ഈ പ്രവർത്തനങ്ങൾക്കെല്ലാം നല്ല നേതൃത്വം നല്കികൊണ്ട് അധ്യാപകരേയും വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും കോർത്തിണക്കികൊണ്ട് പോകുന്നത് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സിന്റെയും പ്രിൻസിപ്പലിന്റേയും നേതൃത്വപാടവം ഒന്നുകൊണ്ടു മാത്രമാണ്. അതുകൊണ്ടാണ് സ്കൂൾ ഉയരങ്ങളിലേക്ക് കുതിക്കുന്നത്.
-
യുണിക്സ് അക്കാഡമി വിജയികൾ
-
യൂറീക്കാ വിജ്ഞാനോത്സവം വിജയികൾ
-
പാറശ്ശാല ഉപജില്ലാ കലോത്സവം ഓവറോൾ ട്രോഫി പ്രിൻസിപ്പാൾ ഏറ്റുവാങ്ങുന്നു.
-
സ്കൂൾ ഡേ
-
ബാന്റ്
-
പി.സി.എം വിജയികൾ
-
പാറശ്ശാല ഉപജില്ലാ ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഐ.റ്റി പ്രവൃത്തി പരിചയമേളകളിൽ ഓവറോൾ ഒന്നാം സ്ഥാനം നേടിയ ഉണ്ടൻകോട് സെന്റ് ജോൺസ് ടീം
-
പാറശ്ശാല ഉപജില്ലാ എൽ.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനം നേടിയ ഉണ്ടൻകോട് സെന്റ് ജോൺസ് ടീം
-
മെഡിക്കൽ, എഞ്ചിനിയറിംഗ് സിവിൽ സർവ്വീസ് പരിശീലന ഉദ്ഘാടനം സുധാകരൻ ഐ.എ.എസ് നിർവഹിക്കുന്നു
-
ശിശുദിനാഘോഷം
മാനേജ്മെന്റ്
നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്കാകോർപ്പറേറ്റ് മാനേജരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. ജോസഫ് അനിൽ കോർപ്പറേറ്റ് മാനേജറായും ഡയറക്ടർ ആയും മോൺ.ഡോ.വിൻസെന്റ് കെ പീറ്റർ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. ഹയർസെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പാളായി ശ്രീ.കൃഷ്ണൻ നാടാർ സാറും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ്സ് ശ്രീ. ജയൻ ജി സാറും ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് ആയി ശ്രീമതി ബിനു റോസ് ടീച്ചറും പ്രർത്തിക്കുന്നു.
-
കോർപ്പറേറ്റ് മാനേജർ മോൺ: ഡോ.ജോണി കെ ലോറൻസ്
-
ലോക്കൽ മാനേജർ ഫാ. ജോസഫ് അനിൽ
-
പ്രിൻസിപ്പാൾ ബീന എ
-
ശ്രീ ജയൻ ജി ഹെഡ്മാസ്റ്റർ
-
ശ്രീമതി ബിനു റോസ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.സനിത
- ഫാ.ജയരാജ്
- ഉണ്ണി പിന്നണിഗായകൻ
- അബ്ദുൾ ഹക്കീം
- അബ്ദുൾ നൗഷാദ്
- ഫാ. ഷൈജു
- സാബു എം തമ്പി
- ബിജു ബാലകൃഷ്ണൻ (യുവ കവി)
- അരുൺജിത്ത് (സിവിൽ സർവ്വീസ്)
- ശരത് ബാബു (ഡോക്ടർ)
- സജിത് ബാബു(ഡോക്ടർ)
- സുജിത്ത് (ഡോക്ടർ)
- ഗ്രീഷ്മ എസ് ഗിൽബർട്ട്
വഴികാട്ടി
നെയ്യാറ്റിൻകരയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.വെള്ളറടയിൽ നിന്നും 4 കിലോമീറ്റർ അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44051
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാറശാല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ


