സഹായം Reading Problems? Click here


ഉണ്ടൻകോട്

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയിലെ ഉണ്ടൻകോട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹര സ്ഥാപനമാണ് സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ. ഭാരതത്തിൽവന്ന ബെൽജിയം മിഷനറിയായ റവ.ഫാ.ജോൺ ബാപ്റ്റിസ്റ്റ് ഒ.സി.ഡി. 1964 ൽ ഒരു പ്രാധമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചു. ‍ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1968ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു. റവ.ഫാ.വർഗ്ഗീസ് ദാസിന്റേയും മറ്റ് പല അഭ്യുദയകാംക്ഷികളുടേയും പരിശ്രമഫലമായി 1982ൽ ഇതൊരു ഹൈസ്കൂളായി. 1998ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും മികച്ച നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. .


"https://schoolwiki.in/index.php?title=ഉണ്ടൻകോട്&oldid=522010" എന്ന താളിൽനിന്നു ശേഖരിച്ചത്