സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി 2021 - 2022 അദ്ധ്യയന വർഷം കുട്ടികൾ പരിസ്ഥിതി ക്ലബ്ബിൽ പ്രവർത്തിക്കുന്നു. പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. സ്കൂളിൽ ഉദ്യാനം, ഔഷധ തോട്ടം എന്നിവ പരിപാലിക്കുന്നു.ബോധവത്കരണക്ലാസ്സുകൾ, മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇഞ്ചി കൃഷി ,വിളവെടുപ്പ് മഹോൽസവം ,സ്കൂൾ പരിസരം ശുചിയാക്കൽ , ക്ലീൻ ക്ളാസ് -ഗ്രീൻ ക്ലാസ്സ് എന്നീപ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു.

വിവിധ വിഷയങ്ങളെ സംബന്ധിക്കുന്ന ക്ലാസ്സുകൾ, ചർച്ച, ഉപന്യാസം, ചിത്രരചന, ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നു. ആവാസ വ്യവസ്ഥകൾ നേരിട്ട് മനസിലാക്കാൻ അവസരം ഒരുക്കുന്നു.പെരിയാർ വന്യജീവി സങ്കേതം കേന്ദ്രമാക്കി സംഘടിപ്പിച്ച ത്രിദിന പ്രകൃതി പഠന ക്യാമ്പ് വേറിട്ട അനുഭവമായിരുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും, പ്രകൃതി സ്നേഹം വളർത്തുന്നതിനും ക്ലബ്ബിലെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. സ്കൂൾ ഗാർഡൻ പരിപാലിക്കുന്നതിലും പ്രത്യേക ശ്രദ്ധ കൊടുക്കുന്നു. ഒരു നല്ല നാളേക്കായി നമ്മുടെ പ്രകൃതിയെ നിലനിർത്താൻ പുതുതലമുറയ്ക്ക് കഴിയട്ടെ