എസ്.എം.എച്ച്.എസ്.എസ് മുരിക്കാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
(SMHSS Murickassery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.എം.എച്ച്.എസ്.എസ് മുരിക്കാശ്ശേരി
വിലാസം
മുരിക്കാശ്ശേരി

മുരിക്കാശ്ശേരി
,
മുരിക്കാശ്ശേരി പി.ഒ.
,
685604
,
ഇടുക്കി ജില്ല
സ്ഥാപിതം02 - 09 - 1980
വിവരങ്ങൾ
ഫോൺ04868263255
ഇമെയിൽsmhssmurickassery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30064 (സമേതം)
എച്ച് എസ് എസ് കോഡ്6025
യുഡൈസ് കോഡ്32090300708
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംവാത്തിക്കുടി പഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5-12
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ477
പെൺകുട്ടികൾ442
ആകെ വിദ്യാർത്ഥികൾ919
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ282
പെൺകുട്ടികൾ311
ആകെ വിദ്യാർത്ഥികൾ593
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോസഫ് മാത്യു
പ്രധാന അദ്ധ്യാപകൻജോയി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ ജെയ്സൺ കെ ആന്റണി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ. 1980ൽ സ്ഥാപിച്ച ഈ വിദ്യാലയം മലനാടിന്റെ നെറുകയിലെ അറിവിന്റെ മഹാക്ഷേത്രമാണ് .സാധാരണക്കാരന്റെ മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ സഫലമാക്കികൊണ്ട് സമഗ്ര വ്യക്തിത്വവികാസ പരിശീലനത്തിന്റെ സാർത്ഥകമായ ഒരിടമായി ഈ വിദ്യാലയം വിജയഗാഥ തുടരുന്നു.

ചരിത്രം

ഇടുക്കി ജില്ല-യിൽ ‍വത്തിക്കുടി ഗ്രാമപഞ്ചായത്തിൽ മുരിക്കശേരി ഗ്രാമത്തിലാണ്‌ സെന്റ്.മേരിസ് ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്‌. 1980 ൽ ഒരു യു.പി. സ്‌കൂളായാണ്‌ ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തിന്റെ വികസനത്തിന്‌ വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്‌ടിക്കേണ്ടതാണ്‌ എന്ന ആവശ്യബോധമാണ്‌ സ്‌കൂളിന്റെ സ്ഥാപനത്തിനു പിന്നിലുള്ളത്‌.ബഹു. ഫാ. ജേക്കബ് വടക്കേക്കുടിയച്ചനും ജോസ് പിച്ചാട്ട് അച്ചനും ജോസഫ് പാറയിൽ അച്ചനും യഥക്രമം നേതൃത്വം നൽകിയിരുന്നു ഈ സ്കുളിന്റെ പ്രഥമമനേജർ ഫാ.അഗസ് റ്റ്യൻ നടുവിലേമാക്കലാണ്. പല മനേജർമാരുടെയും സ്തുത്യർഹസേവനത്തിനു പിന്നാലെ ഇപ്പോൾ റവ.ഫാ.ജോസ് നരിതൂക്കിലാണ് സ്കുളിന്റെ ഭരണസാരഥ്യം ഏറ്റെടുത്തിരിക്കുന്നത് .1998 ൽ H.S.S ആയി ഉയർത്തപ്പെട്ടു‍..യു.പി വിഭാഗത്തിൽ 10 ഡിവിഷനുകളും ഹൈസ്കൂൾ വിഭാഗത്തിൽ 14ഡിവിഷനുകളുമുണ്ട്.പ്രഗത്ഭരായ നിരവധി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റർ ശ്രീ. ജോയി ജോസഫും ഹയർ സെക്കന്ററി പ്രിൻസിപ്പാൾ. ശ്രീമതി ഡെയ്സി അഗസ്റ്റിനുമാണ് യു.പി വിഭാഗത്തിൽ 433 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 926 കുട്ടികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 300 കുട്ടികളുമുണ്ട്. .പാഠ്യ പാഠ്യേതര രംഗങ്ങളിൽ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന്‌ വിജയം കൈവരിക്കുന്നു എന്നതാണ്‌ ഈ സ്‌കൂളിന്റെ സവിശേഷത. ഇക്കഴിഞ്ഞ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 100% വിജയം കൈവരിച്ചത്‌ ഒരു ഉദാഹരണം മാത്രം. കലാ-കായിക രംഗങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ട്.കഴിഞ്ഞ സംസ്ഥാന കായികമേളയിൽ മൂന്ന് ഇനങ്ങളിൽ സമ്മാനം നേടി. കലോത്സവം, ഐ.റ്റി, സയൻസ്, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിൽ സംസ്ഥാന തലത്തിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്ത്‌ പ്രസിദ്ധരായ നിരവധി വ്യക്തികളെ സംഭാവന ചെയ്യുവാൻ ഈ സ്‌കൂളിന്‌ കഴിഞ്ഞിട്ടുണ്ട്.ഒ ഒരു നല്ല ലൈബ്രറിയും എൽ.സി.ഡി പ്രൊജക്‌ടർ ഉൾപ്പെടെയുള്ള പഠനസഹായികളും സ്‌കൂളിന്‌ സ്വന്തമായുണ്ട്.

ഭൗതികസൗകര്യങ്ങൾ

റീഡിംഗ് റൂം ലൈബ്രറി സയൻസ് ലാബ് സ്ക്കുൾ സൊസൈറ്റി സ്മാർട്ട് റും വിശാലമായ കളിസ്ഥലം ഔഷധ ഉദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

എൻ .എസ് .എസ് ഡി.സി .എൽ കെ.സി.എസ്.എൽ പി.റ്റി.എ എം.പി.റ്റി.എ സയൻസ്, മാത് സ്, ഐറ്റി, സോഷ്യൽ സയൻസ്, ഇംഗ്ലിഷ് ക്ലബ്ബുകൾ ലിറ്റിൽ കൈറ്റ്സ്

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

റവ.ഫാ. ജോസ് പീച്ചാട്ട് (മുൻ മാനേജർ) റവ.ഫാ. ജോസഫ് പാറയിൽ (മുൻ മാനേജർ) റവ.ഫാ. മാത്യു തെക്കേക്കര (മുൻ മാനേജർ) റവ.ഫാ മാത്യൂസ് മാളിയേക്കൽ (മുൻ മാനേജർ) റവ.ഫാ. ജോർജ്ജ് കാര്യാമഠം (മുൻ മാനോജർ) റവ.ഫാ.ജോൺ മുണ്ടയ്ക്കാട്ട് (മുൻ മാനേജർ) റവ.ഫാ.ജോർജ്ജ് പുത്തേട്ട് (മുൻ മാനേജർ) റവ.ഫാ.ഇമ്മാനുവേൽ ആര്യപ്പിള്ളി (മുൻ മാനേജർ) റവ.ഫാ.മാത്യു തൊട്ടിയിൽ (മുൻ മാനേജർ) റവ.ഫാ.ജോസ് നരിതൂക്കിൽ ( മാനേജർ)

മുൻ സാരഥികൾ

എൻ.ഐ ഐപ്പ്, മാത്യു പി തോമസ്, കുര്യാച്ചൻ വി.വി, ജോസഫ് എം.റ്റി, എൻ എ ജെയിംസ്, കെ.എം ജോസഫ്, വർഗ്ഗീസ് എം ജെ, ലൂക്കാ പി.വി, വർഗ്ഗീസ് സി പീറ്റർ, എ ഒ അഗസ്റ്റിൻ, ജോഷി ജോസ്, ഷാജൻ ജോസഫ്, പി ജെ ജോസഫ്, കെ ജെ കുര്യൻ, ജോസുകുട്ടി ജോർജ്ജ്, ലൂക്കാ വി വി ബിജുമോൻ ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

DR.MATHEW M.D (PHYSICIAN ALPHONSA HOSPITAL MURICKASSERY)

വഴികാട്ടി

Map