എസ്.എം.എച്ച്.എസ്.എസ് മുരിക്കാശ്ശേരി/ഗ്രന്ഥശാല
ഗ്രന്ഥശാല
മുരിക്കാശ്ശേരി സ്ക്കൂളിന് അഭിമാനിക്കത്തവിധത്തിൽ ധാരാളം പുസ്തകങ്ങൾ അടങ്ങിയ നല്ല ഒരു ഗ്രന്ഥശാലയുണ്ട്. കുട്ടികൾക്ക് പുസ്തകങ്ങൾ എടുക്കാനും ഇരുന്ന് വായിക്കാനുമുള്ള സൗകര്യം ഇവിടെയുണ്ട്. പുസ്തകങ്ങൾ മാറിയെടുക്കാൻ ഓരോ ക്ലാസ്സിനും ഓരോ ദിവസം നിശ്ചയിച്ച് നൽകിയിട്ടുണ്ട്. ആഴ്ചയിലെരിക്കൽ പുസ്തകങ്ങൾ മാറിയെടുക്കാൻ സാധിക്കും. ലൈബ്രറിയിൽ പുസ്തകങ്ങൾ മാറി നൽകുന്നതും പുസ്തകങ്ങളുടെ പേരുവിവരങ്ങൾ രെജിസ്റ്ററിൽ രേഖപ്പെടുത്തുന്നതും ലൈബ്രറി ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതും ലൈബ്രറേറിയനായ മേഴ്സിക്കുട്ടി തോമസ് ടീച്ചറാണ്. എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കും ഇടവേള സമയത്ത് പുസ്തകങ്ങൾ എടുക്കാനും തിരികെ വെയ്ക്കാനും സൗകര്യമുണ്ട്.