എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ

Schoolwiki സംരംഭത്തിൽ നിന്ന്
(N.S.S.H.S.S. Krukachal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ കറുകച്ചാൽ സ്ഥലത്തുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ് എൻ എസ്‌ എസ് ബി എച്ച് എസ് എസ്.

ചരിത്രം

എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ
വിലാസം
കറുകച്ചാൽ

കറുകച്ചാൽ പി.ഒ.
,
686542
,
കോട്ടയം ജില്ല
സ്ഥാപിതം1915 - - 1915
വിവരങ്ങൾ
ഫോൺ04812485139
ഇമെയിൽkply32038@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32038 (സമേതം)
എച്ച് എസ് എസ് കോഡ്05036
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകറുകച്ചാൽ
വാർഡ്06
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്‌ഡഡ്‌
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ272
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ319
അദ്ധ്യാപകർ18
ഹയർസെക്കന്ററി
ആൺകുട്ടികൾ343
പെൺകുട്ടികൾ358
ആകെ വിദ്യാർത്ഥികൾ701
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകൃഷ്ണ കുമാർ ബി
പ്രധാന അദ്ധ്യാപകൻഎൻ. ബിജുകുമാർ
പി.ടി.എ. പ്രസിഡണ്ട്അജിത്കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ലീലാമണി ബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




 ഭാരതകേസരീ ശ്രീ മന്നത്ത് പത്മനാഭൻ ആണ് സ്കൂളിന്റെ സ്ഥാപകൻ . 1091 ഇടവം 16ന് പ്രിപ്പറേറ്ററി ക്ലാസ് ആരംഭിച്ചു.നടമേൽ ഇരവിക്കുറുപ്പിന്റെ വക ഒരു കെട്ടിടത്തിൽ ഇരുപത്തൊന്ന് വിദ്യാർത്ഥികളോട് കൂടിയാണ് സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്.പുതിയ സ്കൂൾ കെട്ടിടത്തിന്റെ സ്ഥിലാസ്ഥാപനം നിർവഹിച്ചത്

ഭൗതികസൗകര്യങ്ങൾ

ശ്രീ നടമേൽ ഇരവിക്കുറുപ്പും കുന്നപ്പള്ളി നാരായണൻ നായരും കൂടി സംഭാവന ചെയ്ത 87 ഏക്കർ പുരയിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ശ്രീ കൈനിക്കര കുമാരപ്പിള്ളയിടെ കാലത്ത് സ്കൂൾ ഇരിക്കുന്ന സ്ഥലം ഒഴിവാക്കി ബാക്കി സ്ഥലത്ത് തെങ്ങിൻ തൈകളും റബ്ബർ മരങ്ങളും കൃഷി ചെയ്തു. ഇവയുടെ മേൽനോട്ടം നായർ സർവീസ് സൊസൈററിയാണ് നടത്തുന്നത്. സ്കൂൾ സ്ഥിതി ചെയ്യുന്നത് ഏകദേശം മൂന്നര ഏക്കർ സ്ഥലത്താണ്. ഇവിടെ അഞ്ചാം ക്ലാസു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ നടക്കുന്നുണ്ട്. ശ്രീമതി എ സുമാ ദേവി ടീച്ചറാണ് ഇപ്പോഴത്തെ പ്രിൻസിപ്പൽ.ശ്രീമതി എൻ മൃദുലയാണ് ഹെഡ് മിസ്ട്രസ്. == പാഠ്യേതര പ്രവർത്തനങ്ങൾ ==കറുകച്ചാൽ എൻ എസ്എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പല തരത്തിലുള്ള പാഠ്യേ‍‍തര പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. സ്കൂളിലെ സയൻസ്, ഗണിതശാസ്ത്രം, ഐ.റ്റി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലുള്ള ക്ളബുകൾ സജീവമാണ്.ഇവയുടെ നേതൃത്വത്തിൽ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്. സൗരോല്സവത്തോടനുബന്ധിച്ച് ഒരു ഫിലിം പ്രദർശനവും എകിസിബിഷനും നടത്തി. കമ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ് മല്സരം നടത്തി.

  • ക്ലാസ് മാഗസിൻ.

സയൻസ്, സോഷ്യൽ സയൻസ് എന്നിവ സ്വന്തമായി മാഗസീനുകൾ പ്രസിദ്ധീകരിക്കുന്നു.

  • .വിദ്യാരംഗം കലാസാഹിത്യവേദി ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു . സാഹിത്യവേദിയുടെ യോഗങ്ങൾ എല്ലാ മാസവും ചേരുന്നു.വായനാ വാരം നല്ല നിലയിൽ നടത്തപ്പെടുന്നു. കലോത്സവങ്ങളിൽ ഇതിലെ അംഗങ്ങൾ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്യുന്നു. സാഹിത്യവേദി എല്ലാ വർഷവും സ്കൂൾ മാഗസിൻ പുറത്തിറക്കാറുണ്ട്.

നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.സയൻസ്,ഗണിതശാസ്ത്രം, ഐ റ്റി,ഹെൽത്ത്,ലിറ്റിൽ കൈറ്റ്സ് എന്നിവയാണ് പ്രധാനപ്പെട്ട ക്ല​ബുകൾ.

മാനേജ്മെന്റ്

ശ്രീ ജഗദീഷ് ചന്ദ്രൻ സാറാണ് സ്കൂളിന്റെ മാനേജർ. നായർ സർവീസ് സൊസൈറ്റിയുടെ ഭരണത്തിൻ കീഴിലാണ് സ്കൂളിന്റെ പ്രവർത്തനം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധദ്ധ്യാപകർ : 1 കെ കേളപ്പൻ നായർ 2 ജി ശങ്കരൻ നായർ 3 കൈനിക്കര കുമാരപിള്ള ................................ ................................ 50 ശിവരാമപ്പണിക്കർ 51 ആനന്ദവല്ലി 52 ഭാരതിയമ്മ 53 അരവിന്ദാക്ഷൻ നായർ 54 ഉദയകുമാർ 55 കൃഷ്ണൻ കുട്ടി 56 ഒ എൻ ഗോപാലകൃഷ്ണൻ നായർ 57 എസ് ഗീത 58 വിജയകുമാരി 59 മൃദുല എൻ,മായാദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
  • ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി റോഡിൽ കറുകച്ചാൽ ഠൗണിന് സമീപം സ്ഥിതിചെയ്യുന്നു.
  • ചങ്ങനാശ്ശേരിയിൽ നിന്നും 12 കി. മീ. അകലെ

പ്രധാന സംഭവങ്ങൾ

  • വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പ്രതിജ്ഞയെടുക്കൽ ചടങ്ങു്


  • റി പ്പബ്ലിക്ക് ഡേ ആഘോഷങ്ങൾ
റിപ്പബ്ലിക്ക് ഡേ ആഘോഷങ്ങൾ