ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

ലഹരി വിരുദ്ധ ദിനാചരണം - ജൂൺ 26

       അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം 2025 ജൂൺ 26 നു,  ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി ചേർന്നു സ്കൂളിൽ സംഘടിപ്പിച്ചു.  ബഹു: സ്കൂൾ ഹെഡ് മാസ്റ്റർ ബിജു കുമാർ സാർ,  ലഹരി വിരുദ്ധ സന്ദേശം നൽകി.  Dr. ആര്യ അനിൽ ടീച്ചറിന്റെ നേതൃത്വത്തിൽ " ലഹരിക്കെതിരെ " എന്ന സന്ദേശം നൽകുന്ന വിവിധ പരിപാടികൾ കുട്ടികൾക്കു കൗതുകമായി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സ്കൂൾ ക്യാപ്റ്റൻ ആയി 8 B ക്ലാസ്സിലെ, അദ്വൈത് പ്രഭു റാം എന്ന വിദ്യാർത്ഥിയെ തിരഞ്ഞെടുത്തു. UP സെക്ഷനിലെ പെൺകുട്ടികൾ അവതരിപ്പിച്ച " ജീവിതമാണ് ലഹരി " എന്ന സന്ദേശം നൽകുന്ന നൃത്തം, കുട്ടികൾക്കു ഉണർവേകി.

ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി യോഗം അവസാനിച്ചു.