എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ/എന്റെ വിദ്യാലയം
പ്രവേശനോത്സവം
കറുകച്ചാൽ NSS ബോയ്സ് ഹൈസ്കൂളിൽ വെച്ച് 2025 -26 അദ്ധ്യയനവർഷത്തെ പഞ്ചായത്തുതല പ്രവേശനോത്സവം 02/ 06 / 2025 തിങ്കളാഴ്ച നടത്തപ്പെട്ടു. നവാഗതരായ കുട്ടികളെ പഠനോപകരണങ്ങൾ നൽകി സ്വീകരിച്ചു.പ്രവേശനോത്സവ കാര്യപരിപാടികൾ ഈശ്വര പ്രാർത്ഥന, ആചാര്യവന്ദനം എന്നിവയോടു കൂടി ആരംഭിച്ചു. ബഹു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ശ്രീ. മനു പി നായർ സ്വാഗതമർപ്പിച്ചു.
ബഹു. കറുകച്ചാൽ ഗ്രാമപഞ്ചായത്തു വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഷീല പ്രസാദ് അധ്യക്ഷ പ്രസംഗം നടത്തി. നവാഗതർക്കുള്ള സന്ദേശം സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ശ്രീ. രാഹുൽ നിർവ്വഹിച്ചു.
ബഹു. കറുകച്ചാൽ ഗ്രാമപഞ്ചായത്തു വാർഡ്‌മെമ്പർ ശ്രീ. ജയപ്രകാശ് ആശംസകൾ അർപ്പിച്ചു. നവീകരിച്ച സ്കൂൾ സൊസൈറ്റി പുനപ്രവർത്തന ഉദ്‌ഘാടനവും നോട്ടുബുക്ക് പ്രകാശനവും ബഹു. PTA പ്രസിഡന്റ് ശ്രീ. കിരൺകുമാർ നിർവ്വഹിച്ചു. സ്നേഹാശംസകളും നിർദേശങ്ങളും ബഹു. ഹെഡ് മാസ്റ്റർ ശ്രീ. ബിജുകുമാർ നൽകി. ബഹു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. സിന്ധു എസ് കൃതജ്ഞത അർപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് ശേഷം ഉച്ചഭക്ഷണത്തോടെ കാര്യപരിപാടികൾ അവസാനിച്ചു.