എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം

Schoolwiki സംരംഭത്തിൽ നിന്ന്
(L F H S ANTHIYOORKONAM എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം
school
വിലാസം
Anthiyoorkonam

എൽ എഫ്‌ എച്ച്‌ എസ് അന്തിയൂർക്കോണം, അന്തിയൂർക്കോണം
,
കൊല്ലോട് പി.ഒ.
,
695571
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ0471 2282138
ഇമെയിൽlfhsanthiyoorkonam44064@gmail.com
കോഡുകൾ
സ്കൂൾ കോഡ്44064 (സമേതം)
യുഡൈസ് കോഡ്32140400301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംമലയിൻകീഴ് പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ230
പെൺകുട്ടികൾ166
ആകെ വിദ്യാർത്ഥികൾ396
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികRose Mary T
പി.ടി.എ. പ്രസിഡണ്ട്Manikandan
എം.പി.ടി.എ. പ്രസിഡണ്ട്Remya Xavior
അവസാനം തിരുത്തിയത്
09-08-2024ARYARANI U Y
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നെയ്യാറ്റിൻകര താലൂക്കിൽ മലയിൻകീഴീന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എഫ്..എച്ച് എസ് അന്തിയൂർക്കോണം.1936ൽ വിൻ‍സന്റ് ഡി പെരേര എന്നബിഷപ്പ് ഈ സ്കൂൾ വില കൊടുത്ത് വാങ്ങി.തുടർന്ന് ലിറ്റിൽ ഫ്ളവർ സ്കൂൾ എന്ന് പേരു നൽകി.1979 ൽ ഹൈസ്കൂൾ ആയി ഉയർത്തി.1996 മുതൽ നെയ്യാറ്റിൻകര രൂപതയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം ഈ ഗ്രാമത്തിന്റെ വിളക്കായി,ഹൃദയത്തുടിപ്പായി ,നൂറ്റാണ്ടിന്റെ തിളക്കവുമായി തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് നിൽക്കുന്നു.

ചരിത്രം

അന്തിയൂർക്കോണം പാലത്തിനു സമീപം പുത്തൻ വീട്ടീൽ ശ്രീ കൊചുകൃഷ്ണപിള്ള 1885 ൽ കുടിപ്പള്ളീക്കുടമായി ആരംഭിചു.1923 ൽ പ‍‍‍‌ഴയ കെട്ടികം പൊളിച്ചു മാറ്റുകയും പുതിയ കെട്ടിടം പണിത് നാലാം ഫോറം വരെ ക്ലാസ്സുകൾ തുടങ്ങുകയും ചെയ്തു.1963 ൽറവ.ബിഷപ്പ് വിൻസൻറ് ഡി.പെരേര (തിരുവനന്തപുരം ബിഷപ്പ്) ഈ സ്കൂൾ വില കൊടുത്ത് വാങ്ങി.തുടർന്ന് ലിറ്റിൽ ഫ്ളവർ സ്കൂൾ എന്ന് പേരു നൽകി.1979 ൽ ഹൈസ്കൂൾ ആയി ഉയർത്തി.1996 മുതൽ നെയ്യാറ്റിൻകര രൂപതയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 15 ക്ലാസ് മുറികളും എൽ പി ക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൃഷിയ്കായി പ്രത്യേക സ്ഥലം ഉണ്ട്.MLA fund ൽ നിന്നും അനുവദിച്ചു കിട്ടിയ ഒരു smart classroom ഇപ്പോൾ പ്രവർത്തിക്കുന്നു.ആറ് ഹൈടെക് ക്ലാസ്സ് മുറികൾ പുതിയ സ്കൂൾ കെട്ടിടത്തിൽ ഒരുങ്ങിക്കഴിഞ്ഞു.

9ാം ക്ളാസ്സിലെ നേഹ പെൻസിൽ കൊൺട് വരച്ചത്
Drawn with pencil by Akhasy A S Std:9

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • നേർക്കാഴ്ച
  • സ്കുൂൾ മാഗസിൻ

സ്കുൂളിന്റെ മുറ്റത്ത് ഒരരികിൽ ഞങ്ങൾ ഒരു മരം നട്ടു.അത് ഒരു ഉത്സവമാക്കി മാറ്റി പത്താം തരത്തിലെ കുട്ടികൾ...കാരണം പ്രധാനാദ്ധ്യാപിക ലതിക റ്റീച്ചർ പറഞ്ഞു,"ഇത് നിങ്ങളുടെ മരമാണ്, ഈ വർഷത്തെ പത്താം തരത്തിലെ കുട്ടികളുടെ പ്രതിനിധിയായി ഈ മരം നൂറ്റാണ്ടുകൾ ഈ സ്ക്കൂൾ മുറ്റത്തു നിൽക്കും..."

സ്കൂൾമുറ്റത്ത് ഒരു ഓർമ്മ മരം.....

പത്ത് എ യിലെ നന്ദന എം കെ ആഹ്ലാദം പങ്കിട്ടത് മനോഹരമായ ഒരു കവിത എഴുതിയാണ്..

നന്ദന
 ഓർമ്മയ്ക്കായി ഒരു മാവ്

വീണ്ടും ഞാനാ തിരുമുറ്റത്തെത്തും.
അന്ന് ഞാൻ കാണും പടർന്നു
പന്തലിച്ചൊരു കൂട്ടായ്മയുടെ വിജയത്തെ
ഓർമ്മയ്ക്കായി ഒരു മാവിനെ..
വീണ്ടും ഞാനാ ഓർമ്മയുടെ തിരുമുറ്റത്തെത്തും
അന്നു ഞാൻ ഓർക്കും ബാല്യത്തിലെ
നൊമ്പരവും ആഹ്ലാദവും സൗഹൃദങ്ങളും
അതോർക്കാൻ തന്നെന്തു രസം..

വീണ്ടും ഞാനാ പടിക്കലെത്തി..

ആ മാവിൻ തണലാസ്വദിച്ച്

ഓർമ്മകളൊന്നൊന്നായി വീണ്ടെടുത്ത്..

നെയ്തെടുക്കുെമെൻ ബാല്യത്തെ....

  • വിദ്യാരംഗം കലാ സാഹിത്യ വേദി.


ഇംഗ്ലീഷ് ക്ലബ്ബ്

students presenting SKIT on stage

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ Debate,Panel discussion,SKIT എന്നിവയ്ക് പരിശീലനം നൽകി വരുന്നു. നെയ്യാറ്റിൻകരയിൽ നടന്ന ഇംഗ്ലീഷ് ഫെസ്റ്റിൽ സ്കിറ്റിന് ഒന്നാം സ്ഥാനം ലഭിച്ചു

കാർഷിക ക്ലബ്ബ്

കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിനാവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യുന്നു.

കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കരനെൽ കൃഷി ആരംഭിച്ചു.

നെൽച്ചെടി തൈകൾ നട്ടു...

നെൽചെടികൾ വളരുകയാണ്.....


നെല്ലിന്റെ വളർച്ചയുടെ നേർക്കാഴ്ച......

പച്ചക്കറി വിളവെടുപ്പ്
പ്രധാനാധ്യാപിക ശ്രീമതി.ലതിക കുമാരി,കാർഷിക ക്ലബ് കൺവീനർ ശ്രീമതി..പുഷ്പം വിദ്യാർത്ഥികൾ
ശ്രി.ഫ്രാൻസിസ് എന്നിവർ പച്ചക്കറി വിളവെടുക്കുന്നു.


വിളവെടുപ്പ്

മലയിൻകീ‍ഴ് പഞ്ചായത്തിലെ മികച്ച കാർഷിക ക്ലബ്ബ് പുരസ്ക്കാരം ഇത്തവണയും ലഭിച്ചു

Little farmers with their harvest
M L A I B Satheesh inaugurating the Harvestestival

മാനേജ്മെന്റ്

നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്കാകോർപ്പറേറ്റ് മാനേജരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. ജോസഫ് അനിൽ കോർപ്പറേറ്റ് മാനേജറായും റെവ.ജോയി സാബു ഡയറക്ടർ ആയും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :ശ്രീ.തിമോത്തിയോസ്,ശ്രീ.ഏലിയാസ്,ശ്രി.ഫ്രാൻസിസ്,ശ്രീ.കിങ്സിലി ജോർജ്,ശ്രിമതി.സുഗന്ധിഭായി,ശ്രീമതി.എെഡ,ശ്രീമതി.ജി.ലതികകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഷാജീ ഏലിയാസ്- ഡോക്ടർ, ഉഷസ്സ് -ഡോക്ടർ, വിജയകൃഷ്ണൻ- സാഹിത്യകാരൻ, സത്യദാസ്സ്- അവാർഡ് ജേതാവ്, പ്രഭാകരൻ -സെയിൽട്ടാക്ക്സ് കമ്മീഷണർ

=

2019-20അധ്യയന വർഷത്തെ കാർഷിക ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജുൺ ആദ്യവാരം ആരംഭിച്ചൂ.

പൂർവ്വ വിദ്യാർത്ഥി സംഘടന

വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്.ലോകമാതൃദിനത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി മെഡിക്കൽ ക്യാമ്പ് നടത്തി.

സ്കൂൾ പ്രവർത്തനങ്ങൾ(മികവ്)

ചിത്രരചനാ പരിശീലനം


കായികാഭ്യാസം
 == പ്രവർത്തി പരിച‍യ ക്ലബ് പ്രവർത്തനങ്ങൾ == 


പേപ്പർ കൂടനിർമ്മാണം----പ്ലാസ്റ്റിക്കിനു പകരം പേപ്പർ കൂട
പേപ്പർ ബാഗ് നിർമ്മാണം

സ്കൂൾ സമ്പൂർണ്ണ പ്ലാസ്റ്റിക്ക് മുക്തമാക്കി.


2018-19== പ്രവർത്തനങ്ങൾ==
June 5 പരിസ്ഥിതി ദിനാഘോഷം

planting tree


വായനാ ദിനാഘോ‍ഷം.

ഉദ്ഘാടനം


ആയുർവേദമെഡിക്കൽ ക്യാമ്പ് 3-09-2018
മലയിൻകീഴ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്യാമ്പിൽ എല്ലാ വിദ്യാർത്ഥികളെയും പരിശോധിച്ച് ആവശ്യമായ മരുന്നുകൾ നൽകി.

Medical camp

അധ്യാപക ദിനാഘോഷം
1975 മുതൽ 1995 വരെ ഈ സ്ക്കൂളിൽ അധ്യാപികയായിരുന്ന ലളിത റ്റീച്ചർ കുട്ടികളോട് സംസാരിച്ചു...കവിത ചൊല്ലി...കുട്ടികൾ ഏറ്റുചൊല്ലി.

LALTHA TEACHER ADDRESSING STUDENTS.............

ഹെഡ് മിസ്ട്രസ് കുട്ടി അധ്യാപകരെ അഭിസംബോധന ചെയ്യുന്നു.....

Headmistress Smt.Roselendkumari addressing students....


വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 3 കിലോമീറ്റർ അകലെയാണ്
  • NH 213 ന് തൊട്ട് മലയിൻകീഴിൽ നിന്നും കാട്ടാക്കട റോഡിൽ രണ്ട് കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു.



Map