എ. കെ. എം. എച്ച്. എസ്സ്. പൊയ്യ

Schoolwiki സംരംഭത്തിൽ നിന്ന്
(A K M H S POYYA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ. കെ. എം. എച്ച്. എസ്സ്. പൊയ്യ
വിലാസം
പൊയ്യ

പൊയ്യ
,
പൊയ്യ പി.ഒ.
,
680733
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 05 - 1951
വിവരങ്ങൾ
ഫോൺ0480 2891435
ഇമെയിൽakmhighschoolpoyya@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23057 (സമേതം)
എച്ച് എസ് എസ് കോഡ്8175
യുഡൈസ് കോഡ്32070902801
വിക്കിഡാറ്റQ64089118
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംപൊയ്യ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ291
പെൺകുട്ടികൾ240
ആകെ വിദ്യാർത്ഥികൾ861
അദ്ധ്യാപകർ28
ഹയർസെക്കന്ററി
ആൺകുട്ടികൾ216
പെൺകുട്ടികൾ114
ആകെ വിദ്യാർത്ഥികൾ861
അദ്ധ്യാപകർ28
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ861
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽടെസ്സി എം ഓ
പ്രധാന അദ്ധ്യാപികസ്റ്റെല്ല സി ടി
പി.ടി.എ. പ്രസിഡണ്ട്ഗോപകുമാർ പി വി
എം.പി.ടി.എ. പ്രസിഡണ്ട്ആൽഫി ടോമി
അവസാനം തിരുത്തിയത്
25-10-2024Anjugopalakrishnan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




' ' തൃശൂര്ജില്ലയിലെ കൊടുങ്ങല്ലൂര് താലൂക്കിൽ പൊയ്യ പഞ്ചായത്തിൽ നിറയെ ചിറയും,പൊയ്കയും, മനയും, കാടുമുള്ള പ്രദേശത്ത് മാള ടൗണിൽ നിന്ന് 5 കി.മീ. കിഴക്ക് പൊയ്യ എ.കെ.എം ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്ര൦

പൊയ്യയിലെ പൊയ്യയിലെ പഴയകാല തലമുറക്ക് പ്രൈമറി വിദ്യാഭ്യാസത്തിനുള്ള എക ആശ്രയം A.LM.L.P.S മാത്രമായിരുന്നു.

സാധാരണക്കാരായ ഭൂരിപക്ഷം പിന്നോക്ക സമുദായത്തിൽപ്പെട്ടവരുടെ കുട്ടികൾക്ക് കൂടി വേണ്ടി തുടർവിദ്യാഭ്യാസം ലഭിക്കാൻ എന്ന ഉദ്ദേശ്യത്തോടുകൂടിയും അന്നത്തെ MLA ആയിരുന്ന യശരീരനായ ശ്രീമാൻ ഇട്ടിര അമ്പൂക്കൻ, 1951 മെയ് മാസത്തിൽ പട്ടേൽ മെമ്മോറിയൽ മീഡിൽ സ്കൂൾ എന്ന പേരിലുള്ള സ്കൂളിനുള്ള അനുവാദം കരസ്ഥമാക്കി. നിയമാനുസൃതമായി സ്കൂളിനു വേണ്ട സ്ഥലവും കെട്ടിടവും ഒരുക്കുവാനുള്ള സാമ്പത്തിക ശേഷി സ്കൂൾ ആരംഭിച്ച Late ഇട്ടീര അമ്പൂക്കന് ഇല്ലാതി രുന്നതുകൊണ്ട് വിദ്യാലയത്തിന്റെ മാനേജ്മെന്റ് നാട്ടുകാർ അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു. ആ ശ്രമം പരാജയപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിൽ ഒരു നിസ്വാർത്ഥ സേവന മനസ്ഥിതിയോടുകൂടി Late: ശ്രീ ഇട്ടൂപ്പ് അമ്പൂക്കൻ നാട്ടുകാരുടെ അഭ്യർത്ഥനപ്രകാരം മുന്നോട്ട് വരികയും 1951-ൽ തന്നെ സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് സ്കൂളിന്റെ പ്രവർത്തനങ്ങൾക്കു വേണ്ടി പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ച് ഘട്ടംഘട്ട മായി പണി പൂർത്തിയാക്കി. 1953-ൽ മിഡിൽ സ്കൂൾ ക്ലാസ്സുകൾ പൂർത്തിയായി കൃഷ്ണൻകോട്ട എന്നിവിടങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് ഹൈസ്ക്കൂളിനുള്ള കേന്ദ്രമായി തീർന്നു.

14 1964-ൽ എൽ പി സ്കൂൾ ആരംഭിച്ചതോടുകൂടി 1 മുതൽ 10 വരെയുള്ള വിദ്യാ ഒരു കുടകീഴിലായി സ്കൂളിനുവേണ്ട കൂടുതൽ ക്ലാസ് മുറികൾ പണിയുന്നതിനും, ഗ്രൗണ്ട് ഒരുക്കുന്നതിനുമായി സ്ഥലങ്ങൾ വാങ്ങി താമസ ക്കാരെ മാറ്റി താമസിപ്പിക്കുന്നതിനും, മാനേജർ Late ഇട്ടൂപ്പ് അമ്പൂക്കൻ അവർകൾ 12-06-1986-ൽ ദിവംഗതനായപ്പോൾ അദ്ദേഹത്തിന്റെ പ്രിയ പത്നി ശ്രീമതി തങ്കമ്മ ഇട്ടൂപ്പ് അമ്പൂക്കൻ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും അവർക്കുവേണ്ടി മകൻ ശ്രീ ഔസേപ്പച്ചൻ അമ്പൂക്കൻ സജീവമായി രംഗത്തു വരികയും, ഇപ്പോഴത്തെ മാനേജരായി തുടരുകയും ചെയ്യുന്നു.

15. നിലവിലുള്ള ഹൈസ്കൂളിന്റെ ഭാഗമായി 2010 ആഗസ്റ്റ് 13-ന് ബയോളജി സയൻസ്, കൊമേഴ്സ് ബാച്ചുകളിൽ 102 കുട്ടികളുമായി ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. പൊയ്യ ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെ ക്കന്ററി വിദ്യാലയം എന്ന തലത്തിലേക്ക് ഇതോടുകൂടി നമ്മുടെ സ്കൂൾ ഉയരു കയുണ്ടായി.

കയുണ്ടായി.

16. ഒന്നാം ക്ലാസ് മുതൽ 12 വരെ വിദ്യഭ്യാസം ഒരു കുടക്കീഴിൽ ലഭ്യമാവുന്ന ഗ്രാമീണവിദ്യാലയം എന്ന വേറിട്ട പദവി പൊയ്യ എ.കെ.എം. ഹയർ സെക്കന്ററി സ്ക്കൂളിന് അവകാശപ്പെട്ടതായി. തൊട്ടടുത്ത വർഷം കംപ്യൂട്ടർ സയൻസ് ബാച്ച് കൂടി ലഭിച്ചു. ഇന്ന് 6 ബാച്ചുകളിലായി മൂന്നൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു.

17. സ്കൂൾ ചരിത്രപഥങ്ങളിൽ സുവർണ്ണ മുദ്ര പതിപ്പിച്ചുകൊണ്ട് സ്കൂളിന്റെ വിജ യങ്ങൾക്ക് പിന്നിലെ ചാരകശക്തിയായി പ്രവർത്തിച്ച സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ പി.ഐ. അഹം ആയിരുന്നു. അതിനുശേഷം ശ്രീ ടി. എൽ. ഈനാശും, ശ്രീ. കെ.പി. വാസു, ശ്രീമതി പി.കെ. സരോജനി, ശ്രീമതി കെ.ജി. ജയദേവി, ശ്രീമതി കെ.എസ്. ഐഷാകുമാരി, ശ്രീ പി.എം. അരവിന്ദാ ക്ഷൻ, പി.പി. സെബാസ്റ്റ്യൻ ,ശ്രീമതി ലിറ്റി വർഗ്ഗീസ് എന്നിവരുമായിരുന്നു. ഇവരിൽ നിന്ന് കൈമാറിക്കിട്ടിയ സ്കൂളിന്റെ സാരഥ്യം കൂടുതൽ ഉത്തവാദിത്വബോധ ത്തോടും കർമ്മനിരതയോടും കൂടി ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സ്ററല്ല ടീച്ചർ (എച്ച്.എസ്.), ശ്രീമതി ടെസ്സി ടീച്ചർ (എച്ച്.എസ്.എസ്.) ശ്രീമതി ദീപടീച്ചർ (എൽ.പി.എസ്.) തുടർന്നു പോരുന്നു.IV. വിദ്യാലയം മികവിന്റെ കേന്ദ്രം - കാഴ്ചപ്പാട്

1 ലോകം മാറ്റിമറിക്കാൻ നിങ്ങൾക്കുപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം എന്ന നെൽസൺ മണ്ടേലയുടെ വിദ്യാഭ്യാസത്തെ കുറുച്ചുള്ള കാഴ്ചപ്പാട് സാക്ഷാൽക്കരിക്കപ്പെടുന്ന ഇടമായി വിദ്യാലയം മാറ

2. പാഠപാഠാനുബന്ധപ്രവർത്തനങ്ങളിൽ സജീവതാത്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്ന വിദ്യാലയ അന്തരീക്ഷം സൃഷ്ടിക്കൽ,

3. സമൂഹത്തോടും സഹജീവികളോടും സഹാനുഭൂതിയും സഹവർത്തിത്വവും വളർത്തി മാനുഷിക മൂല്യങ്ങൾ രൂപപ്പെടുത്തുന്നതിനുമുള്ള സാഹചര്യം ഒരു

4. പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് എല്ലാ പ്രവർത്തനങ്ങളിലും തുല്യപങ്കാളി വും പരിഗണനയും ഉറപ്പാക്കുന്ന വിദ്യാലയ അന്തരീക്ഷം ഒരുക്കൽ നാം അധിവസിക്കുന്ന ഭൂമി വരും തലമുറയ്ക്ക് കൈമാറേണ്ടത് എന്ന പാരി സിക അവബോധത്തോടെ ജീവിക്കുവാനും പരിസ്ഥിതി കാത്തുസൂക്ഷിക്കു വാനും ഉള്ള മനോഭാവം വളർത്തൽ 5.

പദ്ധതി രൂപീകരണ പ്രക്രിയ വിവിധഘടങ്ങൾ

1 എസ് ആർ ജി യോഗത്തിൽ എ. കെ.എം. സ്കൂൾ വിഷൻ 2030 എന്ന വിക

സന കാഴ്ചപ്പാട് അവതരിപ്പിക്കലും ചർച്ചയും. 2. വികസനാവശ്യങ്ങൾ ക്ലാസ് വിഷയം അടിസ്ഥാനത്തിൽ ഭൗതികം-അക്കാദ

മികം - സാമൂഹികം എന്നിങ്ങനെ തിരിച്ച് കരട് രൂപരേഖ തയ്യാറാക്കൽ കരട് രൂപരേഖ SRG, SMC, PTA, MPTA. OSA, SDA രാഷ്ട്രീയ സംഘടന പ്രിതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവരടങ്ങുന്ന ശില്പശാലയിൽ അവതരിപ്പിക്കൽ, 3

4 ശില്പശാലയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ കൂട്ടിച്ചേർക്കൽ,

5. പി.ടി.എ. നേതൃത്വത്തിൽ ക്രോഡീകൃത പദ്ധതിരേഖ തയ്യാറാക്കൽ

നിലവിലെ അവസ്ഥാവിശകനം

ഭൗതികം - നേട്ടങ്ങൾ ഒരു എയ്ഡ് സ്കൂൾ ആയതുകൊണ്ട് ഭൗതിക സാഹചര്യങ്ങൾക്കുവേണ്ടി സർക്കാർ സഹായങ്ങൾ ലഭിയ്ക്കുന്നതിന് പരിമിതികൾ ഉണ്ടായിട്ടുണ്ട്. ബഹുമാന പ്പെട്ട രാജസഭാംഗം ശ്രീ. സി.പി. നാരായണൻ അവർക്കളുടെ MPLAD ഫണ്ടിൽ നിന്നും Rs. 10,00,000/- 5 ക്ലാസ് മുറികൾ സ്മാർട്ട് റൂമുകളാക്കുവാൻ ഞങ്ങൾക്ക് ലഭിച്ചു എന്നതിൽ വളരെ കൃതാർത്ഥരാണ്. എങ്കിലും പരിമിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ടുതന്നെ ഈ ക്ലാസ് റൂമുകളുടെ ഭൗതിക സാഹചര്യം ഒരുക്കിയത് ഇവിടുത്തെ അദ്ധ്യാപകരും പി.ടി.എ.യും അത്ഭുതകാംക്ഷികളുമായ നല്ലവരായ നാട്ടു കാരുടെ സഹകരണം ഒന്നുകൊണ്ട് മാത്രമാണ്. ഇനിയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ വിദ്യാലയത്തിന് ഭൗതിക സാഹചര്യങ്ങളിലും അക്കാദ മിക നിലവാരങ്ങളിലും ധാരാളം ഉയരേണ്ടതുണ്ട്. അതുകൊണ്ട് ഞങ്ങൾക്ക് സാമൂ ഹിക സാമ്പത്തിക പിന്തുണ വളരെ അധികം ആവശ്യമാണ്. ബഹുമാനപ്പെട്ട അധി കാരികളുടെ ശ്രദ്ധയിൽ ഞങ്ങളുടെ ഈ ആവശ്യം കൊണ്ടു വരുവാൻ താത്പര്യപ്പെ…

ഭൗതികസൗകര്യങ്ങൾ

3-9-1974 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂൾ നിർമ്മാണ കമ്മറ്റി ആദ്യകാലത്ത് നിർമ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സർക്കാർ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയൻസ് ലാബ്.
  • ഫാഷൻ ടെക്‌നോളജി ലാബ്.
  • കമ്പ്യൂട്ടർ ലാബ്.
  • മൾട്ടീമീഡിയ തിയ്യറ്റർ.
  • എഡ്യുസാറ്റ് കണക്ഷൻ.
  • എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഭാരത് സ്‌കൗട്ട് യൂണിറ്റ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • വിവിധ ക്ലബ്ബ് യൂണിറ്റുകൾ

വഴികാട്ടി

Map