സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം

(5060 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം
വിലാസം
കോട്ടയം

കോട്ടയം പി.ഒ.
,
686001
,
കോട്ടയം ജില്ല
സ്ഥാപിതം21 - 01 - 1921
വിവരങ്ങൾ
ഫോൺ0481 2462356
ഇമെയിൽstannesktym@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33046 (സമേതം)
വി എച്ച് എസ് എസ് കോഡ്33046
യുഡൈസ് കോഡ്32100600210
വിക്കിഡാറ്റQ87660104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ772
ആകെ വിദ്യാർത്ഥികൾ1494
അദ്ധ്യാപകർ54
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ650
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSri.Joby Joseph
പ്രധാന അദ്ധ്യാപികSr. Beena Abraham
പി.ടി.എ. പ്രസിഡണ്ട്ജോർജ് തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ബീന ശേഖരൻ
അവസാനം തിരുത്തിയത്
08-10-2025BIBISHMTHOMAS
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ആമുഖം

"ഒരുമിച്ച് ഞങ്ങൾ ആഗ്രഹിക്കുന്നു, ഒരുമിച്ച് ഞങ്ങൾ നേടുന്നു".

സമൂഹത്തിന് മൊത്തത്തിൽ സംഭാവന നൽകിക്കൊണ്ട് പ്രബുദ്ധരാവാനും വിമോചിതരാകാനും ശാക്തീകരിക്കപ്പെടാനും യുവതികളെ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് കോട്ടയം അതിരൂപതയുടെ മാനേജ്മെന്റിന് കീഴിൽ 1921-ൽ സ്ഥാപിതമായ വിദ്യാലയമാണ് സെന്റ് ആൻസ് എച്ച്എസ്എസ് . കഠിനമായ അക്കാദമിക പ്രതിബദ്ധതയിലൂടെയും അച്ചടക്കത്തിലൂടെയും ഉയർന്ന ബൗദ്ധിക നിലവാരം വളർത്തിയെടുക്കാൻ സ്കൂൾ ലക്ഷ്യമിടുന്നു. പഠനത്തോടും അധ്വാനത്തോടും നേതൃത്വത്തോടുമുള്ള അഗാധമായ സ്നേഹത്തോടെ ഉയർന്ന തലത്തിലുള്ള അക്കാദമിക് മികവ് നേടാൻ വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുന്നു. പഠനത്തിൽ മാത്രമല്ല, ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കാൻ പെൺകുട്ടികളെ വാർത്തെടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കോട്ടയത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സെന്റ് ആൻസ് എച്ച്എസ്എസ് 1921-ൽ കോട്ടയം അതിരൂപതയുടെ മാനേജ്മെന്റിന് കീഴിലാണ് സ്ഥാപിതമായത്. ഇത് 1927-ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും 1998-ൽ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെടുകയും ചെയ്തു.

സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ സേവിക്കാൻ ഈ വിദ്യാലയം പ്രതിജ്ഞാബദ്ധമാണ് .സ്കൂൾ അതിന്റെ ദൗത്യത്തിന് അനുസൃതമായി, പഠന വ്യത്യാസങ്ങളും ഭിന്നശേഷിക്കാരുടെ പ്രത്യേക ആവശ്യങ്ങളും കണക്കിലെടുത്ത് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നു. സ്വയം ആശ്രയിക്കുന്നതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ സ്വഭാവമുള്ള സ്ത്രീകളെ വാർത്തെടുക്കാൻ ഇത് ശ്രമിക്കുന്നു. മുൻ പ്രിൻസിപ്പൽമാരുടെ മേൽനോട്ടത്തിൽ പൂത്തുലഞ്ഞ ഈ വിദ്യാലയം ഇന്ന് കോട്ടയത്തിന്റെ അമരത്ത് സ്ഥിതിചെയ്യുന്നത് ,വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വികസനത്തിന് ഊന്നൽ നൽകി അക്കാദമിക മികവിനുള്ള പ്രതിബദ്ധത സന്തുലിതമാക്കിയാണ്.

ചരിത്രം

അക്ഷരനഗരമായ കോട്ടയത്തിന്റെ ഹൃദയഭാഗത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി മഹത്തായ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഹയർ സെക്കണ്ടറി സ്കൂളാണ് സെൻറ് ആൻസ്. കോട്ടയം പൗരാവലിയുടെ പ്രിയങ്കരനും ദീർഘവീക്ഷണവുമുള്ള ‍ഡോ.അലക്സാണ്ടർചൂളപ്പറമ്പിൽ പിതാവാണ് 1921 - ൽ ഈ വിദ്യാലയം ആരംഭിച്ചത്. അതിനുമുമ്പ് സെന്റ് ആൻസ് ഇംഗ്ലീഷ് ഹൈസ്കൂൾ, സെന്റ് ജോസഫ് ലോവർ ഗ്രേഡ് ഇംഗ്ലീഷ് ഹൈസ്കൂൾ എന്നീപേരുകളിൽ 23 കൊല്ലത്തോളം വരാപ്പുഴ ആർച്ച്ബിഷപ്പിന്റെ അധീനതയിലുള്ള കർമ്മലീത്ത സിസ്റേറഴ്സിന്റെ മേൽനോട്ടത്തിലായിരുന്നു ഈ സ്ഥാപനം.തേർഡ് ഫോം വരെയാണ് അന്ന് ഉണ്ടായിരുന്നത്. സെന്റ് ആൻസ് സ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ പ്രശസ്ത അഭിഭാഷകനും, കോട്ടയം മുനിസിപ്പൽ ചെയർമാനുമായിരുന്ന ശ്രീ. ജോസഫ് മാളിയേക്കൽ ആയീരുന്നു. 1927 - ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ട സെന്റ് ആൻസിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ. എൻ. ജെ. മാത്യു ഞെഴുകുമററമായിരുന്നു. അഭിവന്ദ്യ തറയിൽ പിതാവിന്റെ കാലത്ത് 1955 - ൽ ബി.സി.എം. കോളേജ് ആരംഭിച്ചത് സെന്റ് ആൻസിന്റെ പുഷ്പീകരണമായിരുന്നു.1971 - ൽ ഈ സ്കൂൾ അതിന്റെ കനകജൂബിലി സ്മാരകമായി ചെറുപുഷ്പ നേഴ്സറിസ്കൂളും, സെന്റ് ആൻസ് എൽ.പി.സ്കൂളും ആരംഭിച്ചു.സംസ്ഥാനരൂപതാതലങ്ങളിൽ മികവ് തെളിയിച്ച് അവാർഡ് നേടിയ അദ്ധ്യാപകരും, വിദ്യാത്ഥികളും ഈ സ്കൂളി‍ന്റെ യശസ്സ് ഉയർത്തിക്കൊണ്ടിരിക്കുന്നു. കലാകായികരംഗങ്ങളിൽ ഈ സ്കൂൾ മുൻനിരയിൽ ശോഭിക്കുന്നു. പഠനത്തിന്റെ കാര്യത്തിലും ഈ സ്കൂൾ മുൻനിരയിൽ തന്നെ. 5 മുതൽ 12 വരെ ക്ലാസുകളിലായി 1250 വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. 55 അധ്യാപകരും 8 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

വായനശാല ,ബാഡ്മിന്റൺ കോർട്ട് ,അടുക്കള ,ഭക്ഷണ ശാല, പൂന്തോട്ടം , സ്മാർട്ട് ക്ലാസ്റൂമുകൾ ,സയൻസ് ലാബുകൾ ,ഓഡിറ്റോറിയം എന്നീ ഭൗതിക സൗകര്യങ്ങളും വിദ്യാലയത്തിലുണ്ട് .


പാഠ്യേതര പ്രവർത്തനങ്ങൾ

 
ഗൈഡിംഗ് വിദ്യാർത്ഥിനികൾ മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനൊപ്പം

1. സയൻസ് ക്ലബ് 2. ഹെൽത്ത് ക്ലബ് 3. പരിസ്ഥിതി ക്ലബ് 4. ഗണിത ക്ലബ് 5. സാമൂഹ്യശാസ്ത്ര ക്ലബ് 6. ഐ.ടി ക്ലബ് 7. മനോരമ ബാലജനസഖ്യം 8.ചിരി ക്ലബ്

 


മാനേജ്മെന്റ്

കോട്ടയം കോപ്പറേററീവ് മാനേജ്മെന്റ്ന്റെ  നിയന്ത്രണത്തിലാണ് ഈ സ്കൂൾ. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


മുൻ സാരഥികൾ

സാരഥികൾ വർഷം
ശ്രീ. എൻ. ജോൺ മാത്യ 1927 - 29
ശ്രീമതി. കെ.വി. ത്രേസ്യ 1929 - 56
സി. എമിലിയാന എസ്.വി.എം 1956 - 67
സി. എമരീത്ത എസ്.വി.എം 1967 - 70
സി. ഫബിയോള എസ്.വി.എം 1970-1979
സി. ലിസിയ എസ്.വി.എം 1979-1987
സി. ജറോം എസ്.വി.എം 1991-1995
സി. ലിററീഷ്യ എസ്.വി.എം 1995-1996
ശ്രീമതി. സി.ററി.സിസിലിക്കുട്ടി 1996
സി. ജോസി എസ്.ജെ.സി 1996-2000
സി. തെരേസ് എസ്.ജെ.സി 2000-2004
സി. ജോവാൻ എസ്.ജെ.സി 2004-2007
സി. ട്രീസാ മരിയ എസ്.ജെ.സി 2007-2009
സി. ജോസഫൈൻ എസ്.ജെ.സി 2009-2011
സി. എൽസി ജോസഫ് എസ്‌ ജെ സി 2011-2016
സി. ലിസ്‌ബി 2016-2018
സി. ക്രിസ്‌റ്റി 2018-2019
സി. സോഫിയ 2019-2023
Smt.Juzy Thomas 2023-24
Sr.Beena Abraham 2024-

സാരഥികൾ ഇപ്പോൾ

കോർപ്പറേറ്റ് മാനേജർ Fr.Thomas Puthiyakunnel  
 
]]
ലോക്കൽ മാനേജർ Rev.Fr.Abraham-Parambettu
 
പ്രിൻസിപ്പാൾ സിസ്റ്റർ അയോണ എസ് വി എം
 
വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ ഷേർലി കുര്യൻ
 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജൂണാ മേരി അവറാച്ചൻ - സംസ്ഥാന കലാതിലകം (2004-05)

എമിലിൻ തോമസ്- ടഗ് ഓഫ് വാറിൽ ദേശീയ വെള്ളി

അലീന ബിജു- ദേശീയ ജൂനിയർ കബഡി പങ്കാളി

സിനി ദേവസ്യ- ദേശീയ കരാട്ടെ പങ്കാളി

നേട്ടങ്ങൾ

  • ഗ്രൂപ്പ് ഡാൻസ് , ചവിട്ടു നാടകം ,ഓട്ടംതുള്ളൽ, ഒപ്പന ,നാടകം എന്നിവയിൽ സംസ്ഥാന കലോത്സവങ്ങളിൽ എ ഗ്രേഡ് നേടി
  • സംസ്ഥാന ലോൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനം
  • കബഡിയിൽ സംസ്ഥാന ചാമ്പ്യന്മാർ
  • സംസ്ഥാന ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ

ചിത്രശാല

തിരികെ വിദ്യാലയത്തിലേക്ക്

സന്ദർശിക്കുക

ഫേസ് ബുക്ക്  , യൂട്യൂബ് , ട്വിറ്റെർ , വെബ്സൈറ്റ്

വഴികാട്ടി

  • കോട്ടയം ടൗണിന്റെ മധ്യഭാഗത്ത്, കെ കെ റോഡിൽ ജില്ല ആശുപത്രിക്ക് സമീപം മലയാള മനോരമയ്ക്ക് മുൻവശത്തായി സ്ഥിതി ചെയ്യുന്നു.
  • റെയിൽവേ സ്റ്റേഷനിൽ നിന്നും 0 .5 കി . മി ദൂരം
  • കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽ നിന്നും 1 കി .മി ദൂരം

അവലംബം

http://www.ceasak.org/

https://en.wikipedia.org/wiki/Kottayam