സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അക്ഷരനഗരമായ കോട്ടയത്തിന്റെ ഹൃദയഭാഗത്ത് പെൺകുട്ടികളുടെ വിദ്യാഭദ്യാസം ലക്ഷ്യമാക്കി മഹത്തായ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഹയർ സെക്കണ്ടറി സ്കൂളാണ് സെൻറ് ആൻസ്. കോട്ടയം പൗരാവലിയുടെ പ്രിയങ്കരനും ദീർഘവീക്ഷണവുമുള്ള ‍ഡോ.അലക്സാണ്ടർചൂളപ്പറമ്പിൽ പിതാവാണ് 1921 - ൽ ഈ വിദ്യാലയംആരംഭിച്ചത്. അതിനുമുമ്പ് സെന്റ് ആൻസ് ഇംഗ്ലീഷ് ഹൈസ്കൂൾ, സെന്റ് ജോസഫ് ലോവർ ഗ്രേഡ് ഇംഗ്ലീഷ് ഹൈസ്കൂൾഎന്നീപേരുകളിൽ 23 കൊല്ലത്തോളം വരാപ്പുഴ ആർച്ച്ബിഷപ്പിന്റെ അധീനതയിലുള്ള കർമ്മലീത്ത സിസ്റേറഴ്സിന്റെ മേൽനോട്ടത്തിലായിരുന്നുഈ സ്ഥാപനം.തേർഡ് ഫോം വരെയാണ് അന്ന് ഉണ്ടായിരുന്നത്. സെന്റ് ആൻസ് സ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ പ്രശസ്ത അഭിഭാഷകനും, കോട്ടയം മുനിസിപ്പൽ ചെയർമാനുമായിരുന്ന ശ്രീ. ജോസഫ് മാളിയേക്കൽ ആയീരുന്നു. 1927 - ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ട സെന്റ് ആൻസിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ. എൻ. ജെ. മാത്യു ഞെഴുകുമററമായിരുന്നു. അഭിവന്ദ്യ തറയിൽ പിതാവിന്റെ കാലത്ത് 1955 - ൽ ബി.സി.എം. കോളേജ് ആരംഭിച്ചത് സെന്റ് ആൻസിന്റെ പുഷ്പീകരണമായിരുന്നു.1971 - ൽ ഈ സ്കൂൾ അതിന്റെ കനകജൂബിലി സ്മാരകമായി ചെറുപുഷ്പ നേഴ്സറിസ്കൂളും, സെന്റ് ആൻസ് എൽ.പി.സ്കൂളും ആരംഭിച്ചു.സംസ്ഥാനരൂപതാതലങ്ങളിൽ മികവ് തെളിയിച്ച് അവാർഡ് നേടിയ അദ്ധ്യാപകരും, വിദ്യാത്ഥികളും ഈ സ്കൂളി‍ന്റെ യശസ്സ് ഉയർത്തിക്കൊണ്ടിരിക്കുന്നു. കലാകായികരംഗങ്ങളിൽ ഈ സ്കൂൾ മുൻനിരയിൽ ശോഭിക്കുന്നു. പഠനത്തിന്റെ കാര്യത്തിലും ഈ സ്കൂൾ മുൻനിരയിൽ തന്നെ. 5 മുതൽ 12 വരെ ക്ലാസുകളിലായി 1250 വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. 55 അധ്യാപകരും 8 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.