സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോട്ടയം ടൗണിന്റെ മധ്യഭാഗത്ത്, കെ കെ റോഡിൽ ജില്ല ആശുപത്രിക്ക് സമീപം മലയാള മനോരമയ്ക്ക് മുൻവശത്തായി സ്ഥിതി ചെയ്യുന്നു.

റെയിൽവേ സ്റ്റേഷനിൽ നിന്നും കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽ നിന്നും 0 .5 കി . മി ദൂരം മാത്രമാണ് സ്കൂളിലേക്കു ഉള്ളത് .രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

വായനശാല ,ബാഡ്മിന്റൺ കോർട്ട് ,അടുക്കള ,ഭക്ഷണ ശാല, പൂന്തോട്ടം , സ്മാർട്ട് ക്ലാസ്റൂമുകൾ ,സയൻസ് ലാബുകൾ ,ഓഡിറ്റോറിയം എന്നീ ഭൗതിക സൗകര്യങ്ങളും വിദ്യാലയത്തിലുണ്ട്