സി.എച്ച്.എസ്.അടക്കാക്കുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
(48039 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി.എച്ച്.എസ്.അടക്കാക്കുണ്ട്
വിലാസം
അടക്കാകുണ്ട്

ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ അടക്കാകുണ്ട്
,
അടക്കാകുണ്ട് പി.ഒ.
,
676525
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1978
വിവരങ്ങൾ
ഫോൺ04931 258324
ഇമെയിൽchsadk@gmail.com
കോഡുകൾ
സ്കൂൾ കോഡ്48039 (സമേതം)
എച്ച് എസ് എസ് കോഡ്11215
യുഡൈസ് കോഡ്32050300122
വിക്കിഡാറ്റQ64567028
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കാളികാവ്,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ2113
പെൺകുട്ടികൾ2126
ആകെ വിദ്യാർത്ഥികൾ4239
അദ്ധ്യാപകർ102
ഹയർസെക്കന്ററി
ആൺകുട്ടികൾ178
പെൺകുട്ടികൾ322
ആകെ വിദ്യാർത്ഥികൾ480
അദ്ധ്യാപകർ23
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ: അനസ് കെ
പ്രധാന അദ്ധ്യാപകൻറഹ്‍മത്ത‍ുള്ള വാളപ്ര
പി.ടി.എ. പ്രസിഡണ്ട്ജോജി കെ അലക്സ്
എം.പി.ടി.എ. പ്രസിഡണ്ട്ഷക്കീല പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പശ്ചിമഘട്ട താഴ്‌വരയിൽ  ചരിത്ര സ്മൃതികൾ അലയടിക്കുന്ന മലപ്പുറം ജില്ലയുടെ കിഴക്കൻ മലയോരത്ത് നീലഗിരിയുടെ സഖിയായ നിലമ്പൂർ താലൂക്കിൽ കാളികാവ് പഞ്ചായത്തിലെ അടക്കാക്കുണ്ട് ഗ്രാമത്തിലാണ് ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ (സി എച് എസ് എസ്) സ്ഥിതിചെയ്യുന്നത്.  സഹ്യസാനുവിൽ നിന്നും ഉറവയെടുത്ത അരിമണൽ പുഴയും ചെറുപുഴയും സംഗമിച്ച് ഒഴുകുന്ന  കാളികാവ് നദിയുടെ സൈകതങ്ങളിൽ ഉരുവംകൊണ്ട സാംസ്‌കാരിക പൈതൃകത്തിന്റെ തിലകക്കുറിയായി പരിലസിക്കുകയാണ് ഇന്നീ വിദ്യാലയം.

ചരിത്രം

കിഴക്കൻ ഏറനാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നിർണായകമായ പരിവർത്തനങ്ങൾക്ക് നായകത്വം വഹിച്ച  അടക്കാകുണ്ട് സി എച്ച് എസ് എസ് 1978 ജൂൺ 1നു യശശ്ശരീരനായ ശ്രീ ബാപ്പു ഹാജി യാണ് തുടക്കം കുറിച്ചത്.  കർഷകരും കർഷകതൊഴിലാളികളും അടങ്ങുന്ന മലയോരവാസികളുടെ ചിരകാല സ്വപ്നമായിരുന്നു സി എച് എസ് എസ് എന്ന വിദ്യാലയ സ്ഥാപനത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടത്. യുപി വിഭാഗം ആയി പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1983 - 84 അധ്യയനവർഷത്തിൽ ഹൈ സ്കൂൾ ആയി ഉയർത്തി. 61 വിദ്യാർത്ഥികളും ഒരു അധ്യാപികയുമായി ആരംഭിച്ച വിദ്യാലയം 4500 വിദ്യാർത്ഥികളും  125 അധ്യാപകരുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. 2010 ൽ ആരംഭിച്ച ഹയർസെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിലെ ആറ് ബാചുകളിലായി 500 വിദ്യാർത്ഥികളും 23 അധ്യാപകരുമുണ്ട്. മികച്ച ഭൗതിക സാഹചര്യങ്ങളും അക്കാദമിക അക്കാദമികേതര മേഖലകളിലെ ഉജ്ജ്വലമായ നേട്ടങ്ങളും സമർഥമായ മാനേജ്മെന്റ് പിന്തുണയും സജീവമായ അധ്യാപക രക്ഷാകർതൃ സംഘടനയുടെ പിൻബലവുംകൊണ്ട് മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി സി എച് എസ് എസ് അടക്കാകുണ്ട് മാറിക്കഴിഞ്ഞു. സ്മാർട്ട് ക്ലാസ്സ് മുറികളിൽ നൂതന സാങ്കേതിക വിദ്യയുടെയും  നവീനമായ അദ്ധ്യാപനതന്ത്രങ്ങളുടെയും പിൻബലത്തിൽ  ഊഷ്മളമായ അധ്യാപക-വിദ്യാർഥി ബന്ധത്തിലൂടെയുള്ള രസകരമായ പഠനം വിദ്യാലയത്തിന്റെ സവിശേഷതയാണ്.  ഉൾനാടൻ ഗ്രാമത്തിന്റെ പരിമിതികളെ മറികടന്നുകൊണ്ട് 11 സ്കൂൾ ബസുകൾ വിദ്യാർത്ഥികൾക്കായി വിദ്യാലമൊരുക്കിയിട്ടുണ്ട്. കായിക കേരളത്തിന്റെ ചരിത്രത്തിൽ അടക്കാക്കുണ്ട് എന്ന ഗ്രാമത്തെ  അടയാളപ്പെടുത്തിയ നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ ഈ ചുരുങ്ങിയ കാലം കൊണ്ടു തന്നെ വിദ്യാലയത്തിനു കഴിഞ്ഞു. സാമൂഹ്യ-സാംസ്കാരിക - സാമ്പത്തിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ ഒട്ടേറെ പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ യശസ് ഉയർത്തി കൊണ്ടിരിക്കുന്നു. കലാ- കായിക -സാഹിത്യ  മേഖലകളിൽ പുരസ്‌കൃതരും പ്രശസ്തരുമായ ഒട്ടേറെ അധ്യാപകർ വിദ്യാലയത്തിന് മുതൽക്കൂട്ടായുണ്ട്.  സമർത്ഥരും സേവനസന്നദ്ധരും പ്രതിഭകളുമായ അധ്യാപകനിരയുടെ തണലിൽ അച്ചടക്ക മാർന്ന വിദ്യാഭ്യാസത്തിലൂടെ നാടിന്റെ പുരോഗതിക്കായി കർമസജ്ജരായ തലമുറകളെ വാർത്തെടുക്കുന്ന യജ്ഞം നിതാന്ത ജാഗ്രതയോടെ അടക്കാകുണ്ട് സി എച്ച് എസ് എസ് തുടർന്നുകൊണ്ടേയിരിക്കുന്നു തുടർന്ന് വായിക്കുക

സൗകര്യങ്ങൾ

ഏറനാടിന്റെ അക്ഷര ദീപമായ് 5 ഏക്കർ സ്ഥലത്ത് UP, HS, HSS ആയി പടന്ന് പന്തലിച്ചു കിടക്കുന്നതാണ് അടക്കാക്കുണ്ട് ക്രസന്റ് ഹയർ സക്കന്ററി സ്ക്കൂൾ. കാളികാവിൽ നിന്നും രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ വിശാലമായ ക്യാമ്പസിൽ എത്തിച്ചേരാം. പഠന പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന രൂപത്തിൽ സജ്ജീകരിച്ച ക്യാമ്പസിന്റെ തണൽ മരങ്ങൾ എന്നും കുളിർ മഴയാണ്. 1978ൽ യു പി സ്കൂളായി ആരംഭിച്ച സ്കൂൾ പിന്നീട് ഹൈസ്കൂളായും ഹയർ സെക്കണ്ടറി സ്കൂളായിട്ടും അപ്ഗ്രേഡ് ചെയ്യപ്പെട്ടു. നിലവിൽ UP തലത്തിൽ 29 ഡിവിഷനുകളിലായി 1500 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. UP സെക്ഷനിൽ മാത്രമായി 35 അധ്യാപകരുമുണ്ട്. HS വിഭാഗത്തിൽ 45 ഡിവിഷനുകളിലായി 2500 ഓളം കുട്ടികൾ പഠിക്കുന്നു. HS സെക്ഷനിൽ മാത്രമായി 67 അധ്യാപകരുമുണ്ട്. HSS വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ബാച്ചുകളിലായി 23 അധ്യാപകരും 8 ഡിവിഷനുകളിലായി 500 ഓളം കുട്ടികൾ പഠിക്കുന്നു. HS, HSS വിഭാഗങ്ങളിലായി 9 അനധ്യാപകരും ഉണ്ട്.

വിദ്യാലയത്തെ സ്വന്തം വീടായി കണ്ട മുൻ മാനേജർ ബാപ്പു ഹാജിയുടെ ഉൾക്കാഴ്ചയാണ്ക്യാമ്പസിനെ ജീവസുറ്റതാക്കി മാറ്റിയത്. 82 ക്ലാസ്സ്‌ മുറികളും, മൂന്ന് ഐ ടി ലാബുകളും, ഒരു മനോഹരമായ ലൈബ്രറിയും, 4 സയൻസ് ലാബുകളും, 3 സ്മാർട്ട് റൂമുകളും, സ്റ്റോറും, 2 ഓഫീസ് മുറികളും ആവശ്യമായ ശൗചാലയങ്ങളും മൂന്ന് മുറ്റങ്ങളും ഒരു കളി മൈതാനവും നിറഞ്ഞതാണ് നമ്മുടെ സ്കൂൾ ക്യാമ്പസ്. തുടർന്ന് വായിക്കുക

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ

1. എസ് എസ് എൽ സി

സംസ്ഥാന തലത്തിൽ തന്നെ അക്കാഡമിക് രംഗത് ഉജ്വലമായ സ്ഥാനമാണ് ക്രെസെന്റിനുള്ളത്. മലയോര നാടിന് അക്ഷര വെളിച്ചമേകി നാല് പതിറ്റാണ്ട് കാലമായി തിളങ്ങി നിൽക്കുകയാണ് നമ്മുടെ കലാലയം. പൊതു പരീക്ഷകളിൽ എസ് എസ് എൽ സി തരത്തിൽ കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി വലിയ വിജയം നേടി 2019 ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാന തലത്തിൽ നാലാം സ്ഥാനത്തെത്താനും ക്രസെന്റിന് സാധിച്ചു. എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി നൂതനമായ ഒട്ടേറെ കാര്യങ്ങൾ നമ്മുടെ വിദ്യാലയത്തിൽ നടത്തി വരുന്നു.

2. കായിക രംഗം

കുട്ടികൾക്ക് മണ്ണ് കൊണ്ട് പാത്രങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലനം നൽകുന്നു. ഹാൻഡ്ബാൾ ദേശീയ ടീമിന് സംഭാവനയേകിയവരാണ് ക്രസെന്റ് കായികക്കൂട്ടം. ഹാൻഡ്ബാൾ ടീമിൽ ദേശീയ ടീമാവട്ടെ സ്റ്റേറ്റ് ടീമാവട്ടെ ക്രസെന്റിന്റെ കുട്ടികളാണ് അധികവും. ഒട്ടേറെ വിദ്യാർത്ഥികളെ കായിക മേഖലയിലൂടെ രാജ്യത്തിലെ അറിയപ്പെടുന്ന താരങ്ങളാക്കി വളർത്തിയെടുക്കാൻ ക്രസെന്റിന് കഴിഞ്ഞട്ടുണ്ട്. അത്ലറ്റിക്സിലും കേരളത്തിലെ നിരവധി താരങ്ങളെ വളർത്തിയെടുക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

3.YouTube Channel

സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികൾ രക്ഷിതാക്കളിലേക്കും പൊതുജനങ്ങളിലേക്കും അതിവേഗം എത്തിക്കുക, സ്കൂളിൽ വിദ്യാർത്ഥികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും അവ പ്രദർശിപ്പിക്കാനുള്ള അവസരം ഒരുക്കുക എന്ന ഉദ്ദേശത്തോടെ നിർമിച്ചതാണ് ഈ യൂട്യൂബ് ചാനൽ

♣YouTube Channel

കൂടുതൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ വായിക്കാം

സ്കൂളിലെ പ്രധാനാദ്ധ്യാപകർ

സ്കൂളിലെ പ്രധാനാദ്ധ്യാപകർ
നമ്പർ പേര് വർഷം ഫോട്ടോ കാലയളവ്
1 ഖാലിദ്. പി 1970 -- 2006
36 വർഷം
2 ബ്രിജിത.കെ.വി 2006 -- 2007
ഒരു വർഷം
3 ജോഷി പോൾ 2007 -- 2016
10 വർഷം
4 റഹ്മത്തുള്ള വാളപ്ര 2016 --
തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് പ്രശസ്തി ഫോട്ടോ
വീര ജവാൻ അബ്ദുൾ നാസർ കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു വേണ്ടി ജീവൻ ഹോമിച്ച ധീരരക്തസാക്ഷി
എം. സ്വരാജ് എം എൽ എ മുൻ കേരള നിയമസഭാ അംഗം
ഡോ. സലാഹുദ്ദീൻ ഒപി പ്രിൻസിപ്പാൾ എം.ഇ.എസ്.കല്ലടി കോളേജ് മണ്ണാർക്കാട്
  • ഈ സ്കൂളിലെ പത്തോളം അധ്യാപകർ ഇവിടത്തെ പൂർവ വിദ്യാർത്‌ഥികളാണ്

നേട്ടങ്ങൾ

അഞ്ച് ദശാബ്ദക്കാലം കിഴക്കൻ ഏറനാടിന്റെ മലയോര മേഖലക്ക് അക്ഷര വെളിച്ചം പകർന്ന് കാളികാവിന്റെ ചരിത്രത്തിൽ പ്രധാനിയായി തലയുയർത്തി നിൽക്കുന്ന ക്രസന്റിന് നേട്ടങ്ങളുടെ പെരുമഴ തന്നെയുണ്ട്. വിദ്യാഭ്യാസ, കലാ, കായിക പ്രവർത്തനങ്ങളിൽ ക്രെസെന്റിന്റെ പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങൾ നമ്മുടെ സ്കൂളിനെ തേടിയെത്തിയിട്ടുണ്ട്. 2018-19 അധ്യായന വർഷത്തിലെ എസ് എസ് എൽ സി പരീക്ഷയിൽ നമ്മുടെ വിദ്യാലയം മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി. മലപ്പുറം റവന്യു ജില്ലാ കായിക മേളയിൽ കിരീടം ചൂടിയതുൾപ്പടെ നിരവിധി അംഗീകാരങ്ങളാണ് ക്രെസന്റിന്റെ പൊൻകിരീടത്തിൽ സ്വർണ്ണ തൂവലുകളിയി തുന്നി ചേർത്ത വെച്ചിരിക്കുന്നത് കൂടുതൽ അറിയാം

വഴികാട്ടി

ക്രസന്റ് ഹയർസെക്കന്ററി സ്കൂളിലേയ്ക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാളികാവിൽ നിന്ന് കരുവാരക്കുണ്ട് റോഡിൽ 1.5 കി.മി സഞ്ചരിച്ചാൽ ചെങ്കോട്. അവിടെ നിന്ന് അടക്കാക്കുണ്ട് റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
  • വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്ന് അടക്കാകുണ്ട് ക്രസന്റ് ഹയർസെക്കന്ററി സ്കൂളിലേയ്ക്ക് 12 കി.മി. അകലമാണ് ഉള്ളത്.
  • കരുവാരകുണ്ടിൽ നിന്നും കാളികാവ് റോഡിലൂടെ ഏഴര കിലോമീറ്റർ സഞ്ചരിച്ചാൽ ചെങ്കോട്. അവിടെ നിന്ന് അടക്കാക്കുണ്ട് റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
  • പാറശ്ശേരിയിൽ നിന്നും ചെങ്കോട് ഭാഗത്തേക്ക് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
Map

അവലംബം

1. ml.wikipedia.org/wiki/കാളികാവ്

2. ml.wikipedia.org/wiki/നിലമ്പൂർ

3. ml.wikipedia.org/wiki/മലപ്പുറം