1990 -91 അധ്യയനവർഷം നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 800 മീറ്റർ ഓട്ടത്തിൽ വിദ്യാലയത്തിലെ അബ്ദുൽകരീം മൂന്നാം സ്ഥാനം കരസ്ഥമാക്കി
1992- 93 അധ്യയനവർഷം നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 4*100 മീറ്റർ റിലേയിൽ സിജോ ജോസ് ഗോൾഡ് മെഡൽ നേടി ക്രസന്റ് വിദ്യാലയത്തിന്റെ അഭിമാന താരമായി മാറി
1993 94ലെ സംസ്ഥാന കായികമേളയിൽ 4*400 മീറ്റർ റിലേയിൽ സിജോ കെ ജോസ് വെള്ളി മെഡൽ കരസ്ഥമാക്കി
1995 96 ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗം ഹൈജമ്പ് മത്സരത്തിൽ ശിവപ്രസാദ് എന്ന വിദ്യാർത്ഥി സ്വർണമെഡൽ കരസ്ഥമാക്കി
എല്ലാവർഷവും നടക്കുന്ന മലപ്പുറം ജില്ലാ തല കായികമേളകളിലെ ഏറ്റവും മിന്നുന്ന നേട്ടങ്ങൾ കൊയ്തെടുക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു
മലപ്പുറം വിദ്യാഭ്യാസ ജില്ലാ കായികമേളകളിൽ ഏഴുവർഷം ഓവറോൾ ഒന്നാംസ്ഥാനവും പിന്നീടുള്ള വർഷങ്ങളിൽ രണ്ടോ മൂന്നോ സ്ഥാനങ്ങളിലും ആയി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച കായിക പ്രതിഭകളെ വളർത്തിയെടുത്ത വിദ്യാലയമാണ് അടക്കാകുണ്ട് സി എച്ച്എസ്എസ്
വണ്ടൂർ വിദ്യാഭ്യാസ ഉപജില്ല രൂപീകരണം മുതൽ തുടർച്ചയായി അഞ്ചു വർഷം ഉപ ജില്ലാ കായികമേളയിലെ ചാമ്പ്യൻമാരായതും ഈ വിദ്യാലയമാണ്.
2001 -02 അധ്യയനവർഷം ഈ വിദ്യാലയത്തിലെ ജിനോ ജോസഫ് സബ്ജൂനിയർ ഹാൻഡ്ബോൾ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഏറെ ശ്രദ്ധേയമാണ്. അന്നുമുതൽ തുടർച്ചയായി എല്ലാ വർഷവും വിവിധ കാറ്റഗറി കളിലായി ക്രസന്റിലെ വിദ്യാർഥികൾ ദേശീയതലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു കളിച്ചു കൊണ്ടിരിക്കുന്നു
2009 - 2010 അധ്യയനവർഷത്തിൽ ഒരു കുട്ടിക്ക് മുഴുവൻ വിഷയങ്ങൾക്കും A+
2013 - 2014 അധ്യയനവർഷത്തിൽ 16 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+
2014 - 2015 അധ്യയനവർഷത്തിൽ 18 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+
2015 - 2016 അധ്യയനവർഷത്തിൽ 35 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+
2016 - 2017 അധ്യയനവർഷത്തിൽ 43 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+
2017 - 2018 അധ്യയനവർഷത്തിൽ 80 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+
2017 - 2018 അധ്യയനവർഷത്തിൽ സംസ്ഥാന കലോത്സവത്തിൽ ഒൻപത് കുട്ടികൾക്ക് വിവിധ ഇനങ്ങളിൽ ഒന്നാം സ്ഥാനം
2017 - 2018 അധ്യയനവർഷത്തിൽ സംസ്ഥാന ഗണിത മേളയിൽ രണ്ട കുട്ടികൾക്ക് ഒന്നാം സ്ഥാനം
2018 - 2019 അധ്യയനവർഷത്തിൽ 83 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+
2018-19 ൽ 100% വിജയം, സ്റ്റേറ്റിൽ 4ാം സ്ഥാനവും മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനവും
2019 - 2020 അധ്യയനവർഷത്തിൽ 101 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+
2020 - 2021 അധ്യയനവർഷത്തിൽ 260 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+