ഇവാൻസ് എച്ച്. എസ്. പാറശ്ശാല

Schoolwiki സംരംഭത്തിൽ നിന്ന്
(44040 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ഇവാൻസ് എച്ച്. എസ്. പാറശ്ശാല
Evans.jpg
വിലാസം
ഇവാൻസ് ഹൈസ്കൂൾ പാറശ്ശാല
,
പാറശ്ശാല പി ഒ പി.ഒ.
,
695502
സ്ഥാപിതം1 - 6 - 1943
വിവരങ്ങൾ
ഫോൺ0471 2200689
ഇമെയിൽevans44040@gmail.com
കോഡുകൾ
സ്കൂൾ കോഡ്44040 (സമേതം)
യുഡൈസ് കോഡ്32140900307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പാറശ്ശാല
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ235
പെൺകുട്ടികൾ238
ആകെ വിദ്യാർത്ഥികൾ473
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു ആർ എൽ
പി.ടി.എ. പ്രസിഡണ്ട്ബിനു തോട്ടത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്സുമിത
അവസാനം തിരുത്തിയത്
26-02-2024Sathish.ss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാറശ്ശാല നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .

ചരിത്രം

സാമ്പത്തികമായും സാമൂഹികമായും പിന്നോക്കമായിരുന്ന ഒരു ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകു വിരിച്ചു പറക്കുവാൻ സഹായകരമായ, പാറശ്ശാല എന്ന അതിർത്തി പ്രദേശത്തെ ആദ്യകാല സരസ്വതീ ക്ഷേത്രമാണ്, ഇന്ന് നൂറു വയസ്സിനോടടുക്കുന്ന "ഇവാൻസ് ഹൈസ്കൂൾ" എന്ന വിദ്യാലയ മുത്തശ്ശി.

പാറശ്ശാലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവാ൯സ് സ്ക്കൂൾസ് , ഇവാ൯സ് യു പി എസ്, ഇവാ൯സ് ഹൈസ്ക്കൂൾ, ഇവാ൯സ് റ്റി, റ്റി, ഐ മുതലായവ എയ്ഡഡ് മേഖലയിൽ പ്രവ൪ത്തിക്കുന്നു

ഇവാ൯സ് സ്ക്കൂൾസ് സ്ഥാപിതമായത് 1922- ൽ ആണ് യു പി എസ്, ഹൈസ്ക്കൂൾ, റ്റി റ്റി ഐ എന്നിവ അന്ന് നിലവിലുണ്ടായിരുന്നു. ഇത് സ്ഥാപിച്ചത് തിരുവിതാംകൂറിലെ മാ൪ത്താണ്ടം സ്വദേശിയായ ശ്രീ എസ് പി ജേക്കബ് എന്ന വ്യക്തിയാണ്. 1922 മുതൽ സ്ക്കൂൾ മാനേജ൪ ശ്രീ. എസ്. പി. ജേക്കബ് ആയിരുന്നു.

അദ്ദേഹത്തിൻെറ മരണ ശേഷം മകനായ ശ്രീ. സാം ഇവാ൯സ് മാനേജരായി 28 വ൪ഷം പ്രവ൪ത്തിച്ചു. ഇപ്പോൾ ശ്രീമതി. പോൾ രതി നല്ലതമ്പി മാനേജരായി പ്രവ൪ത്തിക്കുന്നു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാറശ്ശാല പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് അതിവിശാലമായ ഏഴു ഏക്കറിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. വിശാലമായ രണ്ടു കളിസ്ഥലങ്ങൾ ഉൾപ്പെടുന്ന അഞ്ചു ഏക്കറിൽ ഹൈസ്കൂൾ മാത്രമായി നിലകൊള്ളുന്നു. ആധുനികതയിലും പൗരാണികത നിലനിർത്തുന്ന കെട്ടിടങ്ങളിൽ ഹൈടെക് ക്ലാസ്റൂമുകൾ. എല്ലാ വിഷയങ്ങളുടെയും പാഠ്യഭാഗങ്ങളിലും മൾട്ടീമീഡിയ ഉപയോഗപ്പെടുത്തിയുള്ള ക്ലാസുകൾ.ഹൈസ്കൂളിൽ ബ്രോഡ്ബ്രാൻഡ് ഇന്റർനെറ്റ് സൗകര്യം. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് എന്നിവ ഹൈസ്കൂളിന് മാത്രമായി പ്രത്യേകം. പൂന്തോട്ടം, കുട്ടികളിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ജൈവപച്ചക്കറി തോട്ടം തുടങ്ങിയവ വിപുലീകൃതം.വായനാശീലം വളർത്തിയെടുക്കുവാനും പരിപോഷിപ്പിക്കുവാനും പ്രത്യേക ഊന്നൽ നൽകികൊണ്ട് ലൈബ്രറിയും വായനാമുറിയും. കുട്ടികളുടെ കായികശേഷി തിരിച്ചറിഞ്ഞു കബഡി, ഫുട്ബോൾ തുടങ്ങിയവയിൽ പ്രത്യേക പരിശീലനവും യോഗാ ക്ലാസും.

യാത്രാക്ലേശ പരിഹാരമായി സ്കൂൾ ബസ് സൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോഗ്രാം (എസ് പി സി) - ആൺ പെൺ വിഭാഗം,

സ്കൗട്ട് & ഗൈഡ്സ് ' - ആൺ പെൺ വിഭാഗം

'എ൯ സി സി ' - ആൺ പെൺ വിഭാഗം '

വിദ്യാരംഗം കലാസാഹിത്യ വേദി'

'ക്ലബ് പ്രവ൪ത്തനങ്ങൾ'. - വിഷയാടിസ്ഥാനത്തിൽ ക്ലബ് പ്രവ൪ത്തിക്കുന്നു

മാനേജ്മെൻറ്

ഇ൯ഡിവിഡുവൽ മാനേജ്മെൻറ്.

മുൻ സാരഥികൾ

സ്കൂളിൻെറ മുൻ മാനേജ്മെൻറ് സാരഥികൾ

ശ്രീ. എസ് പി ജേക്കബ്

ശ്രീ. സാംഇവാ൯സ്

ശ്രീമതി. ലിറ്റി ഇവാ൯സ്

ശ്രീ.ഇവാ൯സ് നല്ലതമ്പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇവർ നമ്മുടെ പൂർവ വിദ്യാർഥികൾ ...

ക്ര. നമ്പർ പേര്
1 ഡോ. ദാസയ്യ
2 ഡോ. വി വി൯സൻറ്
3 പ്രൊഫ. ഡോ. രാജരത്നം
4 ഡോ. ഖാ൯
5 ശ്രീ. സുകദേവ൯ (ഡി ഇ ഒ)
6 ശ്രീ. ജോൺ.ജെ ജയിംസ് (ഡി ഡി )
7 എഞ്ചിനിയ൪ ശ്രീ. പി സി ചെല്ലപ്പ൯

വഴികാട്ടി

നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാല പഞ്ചായത്തിൽ ഗാന്ധി പാർക്കിൽ നിന്നും കിഴക്കു 100 മീറ്റർ അകലെ വിദ്യാലയം സ്ഥിതി ചെയ്യുന്നു . സ്കൂളിൽ നിന്നും രണ്ടു കിലോമീറ്റര് അകലെയായി പാറശ്ശാല റെയിൽവേ സ്റ്റേഷനും മുന്നൂറു മീറ്റർ മാറി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയും സ്ഥിതി ചെയ്യുന്നു

Loading map...