സഹായം Reading Problems? Click here


ഗവ.വി.എച്ച്.എസ്.എസ് ഇലന്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(38027 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ.വി.എച്ച്.എസ്.എസ് ഇലന്തൂർ
Index.jpg
വിലാസം
ഇലന്തൂർപി.ഒ, പത്തനംതിട്ട

ഇലന്തൂർ
,
689643
സ്ഥാപിതം01 - 01 - 1894
വിവരങ്ങൾ
ഫോൺ04682362082
ഇമെയിൽgvhsselanthoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്38027 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ലപത്തനംതിട്ട
ഉപ ജില്ലകോഴഞ്ചേരി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം69
പെൺകുട്ടികളുടെ എണ്ണം65
വിദ്യാർത്ഥികളുടെ എണ്ണം134
അദ്ധ്യാപകരുടെ എണ്ണം30
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽറജീന എസ്
പ്രധാന അദ്ധ്യാപികജോയി വി സക്കറിയ
പി.ടി.ഏ. പ്രസിഡണ്ട്കെ ജെ നൈനാൻ
അവസാനം തിരുത്തിയത്
29-11-2020Ghselanthoor


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


== ചരിത്രം ==കുംബഴ പ്രവർത്തിപള്ളിക്കുടം എന്നപേരിൽ തുടങ്ങിയ ഇലന്തൂർ ഗവൺമെൻറ്റ് ഹൈസ്കൂളിന് ഏകദേശം 150 തിൽപരം വ൪‍‍‍‍‍‍‍‍ഷത്തെ ചരിത്രവും പാരമ്പര്യവും അവകാശപ്പെടാനുണ്ട്. ഇലന്തൂരിന്റെ സാംസ്കാരിക ചരിത്രത്തോളം തന്നെയുള്ള പ്രാധാന്യം ഈ സ്കുളിനുമുണ്ട് . ഇലന്തൂർ ഗവൺമെൻറ് ഹൈസ്കൂളിന് 162 ഈ വർഷത്തെ ചരിത്രമുണ്ട് .പഴയ തിരുവിതാംകൂർ രാജ്യത്ത് പല സ്ഥലങ്ങളിലും സർക്കാർ സ്കൂളുകൾ ആരംഭിച്ച കാലത്ത് കുമ്പഴ പ്രവർത്തി പള്ളിക്കൂടം എന്ന പേരിൽ തുടങ്ങിയ ഒരു വിദ്യാലയം ആണിത്. വി എം സ്കൂൾ (വെർണാകുലർ മിഡിൽ സ്കൂൾ)എംഎം സ്കൂൾ (മലയാളം മിഡിൽ സ്കൂൾ) യുപിസ്കൂൾ എന്നിങ്ങനെ പല പരിണാമദശതകൾ പിന്നിട്ട ഈ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷിച്ചത് 160 വർഷം തികഞ്ഞ 1964 ആയിരുന്നു. തുടർന്ന് ദേശഭക്തൻ കെ കുമാർജി യുടെ നേതൃത്വത്തിൽ നടത്തിയ സാഹസിക ശ്രമങ്ങളുടെ ഫലമായി ഇതു ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ഈ വിദ്യാലയത്തിന്റെയും ,ഇലന്തൂർ ഗ്രാമത്തിൻയും പുരോഗതിക്ക് വേണ്ടി ചെയ്തിട്ടുള്ള ത്യാഗോജ്വലമായ സേവനം എന്നും സ്മരണീയമാണ്.

ഇലന്തൂർ ഗ്രാമത്തിൻറെ സാംസ്കാരിക ചരിത്രം അഭിമാനകരമാണ്. 'ഇസ്രായേൽ ചരിതം 'മുതലായ കാവ്യങ്ങൾ രചിച്ച കൈരളിയെ ധന്യമാക്കിയ മഹാകവി ചേക്കോട് ആശാൻറെ ജനനം കൊണ്ട് അനുഗ്രഹീതമാണ് ഇലന്തൂർ. ഗാന്ധിജിയുടെ ശിഷ്യന്മാരിൽ പ്രഥമഗണനീയനും, സ്വാതന്ത്ര്യസമരത്തിന് മുന്നണിയിൽ നിന്നുകൊണ്ട് യാതന പൂർണവും,ത്യാഗസുരഭിലമായ സേവനം രാജ്യത്തിനു വേണ്ടി സമർപ്പിച്ച ധീരദേശാഭിമാനിയുമായ കെ കുമാർജിയിലൂടെ ഇലന്തൂർ എന്ന ഗ്രാമം ചരിത്രത്തിൽ സുവിദമായി.മഹാത്മാഗാന്ധി ,വിനോബഭാവെ, പ്രകാശ് നാരായണൻ ,വി കെ കൃഷ്ണമേനോൻ തുടങ്ങിയ ദേശീയ നേതാക്കളുടെ കാലടികൾ പതിഞ്ഞ് കാവ്യാത്മകമായി മാറിയ ഗ്രാമമാണിത്.

ബ്രിട്ടീഷുകാരുമായുള്ള പോരാട്ടത്തിനിടയിൽ വേലുത്തമ്പി ദളവ ഒളിച്ചു നടന്ന കാലത്ത് രാത്രി പാർക്കാൻ ഉചിതമായ സ്ഥലം അന്വേഷിച്ചു . ഇല്ലങ്ങളുടെ ഊര് എന്ന സ്ഥലം സഹായി ചൂണ്ടിക്കാട്ടി. ഇത് പിന്നീട് ഇലന്തൂർ ആയെന്നാണ് ഐതിഹ്യം. സ്വാതന്ത്ര്യ സമരത്തിൻറെ ആദ്യഘട്ടം മുതൽ ദേശീയ പ്രസ്ഥാനവുമായി ചേർന്ന് നിന്ന നാട്. ദേശഭക്തൻ, ഹരിജനോദ്ധാരകൻ എന്നീ വിശേഷണങ്ങൾ ഉള്ള കെ കുമാർജി ഇലന്തൂരിനെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കി. ഖദർ ദാസ് ഗോപാലപിള്ള ഇലന്തൂരിൽ ചർക്ക സംഘം ആരംഭിച്ചു . സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഗാന്ധിജി നേരിട്ടെത്തി ആവേശം വിതറി. മോഹൻലാൽ ,സംവിധായകൻ ഉണ്ണികൃഷ്ണൻ, നടി മീരാജാസ്മിൻ, നിർമ്മാതാവ് ഗാന്ധിമതി ബാലൻ എന്നിവരും ഇലന്തൂരിൽ ജനിച്ചവരാണ്. പഞ്ചായത്തിന് സ്ഥലവും കെട്ടിടവും നൽകിയ കെ കുമാർജി യാണ് 1952 ആദ്യ പഞ്ചായത്ത് പ്രസിഡൻറായത്.

വിദ്യാലയ അന്തരീക്ഷം സ്മരണകളുടെയും മറ്റും കൊണ്ട് കലുഷിതം ആകാതെ അതിൻറെ പരിപാവന പുലർത്താനും ,ഒരു രാഷ്ട്രീയരഹിത മേഖലയാക്കി നിലനിർത്താനും കഴിഞ്ഞത് നാട്ടിലെ രക്ഷകർത്താക്കളുടെയും,പൊതുജനങ്ങളുടെയും കഠിനാധ്വാനം കൊണ്ടാണ് .തുടർന്നുള്ള എല്ലാ വികസന പ്രവർത്തനങ്ങളിലും ജനങ്ങളുടെ ഹൃദയപൂർവ്വമായ സഹകരണം കൊണ്ട് മോഡൽ സ്കൂളായി മാറി.

ഒരു പൂർണ്ണ ഹൈസ്കൂളായി തീരുന്ന വർഷം മുതൽ തന്നെ പഴയ കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ എസ്.എസ്.എൽ.സി റിസൾട്ടിൽ മികച്ച വിജയം കാത്തുസൂക്ഷിക്കാനും കഴിഞ്ഞിട്ടുണ്ട്.

പ്രീ പ്രൈമറി മുതൽ പ്ലസ് ടു, വിഎച്ച്എസ്ഇ, തുടങ്ങിയ ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജ് ,ബിഎഡ് കോളേജ് എന്നിവയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം ആണ് ഇവിടെയുള്ളത്.

ഗാന്ധിജിയുടെ പാദസ്പർശം കൊണ്ട് ചരിത്രത്തിന് ഏടുകളിൽ ആലേഖനം ചെയ്യപ്പെട്ടതും ,പടയണികലാ രൂപത്തിന്റെ സിരാകേന്ദ്രമായ ഇലന്തൂരിൻറെ മണ്ണിൽ 1991ലാണ് വിഎച്ച്എസ്ഇ തുടങ്ങിയത്.സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മുന്നിൽ നിൽക്കുന്ന ഇലക്ട്രോണിക് വിഭാഗത്തിലെ maintenance and repairs of radio and television (MRRTV) എന്ന കോഴ്സിൽ രണ്ടു വാച്ചുകളുമായി VHSE പ്രവർത്തനം തുടങ്ങി.കരിക്കുലം റിവിഷൻ റെ ഭാഗമായി ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി എന്ന് പുനർനാമകരണം ചെയ്യപ്പെട്ട കോഴ്സിന്റെ രണ്ട് ബാച്ചുകളാണ് ഇപ്പോൾ നിലവിലുള്ളത്.

ഗ്രാമവാസികളായ ജനങ്ങളുടെ ചിരകാലഅഭിലാഷമായിരുന്ന ഹയർസെക്കൻഡറി 2015 പ്രവർത്തനമാരംഭിച്ചു. ശാസ്ത്ര വിഷയങ്ങളോടുള്ള അഭിരുചി കൂടുതലുള്ള ഈ കാലഘട്ടത്തിൽ സയൻസ് ബാച്ച് ആരംഭിച്ചു.

സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലാസ്സുകൾ എൽ എസ് എസ്, യു എസ് എസ് പരീക്ഷകൾ ഗണിതശാസ്ത്ര പരീക്ഷകൾ ,ഹിന്ദി സുഖമ പരീക്ഷകൾ എന്നിവ വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വികസനത്തിനുതകുന്നു.കൂടാതെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന പിടിഎ ,മാതൃ പിടിഎ , എൻഎസ്എസ് എന്നിവയുടെ പ്രവർത്തനം വളരെ ശ്ലാഘനീയമാണ് .വിവിധ അവാർഡുകൾ ഏർപ്പെടുത്തി

വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകി വരുന്ന മികച്ച എൻഡോവ്മെൻറ് കമ്മിറ്റി സ്കൂളിൽ ഉണ്ട്.

വിജ്ഞാനത്തിന് പ്രകാശം പരത്തി കൊണ്ട് വളരുന്ന തലമുറയുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത് ഒരു വിദ്യാലയത്തിനുള്ള പങ്കിനെക്കുറിച്ച് തികച്ചും ബോധവാന്മാർ ആയ നാട്ടുകാരുടെയും വിദ്യാർത്ഥി സമൂഹ ത്തിൻറെയും അർപ്പണബോധത്തോടെയുള്ള സംയുക്ത പരിശ്രമങ്ങൾ കൊണ്ട് ഈ വിദ്യാലയം കൂടുതൽ ശോഭനം ആയി തീരട്ടെ.

ഭൗതികസൗകര്യങ്ങൾ

മൂന്നേക്ക൪ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന വിശാലമായ സ്കൂൾകെട്ടിടങ്ങളും മൈതാനവുമാണ് ഏറ്റവും വലിയ പ്രത്യേകത. ‍‍‍‍ഒരു മൂന്ന്നില കെട്ടിടവും സി ആക്യതിയിലുള്ള മറ്റൊരു കെട്ടിടവുമാണ് ആകെയുള്ളത് മൂന്ന്നില കെട്ടിടത്തിന്റെ ഒരു ഭാഗത്ത് സ്കൂളിന്റെ ഒാഫീസ്,ഹൈസ്കൂൾ ക്ലാസുകൾ, വി.എച്ച്.എസ്.സി ക്ലാസുകൾ, ലാബ്,സ്റ്റാഫ് റൂം,ഹയർ സെക്കന്ററി ക്ലാസുകൾ, തുടങ്ങിയവയും മറുഭാഗത്ത് ഇലന്തൂർ ഗവ; കോളേജും ഇപ്പോൾ താല്ക്കാലികമായി പ്രവർത്തിക്കുന്നു.സ്കൂളിൻറെ പ്രധാന കെട്ടിടം കൂടാതെ മൂന്നുനില കെട്ടിടം, ഒരു ഓടിട്ട കെട്ടിടം എന്നിവയുണ്ട്. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് ,മികച്ച ലൈബ്രറി എന്നിവ സ്കൂളിൽ ഉണ്ട്. എട്ടാംക്ലാസ് മുതൽ എല്ലാ ക്ലാസ്സുകളും ഹൈടെക് ആക്കി. ‍ഷീടോയ്‌ലറ്റ് ഉൾപ്പെടെയുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉണ്ട്. സ്കൂളിന് വിശാലമായ കളിസ്ഥലം ഉണ്ട്. കമ്പ്യൂട്ടർലാബിലും ക്ലാസ് മുറികളിലും നെറ്റ് കണക്ഷൻ ലഭ്യമാണ്. ഹരിത പ്രോട്ടോകോൾ അനുസരിച്ച് പ്ലാസ്റ്റിക് മുക്തമായ ഒരു സ്കൂൾ ക്യാമ്പസ് ഇവിടെയുണ്ട് ചുറ്റുമതിൽ കെട്ടിയ സ്കൂൾ, ശുദ്ധജലം ലഭ്യമാകുന്നതിന് കിണർ ഇവയെല്ലാം നമ്മുടെ സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

നേ൪ക്കാഴ്ച

 • സ്കൗട്ട് & ഗൈഡ്സ്.
 • എൻ.സി.സി.
 • ബാന്റ് ട്രൂപ്പ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • ‍ജൂനിയർ റെഡ് ക്രോസ്
 • സ്പെഷ്യൽ ക്ലാസുകൾ
 • കുട്ടിക്കുട്ടം
 • എൽ.എസ്.എസ്-യു.എസ്.എസ് പരീക്ഷാപരിശീലനം
 • എൻ.എം.എം.എസ് പരീക്ഷാപരിശീലനം
 • യോഗ പരിശീലനം
 • കൗൺസലിങ്
 • കരാട്ടേ പരിശീലനം
 • പഠനയാത്രകൾ
 • അസംബ്ലിയിലെ ക്വിസ് പ്രോഗ്രാമും സമ്മാന വിതരണവും
 • കായിക മത്സരങ്ങളിൽ പ്രത്യേക പരിശീലനം
 • കലോത്സവ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു
 • പി.റ്റി. എ. യോഗങ്ങൾ
 • ഉച്ചഭക്ഷണ പരിപാടിയിൽ രക്ഷിതാക്കളുടെ സഹകരണം
 • വിദ്യാലയ അടുക്കളത്തോട്ടം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1

വി വ൪ഗ്ഗീസ്, വി എൻ രാമക്യ‍‍‍ഷ്ണൻ, അലക്സാണ്ട൪ മാത്യു, പി ഇ ഏലിയാമ്മ, പി ടി വ൪ഗ്ഗീസ്, ഫിലോമിനാ മാനുവൽ, രാമതീ൪ത്ഥൻ, പി ജി വിലാസിനി, ശ്രീലത, ഉഷാകുമാരി കെ കെ, ഷാജഹാൻ യു റോബിൻസ് രാജ് ഡീ,സെലിൻ,ശ്രീദേവി.വി എസ്,

ലത പി റ്റി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സാംസൺ തെക്കേതിൽ, എം ബി സത്യൻ, തോമസ് ഉഴവത്ത്,

മുകുന്ദൻ,

സുജ റ്റി ജി, ഷീജ പത്മം

അജയൻ .പി. വേലായുധൻ(എഎസ് ഐ)

വിജയകൃഷ്ണൻ (ഹോമിയോ ഡോക്ടർ)

സാം ചെമ്പകത്തിൽ (പത്രപ്രവർത്തകൻ )

അശോകൻ (പടയണി കലാകാരൻ)

ഉമേഷ് പി നായർ

ജയൻ. പി .ദാസ് (മൃദംഗവിദ്വാൻ)

വഴികാട്ടി

<googlemap version="0.9" lat="9.269862" lon="76.815376"> </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�