സെന്റ് ജോൺസ് എം എസ് സി യു പി സ്കൂൾ, പള്ളിക്കൽ ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
(36285 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിലെ കുറത്തികാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ് ജോൺസ് എം.എസ്.സി. യു. പി. സ്ക്കൂൾ. ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിലെ, തെക്കേക്കര പഞ്ചായത്തിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ് ജോൺസ് എം.എസ്.സി. അപ്പർ പ്രൈമറി സ്ക്കൂൾ പള്ളിക്കൽ ഈസ്റ്റ് (സെൻ്റ് ജോൺസ് മലങ്കര സിറിയൻ കാത്തലിക് അപ്പർ പ്രൈമറി സ്ക്കൂൾ പള്ളിക്കൽ ഈസ്റ്റ്) എന്ന വിദ്യാലയം. സെൻ്റ് ജോൺസ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പുണ്യപിതാവ് മാർ ഇവാനിയോസ് പിതാവ് 1931 ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് ജോൺസ് എം എസ് സി യു പി സ്കൂൾ, പള്ളിക്കൽ ഈസ്റ്റ്
വിലാസം
പള്ളിക്കൽ ഈസ്റ്റ്

തെക്കേക്കര പി.ഒ.
,
690107
,
ആലപ്പുഴ ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഇമെയിൽ36285alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36285 (സമേതം)
യുഡൈസ് കോഡ്32110701112
വിക്കിഡാറ്റQ87479034
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാവേലിക്കര തെക്കേക്കര പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ121
പെൺകുട്ടികൾ140
ആകെ വിദ്യാർത്ഥികൾ261
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറിനോഷ് സാമുവൽ
പി.ടി.എ. പ്രസിഡണ്ട്പി.പ്രമോദ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പുണ്യപിതാവ് മാർ ഇവാനിയോസ് പിതാവിന്റെ സനാതന തത്വമായ പള്ളിക്ക് മുൻപേ പള്ളിക്കൂടം എന്ന ആശയം സാക്ഷാത്ക്കാരമാക്കിക്കൊണ്ട് 1931 ൽ സെന്റ് ജോൺസ് എം.എസ്.സി. യു. പി. സ്കൂൾ എന്ന ഈ വിദ്യാലയം മലങ്കരയുടെ സ്വന്തമായി. 1914 ൽ ഈ ഗ്രാമത്തിലെ കരയോഗത്തിൽ ഒത്തുചേർന്നുകൊണ്ട് തങ്ങളുടെ കുഞ്ഞു ങ്ങൾക്ക് അറിവും മൂല്യവും നൽകാൻ 1, 2 ക്ലാസ്സുകൾ മാത്ര മുള്ള ഈ സരസ്വതീക്ഷേത്രത്തിന് തുടക്കമിട്ടു. 1930 ൽ കുറത്തികാട് ചേരാവള്ളിൽ കത്തനാരന്മാർ പുനരൈക്യ സ്ഥാനവുമായി സഹകരിച്ച് പോകുവാൻ ഉള്ള താത്പര്യം മാർ ഈവാനിയോസ് പിതാവിനെ അറിയിക്കുകയുണ്ടായി. പിൽക്കാലത്ത് ഈ സ്കൂളിന്റെ ഉടമസ്ഥാവകാശം കങ്കാലിൽ ഗീവർഗ്ഗീസിൽ എത്തിച്ചേർന്നു. കുറത്തികാട് ചേരാവള്ളിൽ മാത്യൂസ് കത്തനാർ ഈ സ്ഥാപനം ഗീവർഗ്ഗീസിൽ നിന്നും 1929 ൽ വിലയ്ക്ക് വാങ്ങി. 1931 ൽ ഈ സ്ഥാപനം മലങ്കര സുറിയാനി കത്തോലിക്കാ മാനേജ്മെന്റിന് കൈമാ റുകയും തുടർന്ന് യു.പി. സ്കൂളായി ഉയർത്തുകയും ചെയ്തു. ഇന്ന് എൽ.കെ.ജി മുതൽ 7 വരെയുള്ള സ്കൂളായി (മലയാളം മീഡയം & ഇംഗ്ലീഷ് മീഡിയം) പ്രവർത്തിച്ചുവരുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിൽ 15 ക്ലാസ് മുറികളും സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, മാത്സ് ലാബ്, ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർ ലാബ് എന്നിവയും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ കാണുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള വിദ്യാലയമാണ് ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിലെ, തെക്കേക്കര പഞ്ചായത്തിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സെൻ്റ് ജോൺസ് എം.എസ്.സി. യു. പി. സ്ക്കൂൾ. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മാവേലിക്കര രൂപത അധ്യക്ഷൻ്റെയും കറസ്പോണ്ടൻ്റ് വികാരിയുടെയും നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതായ ഈ വിദ്യാലയം തലവനായ മോറൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവാ തിരുമേനിയുടെ കീഴിലാണ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

ക്രമം പേര് വർഷം
1 എ.കെ. മാത്തുണ്ണി
2 സി.എൻ. കേശവപിള്ള
3 അച്ചുതൻ പിള്ള
4 പരമേശ്വരൻപിള്ള
5 ഇ.എം. പാപ്പി
6 റബേക്കാമ്മ
7 പി.റ്റി. അന്നമ്മ (ശ്ലീബാ ക്കുട്ടി)
8 കെ.ജി. തോമസ്സ്
9 എം.കെ. സരോജം
10 മേരിക്കുട്ടി
11 പി.തോമസ്സ്
12 പുരുഷോത്തമൻപിള്ള
13 കെ.ജി. ശോശാമ്മ
14 കെ.ജെ. എറമ്മ
15 അന്നമ്മ രാവള്ളിൽ
16 എം. കൊച്ചേലിയ
17 കെ. ശങ്കരപ്പിള്ള
18 എസ് തങ്കമ്മ
19 പി.തങ്കച്ചൻ
20 പി. റ്റി. ഗീവർഗ്ഗീസ്
21 എം. ജോർജ്ജ്
22 കെ.സി. ഏലിയാമ്മ
23 കെ. ഡാനിയേൽ
24 വർഗ്ഗീസ് വടശ്ശേരിക്കര
25 റീനി ജോസഫ്
26 ത്രേസ്യാമ്മ മാത്യൂ 2010-2017
27 വർഗ്ഗീസ് തോമസ് 2017-2020

നേട്ടങ്ങൾ

തിരികെ വിദ്യാലയത്തിലേക്ക് ഫോട്ടോഗ്രഫി മത്സരം

തിരികെ വിദ്യാലയത്തിലേക്ക് ഫോട്ടോഗ്രഫി മത്സരത്തിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി.

2022-23 അധ്യയന വർഷം സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ സംസ്കൃതോത്സവം ഓവറോൾ ഒന്നാം സ്ഥാനവും എൽ.പി. കലോത്സവത്തിൽ രണ്ടാം സ്ഥാനവും യു.പി. കലോത്സവത്തിൽ മൂന്നാം സ്ഥാനവും നേടി.

ഒരു പിടി നന്മ എന്ന ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള ആലപ്പുുഴ ജില്ലാ കളക്ടറുടെ പ്രത്യേക പരിപാടിയിൽ പങ്കാളിയായതിലൂടെ ആലപ്പുഴ ജില്ലാ കളക്ടർ ബി. ആർ. കൃഷ്ണതേജ ഐ.എ.എസ്. ന്റെ പ്രത്യേക അനുമോദനത്തിന് അർഹമായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. വർഗ്ഗീസ് കുറത്തികാട് - കവി, ഗാനരചയിതാവ്

വഴികാട്ടി

  • മാവേലിക്കര റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5.5 കിലോമീറ്റർ)
  • കായംകുളം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10 കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ (അടൂർ - കായംകുളം എം.സി. റോഡിൽ) കറ്റാനം ജംഗ്ഷനിൽ നിന്നും 4 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
Map