സെന്റ് ജോൺസ് എം എസ് സി യു പി സ്കൂൾ, പള്ളിക്കൽ ഈസ്റ്റ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭാഗ്യസ്മരണാർഹനായ കാലം ചെയ്ത മാർ ഈവാനിയോസ് ആഗോള കത്തോലിക്ക സഭയോട് പുനരൈക്യപ്പെട്ട സുദിനമാണ് 1930 സെപ്റ്റംബർ 20, തന്റെ നേതൃത്വത്തിൽ മുന്നേറാൻ ഏൽപിച്ച സഭയെ ഏതെല്ലാം വിധത്തിൽ വളർത്താമോ അതെല്ലാം ആ ക്രാന്തദർശി ചെയ്തു. അതിന്റെ ഭാഗമെന്നോണം അദ്ദേ ഹവും കൂട്ടരും പല സ്ഥലങ്ങളിലും സ്കൂളുകൾ സ്ഥാപിക്കുകയും വിലയ്ക്ക് വാങ്ങുകയും ചെയ്തു. ആ കൂട്ടത്തിൽ പെട്ടതാണ് ഈരേഴ ഇംഗ്ലീഷ് മിഡിൽ സ്കൂളും, വാത്തികുളത്തുണ്ടായിരുന്ന മലയാളം മിഡിൽ സ്കൂളും. 1940 നുശേഷം ഈരേഴ ഇംഗ്ലീഷ് മിഡിൽ സ്കൂൾ അദ്ധ്യാപക സമരം കാരണം നിർത്തലാക്കി. വാത്തിക്കുളത്തുള്ള മലയാളം മീഡിൽ സ്കൂൾ, ശ്രീമാൻ. സി. എൻ. കേശവപിള്ള സാറിന്റെ നേതൃത്വത്തിൽ തുടർന്നു വന്നു.

തിരുവിതാംകൂറിന്റെ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യരുടെ പരിഷ്ക്കാരം മൂലം, ഇംഗ്ലീഷ് സ്കൂൾ, മലയാളം സ്കൂൾ എന്നീ വ്യത്യാസങ്ങൾ ഒഴി വാക്കുകയും ഒന്നാം ക്ലാസ്സുമുതൽ പത്താം ക്ലാസ്സു വരെയുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായം നിലവിൽ വരികയും ചെയ്തു. ആയത് പ്രൈമറി അപ്പർ പ്രൈമറി/ഹൈസ്കൂൾ എന്നീ ങ്ങനെ മൂന്നു ഘട്ടമാക്കി മാറ്റി. ആ സമയത്ത് വാത്തികുളത്തെ മലയാളം മിഡിൽ സ്കൂളും അപ്പർ പ്രൈമറി സ്കൂളായി മാറ്റപ്പെട്ടു. അപ്പർ പ്രൈമറി സ്കൂളിന്റെ ഹൈഡ്മാസ്റ്റർ മെട്രിക്കുലേഷൻ പാസ്സാകണം എന്ന് നിയമം ഉണ്ടായിരുന്നു. തന്മൂലം വാത്തികുളത്തെ അപ്പർ പ്രൈമറി സ്കൂൾ ഹെഡ്മാ സ്റ്റർ ആയി ശ്രീമാൻ, എ.കെ. മാത്തുണ്ണി അവരോധിക്കപ്പെട്ടു. അങ്ങനെ തുടർന്നുവരവെ പള്ളിക്കൽ ഈസ്റ്റിൽ നമുക്കുണ്ടായിരുന്ന എൽ.പി. സ്കൂളി നോടനുബന്ധിച്ച് വാത്തികുളത്തെ അപ്പർ പ്രൈമറി കൂടി ചേർത്ത് ഒന്നിച്ച് പോകാൻ എം.എസ്.സി. മാനേജ്മെന്റിൽ നിന്നും തീരുമാനമുണ്ടായി. അതനുസരിച്ച് വാത്തികുളത്തെ പ്രൈമറി സ്കൂൾ അവിടത്തന്നെ നിർത്തി ക്കൊണ്ട് അപ്പർ പ്രൈമറി സ്കൂൾ പള്ളിക്കൽ ഈസ്റ്റിൽ നേരത്തെ ഉണ്ടാ യിരുന്ന എൽ.പി.സ്കൂളിനോട് ചേർത്തു. ഈരേഴ നിർത്തലാക്കിയിരുന്ന സ്കൂളിലെ പഠനോപകരണങ്ങളെല്ലാം പള്ളിക്കൽ ഈസ്റ്റിലേക്കു കൊണ്ടു വരികയും ചെയ്തു. അങ്ങനെ ഇന്നു നാം കാണുന്ന പള്ളിക്കൽ ഈസ്റ്റ് സെന്റ് ജോൺസ് എം.എസ്.സി. യു.പി.സ്കൂൾ ഉണ്ടായി.

ഇതിന്റെ ആദ്യകാല ഗുരുക്കന്മാരായി സേവനം അനുഷ്ഠിച്ച മഹദ്വ്യ ക്തികളായിരുന്നു - ശ്രീമാന്മാരായ എ.കെ. മാത്തുണ്ണി, സി.എൻ. കേശവപിള്ള, അച്ചുതൻ പി

ള്ള, പരമേശ്വരൻപിള്ള, ഇ.എം. പാപ്പി, റബേക്കാമ്മ, പി.റ്റി. അന്നമ്മ (ശ്ലീബാ ക്കുട്ടി), കെ.ജി. തോമസ്സ്, എം.കെ. സരോജം, മേരിക്കുട്ടി, പി.തോമസ്സ്, പുരു ഷോത്തമൻപിള്ള, കെ.ജി. ശോശാമ്മ, കെ.ജെ. എറമ്മ, അന്നമ്മ രാ വള്ളിൽ, എം. കൊച്ചേലിയ കെ. ശങ്കരപ്പിള്ള, എസ് തങ്കമ്മ, പി.തങ്കച്ചൻ, പി. റ്റി. ഗീവർഗ്ഗീസ്, എം. ജോർജ്ജ്, കെ.സി. ഏലിയാമ്മ, റീനി ജോസഫ് ... ഇങ്ങനെ പോകുന്നു അവരുടെ പേരുകൾ. ഇവരുടെ സേവനകാലം സ്കൂളിന്റെ സുവർണ്ണകാല മായി കണക്കാക്കാം.

ഇന്ന് ശ്രീ. റിനോഷ് സാമുവലിന്റെ നേതൃത്വത്തിൽ ആത്മാർത്ഥയും ഉത്സാഹവുമുള്ള അദ്ധ്യാപകരാൽ നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

കെട്ടുറപ്പുള്ള അദ്ധ്യാപക രക്ഷാകർതൃസംഘടന സഹൃദയരായ നാട്ടുകാർ ഇതു രണ്ടും ഏകോപിപ്പിച്ച് സ്കൂളിനെ നല്ല നിലയിൽ നയി ക്കുന്ന എം.എസ്.സി. മാനേജ്മെന്റ്. ഈ മൂന്നുഘടകങ്ങളും സർക്കാരി നേയും ഏകോപിപ്പിച്ച് സുധീരം നയിക്കുന്ന ഹെ‍ഡ്മാസ്റ്റർ ശ്രീ. റിനോഷ് സാമുവൽ ഇതാണ് ഇപ്പോൾ ഈ സ്കൂളിന്റെ ബലമുള്ള ചട്ടക്കൂട്.

മാവേലിക്കര, കുറത്തികാട്, ചുനക്കര, ചാരുംമൂട് അടൂർ എന്നീ സ്ഥല ങ്ങളെ കൂട്ടിയോജിപ്പിക്കുന്ന രാജവീഥിയുടെ ഓരത്ത് നാടിന്റെ ദീപം പോലെ ഉയർന്നുനിൽക്കുന്ന സെന്റ് ജോൺസിന്റെ മുറ്റത്ത് ഓളം തല്ലി നിൽക്കുന്ന ബാലികാബാലന്മാർ കാണികളുടെ ഹൃദയം കവരുന്നു. മാവേലിക്കര വിദ്യാ ഭ്യാസ ജില്ലയിൽ ഗണനീയമായ സ്ഥാനം ഈ വിദ്യാലയം അലങ്കരിക്കുന്നു.

എൽ.കെ.ജി., യു.കെ.ജി., ഒന്നുമുതൽ ഏഴ് വരെ ക്ലാസ്സുകൾ, മലയാളം, ഇംഗ്ലീഷ് മീഡിയം ഇതുരണ്ടും ഇപ്പോൾ നിലവിലുണ്ട്.

ഈ വിദ്യാലയത്തിൽ നിന്നും പഠിച്ച് പുറത്തു പോയിരിക്കുന്ന വ്യക്തിത്വങ്ങൾ അനവധിയാണ്. സ്വരാജ്യത്തും അന്യരാജ്യത്തും എല്ലാ തലങ്ങളിലും ശോഭിക്കുന്നവർ ഈ കൂട്ടത്തിലുണ്ട്.

ഇന്നും നാടിനും നാട്ടുകാർക്കും പ്രകാശം പരത്തിക്കൊണ്ട് സെന്റ്. ജോൺസ് എം.എസ്.സി. സ്കൂൾ നിലകൊള്ളുന്നു.