സംസ്കൃതക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്കൃത ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും സംസ്കൃത ഭാഷയിലുള്ള  സർഗാത്മക കഴിവുകൾ വളർത്തുന്നതിനും സംസ്കൃതഭാഷയെ കൈകാര്യം ചെയ്യാൻ  പ്രാപ്തരാക്കുന്നതിനുമായി  രസകരമായി സംസ്കൃത പഠനം നടത്തി വരുന്നു. അതിനുള്ള പ്രവർത്തനങ്ങൾക്ക് കുട്ടികൾതന്നെ ചുക്കാൻ പിടിക്കുന്നതിനായി സംസ്കൃത ക്ലബ് രൂപീകരിച്ച് സംസ്കൃത കലാമത്സരങ്ങൾ- ഗാനാലാപനം, പ്രസംഗം, സിദ്ധരൂപോച്ചാരണം, ഏകപാത്രാഭിനയം, വാർത്താ വാചനം, അഭിനയഗാനാവതരണം, തുടങ്ങിയവ നടത്തി സംസ്കൃത ഭാഷയുടെ മഹത്വം കുട്ടികളിലേക്ക് എത്തിക്കുകയും ഭാഷാസ്നേഹം വളർത്തുകയും ചെയ്യുന്നു. എല്ലാ ദിനാചരണങ്ങളും സംസ്കൃതത്തിൽ ഭാഷക്ക് പ്രാധാന്യം നൽകിക്കൊണ്ട് ആചരിച്ചു പോരുന്നു.സ്കൂൾ തലത്തിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന വിദ്യാർത്ഥികൾ ജില്ലാ - സംസ്ഥാന - ദേശീയ - അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മനാർഹരാകുന്നു.

"https://schoolwiki.in/index.php?title=സംസ്കൃതക്ലബ്ബ്&oldid=1518346" എന്ന താളിൽനിന്ന് ശേഖരിച്ചത്