എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി
| school | placment | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
| എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി | |
|---|---|
| വിലാസം | |
മഞ്ചേരി 676122 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 04832767405 |
| ഇമെയിൽ | hmyhs405@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18025 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | CK SALIH |
| പ്രധാന അദ്ധ്യാപകൻ | ANWAR SHAKKEEL |
| അവസാനം തിരുത്തിയത് | |
| 12-01-2026 | Hmy18025 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|


മഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ഹിദായത്തുൽ മുസ്ലിമീൻ യത്തീംഖാന ഹയർ സെക്കണ്ടറി സ്കൂൾ. യത്തീംഖാന സ്ക്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1976 ല് ആണ് ഈ സ്ക്കൂള് ആരംഭിച്ചത്.
ചരിത്രം
അനാഥരും നിരാലംബരുമായ ബാല്യങ്ങളുടെ സംരഷണം ഏറ്റെടുത്ത് 1970-ൽ മഞ്ചേരി പാണ്ടിക്കാട് റോഡിൽ അനാഥമന്ദിരം സ്ഥാപിച്ചു പിന്നോക്കാവസ്ഥയും അരക്ഷിത ബോധവും കാരണം സാമൂഹ്യ ജീവിതത്തിൽനിന്ന് ഉൾവലിഞ്ഞ മുസ്ലിം സമൂഹത്തിന്റെ മത ഭൗതിക വിദ്യാഭ്യാസ പുരോഗതിക്കായി മഞ്ചേരി കേന്ദ്രമാക്കി 1897-ൽപ്രവർത്തനമാരംഭിച്ച ഹിദായത്തുൽ മുസ്ലിമീൻ സഭയുടെ തുടർച്ചയായുണ്ടായ മുന്നേറ്റം തന്നെയാണ് മഞ്ചേരിയിൽയതീംഖാന സ്ഥാപിക്കുന്നതിന് പ്രചോദനമായത്.
200-ഓളം അനാഥകളും അഗതികളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. അവരുടെ പുനരധിവാസത്തിനും ഉയർച്ചക്കും വേണ്ടി യുപി , ഹൈസേകൂൾ ,ഹയർസെകൻഡറി, ഐ.ടി.സി , H.M അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ്, H.M കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, H.M ഡിജിറ്റൽ റഫറൻസ് ലൈബ്രറി വിവിധ സ്ഥാപനങ്ങളും ഒരേ ഘട്ടത്തിലും ആരംഭിക്കുകയുണ്ടായി.
1976-ൽ അപ്പർപ്രൈമറി സ്കൂളിലൂടെ ആരംഭിച്ച വിദ്യാഭ്യാസ മുന്നേറ്റം ഇന്ന് ശാസ്ത്രസാങ്കേതിക വിഷയങ്ങളിൽബിരുദ ബിരുദാനന്തരപഠനം വരെയുള്ള സൗകര്യങ്ങൾ എത്തിനിൽക്കുന്നു. 1981-ൽ ഹൈസ്കൂളും 1998-ൽഹയർസെക്കന്ഡറിയും ആരംഭിച്ച സ്കൂൾ ഇന്ന് പ്രശംസനീയമായ നിലയിലാണ് നടന്നു വരുന്നത്.
ഭൗതികസൗകര്യങ്ങൾ
7 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 49 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനുംu.pവെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 65 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- ക്ലാസ് ലൈബ്രറി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഐ.ടി ക്ലബ്.
- എ.ടി. എൽ ലാബ്
- ലിറ്റൽ കൈറ്റ്സ്
- സ്കൂൾ ലൈബ്രറി
- സ്കൂൾ സ്റ്റോർ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
നിലവിൽ 4 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റിട്ട:ഡിഡി ക്ഞ്ഞിമോയ്തീൻകുട്ടി കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ അൻവർ ഷക്കീൽ, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ മുഹമ്മദ് സാലിഹുമാണ്.
-
C.K SALIH, PRINCPAL
-
ANWAR SHAKEEL, HEADMASTER
വഴികാട്ടി
= മികവുകൾ, പ്രവർത്തങ്ങൾ

ഹരിത വിദ്യാലയം റിയാലിറ്റി ഷോ: HMY വിദ്യാലയത്തിന് ആവേശകരമായ യാത്രയയപ്പ് മഞ്ചേരി: പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന 'ഹരിത വിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോ സീസൺ 4-ൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് തിരിക്കുന്ന അധ്യാപകർക്കും വിദ്യാർഥികൾക്കും HMY മാനേജ്മെന്റ് ഉജ്ജ്വലമായ യാത്രയയപ്പ് നൽകി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മാനേജ്മെന്റ് പ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. യാത്രയയപ്പ് ചടങ്ങിന്റെ സംഗ്രഹം കേരളത്തിലെ മികച്ച വിദ്യാലയങ്ങളെ കണ്ടെത്താൻ കൈറ്റ് (KITE) വഴി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഈ മത്സരത്തിൽ, സംസ്ഥാനത്തെ മുൻനിര സ്കൂളുകളുടെ പട്ടികയിൽ ഇടംപിടിച്ചാണ് HMY വിദ്യാലയം തിരുവനന്തപുരത്തേക്ക് യാത്രയാകുന്നത്. അഭിമാന നിമിഷം: വിദ്യാലയത്തിലെ അക്കാദമിക മികവും അടിസ്ഥാന സൗകര്യങ്ങളും നൂതനമായ പ്രവർത്തനങ്ങളും അവതരിപ്പിക്കാനാണ് ടീം തയ്യാറെടുത്തിരിക്കുന്നത്. സംഘാംഗങ്ങൾ: സ്കൂൾ ഹെഡ്മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത അധ്യാപകരും വിദ്യാർഥികളും അടങ്ങുന്ന സംഘമാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മാനേജ്മെന്റ് സന്ദേശം: വിദ്യാലയത്തിന്റെ യശസ്സ് ഉയർത്താൻ ഈ അവസരം വിനിയോഗിക്കണമെന്നും, തിരുവനന്തപുരത്തെ വേദിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ടീമിന് സാധിക്കട്ടെയെന്നും യാത്രയയപ്പ് ചടങ്ങിൽ മാനേജ്മെന്റ് ആശംസിച്ചു.

'അഭിമാന നിമിഷം: ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മഞ്ചേരി എം.വൈ.എച്ച്.എസ്.എസ്.
പുതുവർഷത്തിൽ മഞ്ചേരി എം.വൈ.എച്ച്.എസിന് ചരിത്രപരമായ ഒരു നേട്ടം! പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റ് വിക്ടേഴ്സ് ചാനലും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഹരിത വിദ്യാലയം റിയാലിറ്റി ഷോ'യുടെ വേദിയിൽ നമ്മുടെ വിദ്യാലയത്തിലെ പ്രതിഭകൾ മാറ്റുരച്ചു. സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു റിയാലിറ്റി ഷോയിൽ നമ്മുടെ വിദ്യാലയം പങ്കാളികളാകുന്നത്. തിരുവനന്തപുരത്ത് നടന്ന ഫ്ലോർ ഷൂട്ടിൽ നമ്മുടെ വിദ്യാലയത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മിൻഹ, ഹനാൻ, അസ റഹ്‌നാസ്, സാഹിർ, അജ്‌വദ് അമീൻ, മിറാൽ കോർമത്ത്, ശിവധ, ശിവാനി എന്നീ വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മിന്നുന്ന പ്രകടനം പുറത്തെടുത്ത പ്രിയപ്പെട്ട വിദ്യാർത്ഥികളെ വിദ്യാലയം പ്രത്യേകമായി അനുമോദിക്കുന്നു. പ്രധാനാധ്യാപകൻ അൻവർ ഷക്കീൽ സാറിൻ്റെ നേതൃത്വത്തിൽ അധ്യാപകരായ ശിഹാർ, മുഹമ്മദ് ഇർഷാദ്, അർഷദ് ഖാൻ, മുഹമ്മദ് അമാനി, അസീന, സുമയ എന്നിവർ വിദ്യാർത്ഥികൾക്ക് കരുത്തും മാർഗനിർദ്ദേശങ്ങളുമായി ഒപ്പമുണ്ടായിരുന്നു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ അറിവും നവ്യമായ അനുഭവങ്ങളും സമ്മാനിച്ച ഒരു യാത്രയായിരുന്നു ഇത്. നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രയത്നഫലമായാണ് ഈ വലിയ അവസരം കൈവന്നത്. ഇത്തരമൊരു വേദി ഒരുക്കി നൽകിയ പൊതുവിദ്യാഭ്യാസ വകുപ്പിനും കൈറ്റ് വിക്ടേഴ്സ് ചാനലിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. വരും നാളുകളിൽ ഇനിയും വലിയ നേട്ടങ്ങൾ കൈവരിക്കാൻ നമ്മുടെ സ്കൂളിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..


തിരുവനന്തപുരം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയിൽ നടന്ന ഫ്ലോർ ഷൂട്ടിംഗിനിടെ കേരളത്തിലെ പ്രശസ്തയായ ഡോ. ദിവ്യ എസ്. അയ്യർ ഐ.എ.എസു(Dr. Divya S. Iyer IAS)മായി സംവദിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. പ്രമുഖ വ്യക്തിത്വവുമായുള്ള ഈ കൂടിക്കാഴ്ച വിദ്യാർത്ഥികൾക്ക് വലിയ ആവേശവും പ്രചോദനവുമാണ് നൽകിയത്.

നാഷണൽ ഫെൻസിങ് താരം
നമ്മുടെ സ്കൂളിൻ്റെ അഭിമാന താരം പ്ലസ് ടു സയൻസ് വിദ്യാർത്ഥിയായ ആദർശ് വിനോദ് . 2023 - 24ൽ സംസ്ഥാന സ്കൂൾ ഗെയിംസിൽ വ്യക്തിഗത വിഭാഗത്തിലും ടീം ഇനത്തിലും രണ്ടാം സ്ഥാനം, 2024-25 ൽ സംസ്ഥാന സ്കൂൾ ഗെയിംസിൽ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും മൂന്നാം സ്ഥാനവും കരസ്ഥമാക്കി രണ്ടു വർഷം കേരളത്തെ പ്രതിനിധീകരിച്ചു ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുത്തു സ്കൂളിൻ്റേയും കേരളത്തിൻ്റെയും അഭിമാന താരമായി PWD ക്ലർക്കായ വിനോദ് കുമാറിൻ്റേയും ഉഷാ നന്ദിനിയുടേയും മകനായ ആദർശ് വിനോദ് കേരളത്തിൻ്റെ ഭാവി വാഗ്ദാനമായ കായികതാരമാണ്
ലിറ്റിൽ കൈറ്റ്സ് അവാർഡ്

2018 ൽ തുടക്കം കുറിച്ച HMYHSS ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ക്ലബിൻ്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് മലപ്പുറം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് എന്ന നിലയിൽ അവാർഡിന് അർഹത നേടി. രക്ഷിതാക്കൾക്ക് വേണ്ടി ഉള്ള 'അമ്മ അറിയാൻ' എന്ന പരിപാടി അമ്മമാർക്ക് കൂടുതൽ ഐ.ടി. അറിവ് പകരാൻ സാധിച്ചു. അത് പോലെ റോബോട്ടിക്സ് ക്യാമ്പുകൾ, റൂട്ടിൻ ക്ലാസുകൾ, ഹൈടെക് മോണിറ്ററിങ്, ഡിജിറ്റൽ മാഗസിൻ, കുടുബശ്രീ യൂണിറ്റുകളിലേക്കും അംഗനവാടികളിലേക്കും ഉള്ള ലിറ്റിൽ കൈറ്റ്സിന്റെ കടന്നുകയറ്റം, ഭിന്നശേഷി കുട്ടികൾക്കുള്ള ഡിജിറ്റൽ പെയിന്റിംഗ് മത്സരം, മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ചുള്ള സെമിനാർ, റോബോട്ടിക്സ് എക്സിബിഷൻ എന്നിങ്ങനെയുള്ള മികവാർന്ന പ്രവർത്തങ്ങൾ കൊണ്ട് മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം നേടാൻ സാധിച്ചു.2019 ൽ എറണാകുളത്തു വെച്ച് നടന്ന സംസ്ഥാനതല ക്യാമ്പിലേക്ക് ആനിമേഷൻ വിഭാഗത്തിൽ അനു ഷർവാൻ. പിടി എന്ന വിദ്യാർത്ഥിയെ തെരെഞ്ഞെടുത്തിരുന്നു
2024 ൽ വീണ്ടും സംസ്ഥാനതലത്തിലുള്ള ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടിയ ഹാദി നൗഷിൻ്റെ സ്മാർട്ട് ഹെൽമെറ്റ്‌നു കിട്ടിയ വൻകയ്യടി ലിറ്റിൽ കൈറ്റ്സ് നേടിയ മറ്റൊരു പൊൻതൂവലായിരുന്നു.

എച്ച്. എം. വൈ തണൽക്കൂട്ട്
നാലായിരത്തിഅഞ്ഞൂറിലധികം കുട്ടികൾ പഠിക്കുന്ന നമ്മുടെ വിദ്യാലയം പാഠ്യ-പാഠ്യേതര മികവുകൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു.
സ്കൂളിൽ പഠിക്കുന്ന കുട്ടികളുടേയും അവരുടെ കുടുംബങ്ങളു ടേയും വിവിധങ്ങളായ പ്രയാസങ്ങൾ മനസ്സിലാക്കി ആവശ്യമായ സഹായവും പിന്തുണയും നൽകുന്നതിനാണ് അഞ്ചു വർഷം മുന്നെ " HMY തണൽക്കൂട്ട് " എന്ന പേരിൽ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.
ഫുഡ് സപ്പോർട്ട്, ചികിൽസ, വീട് നിർമാണം, പഠനോപകരണം തുടങ്ങി നിരവധിയായ സഹായങ്ങളാണ് നമ്മുടെ വിദ്യാർഥികൾക്കും കുടുംബങ്ങൾക്കുമായി ഇതിനകം വിതരണം ചെയ്തിട്ടുള്ളത്. കോവിഡ് കാലത്തെ പ്രതിസന്ധികളിൽ നിരവധി കുടുംബങ്ങൾക്ക് തണലാകാൻ കഴിഞ്ഞു. കൂടാതെ കുട്ടികളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സന്നദ്ധത വളർത്തിയെടുക്കുക എന്നതും തണൽക്കൂട്ടിൻ്റെ ലക്ഷ്യമാണ്.
അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും സുമനസ്സുകളിൽ നിന്നും ഫണ്ട് ശേഖരിച്ചാണ് തണൽക്കൂട്ട് കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നത്. അധ്യാപകർ മാസം തോറും ഒരു വിഹിതം തണൽക്കൂട്ടിനായി നീക്കി വെക്കുന്നു. സ്‌കൂളിൽ നിന്ന് വിരമിച്ചവർ ഉൾപ്പെടെയുള്ള അധ്യാപകരുടേയും രക്ഷിതാക്കളുടേയും പൂർവ്വ വിദ്യാർഥികളുടേയും സഹകരണം നന്ദിപൂർവ്വം സ്മരിക്കുകയാണ്.
'സ്നേഹവീട്' പദ്ധതിയിൽ സ്കൂളിലെ ഏറ്റവും അർഹരായ വിദ്യാർഥികളുടെ കുടുംബത്തിന് വേണ്ടി പയ്യനാടും തടപ്പറമ്പിലും ചെങ്ങണയിലുമായി ഇതുവരെ നാലു വീടുകൾ നിർമ്മാണം പൂർത്തീകരിച്ച് നൽകി. മഞ്ചേരി സെൻട്രൽ മസ്‌ജിദ്, പയ്യനാട് പിലാക്കൽ നൽകിയ സ്ഥലത്ത് അഞ്ചാമത്തെ വീടിൻ്റെ നിർമ്മാണം പൂർത്തിയായി വരുന്നു..... കൂടാതെ പുല്ലൂരിലും കൂമംകുളത്തും വള്ളിക്കാ പറ്റയിലുമായി പണി പൂർത്തീകരിക്കാൻ കഴിയാതെ കിടന്നിരുന്ന മൂന്ന് വീടുകൾ താമസയോഗ്യമാക്കി നൽകാനും തണൽ കൂട്ടിന് കഴിഞ്ഞു. നിലവിൽ പന്ത്രണ്ട് കുടുംബങ്ങൾക്ക് മാസംതോറും മരുന്ന് ഭക്ഷണ സഹായങ്ങളും നൽകി വരുന്നു.

സംസ്ഥാന ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
മഞ്ചേരി: തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ മഞ്ചേരി എച്ച്. എം.വൈ. എച്ച്.എസ്. എസ് ലെ ഹാദിനൗഷിൻ പങ്കെടുത്തു.ഓരോ ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് മാത്രമാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നത് . ‘’സ്മാർട്ട് ഹെൽമെറ്റ്‘’ എന്ന വിഷയത്തെ ആസ്‌പദമാക്കി ഹാദിനൗഷിൻ ഉണ്ടാക്കിയ സ്മാർട്ട് ഹെൽമെട്ടും സ്മാർട്ട് ബൈക്കും ക്യാമ്പിൽ ഏവരുടെയും ശ്രദ്ധ കേന്ദ്രമായി. ബൈക്ക് അപകടങ്ങൾ കൂടി വരുന്ന ഈ കാലത്ത് സ്മാർട്ട് ഹെൽമെറ്റ് പോലുള്ള സാധ്യതകൾ ഉപയോഗിച്ച് ഭാവിയിലെ ബൈക്ക് അപകടമരണങ്ങൾ ഗണ്യമായി കുറക്കാൻ സാധിക്കുമെന്ന് ഹാദിനൗഷിൻ അഭിപ്രായപ്പെട്ടു.

കേരള ബാസ്കറ്റ് ബോൾ ടീം
മധ്യപ്രദേശിൽ വച്ച് നടക്കുന്ന ദേശീയ അണ്ടർ- 14 കേരള ബാസ്ക്കറ്റ്ബോൾ ടീം ഹരിയാനയെ ക്വാർട്ടർ ഫൈനൽ തോൽപ്പിച്ച് സെമിഫൈനലിൽ കടന്നിരിക്കുന്നു..
- കേരള ടീമിനായി ക്വാർട്ടർ ഫൈനൽ മികച്ച പ്രകടനം കാഴ്ചവെച്ച് നമ്മുടെ സ്കൂളിൻറെ അഭിമാന താരം NAIZA FATHIMA KP (HMY -7C) കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.*
സെമി ഫൈനലിൽ കേരളം തമിഴ്നാടിനെ നേരിട്ട് മധ്യപ്രദേശിൽ വച്ച് നടന്ന ദേശീയ അണ്ടർ- 14 കേരള ബാസ്ക്കറ്റ്ബോൾ ടീം ഹരിയാനയെ ക്വാർട്ടർ ഫൈനൽ തോൽപ്പിച്ച് സെമിഫൈനലിൽ കടന്നിരിക്കുന്നു..
കേരള ടീമിനായി ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ച് നമ്മുടെ സ്കൂളിൻറെ അഭിമാന താരം NAIZA FATHIMA KP (HMY -7C) കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ ഡിജി ടൈംസ് ഡിജിറ്റൽ ന്യൂസ് പേപ്പർ പ്രകാശനം

ശാസ്ത്രോത്സവം വിജയികൾ
അറിവും വിനോദവും സമന്വയിക്കുന്ന പ്രവർത്തി പരിചയമേളയിൽ നാളിതുവരെയുള്ള മത്സരങ്ങളിലെല്ലാം മികച്ച നേട്ടങ്ങൾ കൊയ്തെടുത്ത ചരിത്രമാണ് HMY ക്കുള്ളത്.അലങ്കാരത്തിനും പഠനത്തിനും കൊതിയൂറും രുചിക്കൂട്ടുകൾക്കും വേദിയാവുന്ന കൗതുക കാഴ്ചകളാണ് പ്രവർത്തി പരിചയമേളയിൽ അരങ്ങേറുന്നത്. ഹൈസ്കൂൾ & ഹയർ സെക്കൻഡറി വിഭാഗം സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ മുഴുവൻ ഇനങ്ങളിലും (ശാസ്ത്രം ,ഐടി ,ഗണിതശാസ്ത്രം ,സാമൂഹ്യശാസ്ത്രം ,പ്രവർത്തിപരിചയമേള )ഓവറോൾ ചാമ്പ്യന്മാർ .കഴിഞ്ഞ രണ്ട് വർഷമായി ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ സ്കൂൾ ചാമ്പ്യൻ...
'''സയൻസ് ക്ലബ്ബ് മികവിൻ്റെ നിറവിൽ
സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു വേദിയാണ് സയൻസ് ക്ലബ്ബ്. വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും അഭിരുചിയും വളർത്തുന്നതിനായി നിരവധി പ്രവർത്തനങ്ങളാണ് ക്ലബ്ബ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. തത്ഫലമായി വർഷങ്ങളായി ശാസ്ത്രോത്സവങ്ങളിൽ മികച്ച പ്രകടനമാണ് HMYHSS നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ വർഷം സബ്ജില്ല ശാസ്ത്രോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയം നേടി ഓവറോൾ സെക്കൻ്റ് കരസ്ഥമാക്കാൻ സ്കൂളിന് സാധിച്ചു.
ജില്ലാ - സംസ്ഥാന തല ശാസ്ത്രോത്സവങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
ഫാത്തിമ റിയ, ഫാത്തിമ ഹെന്ന , ശ്വേത, ഫാത്തിമ ജന്ന എന്നീ വിദ്യാർത്ഥികൾ റിസർച്ച് ട്ടൈപ് പ്രോജക്റ്റ്, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളിൽ സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കുകയും A ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്ത് സംസ്ഥാന തലത്തിൽ സ്കൂളിൻ്റെ പ്രശസ്തി ഉയർത്തുകയും ചെയ്തു. I
വിദ്യാരംഗത്തിൽ അച്ചടിച്ചു വന്ന ഹമീദത്തിന്റെ കവിതകൾ
മുല്ല
അവൾ ഒരുങ്ങുമ്പോൾ ഒക്കെയും അവളുടെ മുടിക്കുത്തിനിടയിലൂടെ ചിരിക്കുന്ന മുല്ല, ഇന്നവളുടെ കബറിനരികിലും ഒതുങ്ങി ചിരിക്കുന്നുണ്ട്!.
പെണ്ണൊരുത്തി
ജീവിതത്തിൽ ആലയിൽ വിധി ഒരുക്കും ചൂളയിൽ അനുഭവങ്ങൾ വാർത്തെടുത്തൊരു കാരിരുമ്പവൾ, പെണ്ണൊരുത്തി.
ചിലർക്ക് അവൾ ഒരു ചിത്രം മാത്രമായിരുന്നു. എളുപ്പത്തിൽ വരച്ചിടാവുന്ന വില കുറഞ്ഞ ചിത്രം. ചിലർക്കോ അവൾ ഒരു കവിതയായിരുന്നു. വർണ്ണിക്കാൻ എളുപ്പമുള്ള കവിത. ചിലർക്ക് അവൾ ഒരു കഥ മാത്രമായിരുന്നു. കണ്ണുനീരിൽ അക്ഷരങ്ങൾ ആർജിച്ച് കയ്യടി നേടിയ കഥ.
വേറെ ചിലർക്കോ അവൾ ഒരു ഉൽപ്പന്നമായിരുന്നു ഏറ്റവും എളുപ്പം ഉപഭോക്താക്കളിൽ എത്തിക്കാവുന്ന ചരക്ക്.
അവളുടെ കൺപീലികളിൽ അവൾ ഒളിപ്പിച്ചത് സങ്കടങ്ങളെ ആയിരുന്നില്ല, മറിച്ച് തന്റെ കാഴ്ചകൾക്കപ്പുറമുള്ള സ്വപ്നങ്ങളെ ആയിരുന്നു
ഉയർന്നുപൊങ്ങുന്ന കാക്കയുടെ ചിറകിൽ നിന്ന് ശക്തിയാർജിച്ചു പോകാതിരിക്കാൻ അവൾ ചിലപ്പോൾ നീലാംബരിയായ് മാറിടുന്നു. അവളുടെ വസന്തം ഇല മൂടിയ കൊന്ന മരങ്ങളിൽ നിന്ന് തിരിച്ചു പോകുന്ന മീനമാസമായ് മാറിടുന്നു. പെണ്ണാഴമാണവൾ,
എങ്കിലും ചിരിക്കാതിരുന്നാൽ അവൾ ജാഡക്കാരി, ചിരിച്ചാലോ ശൃംഗാരി, മിണ്ടാതിരുന്നാൽ അവൾ ഗർവ്വുകാരി, മിണ്ടിയാലോ അധികപ്രസംഗി.
അവളുടെ കൺപീലികളിൽ അവൾ ഒളിപ്പിച്ചത് സങ്കടങ്ങളെ ആയിരുന്നില്ല, മറിച്ച് തന്റെ കാഴ്ചകൾക്കപ്പുറമുള്ള സ്വപ്നങ്ങളെ ആയിരുന്നു
സ്വന്തമായി വീടില്ല കൂടില്ല എങ്കിലും അത് ഓരോന്ന് മുണ്ടത്രേ! സ്വന്തം കൂട്ടിലുള്ളവർ പറയുന്നു മറ്റു വീട്ടിൽ പോവേണ്ടവരാണെന്ന്' മറ്റു കൂട്ടിൽ ഉള്ളവർ പറയുന്നു വേറെ വീട്ടിൽ നിന്നും വന്നതാണെന്ന്, എങ്കിലും ഇതുവരെ അവരാരും അറിഞ്ഞിട്ടില്ല അവൾ ആരാണെന്ന്!
അവളുടെ മേൽ ചാർത്തിയ പേരാണത്രേ പെണ്ണൊരുത്തി!
HAMEEDATH.P +1-A
മികവുറ്റവരാക്കാൻ സോഷ്യൽ സയൻസ് ക്ലബ്

വിദ്യാർത്ഥികളുടെ കഴിവുകൾ പുറത്തെടുത്തു മികവുറ്റവരാക്കാനും, സാമൂഹ്യ പ്രവർത്തനത്തിന്റെ പ്രാധാന്യം ലക്ഷ്യംവെച്ചും പ്രവർത്തനങ്ങൾ നടത്തുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്. 2024-25 വർഷത്തിലും പുതുമയുള്ള 30 ലേറെ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിലും, പുറത്തും നടത്താൻ കഴിഞ്ഞിട്ടുണ്ട്. അറിവുനിർമ്മാണ ലക്ഷ്യ മായി നടത്തിയ സംവാദം, അറ്റ്ലസ് നിർമ്മാണം *, *ചിത്രരചനയിലൂടെ സ്വാതന്ത്ര്യ സമര നേതാക്കന്മാരെ അറിയാം തുടങ്ങിയവ കുട്ടികളിൽ കൗതുകമുണർത്തിയ പരുപാടികളായിരുന്നു. കൂടാതെ one day camp, Anti drugs mime , Election reporter, puzzle box round etc... കുട്ടികൾക്ക് കഴിവ് തെളിയിക്കാൻ അവസരമൊരുക്കി.
സ്കൂളിന് പുറത്തായി, കോടതി സന്ദർശനം പത്താം ക്ലാസ്സിലെ കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു, one day camp ന്റെ കീഴിൽ പാണ്ടിക്കാട് salva care centre ലേക്ക് നടത്തിയ സന്ദർശനം കുട്ടികൾക് വേറിട്ടരു അനുഭവമായിരുന്നു കുട്ടികളിൽ നിന്നുതന്നെ രണ്ടു കുട്ടികൾ അവിടെ വോളന്റീർസ് ആവാൻ താല്പര്യം കാണിച്ച് രജിസ്റ്റർ ചെയ്തു മറ്റു കുട്ടികൾക്ക് മാതൃകയായി. വയോജനങ്ങൾക് ഒരു സ്നേഹസ്പർശമായി കുട്ടികൾ സ്വരൂപിച്ച ഒരു സഖ്യ അവിടെ നൽകാനും. തുടർന്ന് വ്യത്യസഥ കലാപരിപാടികൾ നടത്തി അവരെ സന്തോഷിപ്പിക്കാൻ സാധിച്ചു
2024-'25 മഞ്ചേരി സബ് ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവർ ഓൾ കരസ്ഥമാക്കി
ശ്രീ രാമ ചന്ദ്ര മിഷൻ ഉം കോമൺ വെയ്ൽത്തും ഒരുമിച്ചു നടത്തുന്ന *heartfulness essay event 2024 ഹൈ സ്കൂൾ വിഭാഗത്തിൽ നിന്നും 40 ലേറെ കുട്ടികളെ പങ്കെടുപ്പിച്ചതിനുള്ള സർട്ടിഫിക്കറ്റ് സ്കൂളിന് ലഭിച്ചു, All india / state വിഭാഗമായി നടത്തുന്നത്തിൽ 9ാം ക്ലാസ്സിൽ പഠിക്കുന്ന പ്രണവ്യ( ss club studentജോയിന്റ് കോൺവീനർ) ക് സംസ്ഥാന വിഭാഗത്തിൽ 4ാം സ്ഥാനം നേടാൻ സാധിച്ചു
ജെ.ആർ.സി

2011 ഒക്ടോബറിലാണ് എച്ച്.എം.വൈ. എച്ച്. എസ്. എസിൽ ജെ.ആർ.സി (ജൂനിയർ റെഡ് ക്രോസ്) ആരംഭിക്കുന്നത്. ആരോഗ്യം, സേവനം, സൗഹൃദം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കുന്ന ജെ. ആർ.സിക്ക് കീഴിൽ ഇരുനൂറോളം കുട്ടികൾ അംഗങ്ങളാണ്. കഴിഞ്ഞ രണ്ട് ബാച്ചുകളിലായി 130 കുട്ടികൾക്ക് എസ്.എ സ്.എൽ.സിക്ക് ഗ്രേസ് മാർക്ക് ലഭിക്കുകയുണ്ടായി. അംഗങ്ങളായ കുട്ടികൾക്ക് വിവിധ ക്യാമ്പുകളിൽ പങ്കെടുക്കാനും വിവിധ പരിശീലനങ്ങൾ ലഭിക്കാനുമുള്ള അവസരമുണ്ടായി. ഏത് സാഹചര്യത്തേയും നേരിടാൻ തയ്യാറായ രണ്ട് സ്റ്റുഡന്റ് ഡോക്ടർമാരെയും ഈ വർഷ ത്തിലെ എട്ടാം ക്ലാസ്സിൽ നമുക്ക് സജ്ജമാക്കാൻ സാധിച്ചു. സ്‌കൂളിലെ ആർട്സ് ഡേ, സ്പോർട്‌സ് ഡേ പോലുള്ള പ രിപാടികളിൽ ഏറ്റവും ശ്രദ്ധേയമായ സേവനങ്ങൾ ജെ.ആർ.സി നടപ്പിൽ വരുത്തി. വയനാടിനൊരു കൈത്താങ്ങ് വയനാട്ടിൽ പ്രകൃതി ദുരന്ത ദുരിതത്തിൽ കഴിയുന്ന പ്രിയപ്പെട്ടവർക്ക് കൈത്താങ്ങായി മഞ്ചേരി എച്ച്.എം.വൈ. എച്ച്. എസ്. സ്ക്കൂളിലെ ജെ.ആർ.സി.യും. സ്‌കൂളിലെ കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും ചേർന്ന് ഐക്യദാർഡ്യ സദസ്സും വിഭവസമാഹരണവും നടത്തി. സമാഹരിച്ച അവശ്യ വസ്തു ശേഖരം വയനാട് ദുരിതാശ്വാസ ക്യാമ്പിലേക്കായി ജെ.ആർ.സി. മഞ്ചേരി ഉപജില്ലാ സമിതിക്കു കൈമാറി.
കാടിനെയും കാട്ടാറിനെയും കണ്ടും കണ്ടറിഞ്ഞും നടത്തിയ യാത്ര വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി മാറി. മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസിലെ ജെ.ആർ.സി വിദ്യാർത്ഥികൾ ചിന്നാർ വന്യജീവി സങ്കേതത്തിലേക്ക് നടത്തിയ പ്രകൃതി പഠന യാത്രയാണ് മറക്കാനാവാത്ത ഓർമയായി മാറിയത്. തെക്കൻ പശ്ചിമഘട്ടത്തിലെ മഴൽനിഴൽ മേഖലയിലെ മൂന്ന് ദിവസത്തെ പഠന ക്യാമ്പിൽ വെള്ളൈക്കൽ മല, ചുള്ളി മല, ക്ലോക്ക് ടവർ എന്നീ മലനിരകളിലേക്കും ചിന്നാർ, പാമ്പാർ നദികൾ സംഗമിക്കുന്ന കൂട്ടാറിലേക്കും കുട്ടികൾ വന ഉദ്യോഗസ്ഥരോടൊപ്പം ട്രക്കിംഗ് നടത്തി. കൂടാതെ എട്ടായിരം വർഷങ്ങൾക്ക് മുമ്പ് കുറിയ മനുഷ്യർ താമസിച്ചിരുന്നു എന്ന് പറയപ്പെടുന്ന ഉൾക്കാടിനുള്ളിലെ മുനിയറയും അവർ പാറകളിൽ വരച്ച ചിത്രങ്ങളും മറക്കാനാവാത്ത അനുഭവമായി.
ബി. എഫ്. ഒ മാരായ മുനീർ, ശരണ്യ, ഈതൾ എന്നിവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു.


സ്കൂൾ സ്കൗട്ട് & ഗൈഡ് സ്കൂൾ സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ സജീവ പ്രവർത്തനങ്ങളോടെ വർഷം ശ്രദ്ധേയമാക്കി ഈ അധ്യയന വർഷത്തിൽ സ്കൂൾ സ്കൗട്ട് & ഗൈഡ് യൂണിറ്റ് വിവിധ സാമൂഹ്യ, പരിസ്ഥിതി, ദേശസ്നേഹ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി ഹെൽപ്പ് ഡെസ്‌ക്, സ്വീകരണ പരിപാടികൾ എന്നിവ സംഘടിപ്പിച്ച് പുതിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ സഹായങ്ങൾ നൽകി. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി, പൊതുസ്ഥലങ്ങളിൽ മരം നടൽ പ്രവർത്തനങ്ങൾ നടത്തി. അതോടൊപ്പം സ്കൂൾ ക്യാമ്പസിൽ ഔഷധത്തോട്ടം ഒരുക്കി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ ബോധ്യപ്പെടുത്തി. സ്വാതന്ത്ര്യദിനാഘോഷങ്ങൾ വർണാഭമായി സംഘടിപ്പിച്ചു. MSP marchpast ൽ സ്കൂൾ യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ സ്കൂളിൽ വിവിധ സാംസ്കാരിക പരിപാടികളും ദേശസ്നേഹ പ്രവർത്തനങ്ങളും നടന്നു. എല്ലാ വർഷവും നടത്തിവരുന്ന യൂണിറ്റ് ക്യാമ്പ് ഈ വർഷവും വിജയകരമായി സംഘടിപ്പിച്ചു. എല്ലാ സ്കൗട്ട് & ഗൈഡ് കുട്ടികളും പങ്കെടുത്ത ക്യാമ്പ് വ്യക്തിത്വ വികസനത്തിനും സംഘബോധത്തിനും ഏറെ സഹായകമായി. ദ്വിദീയ സോപാൻ ടെസ്റ്റിൽ 54 കുട്ടികൾ പങ്കെടുത്തു. ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി “ഗാന്ധിയെ അറിയാം” എന്ന പേരിൽ ക്യാമ്പെയിനും പൊതുസ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തി. സ്കൂളിലെ 8 സ്കൗട്ട് കുട്ടികൾ ഉത്തർപ്രദേശിലെ ലക്നൗവിൽ നടന്ന ദേശീയ സ്കൗട്ട് ജാംബൂരിയിൽ (National Camp) പങ്കെടുത്തത് സ്കൂളിന് വലിയ അഭിമാനമായി. കൂടാതെ ഈ വർഷത്തെ രാജ്യപുരസ്കാർ ടെസ്റ്റിൽ 33 കുട്ടികൾ പങ്കെടുത്തു. ഇത്തരത്തിൽ അക്കാദമിക് പ്രവർത്തനങ്ങൾക്ക് പുറമേ സാമൂഹ്യബോധവും സേവന മനോഭാവവും വളർത്തുന്ന പ്രവർത്തനങ്ങളിലൂടെ സ്കൂൾ സ്കൗട്ട് & ഗൈഡ് യൂണിറ്റ് ഈ വർഷം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിയത്.
ലിറ്റിൽ കൈറ്റ്സ് യൂണിഫോം പ്രകാശനം നടത്തി

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പുതിയ യൂണിഫോം പ്രകാശനം ഹെഡ്മാസ്റ്റർ ഷക്കീൽ സാർ നിർവഹിച്ചു. വിദ്യാർത്ഥികളുടെ സാങ്കേതിക കഴിവുകളും സൃഷ്ടിപരമായ ശേഷിയും വളർത്തുന്നതിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നിർണായക പങ്കുവഹിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രകാശന ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജവും ആത്മവിശ്വാസവും നൽകുന്നതാണ് യൂണിഫോം പ്രകാശനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂളിലെ ഐ.ടി., ഡിജിറ്റൽ മേഖലകളിലെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ മുന്നേറ്റത്തിന് ഈ ചടങ്ങ് വലിയ പ്രചോദനമായി.
മാത്‌സ് ഫെയറിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടി ഷാഹിൻ മുഹമ്മദ്

HMHSS മഞ്ചേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷാഹിൻ മുഹമ്മദ് (10 F) മാത്‌സ് ഫെയറിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇതിന് മുമ്പ് സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് ഷാഹിൻ സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടിയത്.
വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളിൽ അസാധാരണമായ കഴിവും ആത്മവിശ്വാസവും പ്രകടിപ്പിച്ച ഷാഹിന്റെ വിജയം സ്കൂളിന് വലിയ അഭിമാനമായി. ഗണിതശാസ്ത്രത്തിലുളള താൽപര്യവും സ്ഥിരമായ പരിശ്രമവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.
സ്കൂൾ മാനേജ്മെന്റും ഹെഡ്മാസ്റ്ററും അധ്യാപകരും ഷാഹിൻ മുഹമ്മദിനെ അഭിനന്ദിക്കുകയും ഭാവിയിൽ ഇനിയും ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ ആശംസകൾ അറിയിക്കുകയും ചെയ്തു.
പരിസ്ഥിതി ദിനാചരണം: HMYHSS മഞ്ചേരിയിൽ വൃക്ഷത്തൈ നട്ടു

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ HMYHSS മഞ്ചേരി സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളും സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

🏆 HMYHSS മഞ്ചേരി – കായിക മികവിന്റെ പാതയിൽ 'കട്ടികൂട്ടിയ എഴുത്ത് HMYHSS മഞ്ചേരിയിലെ സ്കൂൾ സ്പോർട്സ് Athletics, Aquatics, Games എന്നീ മൂന്ന് വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്നു. ഈ മൂന്ന് വിഭാഗങ്ങളിലും എല്ലാ വർഷവും സബ് ജില്ല മുതൽ ദേശീയതലം വരെ സ്കൂളിന് പ്രാതിനിധ്യമുണ്ട്.
🏃🏻➡️ Athletics വിഭാഗത്തിൽ റണ്ണിംഗ്, ജമ്പിംഗ്, ത്രോയിംഗ് മത്സരങ്ങൾ ഉൾപ്പെടുന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സ്കൂൾ അത്ലറ്റിക്സ് മീറ്റിൽ 2000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. വിജയികളെ പ്രത്യേക പരിശീലനം നൽകി ഉയർന്ന തല മത്സരങ്ങളിലേക്ക് തയ്യാറാക്കുന്നു.
🏊🏻 Aquatics വിഭാഗത്തിൽ സ്വിമ്മിംഗ്, വാട്ടർ പോളോ തുടങ്ങിയ മത്സരങ്ങൾ നടത്തപ്പെടുന്നു. സബ് ജില്ല, ജില്ല തലങ്ങളിൽ സ്ഥിരം പങ്കാളിത്തമുണ്ട്.
⚽🏏 Games വിഭാഗത്തിൽ ഫുട്ബോൾ, ക്രിക്കറ്റ് ഉൾപ്പെടെ 30-ഓളം ഇനങ്ങൾ ഉണ്ട്. 15-ഓളം ഗെയിമുകളിൽ സ്കൂൾ സജീവമായി പങ്കെടുക്കുന്നു.

⚽ ഫുട്ബോളിന് പ്രത്യേക പ്രാധാന്യം നൽകി പരിശീലന ക്യാമ്പുകൾ നടത്തുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ 5 വിദ്യാർത്ഥികൾ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുത്തു.
🏸🤾♂️ Handball, Basketball, Badminton, Chess, Karate എന്നിവയ്ക്കും പ്രത്യേക പരിശീലനം നൽകുന്നു. ആവശ്യമായ ഉപകരണങ്ങളും വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്.
🥇 2025-ലെ വലിയ നേട്ടം
മധ്യപ്രദേശിൽ നടന്ന ദേശീയ അണ്ടർ-14 ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ച Naiza Fathima സ്കൂളിന് ദേശീയ ഗോൾഡ് മെഡൽ നേടിക്കൊടുത്തു.
📊 കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ
National participation: 5
State level participation: 24
✨ കായിക രംഗത്ത് തുടർച്ചയായ മികവോടെ HMYHSS മഞ്ചേരി മുന്നേറുന്നു ✨

ടീൻസ് ക്ലബ് വെജിറ്റബിൾ ഗാർഡൻ ഉദ്ഘാടനം ചെയ്തു
സ്കൂളിലെ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ കൃഷിബോധവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും വളർത്തുന്നതിനായി ഒരുക്കിയ വെജിറ്റബിൾ ഗാർഡൻ ഹെഡ്മാസ്റ്റർ ഷക്കീൽ സാർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അസീന ടീച്ചറും ഫാദിയ ടീച്ചറും പങ്കെടുത്തു. സ്കൂൾ പരിസരത്ത് ഒരുക്കിയ തോട്ടത്തിൽ വിവിധ ഇനങ്ങളായ പച്ചക്കറികൾ കൃഷി ചെയ്യുന്നു. അധ്യാപകരുടെയും ടീൻസ് ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിസ്ഥിതി സംരക്ഷണവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടുള്ള ഈ പ്രവർത്തനം വിദ്യാർത്ഥികൾക്ക് പ്രായോഗിക പഠനാനുഭവമാകുന്നതായി ചടങ്ങിൽ അഭിപ്രായപ്പെട്ടു.

കേരള സ്റ്റേറ്റ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് – അഭിമാന നേട്ടം
കേരള സ്റ്റേറ്റ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ U16 2 കിലോമീറ്റർ മത്സരത്തിൽ HMYHSS മഞ്ചേരിയിലെ 9-O ക്ലാസ് വിദ്യാർത്ഥി ആഷ്ബാൽ അലവി മികച്ച പ്രകടനം കാഴ്ചവെച്ച് രണ്ടാം സ്ഥാനം (🥈) നേടി.
ഈ നേട്ടത്തിലൂടെ 2026 ജനുവരി 24-ന് ജാർഖണ്ഡിലെ റാഞ്ചിയിൽ നടക്കുന്ന നാഷണൽ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിലേക്ക് അദ്ദേഹം യോഗ്യത നേടി. ഈ വിജയം സ്കൂളിനും ജില്ലക്കും അഭിമാനമായി.

അയ്യായിരം പേർക്ക് ബിരിയാണിയൊരുക്കി സ്കൂൾ അടുക്കള ഉദ്ഘാടനം
മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ് സ്കൂളിൽ നവീകരിച്ച അടുക്കളയുടെ ഉദ്ഘാടനം മഞ്ചേരി നഗരസഭാധ്യക്ഷ വി.എം. സുബൈദ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് ശുചിത്വപരവും പോഷകസമൃദ്ധവുമായ ഭക്ഷണം ഒരുക്കുന്നതിനായി ആധുനിക സംവിധാനങ്ങളോടെയാണ് അടുക്കള നവീകരിച്ചത്. സ്കൂൾ പാചകപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന രീതിയിലാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ, പ്രധാനാധ്യാപകൻ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. സർക്കാർ പദ്ധതികളുടെ ഭാഗമായാണ് അടുക്കള നവീകരണം നടപ്പാക്കിയതെന്നും ഇതിലൂടെ വിദ്യാർത്ഥികളുടെ ആരോഗ്യസംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകാനാകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

മഞ്ചേരി സബ്ജില്ലാ കലോത്സവം 2025, ചരിത്രം ആവർത്തിച്ച് HMYHSS മഞ്ചേരി
മഞ്ചേരി സബ്ജില്ലാ കലോത്സവം 2025ൽ HMYHSS മഞ്ചേരി തിളക്കമാർന്ന പ്രകടനത്തോടെ ചരിത്രം ആവർത്തിച്ചു. വിവിധ വിഭാഗങ്ങളിലായി മികച്ച നേട്ടങ്ങൾ കൈവരിച്ച സ്കൂൾ കലോത്സവ വേദിയിൽ ആധിപത്യം ഉറപ്പിച്ചു.
ഹയർ സെക്കൻഡറി വിഭാഗത്തിൽ ജനറൽ ഓവർഓൾ ഒന്നാം സ്ഥാനവും, ഹൈസ്കൂൾ വിഭാഗത്തിൽ ജനറൽ ഓവർഓൾ ഒന്നാം സ്ഥാനവും നേടി HMYHSS മഞ്ചേരി അഭിമാനാർഹമായ വിജയം സ്വന്തമാക്കി. യു.പി വിഭാഗത്തിൽ ജനറൽ ഓവർഓൾ മൂന്നാം സ്ഥാനവും സ്കൂളിന് ലഭിച്ചു.
ഭാഷാവിഭാഗങ്ങളിലും സ്കൂളിന്റെ മികവ് തെളിഞ്ഞു. ഹൈസ്കൂൾ അറബിക് വിഭാഗത്തിൽ ഓവർഓൾ രണ്ടാം സ്ഥാനവും, യു.പി അറബിക് വിഭാഗത്തിൽ ഓവർഓൾ ഒന്നാം സ്ഥാനവും നേടി വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു.
സബ്ജില്ലാ കലോത്സവത്തിലെ വിജയത്തിന് പിന്നാലെ ജില്ലാതല കലോത്സവത്തിൽ HMYHSS മഞ്ചേരി 49 ഇനങ്ങളിൽ പങ്കെടുത്തു. ഇതിൽ നിന്ന് 7 ഇനങ്ങൾ സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടി, ജില്ലയ്ക്കും സ്കൂളിനും അഭിമാനമായി.
വിദ്യാർത്ഥികളുടെ അദ്ധ്വാനവും അധ്യാപകരുടെ സമർപ്പിതമായ പരിശീലനവും മാനേജ്മെന്റിന്റെ പിന്തുണയും ചേർന്നതാണ് ഈ വലിയ വിജയത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. കലാ–സാംസ്കാരിക രംഗത്തെ മികവിൽ HMYHSS മഞ്ചേരി വീണ്ടും മുന്നേറ്റം നടത്തി.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 18025
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
