എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
[[

|ലഘുചിത്രം]]

ലിറ്റിൽ കൈറ്റ്സ് അവാർഡ്

വിജയത്തിളക്കത്തിൽ മഞ്ചേരി HMYHSS: റിപ്പബ്ലിക് ദിന പരേഡിൽ ഹാട്രിക് നേട്ടം! 🏆🇮🇳
മഞ്ചേരിയുടെ അഭിമാനമുയർത്തി HMYHSS വീണ്ടും ചരിത്രം കുറിച്ചിരിക്കുന്നു! മലപ്പുറം ജില്ലാതല റിപ്പബ്ലിക് ദിന പരേഡിൽ തുടർച്ചയായ മൂന്നാം വർഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കി നമ്മുടെ സ്കൗട്ട് വിദ്യാർത്ഥികൾ വിജയകിരീടം ചൂടിയിരിക്കുന്നു.
ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളോട് മാറ്റുരച്ച്, അങ്ങേയറ്റം അച്ചടക്കത്തോടും ആത്മവിശ്വാസത്തോടും കൂടി മാർച്ച് ഫാസ്റ്റ് നയിച്ച നമ്മുടെ മിടുക്കന്മാരായ വിദ്യാർത്ഥികൾ മഞ്ചേരിയുടെ യശസ്സ് വാനോളമുയർത്തി.
വിദ്യാർത്ഥികളെ ഈ വലിയ വിജയത്തിലേക്ക് പ്രാപ്തരാക്കിയ പ്രിയപ്പെട്ട പരിശീലകൻ ഷബീബ് സാറിനും, ഈ വിജയയാത്രയിൽ വലിയ പിന്തുണയും പ്രോത്സാഹനവും നൽകിയ ഹെഡ്മാസ്റ്റർ അൻവർ ഷക്കീൽ സാറിനും, ഹാട്രിക് നേട്ടം കൈവരിച്ച എല്ലാ സ്കൗട്ട് വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.
കപ്പ് കൈവിടാതെ കാത്തുസൂക്ഷിച്ച ഈ പോരാളികൾക്കും, അവർക്ക് കട്ടപിന്തുണ നൽകിയ പ്രിൻസിപ്പാൾ സാലി സാർ ഉൾപ്പെടെയുള്ള അധ്യാപകർക്കും പി.ടി.എ ഭാരവാഹികൾക്കും അഭിമാനപുരസരം ബിഗ് സല്യൂട്ട്! 🫡✨
#HMYHSSManjeri #RepublicDay2026 #ScoutsAndGuides #HatrickVictory #Malappuram #ProudMoment #MarchPastChampions #Manjeri

സംസ്ഥാന ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
മഞ്ചേരി: തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ മഞ്ചേരി എച്ച്. എം.വൈ. എച്ച്.എസ്. എസ് ലെ ഹാദിനൗഷിൻ പങ്കെടുത്തു.ഓരോ ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് മാത്രമാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നത് . ‘’സ്മാർട്ട് ഹെൽമെറ്റ്‘’ എന്ന വിഷയത്തെ ആസ്‌പദമാക്കി ഹാദിനൗഷിൻ ഉണ്ടാക്കിയ സ്മാർട്ട് ഹെൽമെട്ടും സ്മാർട്ട് ബൈക്കും ക്യാമ്പിൽ ഏവരുടെയും ശ്രദ്ധ കേന്ദ്രമായി. ബൈക്ക് അപകടങ്ങൾ കൂടി വരുന്ന ഈ കാലത്ത് സ്മാർട്ട് ഹെൽമെറ്റ് പോലുള്ള സാധ്യതകൾ ഉപയോഗിച്ച് ഭാവിയിലെ ബൈക്ക് അപകടമരണങ്ങൾ ഗണ്യമായി കുറക്കാൻ സാധിക്കുമെന്ന് ഹാദിനൗഷിൻ അഭിപ്രായപ്പെട്ടു.

നാഷണൽ ക്രോസ്സ് കൺട്രി ചാമ്പ്യൻഷിപ്പിൽ (Under 16 Boys - 2km) മികച്ച പ്രകടനം കാഴ്ചവെച്ച നമ്മുടെ അഷ്ബൽ അലവി പി-ക്കും പരിശീലകൻ ഷനാഹ് സാറിനും (HMYHSS മഞ്ചേരി) അഭിനന്ദനങ്ങൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 43 ഓളം കായികതാരങ്ങൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ ഇന്ത്യയിൽ 19-ാം സ്ഥാനം നേടി അഷ്ബൽ നമുക്ക് അഭിമാനമായിരിക്കുന്നു. തുടർന്നുള്ള യാത്രയിൽ എല്ലാവിധ ആശംസകളും നേരുന്നു!
Physical education
Hmyhss manjeri

നാഷണൽ ഫെൻസിങ് താരം
നമ്മുടെ സ്കൂളിൻ്റെ അഭിമാന താരം പ്ലസ് ടു സയൻസ് വിദ്യാർത്ഥിയായ ആദർശ് വിനോദ് . 2023 - 24ൽ സംസ്ഥാന സ്കൂൾ ഗെയിംസിൽ വ്യക്തിഗത വിഭാഗത്തിലും ടീം ഇനത്തിലും രണ്ടാം സ്ഥാനം, 2024-25 ൽ സംസ്ഥാന സ്കൂൾ ഗെയിംസിൽ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും മൂന്നാം സ്ഥാനവും കരസ്ഥമാക്കി രണ്ടു വർഷം കേരളത്തെ പ്രതിനിധീകരിച്ചു ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുത്തു സ്കൂളിൻ്റേയും കേരളത്തിൻ്റെയും അഭിമാന താരമായി PWD ക്ലർക്കായ വിനോദ് കുമാറിൻ്റേയും ഉഷാ നന്ദിനിയുടേയും മകനായ ആദർശ് വിനോദ് കേരളത്തിൻ്റെ ഭാവി വാഗ്ദാനമായ കായികതാരമാണ്