എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
HISTORY
അനാഥരും നിരാലംബരുമായ ബാല്യങ്ങളുടെ സംരഷണം ഏറ്റെടുത്ത് 1970-ൽ മഞ്ചേരി പാണ്ടിക്കാട് റോഡിൽ അനാഥമന്ദിരം സ്ഥാപിച്ചു പിന്നോക്കാവസ്ഥയും അരക്ഷിത ബോധവും കാരണം സാമൂഹ്യ ജീവിതത്തിൽനിന്ന് ഉൾവലിഞ്ഞ മുസ്ലിം സമൂഹത്തിന്റെ മത ഭൗതിക വിദ്യാഭ്യാസ പുരോഗതിക്കായി മഞ്ചേരി കേന്ദ്രമാക്കി 1897-ൽപ്രവർത്തനമാരംഭിച്ച ഹിദായത്തുൽ മുസ്ലിമീൻ സഭയുടെ തുടർച്ചയായുണ്ടായ മുന്നേറ്റം തന്നെയാണ് മഞ്ചേരിയിൽയതീംഖാന സ്ഥാപിക്കുന്നതിന് പ്രചോദനമായത്.
200-ഓളം അനാഥകളും അഗതികളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. അവരുടെ പുനരധിവാസത്തിനും ഉയർച്ചക്കും വേണ്ടി ---------ഹയർസെകൻഡറി, ഐ.ടി.സി H.M അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ്, H.M കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, H.M ഡിജിറ്റൽ റഫറൻസ് ലൈബ്രറി വിവിധ സ്ഥാപനങ്ങളും ഒരേ ഘട്ടത്തിലും ആരംഭിക്കുകയുണ്ടായി.
1976-ൽ അപ്പർപ്രൈമറി സ്കൂളിലൂടെ ആരംഭിച്ച വിദ്യാഭ്യാസ മുന്നേറ്റം ഇന്ന് ശാസ്ത്രസാങ്കേതിക വിഷയങ്ങളിൽബിരുദ ബിരുദാനന്തരപഠനം വരെയുള്ള സൗകര്യങ്ങൾ എത്തിനിൽക്കുന്നു. 1981-ൽ ഹൈസ്കൂളും 1998-ൽഹയർസെക്കന്ഡറിയും ആരംഭിച്ച സ്കൂൾ ഇന്ന് പ്രശംസനീയമായ നിലയിലാണ് നടന്നു വരുന്നത്.