ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(13086 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ
13086 1.png
വിലാസം
കുറുമാത്തൂർ പി.ഒ

കുറുമാത്തൂർ
,
670142
സ്ഥാപിതം01 - 06 - 1981
വിവരങ്ങൾ
ഫോൺ04602224701
ഇമെയിൽgvhsskmr@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13086 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂ൪
വിദ്യാഭ്യാസ ജില്ലതളിപ്പറമ്പ്
ഉപ ജില്ലതളിപ്പറമ്പ നോ൪ത്ത്

സ൪ക്കാ൪

സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം330
പെൺകുട്ടികളുടെ എണ്ണം251
വിദ്യാർത്ഥികളുടെ എണ്ണം581
അദ്ധ്യാപകരുടെ എണ്ണം43
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗീത. കെ (വി.എച്ച്.എസ്.എസ് ) ജനാർദ്ദനൻ .കെ (എച്ച്.എസ്.എസ് )
പ്രധാന അദ്ധ്യാപകൻജനാർദ്ദനൻ .എം
പി.ടി.ഏ. പ്രസിഡണ്ട്പവിത്രൻ. പി. വി
അവസാനം തിരുത്തിയത്
25-09-202013086


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായംചരിത്രം

ജി വി എച്ച് എസ് കുറുമാത്തൂർ

1981 ൽ അനുവദിച്ച കുറുമാത്തൂർ ഗവ.ഹൈസ്കൂൾ പൊക്കുണ്ടിലെ ഒറ്റമുറിയിലാണ് പ്രവർത്തനമാരംഭിച്ചത്. അന്ന് ഒരു എട്ടാം ക്ലാസും 48 കുട്ടികളുമാണുണ്ടായിരുന്നത്. പരിമിതികളിൽ നിന്ന് സ്കൂൾ എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി പഞ്ചായത്ത് മുൻകൈയെടുത്ത് അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനായി 51 അംഗ കമ്മിറ്റി രൂപവത്കരിച്ചു. ഈ കമ്മിറ്റിയാണ് സ്കൂളിന് സ്ഥലം കണ്ടെത്തിയത് . നാട്ടുകാരുടേയും മറ്റ് സന്നദ്ധപ്രവർത്തകരുടേയും കഠിനമായ ശ്രമത്തിന്റെ ഫലമായി സ്കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുകയും ക്ലാസുകൾ പൊക്കുണ്ടിൽ നിന്ന് മാറ്റുകയും ചെയ്തു. രണ്ടു ഫസ്റ്റ് ക്ലാസോടെ 64% വിജയവുമായി ആദ്യത്തെ S S L C ബാച്ച് 1983-84ൽ പുറത്തിറങ്ങി. കരിമ്പം , പന്നിയൂർ കൃഷിഫാമുകളുടെ സാമീപ്യം കണക്കിലെടുത്തുകൊണ്ട് ഈ കാലഘട്ടത്തിൽ തന്നെയാണ് സ്കൂളിന് വൊക്കേഷണൽ ഹയർസെക്കന്ററി കോഴ് സ് (അഗ്രിക്കൾച്ചർ) അനുവദിച്ചു കിട്ടിയത്. നാട്ടുകാരുടേയും ചുമതലപ്പെട്ട അധികാരികളുടേയും സമ്പൂർണ്ണ സഹകരണം സ്കൂളിന്റെ വളർച്ച ത്വരിതപ്പെടുത്തി. 2014-15 വർഷത്തിൽ സ്കൂളിനെ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തി .ആരംഭത്തിൽ കൊമേഴ്സ് ബാച്ചും 2015-16 വർഷത്തിൽ സയൻസ് ബാച്ചും അനുവദിച്ചതോടു കൂടി സ്കൂൾ വളർച്ചയുടെ മറ്റൊരു ഘട്ടം കൂടി പിന്നിട്ടു. പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും നിലവാര വർദ്ധന ഉണ്ടായിട്ടുണ്ട്. തുടർച്ചയായി 4 വർഷം (2008-09, 2009-10, 2010-11, 2011-12) എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞു. 2015ലെ എസ് എസ് എൽ സി പരീക്ഷയിലും നൂറു ശതമാനം വിജയത്തിളക്കം ഉണ്ടായിട്ടുണ്ട്. കലാ-കായിക മത്സരങ്ങളിൽ സംസ്ഥാനതലം വരെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • എൻ.സി.സി.
 • ബാന്റ് ട്രൂപ്പ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 • അച്ചുതൻ (അസിസ്റ്റന്റ് ഇൻ ചാർജ്) 1981-1984
 • ഒ ഭരതൻ 1984-1986
 • കെ എം രാഘവൻ നമ്പ്യാർ 1986-1988
 • എം വാസുദേവൻ 1988-1989
 • എസ് ഇന്ദിരാഭായി 1990-1992
 • കെ പദ്‌മിനി 1992-1993
 • എ മുരളീധരൻ 1993-1994
 • പി രുഗ്‌മിണി 1994- 1999
 • സാവിത്രി 1999-2001
 • കെ അച്ചുതൻ 2002-2003
 • ഇ കെ രാജാമണി 2003-2004
 • കെ പി അബ്ദുള്ളക്കുട്ടി 2004-2005
 • ശേഖരൻ തേലക്കാടൻ 2005-2006
 • പ്രേമരാജൻ വി 2006-2007
 • പി വി കുഞ്ഞിക്കണ്ണൻ 2007-2008
 • മോഹനൻ 2008-2012
 • ബാലകൃഷ്ണൻ എം 2012-2014

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • ‍ഷൈമ പി പി ,ശ്രീകല കെ, മുജീബ് റഹ‌്മാൻ

വഴികാട്ടി