ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം നഗരത്തിന് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് മോഡൽ സ്കൂൾ. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ. കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി പരിലസിക്കുന്ന കേരളത്തിലെ ആദ്യത്തെ മോഡൽ സ്കൂളും അനന്തപുരിയുടെ തിലകക്കുറിയായി ശോഭിക്കുന്നതുമായ വിദ്യാലയം.നാളിതുവരെ കല -ശാസ്ത്ര - സാഹിത്യ- കായിക- ഭരണ രംഗത്ത് അനേകായിരം പ്രതിഭകളെയും മഹാരഥന്മാരെയും സംഭാവന നൽകുകയും, അനേകായിരം ഗുരുഭൂതന്മാരെ കൊണ്ട് ധന്യമാക്കുകയും ചെയ്തിരിക്കുന്നു ഈ മഹാവിദ്യാലയം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനും ഹൈടെക് ക്ലാസ് മുറികൾക്കും മാതൃകയാകുന്ന വിധത്തിൽ മോഡൽ സ്കൂൾ മുൻഗാമിയായി മാറിയ വർത്തമാന സാഹചര്യത്തിലാണ് നാമിപ്പോൾ. ചരിത്രത്തിന്റെയും വർത്തമാനത്തിന്റെയും മോഡൽ എന്നതിന് അർത്ഥതലങ്ങൾ ഏറെയാണ്.
| ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട് | |
|---|---|
മോഡൽ സ്കൂൾ | |
| വിലാസം | |
തൈക്കാട് തൈക്കാട് പി.ഒ. , 695014 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1885 |
| വിവരങ്ങൾ | |
| ഫോൺ | 0471 2323641 |
| ഇമെയിൽ | modelschooltvm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43084 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01023 |
| യുഡൈസ് കോഡ് | 32141101408 |
| വിക്കിഡാറ്റ | Q64035642 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | തിരുവനന്തപുരം |
| താലൂക്ക് | തിരുവനന്തപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
| വാർഡ് | 28 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 634 |
| ആകെ വിദ്യാർത്ഥികൾ | 634 |
| അദ്ധ്യാപകർ | 67 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 808 |
| ആകെ വിദ്യാർത്ഥികൾ | 808 |
| അദ്ധ്യാപകർ | 32 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പ്രമോദ് കെ വി |
| വൈസ് പ്രിൻസിപ്പൽ | ഫ്രീഡാമേരി ജെ എം |
| പി.ടി.എ. പ്രസിഡണ്ട് | ആർ സുരേഷ് കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | റോസ്മേരി പ്രസില്ല |
| അവസാനം തിരുത്തിയത് | |
| 25-02-2025 | Schoolwikihelpdesk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മോഡൽ ഹയർസെക്കണ്ടറി സ്കൂളിന് ഏറെ പഴക്കമുണ്ട്. ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട തിരുവിതാംകൂർ രാജ കുടുംബം 1885-ൽ അധ്യാപകരെ പരിശീലിപ്പിക്കാനായി ഒരു സ്കൂൾ സ്ഥാപിച്ചു. ഇന്ന് സെന്റ് ജോസഫ്സ് സ്കൂൾ പ്രവർത്തിക്കുന്ന ഭാഗത്താണ് സ്കൂൾ ആരംഭിച്ചത്. കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 16 സ്മാർട്ട് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് ശാസ്ത്ര പോഷിണി ലാബുകളും ഉണ്ട്. ഗണിതശാസ്ത്ര ലാബുണ്ട്. പ്രവർത്തി പരിചയം, സംഗീതം, ഫിസിക്കൽ എജൂക്കേഷൻ, എന്നിവയ്ക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രന്ഥശാല ഈ സ്കൂളിന്റെ പ്രത്യേകതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തോടൊപ്പം കുട്ടികളുടെ കലാസാഹിത്യ കായിക മികവുകൾ വളർത്തിയെടുക്കുന്നതിന് വിവിധങ്ങളായ പദ്ധതികൾ സ്കൂൾ നടത്തിവരുന്നുണ്ട്. അതിൽ ചില പ്രധാനപ്പെട്ട പാഠ്യേതര പ്രവർത്തനങ്ങൾ ചുവടെ കുറിക്കുന്നു.
വായനാ പദ്ധതി
കുട്ടികളിൽ പത്രം വായന പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ദിനപത്രങ്ങൾ സ്കൂളിൽ ലഭ്യമാക്കുന്നതിൻറെ ഭാഗമായി മലയാള മനോരമ , കേരള കൗമുദി , മാതൃഭൂമി , ദേശാഭിമാനി ,The Hindu , The New Indian Express , Times of India എന്നീ പത്രങ്ങൾ സ്പോൺസർഷിപ്പിലൂടെ കുട്ടികൾക്ക് എത്തിക്കുന്നു. സ്കൂൾ ലൈബ്രറിയിലും ക്ലാസ് തലത്തിലും പത്രം വായന റഗുലറായി നടക്കുന്നു. പത്ര വാർത്താധിഷ്ഠിത ക്വിസ് മത്സരവും ആഴ്ചയിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു.
Mission Model School - 21 C
മോഡൽ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യം മുൻനിർത്തി രൂപം കൊടുത്ത പ്രോജക്ടാണ് Mission Model School 21 - C. ഒരു കൂട്ടം പൂർവ്വവിദ്യാർത്ഥികളാണ് തങ്ങൾ പഠിച്ചിരുന്ന കലാക്ഷേത്രത്തെ വീണ്ടും ആ പ്രതാപത്തിലേക്ക് തിരികെ കൊണ്ടു പോകാനുള്ള ശ്രമം നടത്തുന്നത്. ആ ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത്. പൂർവ്വ വിദ്യാർത്ഥികളായ ശ്രീ. ക്രിസ് ഗോപാലകൃഷ്ണൻ, ശ്രീ.ചന്ദ്രഹാസൻ, ശ്രീ മോഹൻലാൽ തുടങ്ങിയവരാണ്. ഇവരോടൊപ്പം മോഡൽ സ്കൂളിന്റെ നന്മാത്രം ആഗ്രഹിക്കുന്ന മറ്റു പൂർവ്വ വിദ്യാർത്ഥികളും കേരളസർക്കാരും മോഡൽസ്കൂളിലെ അദ്ധ്യാപകരും രക്ഷകർത്താക്കളും ഒന്നിച്ചു കൈകോർക്കുമ്പോൾ Mission Model School -21 C എന്ന സ്വപ്ന പദ്ധതി ലക്ഷ്യപ്രാപ്തിയിലേക്ക് അടുക്കുകയാണ്. ഈ പ്രോജക്ടിന്റെ ഉത്ഘാടനം 28.01.2015ൽ മോഡൽ സ്കൂളിൽ വച്ചു നടന്ന പ്രൈഢഗംഭീരമായ സദസ്സിൽ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി നിർവ്വഹിച്ചു. മോഡൽ സ്കൂളിലെ അദ്ധ്യാപകരും രക്ഷകർത്താക്കളും ഈ പ്രോജക്ടിന്റെ പ്രവർത്തനങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്നു. Mission Model School – 21 C യോടനുബന്ധിച്ച് മോഡൽ സ്കൂൾ അദ്ധ്യാപകരുടെയും മറ്റു സ്റ്റാഫിന്റെയും പി.റ്റി.എ അംഗങ്ങളുടെയും കുടുംബങ്ങൾ ഒന്നിച്ച ഒരു കുടുംബസംഗമം 24.2.2015ൽ മോഡൽ സ്കൂൾ അങ്കണത്തിൽവെച്ച് കൂടുകയുണ്ടായി. ഇത് അദ്ധ്യാപകർ മറ്റു കുടുംബാംഗങ്ങലെ പരിചയപ്പെടുത്തന്നതിനും വഴിയൊരുക്കി. അദ്ധ്യാപകരുടെയും അവരുടെ മക്കളുടെയും കലാപരിപാടികൾകൊണ്ട് സമ്പുഷ്ടമായിരുന്നു പ്രസ്തുത ചടങ്ങ്. ഇത് വേറിട്ട ഒരനുഭവമായിരുന്നു. പി.റ്റി.എയുടെ മേൽനോട്ടത്തിൽ യു.പി., ഹൈസ്കൂൾ വിഭാഗത്തിൽ യൂണിഫോം വിതരണം ചെയ്തു. യു.പി. തലത്തിലും ഹൈസ്കൂൾ തലത്തിലും പ്രഭാതഭക്ഷണ പരിപാടിയും ഉച്ചഭക്ഷണപരിപാടിയും കാര്യക്ഷമമായി നടന്നുവരുന്നു. തിരുവനന്തപുരം നഗരസഭയുടെ സാമ്പത്തിക സഹായം പ്രഭാത ഭക്ഷണ പദ്ധതിക്ക് ലഭിക്കുന്നുണ്ട്. പ്രോജക്ടിന്റെ ലക്ഷ്യം താഴെപ്പറയുന്ന മേഖലകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
- പാഠ്യപ്രവർത്തനങ്ങൾ
- അധ്യാപകരുടെ നൈപുണീ വികസനം
- അടിസ്ഥാന സൗകര്യങ്ങൾ
- ലൈബ്രറി, ലാബ് സൗകര്യങ്ങൾ
- കായിക വിദ്യാഭ്യാസം
- കലാ പഠനം
- രക്ഷിതാക്കളുടെ ശാക്തീകരണം
- സ്കൂൽ പ്രവർത്തനങ്ങളുടെ നിരീക്ഷണവും വിലയിരുത്തലും
- സ്കൂളിന്റെ പുരാവസ്തുപരമായ സംരക്ഷണം
- സ്കൂൾ മാനേജ്മെന്റ്
മാനേജ്മെന്റ്
കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| വർഷം | പേര് |
| 1910-13 | ഡോ. ഇ എഫ് ക്ലാർക്ക് |
| 1913 - 23 | കെ വെങ്കടേശ്വര ഐയ്യർ |
| 1920 - 29 | മാണിക്യം പിള്ള |
| 1929 - 41 | കെ.പി. വറീദ് |
| 1941 - 42 | കെ. ജെസുമാൻ |
| 1942 - 51 | ജോൺ പാവമണി |
| 1951 - 55 | ക്രിസ്റ്റി ഗബ്രിയേൽ |
| 1955- 58 | പി.സി. മാത്യു |
| 1958 - 61 | ഏണസ്റ്റ് ലേബൻ |
| 1961 - 72 | ജെ.ഡബ്ലിയു. സാമുവേൽ |
| 1972 - 83 | കെ.എ. ഗൗരിക്കുട്ടി |
| 1983 - 87 | അന്നമ്മ കുരുവിള |
| 1987 - 88 | എ. മാലിനി |
| 1989 - 90 | എ.പി. ശ്രീനിവാസൻ |
| 1990 - 92 | സി. ജോസഫ് |
| 1993- | എൻ സി ശ്രീകണ്ഠൻ നായർ, എം ഡാനിയൽ |
| 1904 | ശ്യാമള ദേവി പി |
| 1995-96 | എസ് ശ്രീകുമാർ |
| 1998-99 | എസ് സുരേഷ് കുമാർ |
| 1999 | ജി സുകേശൻ |
| 1999-2001 | എം ഇ അഹമ്മദ് നൂഹു (പ്രിൻസിപ്പാൾ) എസ് എ ജോൺ (പ്രധാനാധ്യാപകൻ) |
| 2001-2003 | പി ജെ വർഗ്ഗീസ്, കെ വി രാമനാഥൻ |
| 2003-2005 | കെ രാജഗോപാലൻ |
| 2005-2008 | ഡി എൻ ചന്ദ്രശേഖരൻ നായർ |
| 2008-2009 | സാബു ടി തോമസ് |
| 2009-2010 | പി എം ശ്രീധരൻ നായർ (പ്രിൻസിപ്പൽ എച്ച് എം), എം സുകുമാരൻ (അഡി.എച്ച് എം) |
| 2010-11 | എം സുകുമാരൻ (പ്രിൻസിപ്പൽ എച്ച് എം), എൻ വേണു (അഡി.എച്ച് എം) |
| 2011-12 | ഡി വിജയകുമാർ (പ്രിൻസിപ്പൽ എച്ച് എം), സി ഇവാൻജലിൻ (അഡി.എച്ച് എം)-2011-15 |
| 2012-13 | ബി രത്നാകരൻ (പ്രിൻസിപ്പൽ എച്ച് എം) |
| 2013-14 | സുജന എസ് (പ്രിൻസിപ്പൽ എച്ച് എം) |
| 2014-16 | കെ കെ ഊർമിളാദേവി (പ്രിൻസിപ്പൽ എച്ച് എം), പ്രമീളാ കുമാരി (അഡി.എച്ച് എം)-2015-16 |
| പ്രഭാദേവി(പ്രിൻസിപ്പൽ എച്ച് എം)(2017 മേയ്), സുരേഷ് ബാബു എസ് (അഡീ.എച്ച്. എം) | സുരേഷ് ബാബു എസ് (പ്രിൻസിപ്പൽ എച്ച് എം), യമുനാ ദേവി (അഡീ.എച്ച്. എം)2017 സെപ്റ്റംബർ |
| 2017-2020 | സുരേഷ് ബാബു എസ് (എച്ച് എം) |
| 2020-2021 ആഗസ്റ്റ് | ഷിബു പ്രേംലാൽ |
| 2021 ആഗസ്റ്റ്- | ഫ്രീഡാമേരി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമനമ്പർ | പേര് | മേഖല |
|---|---|---|
| 1 | മോഹൻലാൽ | സിനിമാ താരം |
| 2 | വിനോദ് തോമസ് | ലോക ബാങ്ക് |
| 3 | ഡോ. കെ എം ജി കൃഷ്ണറാം | ഗവ. ഉപദേഷ്ടാവ് അമേരിക്ക |
| 4 | ഡോ. ശബരിനാഥ് | |
| 5 | വിത്സൻ ചെറിയാൻ | അർജുന അവാർഡ് |
| 6 | ജി ഭാസ്കരൻ നായർ | മുൻ ചീഫ് സെക്രട്ടറി |
| 7 | എസ് അനന്തകൃഷ്ണൻ | മുൻ ചീഫ് സെക്രട്ടറി |
| 8 | എസ് പത്മകുമാർ | മുൻ ചീഫ് സെക്രട്ടറി |
| 9 | എം ചന്ദ്രബാബു | മുൻ ചീഫ് സെക്രട്ടറി |
| 10 | ഭരത് ഭൂഷൺ | മുൻ ചീഫ് സെക്രട്ടറി |
| 11 | സാജൻ പീറ്റർ | ഐ എ എസ് |
| 12 | നന്ദകുമാർ | ഐ എ എസ് |
| 13 | ഏലിയാസ് | ഐ എ എസ് |
| 14 | ക്രിസ് ഗോപാലകൃഷ്ണൻ | മുൻ ഇൻഫോസിസ് മേധാവി |
| 15 | ബാബു ദിവാകരൻ | മുൻ മന്ത്രി |
| 16 | കെ മുരളീധരൻ | മുൻ മന്ത്രി |
| 17 | കെ ബി ഗണേഷ് കുമാർ | മുൻ മന്ത്രി |
| 18 | എം.പി.അപ്പൻ | സാഹിത്യകാരൻ |
| 19 | സുകുമാർ | സാഹിത്യകാരൻ |
| 20 | കെ സുദർശനൻ | സാഹിത്യകാരൻ |
| 21 | ശ്രീ. എം | പത്മ ഭൂഷൺ |
| 22 | സൂര്യ കൃഷ്ണമൂർത്തി |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- സ്വാതി തിരുനാൾ സംഗീത കോളേജിന് 400 മീറ്റർ അകലെ ആർട്ട് കോളേജിനു സമീപം തൈക്കാട് സ്ഥിതി ചെയ്യുന്നു.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്നും 7.2 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.
- തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിൽ നിന്നും 1.4 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.