സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ
വിലാസം
കാവിൽ

പട്ടണക്കാട്
,
പട്ടണക്കാട് പി.ഒ.
,
688524
സ്ഥാപിതം01 - 06 - 1923
വിവരങ്ങൾ
ഇമെയിൽ34030alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34030 (സമേതം)
യുഡൈസ് കോഡ്332110401204
വിക്കിഡാറ്റQ87477562
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംവയലാർ ഗ്രാമപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ346
പെൺകുട്ടികൾ288
ആകെ വിദ്യാർത്ഥികൾ634
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന തോമസ്
പി.ടി.എ. പ്രസിഡണ്ട്ജോൺ അഗസ്റ്റിൻ
അവസാനം തിരുത്തിയത്
12-03-202434030kavil
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ  ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ പട്ടണക്കാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കാവിൽ സെൻറ് മൈക്കിൾസ് ഹൈസ്കൂൾ.

ചരിത്രം

1923 ൽ ബഹു. ഗീവർഗ്ഗീസ് മണ്ണാറ അച്ഛൻറെ പരിശ്രമത്തിൽ സെൻറ് മൈക്കിൾസ് പ്രൈമറി സ്കൂൾ സ്ഥാപിതമായി .ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ .പി .എം നാരായണപിള്ള ആയിരുന്നു .1964 ൽ ബഹു .അലക്‌സാണ്ടർ ഇരവിമംഗലം അച്ഛൻറെ ശുഷ്‌കാന്തിയുടെ ഫലമായി ഇത് അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു .1983 ൽ ബഹു . സിറിയക് മണ്ണാശ്ശേരി അച്ഛൻറെ തീവ്ര ശ്രമം കൊണ്ട് ഇത് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു .2000 ൽ ബഹു .വർഗ്ഗീസ് ചെരപ്പറമ്പിൽ അച്ഛൻ മഹാജൂബിലിവർഷസ്മാരകമായി ഒരു മൂന്നുനില കെട്ടിടം നിർമ്മിച്ചു .
കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 35 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു.

ഹൈസ്കൂളിന രണ്ട്കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞ്ച കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിൽ ഒരു എ സി കോൺഫറൻസ് ഹാൾ ഉണ്ട്.നല്ലൊരു ഉദ്യാനവും പച്ചക്കറിത്തോട്ടവും ചിത്രശലഭോദ്യാനവും ഇവിടെ ഉണ്ട് .അനേകം പുസ്തകങ്ങളുള്ള പുതിയ വായനശാല സ്കൂളിൻറെ ഒരു ആകർഷണമാണ്.കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ് ക്രോസ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്‌സ്.
  • ഡെയ്‌ലി ക്വീസ്
  • നേർക്കാഴ്ച

കൂടുതൽ അറിയാൻ

ഹെഡ് മിസ്ട്രസ്

ബീന തോമസ്

മാനേജ്മെന്റ്

എറണകുളം  അങ്കമാലി ആർച്ചു ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 57 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  ആർച്ചു  ബിഷപ് ജോർജ് ആലംചേരി ഡയറക്ടറായും റവ .ഡോ.പോൾ ചിറ്റിനപ്പള്ളി കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. സ്‌കൂൾ പ്രധാനാധ്യപകൻ ശ്രീ സണ്ണി ജോസ് പി ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രധാന അദ്ധ്യാപിക/

പ്രധാന അദ്ധ്യാപകൻ

വർഷം
ശ്രീ .പി .എം നാരായണപിള്ള 1923
ശ്രീ. വി .വി തോമസ് വട്ടക്കാട്ടുശ്ശേരി 1929
ശ്രീ. ഒ .ഔസേഫ് 1944
സിസ്റ്റർ റോസ് ജോസഫ് 1948
ശ്രീമതി. വി .സി അന്ന 1979
ശ്രീ. ടി .എം വർഗ്ഗീസ് 1982
ശ്രീ. പി. വി. ജോസഫ് 1993
ശ്രീമതി. കെ. ജെ ലാലിയമ്മ 1995
ശ്രീമതി. പി. ആർ വത്സല 2013
സണ്ണി ജോസ് പി 2016
ശ്രീമതി . ബീന തോമസ് 2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ .കുര്യാക്കോസ്. പി. ജോസ്

വഴികാട്ടി

  • NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM
  • ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം
  • NH 66 ചേർത്തല - എറണാകുളം റോഡിൽ തെക്ക് പടിഞ്ഞാറോട്ട് പോകുക
  • NH 66 ൽ  ചേർത്തല - എറണാകുളം റോഡിൽ പട്ടണക്കാടിനു സമീപം പദ്മാക്ഷി കവലയിൽ നിന്നും വലത്തേക്ക് വളമംഗലം റോഡിൽ എഴുന്നൂറ് മീറ്റർ സഞ്ചരിച്ചു അന്നപൂർണേശ്വരി ഡോഡിലേക്ക് തിരിഞ്ഞു നൂറു മീറ്റർ സഞ്ചരിച്ചാൽ കാവിൽ പള്ളിക്കടുത്തുള്ള ഈ സ്‌കൂളിലെത്താം



{{#multimaps:9.742845906605936, 76.32531533180332|zoom=20}}