സഹായം Reading Problems? Click here


സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
26007 LOGO.jpg


സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി
26007 SCHOOL.gif
വിലാസം
ഫോർട്ടുകൊച്ചി.പി.ഒ,
കൊച്ചി

ഫോർട്ടുകൊച്ചി
,
682001
സ്ഥാപിതം24 - നവംമ്പർ - 1889
വിവരങ്ങൾ
ഫോൺ04842215262
ഇമെയിൽstmarys1889@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ലഎറണാകുളം
ഉപ ജില്ലമട്ടാഞ്ചേരി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഹൈസ്കൂൾ വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണംഇല്ല
പെൺകുട്ടികളുടെ എണ്ണം2366
വിദ്യാർത്ഥികളുടെ എണ്ണം2366
അദ്ധ്യാപകരുടെ എണ്ണം51
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റ്ർ ലൂസി മാത്യൂ
പി.ടി.ഏ. പ്രസിഡണ്ട് ജോസഫ് എഡ്‌വിൻ
അവസാനം തിരുത്തിയത്
22-09-202026007


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ആമുഖം

ചരിത്രത്തിന്റെ ഏടുകളിൽ വിജയത്തിന്റെ തിലകക്കുറി ചാർത്തി അനേകായിരങ്ങൾക്ക് വിദ്യയുടെ വെളിച്ചം പകർന്നുകൊണ്ട്, ഫോർട്ടുകൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ആംഗ്ലോ ഇൻ‍ഡ്യൻ‍ ഗേൾ‍സ് ഹൈ സ്ക്കൂൾ 1889 ൽ കനോഷ്യൻ സന്യാസിനി സഭാംഗങ്ങളാൽ സ്ഥാപിതമായി.

ന്യൂനപക്ഷസമുദായമായആംഗ്ലോ ഇൻ‍ഡ്യൻ വിഭാഗത്തിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച് ഈ വിദ്യാലയം 1885 വരെ ICSE സിലബസിലും തുടർന്ന് 1986 മുതൽ കേരളസർക്കാരിന്റെ കീഴിലും കനോഷ്യൻ സഭാ മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ സ്തുത്യർഹമായ മികവ് കാഴ്ച വച്ചുകൊണ്ട് പ്രവർത്തിക്കുന്നു.

സമഗ്ര വിദ്യാഭ്യാസ പദ്ധതി

സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊച്ചി M.L.A K.J.മാക്സിയുടെ നേതൃത്വത്തിൽ നടത്തിയ അക്ഷരദീപം പദ്ധതിയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ സിയ. ഡി. കബ്രാൾ. ഈ വർഷത്തെ മികച്ച വിദ്യാർത്ഥിയായി തിരഞ്ഞെടുക്കപെട്ട മെഹർ സിയാൻ സനം. ക്ലാസ്സ് തലത്തിൽ ഒന്നാം സ്ഥാനത്തെത്തിയവർ 

സഞ്ജന ബി. ഷേണായ് I.A. അനിഷ്ഘ മെൽറോസ് II.A അമിയ ജൂലിയറ്റ് റ്റി. ജെ III.B നുവെൽ മറിയ പി. ബി. IV.A മൃദുല എം. റെനി IV.D ആൻ മറിയ ചാക്കോ V.D സാനിയ മിഥുൻ V.D കാറെൻ എൽസി VI.C സ്റ്റാൻസിലാവോസ് VI.C അമൃത ലക്ഷ്മി എം. എസ് VII.D അലീന ജോസഫ് VIII.A , ഇതിൽ മൃദുല എം റെനി IV.D , സാനിയ മിഥുൻ V.D , ആൻ മറിയ ചാക്കോ V.D എന്നിവർക്ക് ഗോൾഡ് മെഡലും സമ്മാനമായി ലഭിച്ചു.

നേട്ടങ്ങൾ

എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ A+ കരസ്ഥമാക്കിയ (33A+) വിദ്യാലയം എന്ന നിലയിൽ ഒന്നാം സ്ഥാനത്ത് എത്തി. ശാസ്ത്രോത്സവത്തിൽ-- സംസ്ഥാനതലത്തിൽ സയൻസ് പ്രോജക്ടിന് മുന്നാസ്ഥാനം സ്വായത്തമാക്കി .സംസ്ഥാനതല സയൻസ് കോൺഗ്രസ്സിന് സെന്റ് മേരീസ് എ.ഐ.ജി.എച്ച്.ഏസ്.വിഭ്യാർത്ഥിനികൾ എല്ലാവർഷവും പങ്കെടുക്കുകയും ഗ്രയ്സ് മാർക്ക് നേടുകയും ചെയ്യുന്നു. പ്രവർത്തിപരിജയമേളയിൽ-- ജില്ല തലത്തിൽ ഒന്നാം സ്ഥാനങ്ങൾ നേടി . സംസ്ഥാനതലത്തിൽ A ഗ്രയ‍്‍ഡോടെ വിജയിച്ചു

26007 FELICITATION.jpg

ഡിജിറ്റൽ പൂക്കളം 2019

26007-ekm-dp-2019-02.png

പാഠ്യേതര പ്രവർത്തനങ്ങൾ

 • പരിസ്ഥിതി ക്ലബ്ബ്
 • വിദ്യാരംഗം
 • സയൻസ് ക്ലബ്ബ്
 • ഗണിതശാസ്ത്ര ക്ലബ്ബ്
 • സമൂഹ്യ ശാസ്ത്ര ക്ലബ്
 • ഐ.റ്റി ക്ലബ്
 • നേർക്കാഴ്ച്ച
26007 club inauguration.JPG
26007 EXHIBITIONS.jpg
26007 club inauguration 2.JPG
26007 work experience.JPG

റെഡ് ക്രോസ്

26007 red cross.jpeg

ഗൈഡ്സ്

26007 guides.jpeg

ബാൻഡ് ട്രൂപ്പ്

26007 band.jpeg

2017-2018 അദ്ധ്യായന വർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ - രൂപരേഖ

ജൂൺ 5 വിവിധ മത്സരങ്ങളുടെ [മാഗസ്സിൻ, പോസ്റ്റർ , ചിത്ര രചന] അകമ്പടിയോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു . 'പച്ചപ്പിലേക്ക്' എന്ന മുദ്ര വാക്യവുമായി പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു.

ജൂൺ 19 - വായനാവാരാഘോഷംത്തിന്റെ ഭാഗമായി പത്രപാരായണം , ക്വിസ്സ് തുടങ്ങി വിവിധ മത്സരങ്ങളോടെ , വിദ്യാർത്ഥികൾക്ക് പുസ്തകം വിതരണം ചെയ്തുകൗണ്ട് സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു .

ജൂലൈ 5 9-ാം ക്ലാസ്സിന്റെ നേത്രത്വത്തിൽ നടന്ന വിശുദ്ധ കുർബ്ബാനയിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.

ജൂലൈ 7 - 2016-2017:അദ്ധ്യായന വർഷത്തിൽ എസ്. എസ്. എൽ. സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+നേടിയ വിദ്യാർത്ഥികൾ ക്ക് 500 -ഉം ഒൻപത് വിഷയങ്ങൾക്ക് A+ കരസ്ഥമാക്കിയവർക്ക് 300- ഉം ക്യാഷ് അവാർഡ് നൽകി ആദരിച്ചു. പ്രസ്തുതയേഗത്തിൽ വിശിഷ്ടാതിധിയായ ഡി. ഇ .ഒ ശ്രീമതി കെ. പി. ലതികയും, സിനിമ സംവിധായകനും നടനും നിർമാതാവുമായ ശ്രീ . ര‍‍ഞ്ജുപണിക്കറും ആശംസകളർപ്പിച്ചു. സയൻസ്, സോഷ്യൽ സയൻസ് , ഗണിതം ,ഐ. റ്റി, പ്രവർത്തി പരിചയം തുടങ്ങിയ ക്ലബ്ബുകളുടെ ഔദ്യോഗികമായ ഉദ്ഘാടന കർമ്മം ഹെഡ്മിസ്സ്ട്രസ്സ് റവ.:സി. ലൂസി മാത്യവിന്റെ അദ്യക്ഷതയിൽ വിവിധ കർമ്മ പരിപാടികളോടുകൂടെ നിർവഹിക്കപ്പെട്ടു. അദ്ധ്യാപിക ശ്രീമതി ഷാഗി. പി. എ ആശംസകൾ അർപ്പിച്ചു. ഐ.റ്റി. ക്ലബ്ബിന്റെ നേത്രത്വത്തിൽ 'കുട്ടിക്കൂട്ടത്തിലെ' 26-വിദ്ധ്യാർത്ഥികൾക്ക് 2-ദിവസമായി നടന്ന ക്ലാസ്സിലൂടെ പരിശീലനം നൽകി.

വിവിധ ദിനാചരണങ്ങൾ.

  ***ജൂൺ 1 പ്രവേശനോത്സവം.
26007 Praveshanolshavam edited.jpg
  ***ജൂൺ 19 വായനാദിനം.
26007 reading week 2.JPG
  ***ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം.
26007 Yoga day.JPG
  ***ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം.
26007 aug 15.JPG

സൗകര്യങ്ങൾ

 ഹൈടെക് ക്ലാസ്റൂം  
Hitech school.jpg

ലൈബ്രറി

26007 LIBRARY.JPG


സയൻസ് ലാബ്

26007 SCIENCE LAB.JPG
 ഐ.റ്റി.റൂം
26007 ഐ.റ്റി.റൂം.JPG
 ടേബിൾ ടെന്നിസ്സ് റൂം
26007 സ്പോർട്സ് റൂം.jpeg

ജീവകാരുണ്യ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ

ദുരിതം അനുഭവിക്കുന്ന നിരവധി സഹോദരങ്ങൾ നമ്മുടെ ചുറ്റും ഉണ്ട് എന്ന് മനസ്സിലാക്കിയ കുട്ടികൾ അവരുടെ ജന്മദിനത്തിലെ ആഘോഷങ്ങൾ ഒഴിവാക്കി അതിനായി കരുതി വച്ച തുക വിഷമിക്കുന്ന സഹോദരങ്ങൾക്കായി പങ്കിടുന്നു.
26007 Charity work.JPG

വെള്ള പൊക്കത്തിൽ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് നമ്മുടെ കുഞ്ഞുങ്ങൾ സഹായ ഹസ്തവും ആയി വന്നു.ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള പല വ്യഞ്ജനങ്ങൾ ഓരോ കുട്ടിയും സംഭാവന നൽകിയപ്പോൾ കുട്ടനാട്ടിലെ സഹോദരങ്ങൾക്ക് അതൊരു വലിയ ആശ്വാസം ആയി മാറി.

26007 kuttanad relief work.jpg

പ്രളയ ബാധിത പ്രദേശത്തെ കൂട്ടുകാർക്കായി പഠന സാമഗ്രികൾ ശേഖരിക്കുന്നു.

26007 study materials.jpeg

വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങൾ

 • മലയാള മനോരമ പത്രം
 • മാതൃഭൂമി പത്രം
 • ദി ഹിന്ദു പത്രം

യാത്രാസൗകര്യം

വിദ്യത്ഥികൽക്കായി 3 സ്കുൾ ബസുകൾ പ്രവർത്തിക്കുന്നു. ബോട്ട്, ബസ്, ടെംബോ തുടങ്ങിയ ഗതാഗതസൗകര്യങ്ങൾ കുട്ടികുൾ ഉപയോഗിക്കുന്നു.

വഴികാട്ടി

Loading map...

മേൽവിലാസം

സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്.
ഫോർട്ടുകൊച്ചി
കൊച്ചി -682001