സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/അംഗീകാരങ്ങൾ
ദേശാഭിമാനി അക്ഷരമുറ്റം -2025
2025 സെപ്റ്റംബർ 16 ചൊവ്വാഴ്ച ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം നടത്തുകയുണ്ടായി. ഹെയ്ൻ മരിയ, എമ്മ മേരി ജോർജ്(എൽ പി വിഭാഗം)മിറിയാം മേഴ്‌സി അഭിഷേക്, റയോണ കെ ആർ (യു പി )കാർത്തിക എസ്, സഞ്ജന പി ഷെണായ് (എച്ച് എസ് )എന്നീ കുട്ടികൾ സ്കൂൾ തല വിജയികളായി.സ്കൂൾ തല വിജയികളെ 27/9/25 ന് പനയപ്പള്ളി എം എം ഒ വി എച്ച് എസ് എസ് ൽ വെച്ച് നടത്തപ്പെട്ട ഉപജില്ലാ തല മത്സരത്തിൽ പങ്കെടുപ്പിച്ചു. സമ്മാനർഹരെ സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു.
എറണാകുളം റവന്യു ഡിസ്ട്രിക്ട് സ്കൂൾ ഗെയിംസിൽ മിന്നുന്ന വിജയം.
23-09-2025 ന് എസ് എൻ എം എച്ച് എസ് എസ് മൂത്തകുന്നം സ്കൂളിൽ വച്ചു നടന്ന എറണാകുളം റവന്യു ഡിസ്ട്രിക്ട് സ്കൂൾ ഗെയിംസ് ബോൾ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ മട്ടാഞ്ചേരി ഉപജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഫോർട്ടുകൊച്ചി സെൻ്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ജൂനിയർ ഗേൾസ് വിഭാഗത്തിലും ജൂനിയർ ഗേൾസ് വിഭാഗത്തിലും വിജയം കരസ്ഥമാക്കി.
ജീ എച്ച് എസ് എസ് കടയിരുപ്പ് സ്കൂളിൽ വെച്ചു നടന്ന എറണാകുളം റവന്യു ഡിസ്ട്രിക്ട് സ്കൂൾ ഗെയിംസ് തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മട്ടാഞ്ചേരി ഉപജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഫോർട്ടുകൊച്ചിസെൻ്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനി കുമാരി ദിയ മിറിയം ജൂനിയർ ഗേൾസ് (55 kg) വിഭാഗത്തിൽ വിജയം കരസ്ഥമാക്കി.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
നേട്ടങ്ങൾ
2017-18 എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ A+ കരസ്ഥമാക്കിയ (33A+) വിദ്യാലയം എന്ന നിലയിൽ ഒന്നാം സ്ഥാനത്ത് എത്തി. ശാസ്ത്രോത്സവത്തിൽ-- സംസ്ഥാനതലത്തിൽ സയൻസ് പ്രോജക്ടിന് മുന്നാസ്ഥാനം സ്വായത്തമാക്കി .സംസ്ഥാനതല സയൻസ് കോൺഗ്രസ്സിന് സെന്റ് മേരീസ് എ.ഐ.ജി.എച്ച്.ഏസ്.വിഭ്യാർത്ഥിനികൾ എല്ലാവർഷവും പങ്കെടുക്കുകയും ഗ്രയ്സ് മാർക്ക് നേടുകയും ചെയ്യുന്നു.
പ്രവർത്തിപരിജയമേളയിൽ-- ജില്ല തലത്തിൽ ഒന്നാം സ്ഥാനങ്ങൾ നേടി . സംസ്ഥാനതലത്തിൽ A ഗ്രയ‍്‍ഡോടെ വിജയിച്ചു

2025 ലെ എസ് എസ് എൽ സി പരീക്ഷയിൽ 100 മേനി വിജയം .
2025 ലെ എസ് എസ് എൽ സി പരീക്ഷയിൽ 100 മേനി വിജയം കൈവരിച്ചതോടൊപ്പം മട്ടാഞ്ചേരി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഫുൾ A+ നേടിയ വിദ്യാലയം എന്ന ഖ്യാതിയും ഫോർട്ട്കൊച്ചി സെന്റ് മേരീസ് എ ഐ ജി എച്ച് സ്കൂൾ നേടി. മട്ടാഞ്ചേരി ഉപജില്ലയിൽ മാത്രമല്ല എറണാകുളം ജില്ലയിൽ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കി ക്കൊണ്ട് ചരിത്ര നേട്ടം തന്നെയാണ് സ്കൂൾ കൈവരിച്ചത്. ആകെ 230വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 73കുട്ടികൾ ഫുൾ A+ഉം 19കുട്ടികൾ 9A+ഉം കരസ്ഥമാക്കി.