സഹായം Reading Problems? Click here


ഡിജിറ്റൽ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ 2018-19

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 1898 സ്കൂളുകളിൽ ഭാഷാപ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിനുകളാണ് ഈ വെബ് ദളത്തിലുള്ളത്. കൈയെഴുത്തുമാസികകളിൽനിന്ന് വ്യത്യസ്തമായി, ആധുനികസാങ്കേതികവിദ്യകളുപയോഗിച്ച് വിദ്യാർഥികൾതന്നെ മാഗസിൻ തയ്യാറാക്കിയെന്നതാണ് ഇതിന്റെ പ്രത്യേകത. സ്വതന്ത്ര സോഫ്റ്റ്‌വേർ ആയ ലിബർ ഓഫീസ് വേഡ് പ്രോസസർ ഉപയോഗിച്ചായിരുന്നു ഇത്. വിദ്യാർഥികൾ, അധ്യാപകർ, പി.ടി.എ. അംഗങ്ങൾ എന്നിവരിൽനിന്നു സൃഷ്ടികൾ ശേഖരിച്ചാണ് മാഗസിൻ തയ്യാറാക്കിയത്.

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷനാണ് (കൈറ്റ്) ഹൈസ്കൂളുകളിൽ ‘ലിറ്റിൽ കൈറ്റ്‌സ്’ പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയിൽ 58,247 കുട്ടികൾ അംഗങ്ങളാണ്. അടുത്തവർഷമിത് 1.2 ലക്ഷമായി ഉയരും. ലിറ്റിൽ കൈറ്റ്‌സ് പരിശീലനപ്രവർത്തനങ്ങളിൽ ഭാഷാ കംപ്യൂട്ടിങ്ങിന്റെ ഭാഗമായി മലയാളം ടൈപ്പിങ്, വേഡ് പ്രൊസസിങ്, ഗ്രാഫിക് ഡിസൈനിങ്ങിന്റെ ഭാഗമായി റാസ്റ്റർ-വെക്ടർ ഇമേജ് എഡിറ്റിങ് തുടങ്ങിയവ വിദ്യാർഥികൾ പരിശീലിക്കുന്നുണ്ട്. ഓരോ സ്കൂളും തയ്യാറാക്കുന്ന ഡിജിറ്റൽ മാഗസിനുകൾ പൊതുജനങ്ങൾക്ക് കാണാനാവുന്നവിധമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.


"https://schoolwiki.in/index.php?title=ഡിജിറ്റൽ_മാഗസിൻ&oldid=617325" എന്ന താളിൽനിന്ന് ശേഖരിച്ചത്