സഹായം Reading Problems? Click here


എച്ച്.എസ്. ബാലരാമപുരം

Schoolwiki സംരംഭത്തിൽ നിന്ന്
എച്ച്.എസ്. ബാലരാമപുരം
സ്കൂൾ ചിത്രം
സ്ഥാപിതം 1917--
സ്കൂൾ കോഡ് 44004
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ബാലരാമപുരം
സ്കൂൾ വിലാസം ഹൈസ്കൂൾ ബാലരാമപുരം, ബാലരാമപുരം പി.ഒ തിരുവനന്തപുരം.
പിൻ കോഡ് 695501
സ്കൂൾ ഫോൺ 0471-2402706
സ്കൂൾ ഇമെയിൽ highschoolblpm@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല ബാലരാമപുരം
ഭരണ വിഭാഗം എയ് ഡഡ്
സ്കൂൾ വിഭാഗം ഹൈസ്കൂൾ
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
യു,പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 190
പെൺ കുട്ടികളുടെ എണ്ണം 111
വിദ്യാർത്ഥികളുടെ എണ്ണം 301
അദ്ധ്യാപകരുടെ എണ്ണം 30

പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീ സുനിൽകുമാർ
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ. നാഗേന്ദ്രൻ
24/ 08/ 2019 ന് Highschoolblpm
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


1917 ജൂൺ മാസത്തിൽ പ്ലാവിളാകത്തു പുത്തൻവീട്ടിൽ ശ്രീ എം ഉമ്മിണി നാടാരുടെ ശ്രമഫലമായി നവശക്തി ദിനപത്രത്തിന്റെപത്രാധിപരായിരുന്ന രാമൻപിള്ളയുടെ സഹായത്തോടുകൂടി ഒരദ്ധ്യാപകനും 14 വിദ്യാർത്ഥികളുമായി 'ഇംഗ്ളീഷ് മി‍ഡിൽ സ്കൂൾ' എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. ആദരണീയനായ ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവിനെ നിരന്തരം കാണുകയും സങ്കടം ഉണർത്തിക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് ഈ സ്കൂളിന് 1917-ൽ അംഗീകാരം ലഭിച്ചത്.


ചരിത്രം

നവോദ്ധാനത്തിൻറെ അലയടികൾ കേരളത്തിലും പ്രകടമായിരിക്കുന്ന അവസരം. തിരുവനന്തപുരം നഗരത്തിന് അടുത്തുള്ള ബാലരാമപുരത്തിന് ആ പേരു ലഭിച്ചത് ബാലരാമവർമ്മ മഹാരാജാവിൻറെ പേരുമായി ബന്ധപ്പെട്ടാണ്. കൈത്തറിക്ക് പേരുകേട്ട സ്ഥലമാണ് ബാലരാമപുരം. വിദ്യാഭ്യാസത്തിൽ പിന്നോക്കമായിരുന്നു അന്ന് ഈ പ്രദേശം. 1917 ജൂൺ മാസത്തിൽ പ്ലാവിളാകത്തു പുത്തൻവീട്ടിൽ ശ്രീ എം ഉമ്മിണി നാടാരുടെ ശ്രമഫലമായി നവശക്തി ദിനപത്രത്തിന്റെപത്രാധിപരായിരുന്ന രാമൻപിള്ളയുടെ സഹായത്തോടുകൂടി ഒരദ്ധ്യാപകനും 14 വിദ്യാർത്ഥികളുമായി 'ഇംഗ്ളീഷ് മി‍ഡിൽ സ്കൂൾ' എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. ആദരണീയനായ ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവിനെ നിരന്തരം കാണുകയും സങ്കടം ഉണർത്തിക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് ഈ സ്കൂളിന് 1917-ൽ അംഗീകാരം ലഭിച്ചത്. സ്കൂളിൻറെ ആദ്യ പ്രഥമാദ്ധ്യാപകൻ ശ്രീ കെ.വി രാമകൃഷ്ണനായിരുന്നു. തങ്കപ്പൻപിള്ളയായിരുന്നു പ്രധമ വിദ്യാർത്ഥി. വളരെക്കാലം അദ്ധ്യാപകർക്ക് ശന്വളം കൊടുത്തിരുന്നത് മാനേജരായിരുന്നു. 1947-ൽ ഈ സ്കൂൾ 'ഹിന്ദു മിഡിൽസ്കൂൾ' എന്ന പേരിൽ പുനർനാമകരണം ചെയ്തു. അതേ വർഷം തന്നെ ഇംഗ്ളീഷ് ഹൈസ്കൂളായി ഉയർത്തുകയും 'ഹൈസ്കൂൾ ബാലരാമപുരം' എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. 1957-ൽ ശ്രീ എം ഉമ്മിണിനാടാർ അന്തരിക്കുകയും അദ്ദേഹത്തിൻറെ സഹധർമ്മിണി ശ്രീമതി എ ചിന്നമ്മ മാനേജർ സ്ഥാനം അലങ്കരിക്കുകയും ചെയ്തു. അവരുടെ മക്കളായ ശ്രീ ഒ. രാമകൃഷ്ണൻ നാടാർ, ശ്രീ ഒ. പൊന്നയ്യ നാടാർ, ശ്രീ സി.ഒ സുകുമാരൻ എന്നിവർ ഈ സ്കൂളിലെ പ്രഗത്ഭരായ അദ്ധ്യാപകരായിരുന്നു. ഹൈസ്കൂൾ എഡ്യൂക്കേഷണൽ ഏജൻസിക്ക് (ട്രസ്റ്റ്) അവർ രൂപം നൽകി ശ്രീ ഒ. രാമകൃഷ്ണൻ നാടാരുടെ മകൻ ശ്രീ ആർ ചന്ദ്രബാബു ഇപ്പോൾ സ്കൂളിൻറെ മാനേജരായി തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽപതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്. യൂണിറ്റ് പ്രവർത്തിക്കുന്നു.
  • എൻ.സി.സി. യൂണിറ്റ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ. പുലരി എന്ന പേരിൽ സ്കൂൾ മാഗസിൻ പ്രസിദ്ധീകരിച്ചു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. റെയിൻബോ റിബൺ, ഹെൽത്ത് ക്ലബ്ബ്, നാച്ച്വർ ക്ലബ്,ചിത്രകല ക്ലബ്ബ്, സയൻസ് ക്ലബ്ബ്, മാത്സ് ക്ലബ്, ഐ.ടി ക്ല ബ്ബ്, സ്പോർട്സ് ക്ലബ്ബ്.

മാനേജ്മെന്റ്

ശ്രീ ആർ ചന്ദ്രബാബു ഇപ്പോൾ സ്കൂളിൻറെ മാനേജരായി തുടരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ അജയകുമാർ
  • ശ്രീമതി N.S ബെറ്റി
  • ശ്രീമതി രാധിക
  • ശ്രീമതി രാജലക്ഷ്മി അമ്മ
  • ശ്രീമതി ശ്യാമള
  • ശ്രീമതി സരോജിനി
  • ശ്രീമതി തങ്കം
  • ശ്രീമതി സെൽവി ബായ്
  • ശ്രീമതി ഇന്ദിര ദേവി
  • ശ്രീ V.J. സോമൻ
  • ശ്രീ മഹാദേവ അയ്യർ
  • ശ്രീ സോമസുന്ദര അയ്യർ
  • ശ്രീ ഒ. പൊന്നയ്യ നാടാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ മുൻമന്ത്രിയും, നെയ്യാറ്റിൻകരയിലെ എം.എൽ.എയുമായ ശ്രീ വി.ജെ തങ്കപ്പൻ, ഗുജറാത്തിൽ അഡി.എ.ഡി.ജി.പിയായി സേവനം അനുഷ്ഠിച്ചിരുന്ന ശ്രീ ആർ.ബീ ശ്രീകുമാർ, അമേരിക്കയിലെ ടെക്സാസിൽ പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഡോ. റ്റി. എസ് സുനിൽ എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

വിജയശതമാനം

2015-'16 അധ്യയന വര്ഷം - 100%

വഴികാട്ടി

Loading map...

  • NH 47 നിൽ നഗരത്തിൽ നിന്നും 15 കി.മി. അകലത്തായി നെയ്യാറ്റിൻകരറോഡിൽ ബാലരാമപുരത്ത് റോഡിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം


"https://schoolwiki.in/index.php?title=എച്ച്.എസ്._ബാലരാമപുരം&oldid=650864" എന്ന താളിൽനിന്നു ശേഖരിച്ചത്