ആർ.എം.എച്ച്.എസ്. മേലാറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ മേലാറ്റൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. മദ്രാസ് സർക്കാറിനു കീഴിൽ ഹയർ എലിമെന്ററി സ്കൂൾ ആയിട്ടാണ് തുടക്കം. പിന്നീട് 1957 ൽ ഹൈസ്കൂളായി ഉയർത്തി. മേലാറ്റൂർ വിദ്യാഭ്യാസ സൊസൈറ്റിക്ക് കീഴിൽ മേലാറ്റൂർ ഹൈസ്കൂൾ എന്നായിരുന്നു അന്നെത്തെ നാമം

ആർ.എം.എച്ച്.എസ്. മേലാറ്റൂർ
വിലാസം
മേലാററൂർ

ആർ.എം.എച്ച്.എസ്. മേലാററൂർ
,
മേലാറ്റൂർ പി.ഒ.
,
679326
,
മലപ്പുറം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04933 278485
ഇമെയിൽrmhsmltr48055@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48055 (സമേതം)
എച്ച് എസ് എസ് കോഡ്11226
യുഡൈസ് കോഡ്32050500612
വിക്കിഡാറ്റQ64565933
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മേലാറ്റൂർ,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1670
പെൺകുട്ടികൾ1679
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ500
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽV.V VINOD
പ്രധാന അദ്ധ്യാപകൻK SUKUNAPRAKASH
പി.ടി.എ. പ്രസിഡണ്ട്ശ്രീ.എം സതീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സെലീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



[1]

ചരിത്രം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ മേലാറ്റൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. മദ്രാസ് സർക്കാറിനു കീഴിൽ ഹയർ എലിമെന്ററി സ്കൂൾ ആയിട്ടാണ് തുടക്കം. പിന്നീട് 1957 ൽ ഹൈസ്കൂളായി ഉയർത്തി. മേലാറ്റൂർ വിദ്യാഭ്യാസ സൊസൈറ്റിക്ക് കീഴിൽ മേലാറ്റൂർ ഹൈസ്കൂൾ എന്നായിരുന്നു അന്നെത്തെ നാമം. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മേലാറ്റൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സമീപ പ്രദേശങ്ങളിൽ നിന്ന് എത്തിപ്പെടാൻ ഇത് ഏറെ സൗകര്യപ്രദമാണ്. കൂടാതെ കുട്ടികളുടെ യാത്രാ സൗകര്യത്തിന് 9 സ്കൂൾ ബസ്സുകൾ നിലവിലുണ്ട്. വിശാലമായ സയൻസ്, ഐ.ടി.ലാബുകളും, സ്മാർട്ട് ക്ലാസ്റൂമുകളും നിലവിലുണ്ട്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് ,എസ്.പി.സി , ജെ.ആർ.സി , എൻ.എസ്.എസ് , എൻ.സി.സി , സ്കൗട്ട് & ഗൈഡ്സ്, എന്നിവയുടെ മികച്ച യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട് വിവിധ ക്ലബ്ബുകളുടെ പ്രവർത്തനവും സജീവമാണ്. കൂടുതൽ വായിക്കുവാൻ

ചിത്രശാല

2021-22  ലെ പ്രധാനപ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മേലാറ്റൂർ വിദ്യാഭ്യാസ സൊസൈറ്റിക്കു കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സൊസൈറ്റിയുടെ പ്രസിഡന്റ് മേലാറ്റൂർ പത്മനാഭനാണ് ഇപ്പൊഴത്തെ മാനേജർ.

സ്കൂൾ സംരംക്ഷണ യജ്ഞം‍‍‍‍‍

സ്‌കൂളിൽ കഴിഞ്ഞ വർഷം തയ്യാറാക്കിയ അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പലരുടെയും പ്രശംസ നേടിയിരുന്നു. 8 മുതൽ 12 വരെ ക്ലാസുകളിൽ വിവിധ വിഷയങ്ങളിൽ ഓരോ ക്ലാസിലും ഓരോ കുട്ടിക്കും കരിക്കുലം വികസനം ചെയ്യുന്ന ആശയധാരണകൾ, ശേഷികൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് വിദ്യാലയത്തിന് പ്രാവർത്തികമാക്കാനാകുന്നതും, വിദ്യാലയത്തിലെ വിവിധ സബ്‌ജക്റ്റ് കൗൺസിലുകൾ രൂപപ്പെടുത്തിയതുമായ പ്രവർത്തനങ്ങളാണ് ഈ പ്ലാനിൽ അവതരിപ്പിക്കപ്പെട്ടത്.


അക്കാദമിക മികവ് ആണ് വിദ്യാലയത്തിന്റെ മികവ് എന്ന കാര്യത്തിൽ തർക്കമില്ല. വിദ്യാഭ്യാസ നിലവാരമുയർത്താനുളള ആസൂത്രിതമായ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് മാത്രമേ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യം സാക്ഷാൽകരിക്കാനാകൂ. എന്ന ധാരണയിൽനിന്നാണ് ഈ അക്കാദമികമാസ്റ്റർ പ്ലാൻ രൂപ മെടുത്തത്.

കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് ഇവിടെ ഇതിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരുവർഷം മുതൽ അഞ്ച് വർഷം വരെ കാലയളവിൽ നടപ്പിലാക്കാവുന്ന പദ്ധതികളാണ് ഇവ.


എസ് എസ് എൽ സി ഫലം

2003 - 04 31
2004 - 05 35
2005 - 06 39
2006 - 07 62
2007 - 08 37
2008 - 09 71
2009 - 10 60
2010 - 11 58
2011 - 12 48
2012 - 13 54
2013 - 14 94
2014 - 15 98
2015 - 16 97.4
2016 - 17 99
2017 - 18 99.4
2018-2019 97.5
2019-2020 99.5
2020-2021 100
2021-2022 100
2022-2023 100
2023-2024

ഹയർ സെക്കന്ററി ഫലം

2011 - 12 44
2012 - 13 59
2013 - 14 79
2014 - 15 94
2015- 16 95
2016- 17 98
2017- 18 98
2018-19 98
2019-20 99
2020-21 98
2021-22
2022-23
2023-24
2024-25

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്.

  • സാമൂഹ്യ ശാസ്ത്ര ക്ലബ്.
  • മാത്തമാറ്റിക്സ് ക്ലബ്.
  • ഇംഗ്ലീഷ് ക്ലബ്.
  • ഐ.ടി.ക്ലബ്.
  • ജെ.ആർ.സി.
  • പരിസ്ഥിതി ക്ലബ്.
  • എസ്.പി.സി.
  • ട്രാഫിക് ക്ലബ്.
  • കാർഷിക ക്ലബ്.
  • പരിസ്ഥിതി ക്ലബ്
  • ജാഗ്രത സമിതി

ക്ലബ്ബ് പ്രവർത്തനങ്ങൾ

കൗമാര ക്ലബ്ബ്.

തെറ്റിയ ദിശയിലേയ്ക്ക് നീങ്ങാൻ സാദ്ധ്യതയുള്ള കാലഘട്ടത്തിൽ ബേധവൽക്കരണത്തിലൂടെ ശരിയായ ദിശാബോധമുണ്ടാക്കുകയാണ് ഈ ക്ലബ്ബിന്റെലക്ഷ്യം. ഭയം, പരിഭ്രമം, നിരാശഎന്നിവകൂടാതെ എങ്ങനെ പരീക്ഷയിൽ ഉന്നത വിജയം നേടാൻ കഴിയുമെന്നതിനെക്കുറിച്ച് വിശദമാക്കുന്ന ക്ലാസ്സുകൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്.

നാച്വർ ക്ലബ്ബ്

പ്രകൃതിയിലേയ്ക് മടങ്ങാനും സമസ്ത ജീവജാലങ്ങളെ സ്നേഹിക്കാനും പ്രകൃതി സംരക്ഷണത്തിന്റെപ്രാധാന്യം മനസ്സിലാക്കാനും വേണ്ടി രൂപീകരിച്ച ക്ലബ്ബാണിത്. ബാലമനസ്സിൽ സരളഭാവങ്ങൾ വളർത്താൻ ഈക്ലബ്ബിന്റെ പ്രവർത്തനം സഹായകമാകുന്നു

കാർഷിക ക്ലബ്ബ്

കർഷിക ക്ലബ്ബിന്റെ പ്രവർത്തനഫലമായി വിശാലമായൊരു പച്ചക്കറിത്തോട്ടം രൂപപ്പെടൂത്തിയെടൂക്കൂന്നതിനും കുട്ടികളിൽ കൃഷിയോടാഭിമുഖ്യം വളർത്തിയെടുക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽസയൻസ് ക്ലബ്ബ്

സാമൂഹ്യശാസ്ത്ര പഠനത്തിൽ ഗണ്യമായസ്ഥാനം ഈക്ലബ്ബ് വഹിക്കുന്നു. വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ച് വച്ചുകൊണ്ട് യുദ്ധവിരുദ്ധ മനോഭാവം രൂപപ്പെടുത്തിയെടുക്കുന്നതിനും സ്നേഹവും സഹകരണവും വളർത്തിയെടുക്കുന്നതിനും ഇതിന്റെ പ്രവർത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.

ശാസ്ത്ര ക്ലബ്ബ്

ചന്ദ്രയാനും നാനോടെക്നോളജിയുമൊക്കെ പീലി നിവർത്തിയാടുന്ന ഈ ശാസ്ത്ര യുഗത്തിൽകുട്ടികളിൽശാസ്ത്രീയാവബോധം , അഭിരുചി എന്നിവ വളർത്തിയെടുക്കുവാൻ ഈക്ലബ്ബിന്റെ പ്രവർത്തനം സഹായകമാകുന്നു.

ഗാന്ധിദർശൻ

ഗാന്ധിജിയുടെ ദർശനങ്ങൾക്ക് പ്രാധാന്യം നല്കി പ്രവർത്തിക്കുന്ന ക്ളബ്ബാണ് ഗാന്ധിദർശൻ. പ്രവൃ‍ത്തിക്കാണ് ഇവിടെ പ്രാധാന്യം. ശുചീകരണ പ്രവർത്തനങ്ങളിൽ ക്ളബ് അംഗങ്ങൾ ശുഷ്ക്കാന്തി കാട്ടുന്നു. ഗാന്ധിവാരാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന സെമിനാറുകളിലും കലാപരിപാടികളിലുംപങ്കെടുക്കാറുണ്ട


മുൻ സാരഥികൾ

SL.NO NAME DURATION
1 ടി.ശങ്കരൻകുട്ടി വാര്യർ 1957 - 1975
2 കെ.പി നാരായണ പിഷാരോടി 1975 - 1982
3 കെ.നാരായണൻ നായർ (ഇൻ ചാർജ് ) 1983 - 1984
4 എ.സി കൃഷ്ണവർമ്മരാജ 1984 - 1985
5 കെ.നാരായണൻ നായർ (ഇൻ ചാർജ് ) 1985 - 1987
6 പി.എസ് പാർത്ഥസാരഥി 1987 - 1991
7 എൻ.നാരായണമേനോൻ 1991 - 1999
8 വി.ടി ലൂക്കോസ് 1999 - 2001
9 ഇ.പി എൽസി 2002 - 2004
10 എം.വിജയശങ്കരൻ 2004 - 2016
11 പ്രസാദ് തുവാട്ടുതൊടി 2016 - 2018
12 കെ. സുഗുണപ്രകാശ് 2018 -തുടരുന്നു....

സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

        വിദ്യാഭ്യാസ, ആരോഗ്യ നീതിന്യായ സാംസ്ക്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായവർ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളിൽ പെടുന്നു

വഴികാട്ടി

Map
  1. ലാംഗ്വേജ് ക്ലബ്ബ്കൾ
"https://schoolwiki.in/index.php?title=ആർ.എം.എച്ച്.എസ്._മേലാറ്റൂർ&oldid=2537091" എന്ന താളിൽനിന്ന് ശേഖരിച്ചത്