ആർ.എം.എച്ച്.എസ്. മേലാറ്റൂർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ലാംഗ്വേജ് ക്ലബ്ബ്കൾ

അറബിക്‌

മേലാറ്റൂർ ആർ.എം.സ്കൂളിലെ അറബിക് ക്ലബ്ബിന് കീഴിൽ  ഭാഷാപരമായ വിവിധ ഇനം പ്രോഗ്രാമുകൾ സംഘടിപ്പിക്കാറുണ്ട്. പ്രതേക ദിന പരിപാടികളിൽ ക്വിസ് മത്സരങ്ങളായും വായന മത്സര, കഥ , കവിത....

തുടർച്ചയായി മൂന്ന് വർഷം അറബിക് നാടകത്തിൽ ജില്ലയിൽ നിന്നും മികച്ച അവതരണത്തിന്റെ ഭാഗമായി A ഗ്രേഡും മികച്ച നടി നടൻമാരായി  കുട്ടികൾക്ക് പ്രതേക പരാമർശവും ലഭിച്ചു. തുടർന്ന് വായിക്കുക...

ഉറുദു

ആവാസ് ഉർദു ക്ലബ്

➖➖➖➖➖➖➖➖

ജില്ലയിൽ തന്നെ ഉർദു ഭാഷ പഠന, പ്രചരണ പ്രവർത്തന രംഗത്ത് മികച്ച പ്രഘടനങ്ങൾ കാഴ്ചവെച്ച് കൊണ്ടിരിക്കുന്ന ഉർദു ക്ലബുകളിലൊന്നാണ് RMHS ലെ ആവാസ് ഉർദുക്ലബ്.5 മുതൽ 10 വരെയുള്ള ക്ലാസുകളിലായി 120 വിദ്യാർത്ഥികൾ ഉർദു പഠിച്ചു കൊണ്ടിരിക്കുന്നു.

ഉർദുലൈബ്രറി

➖➖➖➖➖➖

കുട്ടികളിൽ വായന ശീലം വളർത്തിയെടുക്കുന്നതിന്ന് വേണ്ടി ഉർദുവിലും മറ്റു ഭാഷകളിലുമായി നിരവതി ബുസ്തകങ്ങളും, പത്രമാസികകളുമടങ്ങുന്ന വിശാലമായ ഉർദുലൈബ്രറി.

കലോത്സവ നേട്ടങ്ങൾ

➖➖➖➖➖➖➖➖

കേരള സ്കൂൾ കലോത്സവങ്ങളിലും, ഉർദു കലാമത്സരങ്ങളിലുമായി സബ്ജില്ല, റവന്യൂ ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുന്നതിന്ന് വേണ്ടി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി കൊണ്ടിരിക്കുന്നു. ഉർദു ഗസൽ, പദ്യം ചൊല്ലൽ ,ഉറുദു പ്രസംഗം,ക്വിസ് മത്സരങ്ങളിൽ ജില്ലാ, സംസ്ഥാ ന മത്സരങ്ങളിൽ വിദ്യാർത്ഥികൾ  പങ്കെടുക്കുന്നു.

ടാലന്റ് മത്സരം

➖➖➖➖➖➖

കേരള ഉർദു അക്കാദമിക് കൗൺസിൽ നടത്തിവരുന്ന സംസ്ഥാന തല അല്ലാമ ഇഖ്ബാൽ ഉർദു ടാലന്റ് മത്സരത്തിൽ രണ്ടു തവണ സംസ്താന തലത്തിലും, നാലു തവണ റവന്യൂ ജില്ല തല മത്സരത്തിലും ഉന്നവിജയം കരസ്തമാകാൻ സാദിച്ചു.2021-22 വർഷത്തിലെ ടാലന്റ് മത്സരത്തിൽ സംസ്ഥാന തലത്തിൽ അഞ്ചു വിദ്യാർത്ഥികൾ A, - ഗ്രേഡും നാലു വിദ്യാർത്ഥികൾ B - ഗ്രേഡും നേടി

മാഗസിൻ

➖➖➖➖➖

ഓരോ വർഷവും പഠനോത്സവത്തോടനുബന്ധിച്ചു കുട്ടികളുടെ കൃതികൾ ഉൾപൊടുത്തി കൈ എഴുത്തു മാഗസിൻ, ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിക്കുന്നു.

    ഇതിന്നു പുറമേ മിലൻ ഉർദു അക്കാദമിക് വിങ്ങ് സംഘടിപ്പിക്കുന്ന പഠന നയാത്രകളിലും ക്യാമ്പുകളിലും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നു.

സംസ്‌കൃതം

വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും കൂടുതൽ സംസ്കൃതവിദ്യാർത്ഥികൾ പഠിക്കുന്ന പൊതു വിദ്യാലയമാണ് മേലാറ്റൂർ ആർ എം ഹയർ സെക്കന്ററി സ്കൂൾ. യു.പി വിഭാഗത്തിലും ഹെെസ്കൂൾ വിഭാഗത്തിലുമായി രണ്ട് സംസ്കൃതാധ്യാപകരാണ് ഇവിടെയുള്ളത്. സംസ്കൃതപഠനത്തിന് ജില്ലയിലെ തന്നെ ഏറ്റവും സൗകര്യമുള്ള സ്മാർട്ട് ക്ലാസ്സ് റൂമാണ് ഇവിടുത്തെ വലിയ പ്രത്യേകത.

സ്മാർട്ട് ക്ലാസ്സ് റൂം :- അറുപത് പേർക്ക് ഒരുമിച്ച് ഇരിക്കാവുന്ന ക്ലാസ്സ് റൂമിൽ ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, LCD പ്രൊജക്ടർ, സ്പീക്കർ എന്നിവ നിലവിലുണ്ട്.

സംസ്കൃതം ലെെബ്രറി :- സ്മാർട്ട് ക്ലാസ്സ് റൂമിൻറെ ഒരു ഭാഗം കുട്ടികൾൾക്ക് വേണ്ടിയുള്ള ലെെബ്രറിയായി പ്രവർത്തിക്കുന്നു. ഇവിടെ സംസ്കൃതപുസ്തകങ്ങളും പത്ര-ലേഖന-മാസികകളും അവക്ക് പുറമെ സംസ്കൃതത്തിലുള്ള ഓഡിയോ-വീഡിയോ സി.ഡി കളും ഉണ്ട്.

മാതൃകാ സംസ്കൃതവിദ്യാലയം :- കാലടി സംസ്കൃത സർവ്വകലാശാലയുടെ കീഴിൽ വരുന്ന 'മാതൃകാസംസ്കൃതവിദ്യാലയ' പദവി  നേടിയ ജില്ലയിലെ മൂന്ന് വിദ്യാലയങ്ങളിൽ ഒന്നാണ് ആർ.എം.എച്ച്.എസ് മേലാറ്റൂർ. 2012 ജൂലെെ മാസം മുതലാണ് ഈ പദവി വിദ്യാലയം കരസ്ഥമാക്കിയത്.

കലോത്സവങ്ങളിലെ നേട്ടങ്ങൾ :- ജില്ലാ-സംസ്ഥാന സംസ്കൃതോത്സവങ്ങളിൽ തുടർച്ചയായി നേട്ടങ്ങൾ കൊയ്യുന്ന ആർ.എം ഹയർസെക്കണ്ടറി സ്കൂൾ മികച്ച കലാകാരന്മാരുടെയും പ്രതിഭകളുടെയും സംഗമഭൂമിയാണ്. 2012 മുതൽ സംസ്ഥാനകലോത്സവങ്ങളിൽ സ്ഥിരം പ്രാതിനിധ്യമുള്ള വിദ്യാലയം നാലുതവണ റവന്യൂ ജില്ലാ സംസ്കൃതോത്സവത്തിൽ ചാമ്പ്യൻമാരായിട്ടുണ്ട്.

സംസ്കൃതം സ്കോളർഷിപ്പ് :- സംസ്ഥാന ഗവൺമെൻറ് നടത്തുന്ന സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ എഴുതുന്ന മുഴുവൻ കുട്ടികളും മികച്ച റാങ്കുകളോടുകൂടി വിജയം നേടാറുണ്ട്.

            ഇവക്ക് പുറമെ സംസ്കൃതനെെപുണ്യത്തിന് പിൻബലമെന്നോണം സംസ്കൃതം സെമിനാറുകൾ, പഠനകേളികൾ ,ശില്പശാലകൾ, സംഭാഷണക്ലാസ്സുകൾ, കലാ-പരിചയ ക്ലാസ്സുകൾ തുടങ്ങിയവ സ്ഥിരമായി സംഘടിപ്പിക്കാറുണ്ട്.